കുറച്ചു നാളായി ലവന്മാരെ പറ്റി നാലെഴുതണമെന്ന് കരുതുന്നു, ഇപ്പോൾ അതിനു പറ്റിയ സമയമായതു കൊണ്ട് വെച്ച് നീട്ടുന്നില്ല.
ആരും പേടിക്കണ്ടാട്ടൊ, എന്റെ മൂന്ന് നാലു അനിയന്മാരെ പറ്റി നല്ല നാലു വാക്കുകൾ പറയാൻ പോവുകയാണ് എന്നാണ് ഉദ്ദേശിച്ചത് . ഞാൻ എഞിനീയറിങ്ങിനു പഠിച്ചത് ആലപ്പുഴ ജില്ലയിലെ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞിനീയറിങ്ങിലാണ്, അവിടെ എനിക്ക്, കലയിലും സിനിമയിലും ഷോർട്ട് ഫിലിമിലും ഫോട്ടോഗ്രാഫിയിലും വെബ് ഡിസൈനിങ്ങിലുമൊക്കെ അപാര കമ്പവും കഴിവുമുള്ള മൂന്നു നാലു ജൂനിയർ പിള്ളാരെ കിട്ടി. മഹേഷ്, പ്രഫുൽ, ജിതിൻ, നിരഞ്ജൻ, അൻഷാദ്, രഞ്ജിത്ത് ഗോപാലകൃഷ്ണൻ, പ്രശാന്ത് ജേക്കബ് കോശി, വിപിൻ ജോൺ വിൽസൺ, കൃഷ്ണകുമാർ, ജയദേവ്, മന്മോഹൻ തുടങ്ങിയവർ.. കോളേജിൽ വെച്ചു തന്നെ ഇവർ പല കോമ്പറ്റീഷനുകളിൽ പങ്കെടുകുകയും,പങ്കെടുത്ത ഇടങ്ങളിലെല്ലാം ഒന്നാം സമ്മാനം അല്ലെങ്കിൽ അതിനടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിരുന്നു.. ആദ്യ കാലങ്ങളിൽ ഒന്നും ഇവരെ ശ്രദ്ധിക്കാൻ ആരും ഉണ്ടായിരുന്നില്ല. അങ്ങിനെയിരിക്കെ എല്ലാവരാലും ശ്രദ്ധിക്കപ്പെട്ട ഒരു സൃഷ്ടി ഇവരിൽ നിന്നും ഉണ്ടായി; ഒരു ഷോർട് ഫിലിം, Relations എന്നായിരുന്നു ആ കുഞ്ഞു സിനിമക്ക് അവരിട്ട പേർ.. മനോഹരമായ ഒരു ദൃശ്യാനുഭവമായിരുന്നു അത്. ഒരു നല്ല കൂട്ടുകാരനാൽ ഒരുവനുണ്ടാകുന്ന നല്ല മാറ്റങ്ങൾ,ബന്ധങ്ങളുടെ തീവ്രത ഒരുവനിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, വരച്ചിട്ടിരിക്കുന്നു ഇതിൽ. നിങ്ങൾക്ക് വേണ്ടി ഇവിടെ ചേർക്കുന്നു.
അമൽ ജ്യോതി എഞിനീയറിങ്ങ് കോളെജിൽ നടത്തിയ ഷോർട് ഫിലിം മത്സരത്തിൽ ഇതിനു ഒന്നാം സമ്മാനം കിട്ടി, പിന്നീട് കേരളാ ചലച്ചിത്ര അക്കാഡമി നടത്തിയ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിൽ കാമ്പസ് സിനിമ എന്ന വിഭാഗത്തിൽ ഈ ഫിലിം പ്രദർശിപ്പിക്കപ്പെട്ടു.
ഈ ഷോർട്ട് ഫിലിമോടെ കൂടി എല്ലാരും ഇവരെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി. അടുത്തത് എപ്പോൾ എങ്ങിനെ എന്ന് എല്ലാവരും ചോദിക്കാനും തുടങ്ങി, ഏറെ നാൾ കാത്തിരിക്കേണ്ടി വന്നില്ല അടുത്തത്;മറ്റൊരു കിടിലൻ ഐറ്റം(ഓർക്കണം സിനിമയെ തിയേറ്ററിൽ കണ്ടതല്ലാതെ ഈ ടീമിൽ ഒരുത്തനു പോലും സിനിമയുമായി ഒരു ബന്ധവും ഇല്ല,അപ്പോൾ ഇതൊക്കെ കിടിലം സംഭവങ്ങൾ തന്നെയാ) ഇറങ്ങി, അതിലെ ആ ക്ലൈമാക്സ് എഡിറ്റിങ്ങ് ഒക്കെ ഒന്നു കണ്ട് നോക്കണം. രണ്ടാമത്തെ ഷോർട്ട് ഫിലിമിന്റെ പേർ 'ഓർമ്മകളിൽ'. വളരെ നാളുകൾക്ക് ശേഷം കാമ്പസ്സിൽ തിരികെയെത്തുന്ന ഒരാളുടെ മനസ്സായിരുന്നു ആ ഫിലിം.ഒന്ന് കണ്ട് നോക്കൂ
ഇതിനു കാലടിയിലെ ആദി ശങ്കരാ കോളേജിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സമ്മാനം കിട്ടി.
