ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
പകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
വിലാപ കാവ്യങ്ങൾ ഉയിർത്തിടുന്നു
വികലമാമംഗമുള്ളവനും
അനങ്ങിടാൻ കഴിയാത്തവനും
പെണ്ണുടലുകണ്ടാലുശിരേറിടുന്നു!
അധികാരമുള്ളവനും
തലചായ്ക്കാനിടമില്ലാത്തവനും
തേടിടുന്നു പെണ്ണിനേയും പിഞ്ചിനേയും.
ഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!
ജന്മമേകിയ അമ്മയും
ആ സ്ഥാനമുള്ള ചിറ്റമ്മയും
വെള്ളിക്കാശിനാശയാൽ
കീറിമുറിച്ചിടുന്നു പിഞ്ചുഹൃദയങ്ങളെ
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
കാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!
[ NB :മനുഷ്യനാൽ ഈ ഭ്രാന്ത് മാറ്റാൻ കഴിയില്ലെന്നാ തോന്നുന്നത് :-( ]
ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
ReplyDeleteപകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
Good Lines..............Likeeeee
കണ്ണാ...
ReplyDeleteസാമൂഹ്യ പ്രതിബദ്ധത
കുറച്ചു വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിക്കാന്‍ ഉള്ള ശ്രമം ശ്ലാഖനീയം
കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
ReplyDeleteകാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക...
നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ...
വളരെ വളരെ നന്നായിരിക്കുന്നു .... ഇന്ന് നാം കാണുന്ന ഇത്തരം വൃത്തികെട്ട സമൂഹത്തിനു നേരെ ഉള്ള ഒരു ഗര്‍ജനം .........
ReplyDelete"കാലമേ നീ കാണ്മതില്ലേ കലികാല പേക്കൂത്തുകളെ
ReplyDeleteകാണ്മുവെങ്കിൽ കണ്ണടച്ചു കൊൾക
ഇനിയൊരവതാരപ്പിറവി നാദം കേട്ടിടും വരെ!"
വളരെ നല്ല വരികള്‍. മനം മടുപ്പിക്കുന്ന ചുറ്റുപാടുകള്‍ക്ക് നേരെയുള്ള ചൂണ്ടു വിരല്‍..
ReplyDeleteസാമൂഹിക പ്രതിജ്ഞാബദ്ധതക്ക് മുഴുവന്‍ മാര്‍ക്കും
ReplyDeleteGood one. Keep writing.
ReplyDeleteചങ്ങലക്കും ഭ്രാന്ത് വന്നാല്‍ എന്ത് ചെയ്യും..ഇഷ്ടമായി..കാലോചിതം ...ആശംസകള്‍..:)
ReplyDeletesomething different from you
ReplyDeleteKanna nannayi......
ReplyDeleteaashamsakal...........
കാലം സാക്ഷി...
ReplyDeleteഒളിച്ചിരുന്നു പിടിച്ചു തിന്നും കാട്ടുപുലിക്കും
ReplyDeleteഓടിയൊളിച്ചിടാനാകാത്ത പേടമാനിനും
പര്യായമായിടുന്നു അഭിനവ മാനവനും പാവമിരയും
അറുപതിനേയും ആറിനേയും ഇന്ന്-
പിറന്നു വീണ പൈതലിനേയും
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
നല്ല വരികള്‍....ഈ ആറു വരികളില്‍ ആറായിരം വരികളുടെ പ്രതിഷേധം ഉണ്ട്..
sraanke...diff: attempt ...good..keep writing..al de best
ReplyDelete:intimate bla bla...njana njan....drishya koch
കണ്ണാ.. നിന്റെ പതിവ് എഴുത്ത് രീതികളില്‍ നിന്നും വിഷയങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു.. നന്നായി.. തുടര്‍ന്നും എഴുതൂ...
ReplyDeleteവാക്കുകളിലൂടെ സമൂഹത്തോടുള്ള പ്രതികരണം അറിയിക്കൂ...
nannayiriKunnu, congratulations..
ReplyDeleteവര്‍ത്തമാന കാലത്തിന്‍റെ വേദനകളെ ആവാഹിച്ച കവിത. കവിതയുടെ നിലവാരത്തെ വിലയിരുതാനൊന്നുമുള്ള വിവരം എനിക്കില്ല. പക്ഷെ പറഞ്ഞ കാര്യം. പറഞ്ഞ രീതി ഇഷ്ടപ്പെട്ടു.
