Friday, January 14, 2011

അങ്ങനെ ഒരു കൃമികടിക്കാലത്ത്..!

ത് പറയാന്‍ തുടങ്ങുമ്പോഴേ എനിക്ക് ചിരി വരുന്നു... പ്ലീസ് ആരും ചിരിച്ചു ചിരിച്ചു മണ്ണ് കപ്പരുത്,മണ്ണ് വാരി എറിയുവേം ചെയ്യരുത്! ആരും ഇതിന്റെ പേരില്‍ എന്നെ കളിയാക്കാന്‍ വന്നേക്കരുത്! ഇപ്പൊ തന്നെ നിക്കറൂരി എന്ന ഒരു പേര് കിട്ടിയിട്ടുണ്ട്! സംഭവം ന്താന്ന് വെച്ചാല്‍ , വളരെ വളരെ പണ്ടാണ് .. എനിക്കന്നു ഒരു മൂന്നു മൂന്നര വയസ്സ് കാണും(പിന്നെ മൂന്നര വയസ്സിലെ കാര്യം ഓര്‍ത്തിരിക്കുവല്ലേ എന്നല്ലേ നിങ്ങള്‍ മനസില്‍ പറഞ്ഞത്,ഞാന്‍ കേട്ടു!! ഞാന്‍ കേട്ടു!! , സംഭവം മുഴുവന്‍ കേട്ടു നോക്ക് അപ്പോള്‍ അറിയാം ഇത് ഓര്‍ത്തിരിക്കുമോ ഇല്ലയോ എന്ന്)


