ഏവൂർ കണ്ണൻ
വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഉത്സവമായിരുന്നു കുറച്ചുനാൾ മുൻപ്, ഏവൂർ അമ്പലത്തിലെ കണ്ണൻ എന്ന ആനയുമുണ്ടായിരുന്നു എഴുന്നള്ളത്തിനും മറ്റും. അമ്പലപ്പറമ്പിൽ എല്ലാ ആനകളേയും ഒരുമിച്ചു തളക്കാൻ സൗകര്യമുണ്ടായിരുന്നിട്ടും എന്ത് കൊണ്ടോ കണ്ണനെ എന്റെ വീട്ടിന്റെ പറമ്പിലായിരുന്നു തളച്ചിരുന്നത്. എട്ടാം ഉത്സവത്തിന്റെ അന്ന് കണ്ണൻ ചില അനുസരണക്കേടുകൾ കാട്ടിത്തുടങ്ങി, അപ്പോഴെ എല്ലാവർക്കും മനസ്സിലായി അവൻ മദപ്പാടിലാണെന്ന്, എന്തായാലും കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിനു മുൻപേ തന്നെ അവനെ വീട്ടിൽ കൊണ്ട് തളച്ചു. ഞാൻ ഈ കുറിപ്പ് എഴുതുന്നത് അവന്റെ മുന്നിൽ ഇരുന്നാണ്, ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, ഒരു നാരങ്ങാ മിട്ടായി ആണെങ്കിൽ പോലും അവനു വേണം, കൊതിയൻ... പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. സ്നേഹത്തിന്റെ അടയാളമായി ഓലയുടെ മടലും മറ്റ് കമ്പുകളുമൊക്കെ അവിടവിടയായി ചിതറിക്കിടപ്പുണ്ട്(മനസ്സിലായില്ല അല്ലേ, പാപ്പാൻ മാർ അവന്റെ കണ്ണിൽപ്പെട്ടാൽ മടലെടുത്ത് എറിഞ്ഞാണ് അവൻ സ്നേഹം പ്രകടിപ്പിക്കുക.. ഹി ഹി).
കണ്ണനെ ഇങ്ങിനെ നോക്കി ഇരുന്നപ്പോഴാണ് പഴയകാല ഒരു അനുഭവം മനസ്സിലെത്തിയത്. എന്റെ വളരെച്ചെറിയ പ്രായം; ഞങ്ങളുടെ ഗ്രാമദേവതയുടെ അമ്പലത്തിൽ ഉത്സവം നടക്കുകയാണ്. ആ ദിവസങ്ങളിലൊന്നിൽ അച്ഛനും അമ്മയും ഞാനും(ആ സമയത്ത് അനിയനെപ്പറ്റി ഇരുവരും ചിന്തിച്ച് തുടങ്ങിയുട്ടുണ്ടാവില്ല!!) കൂടി നാടകം കാണാൻ അമ്പലത്തിൽ എത്തി. ഏതോ ബാലേ ആണ്, നാടകം തുടങ്ങി കുറച്ചായപ്പോഴെ ഞാൻ അമ്മയുടെ കയ്യിലിരുന്നു ഉറങ്ങാൻ തുടങ്ങി, എന്നിരുന്നാലും ദുര്യോധനന്റേം ഭീമന്റേം ഒക്കെ "ബു ഹ ഹ ഹ ഹ" അട്ടഹാസങ്ങൾ ഉറക്കം ഭംഗപ്പെടുത്തുന്നുമുണ്ടായിരുന്നു.
സ്റ്റേജിന്റെ സമീപത്ത് ഒരു ആനയെ തളച്ചിട്ടുണ്ടായിരുന്നു, അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും കൊറിച്ചു കൊണ്ട് നിക്കുകയായിരുന്നു, പെട്ടെന്നാണ് രംഗം വഷളായത്, ഏതോ ഒരുവൻ ആനയുടെ വാലിൽ പിടിച്ചുവലിക്കുകയോ ബീഡിക്കുറ്റി അതിന്റെ ദേഹത്തേക്ക് വലിച്ചെറിയുകയോ ചെയ്തു, ആന ഒന്നു ഛിന്നം വിളിച്ചു, അത് കേട്ട് ആന വിരണ്ടു എന്ന് എല്ലാവരും കരുതി..
"ആന വിരണ്ടേ, ഓടിക്കോ!!!"
ആളുകൾ നാലുപാടും ഓടാൻ തുടങ്ങി. ഇനി അച്ഛന്റെ വാക്കുകൾ കടമെടുത്ത് പറയുകയാണേൽ..
"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
എന്തായാലും ആന വിരണ്ടതല്ല എന്ന് കുറച്ച് കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി.. പക്ഷേ അപ്പോഴെക്കും കുളത്തിൽ ചാടാൻ യോഗമുണ്ടായിരുന്നവർ അങ്ങിനേയും തെങ്ങിലും മാവിലും പേരറിയാത്ത മറ്റ് മരങ്ങളിലും കേറാൻ യോഗമുള്ളവർ അത്തരത്തിലും ചെയ്ത് കഴിഞ്ഞിരുന്നു..
