"ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത്".
ഇല്ല നീ പറഞ്ഞോ.
"നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
പ്രജിത്തിന്റെ മറുപടി കേട്ട് കുറച്ച് നേരം ഞാൻ മിണ്ടാതെ നിന്നു.
മനസ്സ് പത്ത് പതിനെട്ട് വർഷങ്ങൾ പുറകിലേക്ക് സഞ്ചരിച്ചു. ഒന്നാം ക്ലാസ്സ് മുതൽ ആറാം ക്ലാസ്സ് വരെ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരായിരുന്നു ജിജോയും പ്രജിത്തും ബിപിനും ലിജുവുമൊക്കെ. ഇതിൽ പ്രജിത്ത് എന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു. ഇപ്പോഴും ചെറുതായെങ്കിലും അടുപ്പമുള്ളവനും അവൻ മാത്രം... ഈ കൂട്ടത്തിലുള്ള ജിജോ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു, 50 ഇൽ 50 കിട്ടാത്ത ഒരു വിഷയം പോലും അവനില്ല.. ബാക്കി ഉള്ളവൻ എത്ര തലകുത്തി നിന്ന് പഠിച്ചിട്ടും 49, 48 മാത്രം(ഉവ്വ.. ഹി ഹി). മാർക്ക് വാങ്ങിക്കുന്ന കാര്യത്തിൽ അവനോട് ഭയങ്കര അശൂസ ചേ അസൂസ ഹോ അസൂയ.. ഹാ കിട്ടി! ഉണ്ടെങ്കിലും എനിക്ക് അവനെ ഭയങ്കര ഇഷ്ടമായിരുന്നു,ഇപ്പോഴും.. ആള് ഒരു പക്കാ സുന്ദര തൊട്ടാവാടി നിഷ്കളങ്കനായിരുന്നു അന്ന്, ഇപ്പോ എന്തരോ എന്തോ.... എന്നെപ്പോലെ നിഷ്കളങ്കനാണെങ്കി അവനു കൊള്ളാം(ആരാ അവിടെ ആക്കി ചുമച്ചത്?? വേണ്ടാട്ടോ...).
ഒരിക്കൽ അഞ്ചാം ക്ലാസ്സിൽ വെച്ച്,
അവനായിരുന്നു ക്ലാസ്സ് ലീഡർ.. വെള്ളിയാഴ്ചകളിൽ അവസാന പീരീഡ് പാട്ടും ഡാൻസും മറ്റുമൊക്കെ അവതരിപ്പിക്കാറുണ്ടായിരുന്നു ഞങ്ങൾ. ഓരോന്നിലും പാർട്ടിസിപ്പേറ്റ് ചെയ്യുന്ന അംഗങ്ങളുടെ പേർ ലീഡറിന്റെ കയ്യിലുണ്ടാവും. അവൻ അത് മേശയുടെ അടുത്ത് പോയി നിന്ന് വായിക്കും, ഓരോരുത്തരെയായി പേർ വിളിക്കും, അവർ വന്ന് പാട്ടോ ഡാൻസോ എന്താന്ന് വെച്ചാ അവതരിപ്പിച്ചേച്ചും പോകും.. എല്ലാ വെള്ളിയാഴ്ചയും ഞാൻ പാട്ട് പാടാറുണ്ടായിരുന്നു..
"അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..."
ഇതായിരുന്നു എന്റെ സ്ഥിരം ഗാനം.. എന്തോ എന്റെ പേർ എപ്പോഴും അവസാനമേ വിളിക്കാറുണ്ടായിരുന്നുള്ളൂ, ഒരു പക്ഷേ പരിപാടി തീർന്നു എന്ന് പ്രത്യേകം ഒരറിയിപ്പ് കൊടുക്കേണ്ടി വരില്ല എന്നതിനാലും ആവാം(ഏയ് അങ്ങിനെയാവാൻ വഴിയുണ്ടോ??!! ഏയ്...ഉണ്ടോ, ഏയ്!!!.)