കുട്ടിക്കാലത്ത് ഈ കൃമികടി എന്ന സംഭവം ബാധിചിട്ടില്ലാത്തവര്‍ കുറവായിരിക്കും എന്നാണെന്റെ വിശ്വാസം, ആ സംഭവം എനിക്കുമുണ്ടായിരുന്നു അന്ന്... ഈ വൃത്തികെട്ട ജന്തുക്കള്‍ (കൃമികള്‍)) എല്ലാം കൂടെ രാത്രി സമയം ആകുമ്പോള്‍ നമ്മുടെ ബാക്ക്ഗ്രൌണ്ടിന്റെ കവാടത്തില്‍ എത്തുകയും അവിടെ ഫുട്ബോള്‍,ക്രിക്കറ്റ് ,കബഡി,ചെസ്സ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യും, അപ്പോള്‍ ഗ്രൌണ്ടിന്റെ ഉടമയായ നാം അനുഭവിക്കുന്ന ആ ആനന്ദം ഹോ അവര്‍ണനീയം.. ഇടയ്ക്കു അവരുടെ ഈ വിനോദത്തില്‍ നമുക്ക് 'കയ്യ്‌' കടത്തേണ്ടതായും വരാം.. അവരുടെ വിനോദത്തെ നമുക്ക് ഈ ഇടപെടലിലൂടെ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കും, ചിലപ്പോള്‍ പറ്റാതെയും വരാം.. കളിക്കാരുടെ എണ്ണം വളരെ വളരെ കൂടുതല്‍ ആണെങ്കില്‍ 'കയ്യ്‌കടത്തലു'കള്‍ കൊണ്ട് ഒരു പ്രയോജനവും ലഭിക്കില്ല.. അങ്ങനെ ഒരു കൃമികടിക്കാലത് എന്റെ 'കയ്യ്‌കടത്തലു'കള്‍ ഏല്‍ക്കാതെ വന്ന ഒരു രാത്രി എനിക്ക് വലിയ വായിലെ നിലവിളിക്കേണ്ടി വന്നു. അമ്മയും അച്ഛനും ഉണര്‍ന്നു,
 "എന്ത് പറ്റിയെടാ ചക്കരെ നിനക്ക്" 
 "അമ്മേ ന്നെ ഇക്കൂക്കി കടിക്കാണ്‌,ദെ ഇവടെ!" 
അങ്ങനെ പറഞ്ഞപ്പോഴേക്കും അച്ഛനും അമ്മയ്ക്കും കാര്യം മനസ്സിലായി.. അവര്‍ സംഭവ സ്ഥലം വീക്ഷിച്ചു, കാര്യം നിയന്ത്രണാതീതം ആണെന്ന് തോന്നിയത് കൊണ്ടാവാം അച്ഛനും അമ്മയും താടിക്ക് കയ്യും കൊടുത്ത് കൃമിനിവാരണത്തെ പറ്റി കൂലംകഷമായി ആലോചിക്കാന്‍ തുടങ്ങി,പല വിധ ഐഡിയകള്‍ക്ക് അവര്‍ രൂപം കൊടുത്തു നോക്കി.അവര് തമ്മില്‍ ആശയപരമായി ഒടുക്കത്തെ ചേര്‍ച്ച ആണ്!ആദ്യം അമ്മ ഒരെണ്ണം പറയും;അത് അച്ഛന്‍ കൊള്ളില്ലെന്ന് പറയും,പിന്നെ അച്ഛന്‍ പറയും,അമ്മ കൊള്ളില്ലെന്നും..അങ്ങനെ അവര്‍ ചിന്തിച്ചു ചിന്തിച്ചു കാടു കയറുന്ന കൂട്ടത്തില്‍ എന്റെ നിലവിളിയുടെ ഫ്രീകൊന്‍സി നന്നായി ഉയർന്നു തുടങ്ങി. അടിയന്തിരമായി ഏന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് അച്ഛന് മനസ്സിലായി! പെട്ടെന്ന്‍ അച്ഛന്റെ കണ്ണുകള്‍ അടുത്തിരുന്ന 'അമൃതാഞ്ജന്‍' കുപ്പിയില്‍ ചെന്നു പതിച്ചു.. ഒട്ടും അമാന്തിച്ചില്ല അതില്‍ നിന്നും ഒരു ചൂണ്ടാണി വിരല്‍ നിറയെ ബാം എന്റെ ബാക്ക് ഗ്രൌണ്ടിന്റെ കവാടത്തില്‍ അച്ഛന്‍ എത്തിച്ചു,. അവിടെ ക്രിക്കറ്റും ചെസ്സും കളിച്ചോണ്ടിരുന്ന സകലമാന എണ്ണവും കരിഞ്ഞു പോയി എന്ന് മാത്രമല്ല, തുമ്പയില്‍ നിന്നും കുതിച്ചു പൊങ്ങിയ റോക്കെറ്റ്‌ പോലെ അല്ലെങ്കില്‍ കെട്ടഴിച്ചു വിട്ട ബലൂണ്‍ പോലെ ഞാന്‍ ഒരു ഓട്ടമങ്ങ് തുടങ്ങി,പുട്ടിനു പീര എന്ന പോലെ ഹൈ വോളിയത്തില്‍ നിലവിളിയും,. വീട്ടിലിരുന്ന സകല മാന വസ്തുക്കളും തട്ടി മറിച്ചിട്ട്,ഭിത്തിയില്‍ പോയി ഇടിച്ച്‌,അടുക്കള വഴി ഓടി പാത്രങ്ങള്‍ പൊട്ടിച്ച്‌,എന്ന് വേണ്ട ഒരു ബോംബ്‌ വീണാല്‍ പോലും ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാവില്ല!. അവസാനം കുളിമുറിയില്‍ ഓടിക്കയറി അവിടിരുന്ന ആ വലിയ  ബക്കറ്റു  വെള്ളത്തില്‍ ബാക്ക്ഗ്രൌണ്ട് മുക്കി വെച്ചു! എന്നിട്ടും ആ എരിച്ചില്‍ മാറാന്‍ കുറെ സമയം എടുത്തു....... കുറ്റം പറയരുതല്ലോ അച്ഛന്റെ ആ ഒറ്റമൂലി ഏറ്റു!! പിന്നീടു ഒരിക്കലും എനിക്ക് 'കയ്യ്‌'കടത്തേണ്ടി വന്നിട്ടില്ലാ.. !
[NB:ജീവിച്ചിരിക്കെ സ്വര്‍ഗം കണ്ട അപൂര്‍വ വ്യക്തികളില്‍ ഒരാളാ ഞാന്‍..]

49 comments:

  1. നിക്കരൂരി കണ്ണന്‍ ഇപ്പോള്‍ കൃമി കണ്ണനായി

    ReplyDelete
  2. വീട്ടിലിരുന്ന സകല മാന വസ്തുക്കളും തട്ടി മറിച്ചിട്ട്,ഭിത്തിയില്‍ പോയി ഇടിച്ച്‌,അടുക്കള വഴി ഓടി പാത്രങ്ങള്‍ പൊട്ടിച്ച്‌,എന്ന് വേണ്ട ഒരു അനുബോംബ്‌ വീണാല്‍ പോലും ഇത്രയും നാശനഷ്ടങ്ങള്‍ ഉണ്ടാവില്ല!.