ReplyDeleteESHTAMAAYI/////////
ReplyDeleteഇഷ്ടമായി...
ReplyDeleteകാലത്തിന്റെ ഈ പ്രവണത വരും തലമുറയ്ക്ക് പകരാതെ നോക്കുക
ReplyDeleteഇഷ്ടപ്പെട്ടു..............
നന്നായിട്ടുണ്ട് കണ്ണാ..
ReplyDeleteആശംസകള്‍..
ഒരുപാട് ഇഷ്ടമായി വരികള്‍ .വായിക്കുമ്പോള്‍ വിഷമം തോന്നുന്നു ..
ReplyDeleteകാലമേ നീ കാണ്മതില്ലേ
ReplyDeleteകണ്ണാ ,എന്ത് പറയാന്‍ .ലോകത്ത് അടിച്ചമര്തലുകളും അസമത്വങ്ങളും ഉള്ളിടത്തോളം ...ഇത് ആവര്തിച്ചുകൊന്റെയിരിക്കും. .നമ്മളെല്ലാം ഉത്തരവാദികളാണ് .പറയുമ്പോള്‍ വിഴമംതോന്നണ്ട . നമ്മുടെ സദാചാര നിയമങ്ങളും അനുശാസനങ്ങളും പുനര്‍വിചിന്തനം ചെയ്യേണ്ട കാലം അതിക്ക്രമിച്ചു .
ReplyDeleteഇവിടെ ഉള്ള രചനകള്‍ വായിക്കാറുണ്ട്. പതിവു രീതി വിട്ടുള്ള എഴുത്ത് ഇഷ്ടപ്പെട്ടു.
ReplyDeleteVakkukalkkum varikalkkum pathivilum shakthi koodiya pole... Shakthamaaya bhashayil thanne paranjirikkunnu. Ishttappettu Kannaaaa :)
ReplyDeleteഇത് നീ തന്നെ എഴുതിയതാണോ മോനെ ...?
ReplyDeleteനന്നായെടാ ..ഇത് പോലെയുള്ളത് എഴുതണം എന്ന് എനിക്കും ആഗ്രഹമുണ്ട് ..പക്ഷെ വാക്കുകള്‍ ഇല്ല ...
This comment has been removed by the author.
ReplyDeleteകണ്ണാ ..
ReplyDeleteഇത് ഇന്നിന്റെ നേര്‍കാഴ്ച ...
നന്നായി എഴുതി ..
വരികള്‍ ഏറെ വേദനിപ്പിച്ചു ..
ഈ അവസ്ഥക്ക് ഒരു വിരാമം
അതെന്നാണാവോ?
അവര് ദൈവത്തിനാലും ഇത് മാറ്റാനാകും എന്ന് തോന്നുന്നില്ല...
ReplyDeleteനമ്മള്‍ ഓരോരുത്തരും ഈ ഭ്രാന്തിന്റെ അടിമകളാണ്...
അല്ലെന്നു ഏതൊരു ഭ്രാന്തനെയും പോലെ നാമും സ്വയം വിശ്വസിക്കുന്നു എന്ന് മാത്രം . . .
ആശംസകള്‍ ... വീണ്ടും വരാം ... സസ്നേഹം
ReplyDeleteകൊള്ളാം..ചിന്തിക്കപ്പെടേണ്ട വിഷയം..
ReplyDeleteകാലിക പ്രസക്തം...
ReplyDeleteഭാവുകങ്ങൾ..
കലികാലം അല്ലെ ?
ReplyDeleteനന്നായി !
അറുപതിനേയും ആറിനേയും ഇന്ന്-
ReplyDeleteപിറന്നു വീണ പൈതലിനേയും
ഭോഗിച്ചിടുന്നു അന്യനും സ്വന്തവും!
രക്ഷയേകിടേണ്ട പിതാവും കൂട്ട്
രക്ഷ നൽകിടേണ്ട സോദരനും
കാമവെറിയാൽ കടിച്ചു കീറിടുന്നു പിന്നെ വിറ്റിടുന്നു!!! നല്ല വരികള്‍ ..ഇന്ന് സമൂഹത്തില്‍ നടക്കുന്ന വൃത്തികേടുകള്‍ക്ക് നേരെ ഉള്ള ഒരു ഗര്‍ജനം ...