അപ്പോൾ ഇനി കാര്യത്തിലേക്ക് കടക്കാം, ഇവരുടെ മൂന്നാമത് ഷോർട്ട് ഫിലിമിന്റെ പ്രദർശനം ഉണ്ട് ഈ വരുന്ന ഞായറാഴ്ച, പേർ "നൂലില്ലാപട്ടം/Noolillapattam". മഴസംഗീത ഗ്രാമം സംഘടിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ പ്രദർശനത്തിൽ ഇവരുടെ ചിത്രവും പ്രദർശിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് എന്ന സ്ഥലത്തെ മജെസ്റ്റിക്ക് ഓഡിറ്റോറിയത്തിലാണ് പ്രദർശനം നടത്തുന്നത്.
ഇതാ അതിന്റെ ട്രെയിലർ. കണ്ട് നോക്കൂ.
ഈ ഷോർട്ട് ഫിലിമുകൾ എല്ലാം സംവിധാനം ചെയ്തതും തിരക്കഥയെഴുതിയതും എന്റെ പ്രീയപ്പെട്ട അനിയൻ മഹേഷ് ആണ്. അവന്റേയും അവന്റെ ടീമിന്റേയും ഈ കലാസൃഷ്ടി ആസ്വദിക്കാൻ നിങ്ങളേവരേയും ഹാർദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു. ഈ ഷോർട്ട് ഫിലിമിന്റെ പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവരുടെ പേരു വിവരം താഴെ
പ്രദർശനശാലയിലേക്കൂള്ള വഴി മാപ്പ് രൂപത്തിൽ
[NB: എല്ലാവരും വരണം കേട്ടോ.. കാണുക, പ്രോത്സാഹിപ്പിക്കുക]
update:
ഷോർട്ട് ഫിലിം റിലീസായി..
ആശംസകള്‍... ഉയര്‍ന്നു വരട്ടെ ആ പ്രതിഭകള്‍.
ReplyDeleteഎന്റെ കഞ്ഞിയില്‍ പാതയെ പിടിച്ചു ഇടാതിരുന്നാല്‍ അവന്മാര്‍ക്ക് നല്ലത്
ReplyDeleteസോറി പാറ്റ
ReplyDeleteആ മിടുക്കന്മാര്‍ക്ക് എല്ല വിധ ആശംസകളും നേരുന്നു :)
ReplyDeleteഎല്ലാ വിധ ആശംസകളും.
ReplyDeleteആശംസകള്‍. കൂടുതല്‍ ഉയരങ്ങളില്‍ പറക്കട്ടെ
ReplyDeleteവെള്ളിത്തിരയില്‍ അവരും അഭ്രകാവ്യങ്ങള്‍ എഴുതട്ടെ ..ആശംസകള്‍
ReplyDeletebest of luck
ReplyDeleteCongratzzz for the effort.
ReplyDeleteഇവരെ പറ്റി ആണ് നീ മുമ്പ് ചാറ്റില്‍ പറഞ്ഞിരുന്നത് അല്ലെ..
ReplyDeleteaashamsakal!
ReplyDeleteആശംസകൾ!
ReplyDeleteആശംസകള്‍.....
ReplyDeleteഎല്ലാം നല്ല സ്ക്രിപ്റ്റുകള്‍, നല്ല സംവിധാനം,
ReplyDeleteനല്ല അഭിനേതാക്കള്‍, എഡിറ്റിങ്ങും, ഗ്രാഫിക്സും തുടങ്ങി..
മറ്റേല്ലാം നന്നായിട്ടുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന്
ഇത്രയും നന്നായി ചെയ്തുവല്ലോ ...
നമ്മുടെ ചില മലയാള സിനിമകള്‍ കാണുമ്പോള്‍ സങ്കടം
തോന്നാറുണ്ട്, എത്ര പണവും സമയവും നശിപ്പിച്ചാണ് അവരത് കുളമാക്കുന്നത് എന്നാലോചിക്കാറുണ്ട്. ഇതു കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്ന.ു ഇതുപോലെ പോലെ കഴിവുള്ളവര്‍ ഉയര്‍ന്നു വരണം....