    എല്ലാം മനസ്സിലായി ...പക്ഷെ അനു ആരാണ് ?അവള്‍ക്കെന്താ ഇതില്‍ കാര്യം ?

    ReplyDelete
  3. Ente bhagavane.... Alla sir, nanavum manavum pande panayathilano? Ivide commentiyal arenkilum entenkilum vicharikumo aavo. But no raksha.. Chirichu chathu. Ath konda.

    ReplyDelete
  4. കടുവയെ പിടിച്ച കിടുവ
    എന്നു പറഞ്ഞ പോലേ
    കൃമിയെ കടിച്ച കൃകൃമി

    ReplyDelete
  5. ഇങ്ങിനെയാണല്ലേ ജീവിച്ചിരിക്കുമ്പോള്‍ സ്വര്‍ഗം കാണുന്നത്. ഇതും ചേര്‍ത്ത് വായിക്കുമ്പോഴേ ഈ കഥ രസകരമാവൂ.

    ReplyDelete
  6. ഹോ….ഹ്ഹോ…. എന്തൊരു കൃമി.
    എന്റമ്മോ…. എന്തൊരു തമാശകടി.
    ചിരിച്ച്… ചിരിച്ച്….ചിരിച്ച്………..

    ReplyDelete
  7. കണ്ണാ ... ഇപ്പോം ഭേദം ആയില്ലെടാ .....
    ഇല്ലെങ്കില്‍ ആയുര്‍വേദം നോക്കാം.......

    നര്‍മ്മം ഏറ്റു.......

    ReplyDelete
  8. ഇരട്ടപ്പേര് ഇരന്നു വാങ്ങിച്ചേ അടങ്ങൂ ..അല്ലെ ...ഹ ഹ ഹ ;)

    ReplyDelete
  9. കിടിലന്‍..കിക്കിടിലന്‍..ചിരിച്ച് ചിരിച്ച്..ചിരിച്ച്...എന്റമ്മോ...

    ReplyDelete
  10. ഇങ്ങിനെയുമുണ്ടോ ക്രിമികൾ!

    ReplyDelete
  11. lol lol lolzz

    കണ്ണന്‍ ബായി ഇപ്പോ ആ ഫുട്ബാള്‍ കളികാര്‍ പ്രശനം വീണ്ടും തുടങ്ങയോ !!! ഇത് ഇപ്പോ ഒര്‍മിക്കാന്‍!!

    ReplyDelete
  12. ഹ ഹ,..... എന്നെയങ്ങു കൊല്ലൂ ന്റെ കണ്ണാ. ഞാന്‍ ചിരിച്ച് ചിരിച്ച് ഹലാക്കായീ‍............... നിന്റൊരു കാര്യം.

    ReplyDelete
  13. കണ്ണാ, ഒറ്റമൂലി കലക്കിയല്ലേ.. ഏതായാലും കണ്ണാ ഇനി നിക്കറു ഊരല്ലേ.. പ്ലീസ്

    ReplyDelete
  14. ഹ ഹ കൊള്ളാം വായനക്കാരനെ പിടിച്ചിരുത്തുന്ന എഴുത്ത്‌... ഇഷ്ട്ടായി

    ReplyDelete
  15. കണ്ണേട്ട സൂപര്‍ കൃമി , വഴിയെ പോയ ഇരട്ടപ്പേര് എടുത്തു വേണ്ടാത്തിടത്തു വച്ചാലോ , നിക്കറൂരി കണ്ണന്‍ അഥവാ കൃമി കണ്ണന്‍

    ReplyDelete
  16. നിക്കരിടാതവര്‍ക്ക് ഈ കൃമി ശല്യം ഉറപ്പാ..
    ഇങ്ങനെയൊക്കെ എഴുതാനും വേണം..????

    ReplyDelete
  17. ടീച്ചര്‍ : കൃമികടി മാ‍റ്റാനുള്ള ഒറ്റമൂലി ഏതാ?

    കണ്ണന്‍ : ‘അമൃതാഞ്ജന്‍ '

    ReplyDelete
  18. @all,thamasa ishtappettu ennariyacha evarkkum, comment cheytha ellavarkkum nanni!