"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
അമ്മയുടെ ആ ചോദ്യത്തിനു ,ആ പ്രായത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ഏതോ സംസ്കൃത ശ്ലോകം മറുപടിയായി അച്ഛൻ പറഞ്ഞതായാണ് എന്റെ ഓർമ്മ.
[NB: പിന്നെ ഇന്നേ വരെ അമ്പലപ്പറമ്പുകളിലെ രാത്രി പ്രോഗ്രാംസിനു ഞങ്ങൾ ഒരുമിച്ച് പോയിട്ടേയില്ല]
ചെറുതാണേലും നന്നായി ..അച്ഛന്റെ സംസ്കൃത ശ്ലോകം ഇപ്പോള്‍ മനസ്സിലായോ? വീണ്ടും കാണാം ..ആശംസകള്‍
ReplyDeleteനല്ല പോസ്റ്റ് എന്റെ ബാല്യകാലത്തെക്ക് കുട്ടി കൊണ്ട് പോയതിനു നന്ദി
ReplyDelete"യ്യോ ഏട്ടനും മോനും ഒന്നും സംഭവച്ചില്ലല്ലോ ല്ലേ!!??"
ReplyDelete&6%*$@#%&........... ha.. ha.. haa..
ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ എന്നായിരിക്കും പറഞ്ഞത് , കുടുംബത്തില്‍ തന്നെ ആക്ഷേപഹാസ്യം പരീക്ഷിക്കുകയാണെല്ലേ
ReplyDeleteകണ്ണാ...”ഓലയും കൊറിച്ചു കൊണ്ട് “ ഹയ്യോ...നല്ല നര്‍മ്മം...
ReplyDeleteനന്നായി....
aaha ningade randaldem peru onnanallo...kollam...kannan ippozhum changalyil thanne aano, kannan chettaa lolz??
ReplyDeleteഅത് മാത്രം ശര്യായില്ല.
ReplyDeleteആ ശ്ലോകം ചോദിച്ചറിഞ്ഞിട്ട് ഇവ്ടെ ഇടണം ( ഇവ്ടെ തന്നെ മതി )
ചെറുതാണേലും ചിരിക്കുള്ള വകുപ്പുണ്ട് :)
ചെറിയ ഒരു അനുഭവകഥയാണെങ്കിലും വായിച്ചു ചിരിച്ചൂ. ദേ ഈ ഭാഗമാണ് ഏറ്റവും ഇഷ്ട്ടമായത്...
ReplyDelete"ഡാ നിന്റെ ഈ സ്നേഹനിധിയായ അമ്മയുണ്ടല്ലോ, ഇവൾ നിന്നേയും എന്റെ മടിയിലേക്ക് എറിഞ്ഞിട്ട് ഒറ്റയോട്ടമായിരുന്നു.. ഞാനും ഓടാനായി എഴുന്നേറ്റതാ, പക്ഷേ എന്റെ ഡബിൾ മുണ്ട് എനിക്കൊപ്പം എഴുന്നേറ്റില്ല.."
ഇനി ഇത് കണ്ണനെ (ആന) കൂടി ഒന്ന് വായിച്ചു കേള്‍പ്പിക്കണം ട്ടോ ചുമ്മാ അവനും ഒന്ന് ചിരിക്കട്ടെ :)
എഴുത്ത് തുടരട്ടെ. ആശംസകളോടെ...
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ് ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)
ബു ഹ ഹ ഹ ഹ ...:)
ReplyDeleteഅമ്മയ്ക്ക് സ്നേഹമില്ലാഞ്ഞിട്ടല്ല കണ്ണാ പേടിച്ചാല്‍ ആരാ ഓടാത്തത്?
ഇഷ്ടമായി. ഇനിയും എഴുതുക
ReplyDeleteകണ്ണാ വിവരം ഇല്ലാത്തത് നന്നായി അല്ലെങ്കില്‍ നീ ഓടിയ സ്ഥലം ഇന്നും അവിടെ കാണാം
ReplyDeleteട കൊള്ളാം
അച്ഛനെയും അമ്മയെയും വായിച്ചു കേള്പ്പിച്ചോ?
ReplyDeleteഈ ചെറിയ ആന കാര്യം വീട്ടില്‍ അച്ഛനും അമ്മയും അറിഞ്ഞാല്‍ വീണ്ടും ചേന കാര്യം ആവുമോ?
ReplyDeleteഹഹഹ..കൊള്ളാം കേട്ടോ.. അപ്പോള്‍ അച്ഛന്‍ സംസ്കൃത ശ്ലോക പണ്ഡിതന്‍ ആണല്ലേ... അച്ഛനോട് എന്റെ ഒരു സലാം പറ... സസ്നേഹം..
www.ettavattam.blogspot.com
കുഞ്ഞ് ആനക്കഥ കൊള്ളാം....
