കരമെന്നിൽ തരുകെങ്കിൽ
അരികത്തായായിരം
ഇരവും പകലും
കരയാതെ കഴിയാമെന്നഴകേ
മിഴിവേറുംചിത്രങ്ങളഴിയാതെ
കൊഴിയാതെ കാക്കാമിനി-
ഒന്നായെന്നും.
കനവുകളൊന്നൊന്നായ്
കാണാമൊപ്പം
അവയിൽ പലവുരു
പലലോകം ചുറ്റാം.
അലകളടങ്ങാമാഴിയെപ്പോലെ
കനവുകളുള്ളിൽ നെയ്യാം
ഇരു മെയ്യുകളതിൽ നിറയെ
ഒരാത്മാവിനെ
പങ്കിട്ട്,ഭാഗിച്ചു വെക്കാം
പറയരുത് അറിയരുത്
കാറ്റ് പോലുമീ പ്രണയം,
നീയെന്നിലേക്കെത്തുന്ന
നേരത്തായിരം മലരുകളൊന്നായ്
വിരിയണമന്ന്.
പഞ്ചാഗ്നി ജ്വാലയേക്കാൾ
ശോഭയേറും പൂവേ
നിന്നാരാമമെങ്ങെന്ന് ചൊല്ലുകിൽ
എന്നരുമ ഹംസത്തെ
അയച്ചിടാം ദൂതുമായ്
നൽകിടാം എന്നഭ്യർത്ഥന
ആക്കിടാനായ്
ഉദ്യാനപാലകനായെന്നെന്നേയ്ക്കും.
കനവുകളിലന്ന് ഞാൻ
കണ്ടൊരാ സ്വപ്നത്തിൽ നീ
റാണിയായ് വന്നത്
നിന്നത് ചൊന്നത്
എല്ലാമിന്നെന്നിലേക്കെത്താൻ
കാരണമൊന്നതെന്തെന്ന്
പറയില്ല പലവുരു
ചോദ്യശരമെയ്താലും
പിണങ്ങിയാലും........
[NB: ജീവിതവും ഈ എഴുത്തും തമ്മിൽ ബന്ധമില്ല,its just a try :) ]