    ReplyDelete
  19. എന്റെ കണ്ണാ,
    ഞാന്‍ ആ രംഗം ഭാവനയില്‍ കണ്ടു. ഒത്തിരി ചിരിച്ചു. ഒത്തിരി ഇഷ്ടായി. അഭിനന്ദനങ്ങള്‍!

    ReplyDelete
  20. അങ്ങിനേയാണ് കണ്ണൻ കൃമിക്കണ്ണനായത് അല്ലേ? ആശംസകൾ.

    ReplyDelete
  21. എന്റെ കണ്ണാ.... ഞാനൊന്നും പറയുന്നില്ല....

    ReplyDelete
  22. നന്നായി രസിച്ചു...എന്നാലും ന്‍റെ കൃമികളേ...കണ്ണനോട് ഈ ചതി വേണമായിരുന്നോ....ആശംസകള്‍ കണ്ണാ...

    ReplyDelete
  23. ഒന്നു കൂടി വായിച്ചു ചിരിച്ചു...

    ReplyDelete
  24. ഇപ്പോൾ പിന്നെ കൈ കടത്തേണ്ടി വരുന്നുണ്ടാവില്ല... :)

    ReplyDelete
  25. ഇരിപ്പിടം വഴി ഇതൊരു ബൂലോക ക്രിമിയായി..:)

    ReplyDelete
  26. ഇത് മറക്കില്ല, മൂന്നരയല്ല ഒന്നര വയസ്സില്‍ നടന്നാലും മറക്കില്ല

    ReplyDelete
  27. ഹോ അത് ശരി അപ്പോള്‍ അമൃതാന്ജന് അങ്ങനെ ഒരു ഉപയോഗം കൂടി ഉണ്ടല്ലേ? അതിന്റെ നിര്‍മാതാക്കള്‍ പോലും അവകാശപ്പെടാത്ത ഒരു ഹീലിംഗ് ഇഫക്റ്റ്‌! എടാ ദാസാ ഇതെന്താടാ എനിക്ക് ഈ ബുദ്ധി അപ്പോള്‍ തോന്നാതിരുന്നേ??

    കണ്ണാ കലക്കീട്ടൊണ്ട് കേട്ടോ... പിന്നെ മൂന്നര വയസ്സിലോക്കെ നടന്ന കാര്യങ്ങള്‍ ഇതുപോലെ സംഭവബഹുലം ആണേല്‍ ആരാ മറക്കുക?

    കുറെ ചിരിച്ചുട്ടോ.

    ReplyDelete
  28. വളരെ രസകരമായ പോസ്റ്റ്‌ ,കൃമിയെ കേന്ദ്രകഥാപാത്രമാക്കിയുള്ള ഒരു ലേഖനം .വില്ലനാണോ ,നായകനാണോ എന്ന് അറിയാമോ .അമ്മയില്‍ അംഗമാണോ ,ശരി.ആശംസകള്‍ .

    ReplyDelete
    Replies
    1. അറിയില്ല. അമ്മയിൽ അംഗമല്ല.. എന്താ ചേച്ചി ചോദിച്ചത്?

      Delete
  29. ഹ..ഹ..യഥാര്‍ത്ഥ കൃമികടി...

    ReplyDelete
  30. നന്നായേകുണു.. തൂപ്പുകാരികളെ പേടിച്ച് കമെന്റാനും പേടിയാ ഭായ്..

    ReplyDelete
  31. കൃമികളെ കുറിച്ചു മുണ്ടരുത്. തൂപ്പുകാരികള്‍ ബൂലോകത്ത് ചുറ്റിക്കറങ്ങി നടക്കുന്നുണ്ട്.

    ReplyDelete
  32. ഹോ എന്റെ കൃമികടി കാലം ഓര്‍ത്തു പോയി .....നല്ല എഴുത്ത് ....ഞാന്‍ മാത്രമല്ല ..വീട്ടില്‍ എല്ലാവര്ക്കും വായിച്ചു കേള്‍പ്പിച്ചു ...ഇവിടെ കൂട്ടച്ചിരി ആയിരുന്നു :-)

    ReplyDelete
  33. കൃമി കടി ഇല്ലാത്ത ആളുകള്‍ ഉണ്ടോ എന്നറിയില്ല പക്ഷെ ഇത്തരം അനുഭവങ്ങള്‍ ഉള്ളവര്‍ ഉണ്ടാവില്ല...... :) :).... ഇഷ്ടപ്പെട്ടു.....

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...