ഫുള്‍ ടീമിന് എന്‍റെ അഭിനന്ദനങ്ങളും ആശംസകളും
അറിയിക്കണേ...അവരെയും അവരുടെ കലാ സൃഷ്ടിയും
പരിചയപ്പെടുത്തിയത്തിനു നന്ദി കണ്ണാ...
ആശംസകൾ.....,
ReplyDeleteഞാനും വരുന്നുണ്ട് .
ReplyDeleteആശംസ മുന്‍പേ അയക്കുന്നു .
കഷ്ട നഷ്ടങ്ങളുടെ ദിനങ്ങള്‍ അറിയാതെ കലാലയത്തിന്‍ പുറത്തു എത്തി നിന്ന് കഴിഞ്ഞ കാലത്തിന്‍ സ്മൃതികളെ ഓര്‍മ്മിപ്പിച്ചും ഓരോകഴിവുകളെ
ReplyDeleteഎടുത്തു പറഞ്ഞ പോസ്റ്റ് വളരെ മനോഹരമായിരിക്കുന്നു ആശംസകള്‍
എല്ലാ വിധ ആശംസകളും.
ReplyDeleteഇനീയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ .
കണ്ടിരിക്കാന്‍ നല്ല രസമുള്ള രണ്ട് ഫിലിംസ്
ReplyDeleteരണ്ടും കണ്ടപ്പോള്‍ എന്റെ കലാലയ ജീവിതം ഓര്‍മവന്നു
അടിപൊളിയാണ്,
അടിപൊളീ എനല്ല കിടിലന്‍
അടുത്തതിന് ഞാന്‍ കാത്തിരിക്കുന്നു
ആഹാ..! മഹാപ്രതിഭകള്‍ ആവട്ടെ..
ReplyDeleteഞാനും നേരുന്നു, എല്ലാവിധ ആശംസകള്‍...
ReplyDeleteആശംസകള്‍...നല്ല സിനിമയിലേക്ക് ഇവര്‍ എത്തിച്ചേരട്ടെ
ReplyDeleteആശംസകള്‍...
ReplyDeleteആശംസകള്‍... മലയാള സിനിമയ്ക്ക് ഒരു മുതല്‍കൂട്ടാവട്ടെ ഇവര്‍.. ഒരു വെത്യസ്ഥത ഞങ്ങള്‍ ആഗ്രഹിക്കുന്നു...
ReplyDeleteThis comment has been removed by the author.
ReplyDeleteഇതുപോലെ നല്ലൊരു ടീമിനെയും അവരുടെ കലാസൃഷ്ടികളെയും പരിചയപ്പെടുത്തിയതിന് വളരെ നന്ദി. ചാരുമ്മൂട് പോയി കാണാൻ കഴിയാത്തതിനാൽ പിന്നീട് യുട്യൂബിൽ കാണാമെന്ന് വിചാരിക്കുന്നു.
ReplyDeleteമഹേഷിനും കൂട്ടുകാർക്കും എല്ലാവിധ ആശംസകളും.
satheeshharipad.blogspot.com
വരാൻ സധിക്കില്ല...എന്നാലും പ്രാർത്ഥനകൾ കൂടെയുണ്ട്...ഉയർന്നു വരേണ്ട പ്രതിഭകൾ തന്നെ...
ReplyDeleteസുഖമാണോ കണ്ണേട്ടാ........
ReplyDeleteഅണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാ യുവ കലാകാരന്മാര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.....ഒപ്പം ആശംസകളും...
ReplyDeleteമലയാള സിനിമയില്‍ ഇവരും വെന്നിക്കൊടി പാറിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteമഹേഷിനും കണ്ണനും ആശംസകള്‍.
ReplyDeleteഇവിടെ ആദ്യമായിട്ടാ.. പരിചയപ്പെട്ടതില്‍ സന്തോഷം.
First time here .. following you ..Do visit my blog when time permits and hope you will follow me too !!
ReplyDeleteSaranya
http://worldofsaranya.blogspot.com/
http://foodandtaste.blogspot.com/
കണ്ടു ട്ടോ... നന്നായിട്ടുണ്ട്...!! ചേട്ടന്‍ ബ്ലോഗര്‍ അനിയന്‍ filim maker, ഹും കൊള്ളാം..!! :)
ReplyDeleteഅവര്‍ക്ക് എല്ലാ വിധ ആശസകളും നേരുന്നു...
സസ്നേഹം
http://jenithakavisheshangal.blogspot.com/
എല്ലാ വിധ ആശംസകളും...
ReplyDeleteപരിപാടി ഇത് മാത്രമല്ല അല്ലിയോ?
ReplyDeleteവിജയാശംസകള്‍