ചില മനോഹരങ്ങളായ ബ്ലോഗുകള്‍ വായിച്ച് അതില്‍ ആകൃഷ്ടരായി ഒരു കമന്റ് ഇടാന്‍ വേണ്ടി ചെല്ലുമ്പോഴാണ് നാം ഞെട്ടി പോകുന്നത്, അവിടെ ആ നല്ല ലേഖനത്തിന് പുറമേ പച്ച തെറിയും അശ്ലീലം പറച്ചിലുകളും.. തെറി എന്ന് പറഞ്ഞാല്‍ വെറും തെറി അല്ല; നിഘണ്ടുവില്‍ പോലും ഇല്ലാത്ത വാക്കുകള്‍ ആണ് അനോണികള്‍ ആയാലും അല്ലാത്തവര്‍ ആയാലും(ചിലര്‍) ഉപയോഗിചു കാണുന്നത്. രണ്ടായിരത്തി ആറില്‍ ബ്ലോഗു ലോകത്ത് എത്തിയവന്‍ ആണ് ഞാന്‍,അന്ന് മുതലേ ചില ബ്ലോഗുകള്‍ വായിക്കാറുണ്ടായിരുന്നു,നല്ല പോസ്ടുകളിന്മേല്‍ ആരോഗ്യപരമായ ചര്‍ച്ചകളും മറ്റും കൊണ്ട് ബഹു രസം ആയിരുന്നു ബ്ലോഗുലോകം അന്ന്. ഞാന്‍ അധികം എങ്ങും കമന്റ് ഇടാറില്ലെങ്കിലും ആ ചര്‍ച്ചകള്‍ ഒക്കെ വായിച്ചു രസിക്കുകയും,അതിലെ നല്ല അറിവുകള്‍ ഉള്‍കൊള്ളുകയും ചെയ്യാറുണ്ടായിരുന്നു.കാലം കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഭാഷയുടെ ശൈലി മാറി,രൂപം മാറി. എളുപ്പ വഴിയില്‍ പണക്കാരനാകാം എന്ന് പറയും പോലെ എളുപ്പ വഴിയില്‍ പ്രശസ്തനാവാന്‍ ഉള്ള വഴിയായി എഴുത്ത് വിവാദങ്ങളും അതിനെ ചുവടു പിടിച്ചു വരുന്ന ചൂടന്‍ കമന്റുകളും, അടുത്ത കാലത്തായി എനിക്ക് ആരോടെങ്കിലും ഭയങ്കര ദേഷ്യം വന്നാല്‍, അവരെ വിളിക്കാന്‍ എന്റെ കയ്യിലുള്ള തെറി മതിയാവാതെ വന്നാല്‍,ഉപയോഗിക്കാന്‍ തക്കതായ ഒരു തെറി കണ്ടു പിടിക്കാന്‍, ആരുടെ എങ്കിലും പോസ്റ്റിലെ കമന്റ് നോക്കിയാല്‍ മതി എന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നു! ബെര്‍ളിയെ പോലുള്ള പ്രശസ്തരായവരുടെ ബ്ലോഗില്‍ തെറി അഭിഷേകവും അശ്ലീല കമന്റ്സും ആണ് കൂടുതല്‍! ഇടയ്ക്കു ഞാന്‍ ചിന്തിച്ചു പോയി ഇങ്ങേര്‍ ഈ ബ്ലോഗ് വെറുതെ അങ്ങ് എഴുതി വിടുക ആണോ, അതിലെ കമന്റ്സ് ഒന്നും നോക്കാരില്ലേ എന്ന്! എന്തായാലും ഒരാഴ്ച മുന്‍പ് ബെര്‍ളി അദ്ദേഹത്തിന്റെ കമന്റ് ബോക്സ് കൊട്ടി അടച്ചിരുന്നു! ഇപ്പോള്‍ വീണ്ടും ആ വാതില്‍ തുറന്നിട്ടുണ്ട്! മനപ്പൂര്‍വം ഉള്ള ഈ തെറി വിളികളും അശ്ലീലം പറച്ചിലുകളും ഒഴിവാക്കി കൂടെ,അതും ആ ലേഖനവുമായി ഒരു ബന്ധവും ഇല്ലാത്തവ? അല്ലെങ്കില്‍ ആ വ്യക്തിയോടുള്ള ദേഷ്യം ആണെങ്കില്‍ അത് നേരിട്ടോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ മെയില്‍ വഴിയോ ബോധിപ്പിച്ചാല്‍ പോരെ? സദുദ്ദേശത്തോടെ,തങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരന്റെ ലേഖനം വായിക്കാന്‍ എത്തുന്നവരെ 'ബാച്ചിലര്‍ ഓഫ് തെറിയോളജി'ക്ക് ചേര്‍ക്കേണ്ട അവശ്യം ഉണ്ടോ? ബ്ലോഗ് ഓണേഴ്സും ഉത്തരവാദിത്യം കാണിക്കണം, അങ്ങനെ ശല്യക്കാരായ കമെന്റടിക്കാരും കമന്റുകളും കൂടുമ്പോള്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണം,ദിവസത്തില്‍ ഒരു നേരം എങ്കിലും ബ്ലോഗിന്റെ മുന്നില്‍ ഇരിക്കാന്‍ കഴിയാത്തവര്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് തന്നെ ആണ് എന്റെ അഭിപ്രായം!!
[NB:ഇ-എഴുത്തുകാരുടെ സ്വന്തം ഇ-പേപ്പേര്‍ഇല് വരുന്ന എന്തിനും ഏതിനും ഉത്തരവാദികള്‍ അവര്‍ കൂടെ ആകുന്നു! ]