അപ്പോൾ അന്നും പതിവു പോലെ പരിപാടി ആരംഭിച്ചു, ജിജോ ഓരോരുത്തരെയായി പേർ വിളീക്കാൻ തുടങ്ങി, നാലാമത്തെയാളെ വിളിച്ചപ്പോൾ അവന്റെ ശബ്ദം ഇടറി, കണ്ണ് നിറഞ്ഞു, ഇവനിതെന്ത് പറ്റി എന്ന് ചിന്തിക്കുമ്പോഴേക്കും ഉത്തരം കിട്ടിയിരുന്നു, അവനിട്ട നിക്കറും പരിസര പ്രദേശങ്ങളും ആകെ നനച്ചു കൊണ്ട് അവൻ പബ്ലിക്കായി മുള്ളിയിരിക്കുന്നു...
വർഷങ്ങൾക്കിപ്പുറം എല്ലാവരേയും ഒന്നു കൂടി കാണാനും പഴയ ഇത്തരം തമാശകൾ വീണ്ടും ഓർത്തെടുത്ത് ചിരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ അതേ സ്ഥലത്ത് വീണ്ടും ചെന്നത്, വളരെ ബുദ്ധുമുട്ടില്ലാതെ തന്നെ പ്രജിത്തിനെ കണ്ടെടുത്തു, അവൻ വല്ലാതെ മാറിപ്പോയിരുന്നു, രൂപത്തിലും സ്വാഭാവത്തിലും.. എല്ലാവരേയും വീണ്ടും കാണണം എന്നൊക്കെയുള്ള എന്റെ ആഗ്രഹം പറഞ്ഞപ്പോൾ അവൻ പറഞ്ഞതാണ് " ഡാ ഒരു കാര്യം പറഞ്ഞാൽ വിഷമിക്കരുത് നിന്നെ ഇപ്പോൾ അവർ ഓർക്കുന്നുണ്ടാവുമോ എന്നു പോലും എനിക്ക് സംശയമുണ്ട്."
[NB: പഴയ ആളുകളെ പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി...]
Related Posts:
ഓര്മ്മകള് മരിക്കാത്തവര്‍ എവിടെയെങ്കിലുമൊക്കെ കാണും ..നീ ധൈര്യമായിട്ട് ചെന്ന് കാണു..:)
ReplyDeleteഓര്‍മ്മകളെ ഓമനിക്കുക!!!
ReplyDeleteകണ്ണേട്ടാ..........................................................
ReplyDeleteധൈര്യമായി പോയിട്ടുവാ
എന്തിനും ഈ ബൂലോഗം ഇല്ലേ
പക്ഷെ പാടരുത് . അത് മാത്രം വേണമെന്ന്
വാശിപിടിക്കരുത് അഥവാ പാടണമെന്നുന്ടങ്കില്‍
ചെവിയില്‍ പാടിക്കോ
കണ്ണേട്ടാ ..............
ReplyDeleteഒരു സംശയം കൂടി
എങ്ങനെയാണ് ബ്ലോഗില്‍ പോസ്റ്റിന്റെ കീഴില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുന്ന വിന്‍ഡോ
കൂട്ടിചേര്‍ക്കുന്നത്
ഓര്‍മ്മകളെ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരിയോ ശാന്തയോ ഏതാണ്ടല്ലേ !!! അപ്പോള്‍ ധൈര്യമായി പോയി വരൂ..
ReplyDeleteപഴയ ആളുകളെ പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി............എല്ലാ കാര്യത്തിലും ഇതാണ് ശേരി
ReplyDeleteblog nte name mariyo! Pazhayathayirunnu nallath. Past is past. Nallathayalum cheethayayalum onnum thirichu varilla. Maravi oru anugrahamakunnath apol aanu:)
ReplyDelete@കെ.എം. റഷീദ് , വടക്കേൽ ഇക്കായുടെ ഈ പോസ്റ്റ് സഹായകം ആകും എന്ന് പ്രതീക്ഷിക്കുന്നു.. http://malayalambloghelp.blogspot.com/2011/01/transliterater.html
ReplyDeleteഹോ കണ്ണാ സത്യം പറ ആരാ മുള്ളിയത് ??
