Monday, June 06, 2011

കവിത!!


ഒരു കവിത എഴുതാന്‍ മോഹമായ് !!!
അതിനു നിനക്ക് കവിത എന്തെന്ന് അറിയോ?
ഇല്ല അറിയില്ല ..
കവിത എന്തെന്ന്‍ അറിയാതെ എങ്ങിനെ
നീ കവിത ഏഴുതും ?

അതൊക്കെ ഞാനെഴുതും..
'കവിതയുടെ സൌന്ദര്യം' എന്ന വിഷയത്തില്‍ ഒരു
കവിത എഴുതിയാലോ??
നിനക്ക് കവിത എന്താന്നേ അറിയില്ല പിന്നെ
എങ്ങിനെ നീ കവിതയെപ്പറ്റി കവിതയെഴുതും?
എന്നാലും ഞാന്‍ 'കവിത'യെപ്പറ്റി ഏഴുതും .
കവിതയുടെ ആ സൗന്ദര്യം, കവിതയുടെ ആ
മൊഴിമുത്തുകൾ, കവിതയുടെ അനുരാഗത്തോടെയുള്ള 
 നോട്ടം,ആ അന്നനട!!
കവിതക്കെവിടുന്നാടാ അന്നനട??!!
ഞാൻ എഴുതാൻ പോകുന്ന കവിതക്ക് അതൊക്കെയുണ്ട്.
ആ വെളുത്തു കൊലുന്നനെ ഉള്ള കവിത;കേശവേട്ടന്റെ മോളാ...

നീ നന്നാവൂല...!!

[NB:തല്ലരുത്! കണ്ണുരുട്ടി പേടിപ്പിച്ചാ മതി]

35 comments:

  1. ആദ്യത്തെ തല്ല് ഞാൻ ഗണപതിക്ക് വച്ച് തുടങ്ങാം....
    എന്നാലുമെന്റെ കവിതേ.....

    ReplyDelete
  2. "prathikaranam" ippanne ariyana...neritt ariyichal mathiyo..hi hi kidding..thamashakkaran..kavithak aangalamaaru onda??

    ReplyDelete
  3. അല്ല കവിതയെക്കുറിച്ച് കൂടുതലൊന്നും പറഞ്ഞില്ല... ഹി ഹി ഹീ :)

    ശ്രമം നന്നായി...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  4. പറയുന്നത് നീ ആയതു കൊണ്ട് കവിത ഒരു പെണ്ണ് തന്നെ ആയിരിക്കുമെന്ന് ആദ്യം തന്നെ മനസിലായി :)

    ReplyDelete
  5. സായ്ഹാനതിന്റെ തോഴനു ആശംസകള്‍....

    ReplyDelete
  6. കേശവേട്ടന്റെ മോള് 'കവിത' ...എനിക്കിഷ്ടമായി.... കവിതക്കിഷ്ടമാകുവോ എന്തോ? :-)

    ReplyDelete
  7. ഹഹഹ..കേശവേട്ടന്‍ ഈ കവിത വായിക്കണ്ട...പിന്നെ കവിത എഴുതാന്‍ വിരല്‍ പോയിക്ക്
    കൈ പോലും ബാക്കി കാണില്ല..ഹിഹിഹിഹി
    ഒത്തിരി ഇഷ്ട്ടമായി..നല്ല രസമുണ്ട് വായിക്കാന്‍..അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    ReplyDelete
  8. ചെറുത് ചെറുതായൊന്ന് കണ്ണുരുട്ടുന്നു. (പ്ലീ...ച്, പേടിക്കൂ)

    ;)

    ReplyDelete
  9. എന്റെ കവിതേഏഏഏഏഏഏഏഏ

    ReplyDelete
  10. കണ്ണാ,
    കവിതയ്ക്ക്, ഇന്റര്‍നെറ്റ്‌ കണക്ഷനുണ്ടോ? ഇല്ലെങ്കില്‍, കവിത പാഴായിപ്പോകും.
    നന്നായിട്ടുണ്ട്. ആശംസകള്‍!

