Tuesday, April 28, 2015

#നിനക്കുള്ളതല്ല

മനസ്സിന്റെ ദാഹമാണ് തീയായ് ഉള്ള് പൊള്ളിക്കുന്നത്. വെന്തുരുകി വിണ്ട് കീറിയാ പാടത്ത് കർഷകവിലാപമെന്ന പോൽ ഉള്ള് പൊട്ടിയൊരുള്ള്.

മഴയുടെ തണുപ്പും, അതാവാഹിച്ചും കൊണ്ടുള്ള കാറ്റിന്റെ തലോടലും പുറമേ സംഭവിക്കുന്നുണ്ട്. ഇവയ്ക്കൊന്നിനെങ്കിലും ശരീരം തുളച്ച് മനസ്സിനെ            സ്പർശിക്കാനാവുമായിരുന്നെങ്കിലെന്ന് അന്നെന്ന പോലിന്നും ആശിക്കാറുണ്ട്.

കണ്ണടച്ച് സ്വപ്നങ്ങളെ കൂട്ടിന് വിളിക്കുേമ്പാൾ അറിയുന്ന സന്തോഷവും സമാധാനവും                 ഉണരുമ്പോഴേയ്ക്കും വിട്ട് പോകാതെയൊപ്പം നിന്നിരുന്നുവെങ്കിൽ.

അവനവന്റെ ഹൃദയവേദനയ്ക്ക് അപരനുണ്ടാകുമെന്നതൊരു മിഥ്യാ ധാരണയാണ്.

ആഗ്രഹങ്ങൾ അവസാനിക്കുകയില്ലല്ലോ. മണ്ണോട് ചേരുന്നതിനു തൊട്ട് മുൻപ് വരേയ്ക്കും....
Related Posts Plugin for WordPress, Blogger...