ReplyDeleteപഴയ ഓർമ്മകളൊക്കെ ഇപ്പോഴും മരിക്കാതെ കിടപ്പുണ്ടല്ലേ..?
ReplyDeletegood one
ReplyDeleteകണ്ണാ.. 2009ല്‍ ഒരു സ്വപ്നത്തിന്റെ പിന്നാലെ ഞാന്‍ കുരുങ്ങി പഴയ കൂട്ടുകാരെ ഒരുമിച്ചു കാണാന്‍ വേണ്ടി സ്കൂളില്‍ ഒരു പൂര്‍വവിദ്യാര്‍ത്ഥി സംഗമം എന്റെ സംഘാടനത്തില്‍ നടത്തിയിരുന്നു.. ഹോ.. എന്താ പിള്ളാരുടെ ഒരു ജാഡ.. ചിലര്‍ക്ക് വരാന്‍ നേരമില്ല.. വന്നാല്‍ ഇരിക്കാന്‍ നേരമില്ല.. ഇരുന്നാല്‍ മിണ്ടാന്‍ നേരമില്ല.. അപ്പോഴും അവര്‍ ചെവിയില്‍ ചേര്‍ത്ത ഫോണിലൂടെ ലോകകാര്യങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുവായിരുന്നു.. ചിലരുടെ ഭാവം കണ്ടാല്‍ തോന്നും അവരാ ഈ ഭൂമിയുടെ സ്പന്ദനം നിയന്ത്രിക്കുന്നതെന്ന്.. ചിലരെ സംഭവം അറിയിക്കാന്‍ വിളിച്ചപ്പോള്‍ നിനക്കൊന്നും വേറെ പണിയില്ലേ ന്ന ചോദിച്ചത്.. ഈ വക അഭ്യാസങ്ങള്‍ കണ്ടപ്പോള്‍ മനസ്സ് മടുത്തു ഇത്തരം കൂടിക്കാഴ്ചകള്‍ മേലില്‍ നടത്താന്‍ മുന്‍കൈ എടുക്കില്ലെന്ന് തീരുമാനമെടുത്തു.. മനസ്സിലെ ആ നിഷ്കളങ്കമുഖങ്ങള്‍ വികൃതമാക്കാതെ ഓര്‍മ്മകളില്‍ സൂക്ഷിക്കുന്നതാകും നല്ലതെന്നു തോന്നുന്നു.. എന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞതാണ് കണ്ണാ ഇതു.. എന്റെയാ പഴയ കൂട്ടുകാരെ പോലെ ഊച്ചാളികള്‍ ആവില്ലാ കണ്ണന്റെ കൂട്ടുകാര്‍ എന്ന് വിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും പോയി കാണാന്‍ ശ്രമിക്കൂ..
ReplyDeletewas lovely kanna...
ReplyDeletesometimes memories r far better :-)
J.
ഓര്‍മ്മകള്‍ എന്നും സുഖമുള്ളൊരു നൊമ്പരമാണ്.പോസ്റ്റിലെ ഫോട്ടോ വളരെ ഇഷ്ടമായി.
ReplyDeleteവെള്ളിയാഴ്ച തോറും ""അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്..." എന്ന് പാടുന്നത് ഒരു രോഗമാണോ ചേട്ടാ ?. അതൊക്കെ പോട്ടെ ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ , ഇഷ്ടായിട്ടോ
ReplyDeleteമുന്‍വിധികള്‍ എല്ലാം മാറ്റിവെച്ച് എല്ലാരേയും പോയി കാണൂ.. അവര്‍ക്ക് വേണ്ടെങ്കില്‍ ആര്‍ക്കു നഷ്ടം !
ReplyDeleteഓര്‍മ്മകല്‍ക്കെന്തു സുഗന്ദം.....