    ReplyDelete
  11. കണ്ണനനിയാ....ഇഷ്ടായി ട്ടൊ.

    ReplyDelete
  12. കേശവേട്ടന്റെ മോള്‍ കവിതയെ കുരിചാണേല്‍ കുറച്ചുടെ ഡീടൈല്‍സ് ആയി പറയാമായിരുന്നു..എന്തായാലും കവിത കൊള്ളാം..

    ReplyDelete
  13. തല്ലുന്നില്ല,കണ്ണുരുട്ടി പേടിപ്പിച്ചിരിക്കുന്നു

    ReplyDelete
  14. vegam ezhuthoo enitt venam kesavettanu ayachu kodukkaan

    ReplyDelete
  15. കവിത എഴുതാന്‍ ഇത്രയൊക്കെ ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ഞാന്‍ എഴുതാത്തത്... :)

    ReplyDelete
  16. ലക്ഷണം കേട്ടപ്പോഴേ ആളെ മനസ്സിലായി...

    ReplyDelete
  17. കവിതയുടെ അച്ഛന്‌ കേറി ഇടപെട്ടാല്‍ ഈ കവിത കഥയും കഥാപ്രസംഗവും ചവിട്ടുനാടകവുമൊക്കെ ആവുംട്ടോ.... !!!

    ReplyDelete
  18. പാവം കവിത !
    അവള്‍ക്കറിയില്ലല്ലോ ആ കേശവേട്ടന്റെ മോള്‍ ഞാനാണല്ലോ എന്ന് !

    ReplyDelete
  19. നീ നന്നാവൂല...!!

    ReplyDelete
  20. കേശവേട്ടന്റെ മകന്‍ നിരൂപകന്‍ ഇത് വഴി വരുന്നുണ്ട് ........
    ഇത് കാണണ്ട ട്ടോ ............

    ReplyDelete
  21. കേശവ ഏട്ടന്‍ അറിഞ്ഞാല്‍ കാര്യങ്ങള്‍ ഒക്കെ കുഴപ്പമാവുമല്ലോ കണ്ണാ

    ReplyDelete
  22. ഇത് കൊള്ളാം കണ്ണാ...ഞാനുമപ്പോള്‍ ഓര്‍ത്ത്‌ പോയി മറ്റൊരു കവിതയെ....
    ആ പോട്ടെ...ആകെ സെന്ടിമെന്റ്സാവും....

    ReplyDelete
  23. നല്ല കവിത തന്നെ!!!!!!
    ആശംസകള്‍

    ReplyDelete
  24. 'കവിതക്കെവിടുന്നാടാ അന്നനട!!' :))
    കണ്ണുരുട്ടി പേടിപ്പിച്ചിരിക്കുന്നു...

    ReplyDelete
  25. "കവിത" അസ്സലായി..:)

    ReplyDelete
  26. കവിത ഇപ്പോഴും ഉണ്ടോ ഉണ്ടെങ്കില്‍ പോരട്ടെ

    ReplyDelete
  27. കണ്ണാ താന്‍ ആളു കൊള്ളാലോ എല്ലാം കലകിയിട്ടുണ്ടേ ടൈം പോലെ വായിക്കാം
    ഞാന്‍ വിനയന്‍ ബ്ലോഗില്‍ പുതിയ ആള തുടങ്ങിയിട്ടേ ഉള്ളു !
    ടൈം കിട്ടുമ്പോള്‍ നോക്കണം എല്ലാ മംഗളങ്ങളും നേരുന്നു .

    my id ( radiancev.blogspot.com

    ReplyDelete
  28. കവിതന്റെ ഒരു ഫോട്ടം കൂടെ ഇടണേ അടുത്ത വട്ടം .. ഒന്ന് കാണാനാ ,.... അതില്‍ പറഞ്ഞ "%$#&" ഒക്കെ

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. കവിതയെപ്പറ്റിയുള്ള കവിത കൊള്ളാം
    പക്ഷെ തല്ലു കൊള്ളാതെ നോക്കണേ!!!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...