ReplyDeleteഹോ അന്ന് ആ ആന ഒരു കാലബദ്ധം കാണിച്ചത് കൊണ്ട് ആ നാട്ടുകാര്‍ എന്തെല്ലാം സഹിക്കുന്നു ..പാവം അമ്മയ്ക്ക് പണ്ടേ തന്നെ ആളെ പിടികിട്ടിയിരുന്നു ...സാരല്യ പൊട്ടെ ട്ടാ ..:)
ReplyDelete:) കൊള്ളാം മാഷേ. ചെറിയൊരു സംഭവമാണെങ്കിലും സരസമായി അവതരിപ്പിച്ചു.
ReplyDeleteഎല്ലാ ആശംസകളും.
satheeshharipad.blogspot.com
കണ്ണന്‍ എന്ന് വിളികെള്കാന്‍ ഇഷ്ടപെടുന്ന കൂട്ടുകാരാ,
ReplyDeleteസംസ്കൃത ശ്ലോകം ഇടാന്‍ കഴിയില്ലലോ അല്ലെ ഇഷ്ടാ.........ഹ ഹ ഹാ!!!
രസകരമായിട്ടുണ്ട്...... വായികുക എഴുതുക
എല്ലാ ആശംസകളും നേരുന്നു.......
ഇതില്‍ അമ്മയെ കുറ്റം പറയാന്‍ വകുപ്പില്ല. ഈ കണ്ണനു മുടിഞ്ഞ തടിയായിരുന്നുപോലും അന്ന്. ഈ കണ്ണനേം എടുത്ത് ഓടുനതിന് പകരം ആനയുടെ മുന്നില്‍ പോയി നില്‍ക്കുന്നതാ ഭേദം എന്ന് അമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് കണ്ണനെ ആരോഗ്യവാനായ അച്ഛന്റെ കൈകളില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് ഓടിയ ആ അമ്മയെ അഭിനന്ദിക്കൂ... ഹ.. ഹ..
ReplyDeleteകണ്ണാ... ചിരിക്കാനുള്ള വക തന്നതിന് നന്ദി...
കൊള്ളാം നന്നായിട്ടുണ്ട് !!
ReplyDeleteശോ.. കഷ്ടായിട്ടോ.. അന്ന് ശരിക്കും ആന വിരണ്ടിരുന്നെങ്കിലോ..?? ആന വിരണ്ടു ഓടിയപ്പോള്‍ പ്രാണനും കൊണ്ട് പാഞ്ഞൊരു കുട്ടിക്കാലം ഓര്‍മ്മ വന്നു..
ReplyDeleteഏവൂർ കണ്ണന്റെ ചിത്രവും ഏവൂർ കണ്ണന്റെ രചനയും ഇഷ്ടായി..ആ സംസ്ക്രതം ശ്ലോകം കൂടി എഴുതാമായിരുന്നു..
ReplyDeleteനന്നായി ഈ ആനക്കഥ.
ReplyDelete>>ഒടുക്കത്തെ സ്നേഹമാണ് ഞങ്ങളോട് അവനു, പാപ്പാൻ മാരോടും അവനു ഒടുക്കത്തെ സ്നേഹമാണ്. << പാവം ആനകള്‍ അതുങ്ങളോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഈ 'ഒടുക്കത്തെ' സ്നേഹം എങ്കിലും പ്രകടിപ്പിക്കണ്ടേ !!
ReplyDeleteഎന്നാലും കണ്ണാ, അമ്മ എറിഞ്ഞിട്ട് ഓടണമെങ്കില്‍ എന്തായിരുന്നിരിക്കണം കണ്ണന്‍റെ കൈയ്യിലിരുപ്പ് ! അതോ ഷബീര്‍ പറഞ്ഞപോലെ മുടിഞ്ഞ വെയിറ്റ് ആയിരുന്നോ അന്ന് :D
കലക്കന്‍ പോസ്റ്റ്‌ട്ടോ ... :))
അവൻ അവിടെ സ്വസ്ഥമായി നിന്ന് ഓലയും "കൊറിച്ചു" കൊണ്ട് നിക്കുകയായിരുന്നു
ReplyDeleteകണ്ണാ.കലക്കീട്ടോ.........
നല്ല നര്‍മ്മം.
ആന വിവരണം മാത്രല്ലല്ലോ നടന്നത്...ന്തായാലും നന്നായി ട്ടൊ..ചിരിയ്ക്കാനുള്ള വക നല്‍കി, ആശംസകള്‍.
ReplyDeletevalare sarassamayi paranju..... nannayi rasichu ketto......
ReplyDeleteഏവൂര്‍ കണ്ണേട്ടാ കഥ നന്നായി
ReplyDeleteകണ്ണാ.. ആനക്കഥ ഇഷ്ടപ്പെട്ടു ട്ടോ..
ReplyDeleteഹ ഹ .. ആനകഥ നനായി ...
ReplyDeleteഇനിയുമുണ്ടോ ഇങ്ങനത്തെ ഐറ്റംസ്
ഒരു ബോണ്‍സായ് ഉദ്യമം പോലെ .... കുറച്ചേ ഉള്ളെങ്കിലും ആനകഥ ശരിക്കും ബോധിച്ചു .. ആശംസകള്‍
ReplyDelete