ReplyDeletemunkoor jaamyam alla feeshani malayalam typpan manssilla..:
ReplyDeletesrank poyi kandechu vaa..ellarem..aarelum endelum paranjal avane appa sheriyakkam...poyechuvannu adutha post idu...hoy hoy
ആ കാലം മരിച്ചാലും മറക്കാത്ത കാലം.. കൂട്ടുകാരെയൊക്കെ പഴയ രൂപത്തില്‍ തന്നെ കാണാന്‍ കൊതിക്കുന്നു ഞാനും പക്ഷെ കാലം വരുത്തിയ മാറ്റങ്ങള്‍ ... അവര്‍ മാറിയിരിക്കുമോ ? :(
ReplyDeleteക്ലാസ് മീറ്റിംഗിനിടയില്‍ എന്റെ നമ്പര്‍ ഇവിടെ മുന്നെ എഴുതിയിരുന്നു. ഇപ്പോള്‍ ഞാന്‍ ഡിസന്റായി :)
സത്യം ,അതാണ് അരുണ്‍ പറഞ്ഞത് .പഴയ നിഅഷ്കളങ്കത പായമാകും തോറും കൈമോശം വരുന്നു.കാലം അതല്ലെ എല്ലാം
ReplyDeleteTruth!! ഓര്‍മകള്‍ ആണ് സുന്ദരം -മാറിയ മുഖങ്ങളെക്കാള്‍.....!!!
ReplyDeleteകണ്ണാ.. ഇന്നത്തെ ദിവസം എന്താ ഇങ്ങിനെയെന്നാ ഞാന്‍ ആലോചിക്കുന്നേ.. ഇന്ന് ഞാന്‍ വായിച്ചത് മുഴുവന്‍ ഓര്‍മ്മ പോസ്റ്റുകള്‍. ഒട്ടുമിക്കതും പഴയ സതീര്‍ത്ഥ്യരെ കണ്ടുമുട്ടിയതിന്റെയും മറ്റും. രാവിലെ പി.വി.ഷാജികുമാറിന്റെ ഈശ്വരന്റെ തുപ്പല്‍ വായിച്ച് തുടങ്ങിയതാണ്. എന്തായാലും മിക്കവാറും എന്നെ കൊണ്ട് നിങ്ങളെല്ലാം കൂടെ പോസ്റ്റ് എഴുതിപ്പിക്കും..
ReplyDeleteകണ്ണന്റെ ഓര്‍മ്മ നന്നായി. പിന്നെ അന്തിക്കടപ്പുറമെന്ന പാട്ട് ഇപ്പോഴെങ്കിലും നന്നായി പഠിച്ചോ. എങ്കില്‍ അടുത്ത മീറ്റില്‍ പാടാം :)
നന്നായിരിക്കുന്നു. കുട്ടിക്കാലത്തെ പറ്റിയുള്ള ഓര്‍മകള്‍ എപ്പോഴും രസമാണ്
ReplyDeleteഇതൊക്കെയാ ഓര്‍മ്മകളല്ലേ. നന്നായിട്ടുണ്ട്ട്ടോ, ഗുഡ്.
ReplyDeleteനന്നായിരിക്കുന്നു
ReplyDeleteഓര്‍മ്മകള്
:)
ReplyDeleteആശംസകളോടെ
http://jenithakavisheshangal.blogspot.com/
ചെറുപ്പത്തിലെ ഓര്‍മ്മകള്‍ എന്നും നൊമ്പരമാണ്.
ReplyDeleteനന്നായിരിക്കുന്നു.
ഓൾഡ് ഇസ് ഗോൾഡ് എന്നല്ലെ.
ReplyDelete"പഴയ ആളുകളെ പുതിയ രൂപത്തിൽ കാണണ്ടാ എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്, ആ പഴയ മുഖങ്ങൾ ഒരുപാട് നിഷ്കളങ്കങ്ങൾ ആണ്, അവയിപ്പോഴും എന്റെ കണ്മുന്നിൽ ഉണ്ട്, അത് മതി" - ഇത് ഭയങ്ങരയിടു ഇഷ്ടായി. good one.
ReplyDeleteഒരു പോസ്റ്റ് "ഓര്‍മ്മകള്‍ മാത്രം" ഇവിടെ - http://shinoj-ente-lokham.blogspot.com/2010/02/blog-post_27.html