സായം സന്ധ്യയിൽ,
ഇളം ചുവപ്പു വ്യാപിച്ച മാനത്ത്നിന്നും
നീല സാഗരത്തിന്റെ അഗാധതയിലേക്ക് ഊളിയിടുന്ന,
നാളെ പൂർവ്വാധികം ശക്തിയോടെ
തിരികെയെത്തുമെന്ന് ഉറപ്പ് തരുന്ന,
വാക്ക് പാലിക്കുന്ന,
മഹാനക്ഷത്രമേ
പോയ് വരിക......
നിന്നെയും കാത്ത് ഞാനിവിടെയുണ്ടാകും..
നാളെ,നിന്നിലെ ആദ്യ കിരണമേറ്റ് ഉറക്കമുണരാൻ..
പണ്ട്(ഇനിയും) ചൂട് രശ്മികൾ എന്നിൽപ്പതിഞ്ഞപ്പോൾ പിണങ്ങിയിട്ടുണ്ടാകാം..
വാടിയിട്ടുണ്ടാകാം,
അത് നീ മറക്കുക..
നിന്റെ രശ്മികൾ (ചിലപ്പോൾ)ചുട്ടുപൊള്ളിക്കുമെങ്കിലും
അതിലുഷ്ണിക്കാൻ,വേദനിക്കാൻ ഏറെയിഷ്ടം!!
പുലരിയിലും സായാഹ്നത്തിലും
ആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....
എല്ലാവരിലും ഒരു സൂര്യകാന്തി ഉണ്ട്.. ഉണ്ടാവാം.. ഉണ്ടായിരുന്നിരിക്കാം..
ReplyDeleteകൊള്ളാം .. :)
ReplyDeleteഹെന്താ പറഞ്ഞേന്നോ, കൊള്ളാം ന്ന്....
ReplyDeleteകേള്‍ക്കാമോ , കൊള്ളാം ന്നാ പറഞ്ഞേ....
പുലരിയിലും സായാഹ്നത്തിലും
ReplyDeleteആലിംഗനം ചെയ്യുന്ന തണുത്ത കിരണങ്ങൾ
തരുന്ന സുഖമുണ്ടല്ലോ ആ ഉഷ്ണം മറക്കാൻ....
നല്ല വരികള്‍
ആശംസകള്‍
ഇത് നല്ലത് ,സൂര്യചന്ദിരന്മാര്‍ ഇല്ലതകുകില്‍ കവികുല ജാലകങ്ങളും ഇല്ലതകുമല്ലോ
ReplyDeleteചൂടും തണുപ്പും, രാത്രിയും പകലും, സുഖവും ദുഖവും... അങ്ങനെയങ്ങനെ...
ReplyDeleteഏതു ഉഷ്ണം മറക്കാനും ഒരു സുഖം ഉണ്ടാകും.
കണ്ണാ.. കവിത വായിച്ചു.. നന്നായിട്ടുണ്ട്..
ReplyDeleteകൊള്ളാ.................................................................................................................................................................................................മെന്നു പറഞ്ഞാല്‍ നെഗളിക്കരുത് ,,,,അത് കൊണ്ട് ഞാന്‍ പറയുന്നു ഈ കവിത എനിക്കത്ര ഇഷ്ട്ട മാ .......................................................................യില്ലാ ...ന്നു പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ലാ ............:)
ReplyDeleteകൊള്ളാ മേടെയ് ...കലക്കി ,,:)
നീയൊരു താരകയാണെങ്കിൽ,
ReplyDeleteഎന്റെ അറിവിലിനി
നിന്നേക്കാൾ വലിയൊരു
നക്ഷത്രമില്ല.....
അതിനാൽ ഞാൻ
സൂര്യനെ നോൽക്കുമൊരു സൂര്യകാന്തിയാകാം..
നിൻ അവഗണനയുടെ ചൂടേറ്റ്
എന്നിതളുകൾ വാടിക്കൊഴിഞ്ഞിടും വരെ
നിൻ നാമം മാത്രമെൻ പ്രാർത്ഥനയാക്കാം....
ഈ അസ്തമയവേളയിൽ അലിഞ്ഞില്ലാതാകുന്നത്
നീ മാത്രമല്ല....
ഞാനാണ്..........
എന്റെ ജീവനാണ്......
എന്റെ ചേതനയാണ്......
എന്റെ സർവ്വസ്വമാണ്....
നാളെ പൂർവ്വാധിക തേജസ്സോടെ
നീ വീണ്ടും ഉദിച്ചുയരുമ്പോൾ
എനിക്കിനിയൊരു പുനർജന്മവുമില്ല...
തെല്ലും പരിഭവമില്ലതിൽ.....
എന്റെ മോക്ഷം നീയാണ്........
നിന്നിൽ അലിഞ്ഞലിഞ്ഞു ചേർന്ന്.....
ഞാൻ നിന്നിൽ തുടങ്ങി
നിന്നിൽ തന്നെ തീരട്ടെ.....
Read more: http://www.everbestblog.com/2011/06/blog-post_15.html#ixzz1QU4qhxo5
hi hi
നല്ല വരികള്‍...ആശംസകള്‍
ReplyDeleteകൊള്ളാം കണ്ണാ കൊള്ളാം. ഈ കവിതയിൽ ഒരു മഞ്ഞുകാല സുഖം. ആശംസകളോടെ.......
ReplyDeleteഎന്തായിത് !! എല്ലാരുംകൂടി കൊള്ളാം കൊള്ളാമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നു.. എങ്കില്‍ ഞാനും പറയുന്നു..;
ReplyDeleteകണ്ണാ !! കൊള്ളാം മോനെ....! :)
ഞാനിവിടെയുണ്ട
ReplyDeleteസ്രാങ്കെ രണ്ട് സെറ്റ് ഹോയ് - ഹോയ് പിടിച്ചോ ....
ReplyDeleteകണ്ണാ.. ഇത്ര നാള്‍ കരുതിയിരുന്നത് കവിതയെഴുത്ത് ഒരു എളുപ്പം പണിയെന്നായിരുന്നു.. പക്ഷെ മനസ്സിലാകുന്നു അതിലും കുറെ കാര്യങ്ങള്‍ നോക്കാനുണ്ടെന്നു.. പണ്ടൊരിക്കല്‍ ഞാനും എന്‍റെ സൂര്യകാന്തിയെ കുറിച്ച് എഴുതിയിരുന്നു..(കവിതയല്ലാട്ടോ..) പ്രണയം തലയ്ക്കു പിടിച്ചു നിന്ന കാലത്തെ എന്റെയോരോ ഓരോ വട്ടുകളെയ്.. :) വായിച്ചു നോക്കൂ നീ.. http://pranayasoonangal.blogspot.com/2010/04/05042010.html
ReplyDeleteമനോഹരം.....
ReplyDeleteആശംസകള്‍....
വളരെ നന്നായിട്ടുണ്ട്
ReplyDeleteകൊള്ളാം
ReplyDeleteNice :)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/