മനസ്സില്‍ പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു സമൂഹം സമാന്തരമായി വളരുന്നുവെന്ന കാഴ്ച ആശ്വാസം തന്നെ!!! ഇനിയും തുടരൂ...
ReplyDeleteആശംസകള്‍ ..please visit my blog help mullaperiyar issue
ReplyDeleteനല്ല സന്ദേശം.. പ്രതികരണ ശേഷിയുള്ള ജനത ഇനിയും അവശേഷിച്ചിട്ടുണ്ട്.. കണ്ണന്റെ കവിത കൊള്ളാം.. തുടരുക.. ഭാവുകങ്ങൾ..
ReplyDeleteകണ്ണാ.....നന്നായിരിക്കുന്നു ട്ടോ..- ധാര്‍മിക രോഷവും വിഷമവും ഒക്കെ ഉള്‍കൊള്ളുന്നു...ഒരു ചെറിയ നിര്‍ദേശം പറയട്ടെ..-വാക്കുകളുടെ ചേര്‍ച്ച,താളം ഇവ കുറച്ചു കൂടി ശ്രദ്ധിച്ചാല്‍ കവിത ഇനിയും നന്നാവും ...ചില വാക്കുകള്‍,വരികള്‍ ആസ്വാദനത്തിനു തടസ്സം ആവുന്ന പോലെ തോന്നി ..എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ട്ടോ.. ആധികാരികമായി വിലയിരുത്താന്‍ ഒന്നും ഞാന്‍ ആളല്ലേ..കണ്ണന് എല്ലാ ആശംസകളും നേരുന്നു....
ReplyDeleteലീനേച്ചി
കണ്ണാ വായിച്ചു. തികച്ചും കാലിക പ്രസക്തമായ വരികൾ. സ്ത്രീ ജന്മമെന്നാൽ പീഢനത്തിനുള്ളതായി എല്ലാവരും തെറ്റിദ്ധരിച്ചിട്ടുണ്ട്. ഭോഗ വസ്തുവിൽ നിന്നും പീഢ്നത്തിലേക്കുള്ള പരിണാമം.
ReplyDeleteഈ വരികളിൽ നിന്നും സന്ദേശമുൾക്കൊണ്ട് കൊണ്ട് സമൂഹം ഒരു പുനർ വിചിന്തനത്തിന് വിധേയമാകട്ടെ എന്നാശംസിക്കുന്നു...
ഇരുളിലൊരു പെണ്ണുടലിനെ തിരയുമൊരുവൻ
ReplyDeleteപകലിലൊരു പൈതലിനെ തിരയുമപരൻ
കാലമുരുളുന്നു കാമവെറി പെരുകുന്നു
വികാരമാ മാനവ വിവേകത്തെ ജയിച്ചിടുന്നു,
പിന്നെയാ മനസ്സിൽ വിഷമേറ്റിടുന്നു
എന്തൊരു ശക്തിയുള്ള വരികളാ കണ്ണാ. നല്ല സംഭവായിട്ടുണ്ട്. കാരണം ഇന്നത്തെ സമൂഹം, സാഹചര്യം ആവശ്യപ്പെടുന്ന എഴുത്ത്. ആശംസകൾ.
ഇന്നിന്‍റെ നേര്‍കാഴ്ച നന്നായെഴുതി കണ്ണാ.. ഉള്ളിലെ വേദനകള്‍ ഇങ്ങിനെയെങ്കിലും പ്രകടിപ്പിച്ചില്ലെങ്കില്‍ പിന്നെ..!
ReplyDeleteഎന്നിട്ടും ഉത്തേജനത്തിന്റെയാന്റ്റീ യുത്തേജന മരുന്നാരും കണ്ടുപിടിച്ചില്ലിന്നിതുവരേയെന്തേ?
ReplyDeleteഎനിക്കിഷ്ടമായി കണ്ണാ....
ReplyDeleteനല്ല കവിതക്കെന്റെ നമസ്കാരം
ReplyDelete