പത്തനം തിട്ട ജില്ലയിൽ പന്തളത്തിനടുത്തുള്ള കൊച്ചു ഗ്രാമമാണ് തട്ടയിൽ. അവിടുത്തെ ഗ്രാമദേവതയാണ് ഒരിപ്പുറം ഭഗവതി. തട്ടയിൽ ശ്രീ ഒരിപ്പുറം ഭഗവതി ക്ഷേത്രത്തിൽ ഇക്കഴിഞ്ഞ മീനഭരണി ഉത്സവത്തിനിടെയെടുത്ത ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നു. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കെട്ടുകാഴ്ചാ ഉത്സവം അരങ്ങേറുന്നത് ഇവിടെയാണ്. തേരും കാളയുമാണ് കെട്ടുരുപ്പടികൾ. കണ്ടോളൂ.
ചെറിയ കെട്ടുരുപ്പടികൾ |
ഇരട്ടക്കാളകൾ |
ഇരട്ടക്കാളകൾ, ആ ചെറഞ്ഞുള്ള നിൽപ്പ് കണ്ടാ |
വെറൈറ്റി കാളകൾ |
ഇടമാലിക്കരയുടെ വലിയ കാള |
തേരും കാളയും, ഭഗവതിക്കും പടിഞ്ഞാറു കരക്കാരുടേതാണെന്ന് തോന്നണു |
വീണ്ടും ഇരട്ടക്കാള |
Side view |
തേരുകളങ്ങിനെ നിരനിരയായ് |
ഇടമാലിക്കരയുടെ വലിയ കാള, ഇതാണ് ഏറ്റവും വലിയ കെട്ടുരുപ്പടി,50 വർഷങ്ങൾക്ക് ശേഷം ഇക്കൊല്ലമാണ് ഇതിനെ വീണ്ടും കെട്ടിയൊരുക്കിയത് |
ഇടമാലിക്കരയുടെ വലിയ കാളക്കൂറ്റൻ |
കെട്ടുരുപ്പടികൾ അമ്പലത്തിനു വലം വെയ്ക്കണു. വട്ടമടി എന്നാണിതിനു പറയുക |
ആർപ്പോ ഇര്രോ ഇറോ ഇര്രോ.. |
ഒത്തുപിടിച്ചാൽ |
വെടിക്കാരൻ. |
ഇരുട്ടിത്തുടങ്ങി, എന്റെ ഡൂക്കിളി ക്യാമറായൂടെ കപ്പാസിറ്റിയും കൂറഞ്ഞ് തുടങ്ങി |
[NB:ഫോട്ടം പിടിച്ചത് LG മൊബൈലിലെ 1.3 Pixel ക്യാമറ കൊണ്ട് | Thattayil Orippuram Temple Meenabharani Celebrations]