Monday, January 03, 2011

ആദ്യമായി നടത്തിയ ഒരു മോഷണം


വീണ്ടും സ്കൂളിലേക്ക് തിരിച്ചു പോകാം, ഇത് മൂന്നാം ക്ലാസ്സിലെ അനുഭവം..
മലയാളം,സാമൂഹ്യപാഠം,കണക്ക് തുടങ്ങിയ  വിഷയങ്ങള്‍ക്ക് പുറമേ ചിത്ര രചന എന്ന ഒരു വിഷയം കൂടി ഉണ്ടായിരുന്നു ഞങ്ങള്‍ക്ക് ,ഒരു പുസ്തകവും ഉണ്ട് അതിനായി,മലയാളം മീഡിയം പഠിച്ചവര്‍ക്ക് അറിയാമായിരിക്കും.... അതില്‍ നിരവധി ചിത്രങ്ങളും ഔട്ട്‌ ലയ്ന്സും ഒക്കെ ഉണ്ടാവും.. എല്ലാ വെള്ളിയാഴ്ചയും ആണ് ചിത്ര രചനയുടെ ക്ലാസ്സ്‌.. ഞങ്ങള്‍ എല്ലാവരും മനോഹരമായി ചിത്രങ്ങള്‍ക്ക് കളറു കൊടുക്കും, പടം വരയ്ക്കാന്‍ എല്ലാവരുടെ കയ്യിലും ഉള്ളത് കളര്‍ പെന്‍സില്‍ ആയിരുന്നു.... അങ്ങനെ സന്തോഷമായി എല്ലാവരും ഒരു പോലെ പടം വരച്ചു കൊണ്ടിരുന്ന ആ കാലത്താണ് അഭിലാഷ് ഒരു ദിവസം സ്കെച്ച് പെനുമായി വരുന്നത്.. കളര്‍ പെന്സിലെനെക്കള്‍ നൂറിരട്ടി വ്യക്തതയുമായി വന്ന സ്കെച്ച് പെന്‍ എന്നെ കുറച്ചൊന്നുമല്ല ആകര്‍ഷിച്ചത് .. അവന്റെ അച്ഛനും അമ്മയും കേരളത്തിന്‌ പുറത്ത് എവിടെയോ ആണ് ജോലി ചെയ്യുന്നത്, അവര്‍ കൊണ്ട് കൊടുത്തതാണ് ആ പേനകള്‍.. ഒരിക്കല്‍ ആഗ്രഹം വല്ലാതെ മൂത്തപ്പോള്‍ അവനോടു ഞാന്‍ ആ പേന ഒന്ന് തരുമോ എന്ന് ചോദിച്ചു,സ്വന്തായിട്ടൊന്നുമല്ല, ആ പേന കൊണ്ട് ഒരു വരയെങ്കിലും എന്റെ പുസ്തകത്തില്‍ വരക്കണം അത്രേ മോഹംണ്ടായിരുന്നുള്ളൂ.. പക്ഷെ ആ ദുഷ്ടന്‍ എനിക്ക് തന്നില്ലെന്നു മാത്രമല്ല എന്നെ പിടിച്ചു തള്ളുകയും ചെയ്തു.. എന്റെ അഭിമാനത്തിന് മുറിവേറ്റു.. എങ്ങനെയും ആ പേനകള്‍ കയ്കലാക്കണം എന്ന് എന്റെ മനസ്സ് പറഞ്ഞു.. അവന്റെ ബാഗില്‍ പേന ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി,ഒരു ദിവസം ഉച്ചക്ക് എല്ലാരെക്കാളും മുന്നേ ഞാന്‍ ചോറ് ഉണ്ട് കയ്യ് കഴുകി ക്ലാസ്സില് തിരിച്ചെത്തി .. അഭിലാഷും ബാക്കി ഉള്ളവരും കയ്യ് കഴുകാന്‍ ഇറങ്ങിയ തക്കം നോക്കി ഞാന്‍ അവന്റെ ബാഗു തുറന്നു പച്ച,മഞ്ഞ,ചുവപ്പ് പേനകള്‍ കയ്ക്കലാക്കി.. അന്ന് വെള്ളിയാഴ്ച അല്ലാത്തതിനാല്‍ അവന്‍ അവന്റെ കളര്‍ പേനകള്‍ നഷ്‌ടമായ വിവരം അറിഞ്ഞില്ല...

എനിക്കന്നു അതിയായ സന്തോഷം തോന്നി, വീട്ടില്‍ എത്തുന്ന സമയം വരെ.. വീട്ടില്‍ എത്തി കഴിഞ്ഞപ്പോള്‍ മുതല്‍ എന്തോ ഒരു വല്ലായ്മ... അകാരണമായി ചങ്കിടിപ്പ് കൂടുന്നത് ഞാന്‍ അറിഞ്ഞു.. ഒന്നും കഴിക്കാന്‍ പറ്റുന്നില്ല,ഇരിക്കാന്‍ പറ്റുന്നില,കിടക്കാന്‍ പറ്റുന്നില്ല.. അമ്മൂമ്മ ഇടയ്ക്കിടെ ചോദിക്കുന്നുണ്ടായിരുന്നു എന്താടാ നിനക്ക് പറ്റിയത് എന്ന്.. ഞാന്‍ ഒന്നും മിണ്ടിയില്ല.. എന്തായാലും വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും എന്തോ വലിയ ഒരു തെറ്റാണു ഞാന്‍ ചെയ്തത് എന്ന് ഉള്ള ഒരു തോന്നല്‍ വേട്ടയാടാന്‍ തുടങ്ങി.. എന്റെ ബാഗു കാണുമ്പോഴേ ഞാന്‍ പേടി കൊണ്ട് വിറക്കാന്‍ തുടങ്ങി, ആരെങ്കിലും ഈ മോഷണം അറിയുമോ, അറിഞ്ഞാല്‍ അവരുടെ പ്രതികരണങ്ങള്‍ എങ്ങനെ ആയിരിക്കും എന്നൊക്കെ ഉള്ള തോന്നലുകള്‍ അധികരിക്കാന്‍ തുടങ്ങി... അങ്ങനെ അന്ന് രാത്രി ആയപ്പോള്‍ ഞാന്‍ ആരും കാണാതെ എന്റെ ബാഗു തുറന്നു ആ പേനകള്‍ മൂന്നും എന്റെ നിക്കറിന്റെ പോക്കറ്റിലേക്കു തിരുകി.. വീടിന്റെ അടുത്ത് തന്നെ ഒരു റബ്ബര്‍ തോട്ടം ഉണ്ട്.. അതിന്റെ ഒരു മൂലയ്ക്ക് കനാലില്‍ നിന്നും തോട്ടത്തിലേക്ക് വെള്ളം പമ്പ്‌ ചെയ്യാന്‍ ഉപയോഗിക്കുന്ന ഒരു പഴയ പൈപ്പ് ഉണ്ട്..  ഞാന്‍ പതിയെ അതിന്റെ അടുത്ത് എത്തി,സാധാരണ പൈപ്പ്പോലെ അല്ല അത്..ഒരു വല്യ മൂടി ഒക്കെ ഉള്ള ഒരു സാധനം.. ആ മൂടിക്കു ആണേല്‍ ഒടുക്കത്തെ ഭാരം ആണ്.. ഒരു വിധത്തില്‍ അത് ഇളക്കി ഞാന്‍ ആ മൂന്നു പേനയും അതിലേക്കു ഇട്ടു... 

ആ പേനകള്‍ അവനു തിരിച്ചു കൊടുക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു, പക്ഷെ അവന്‍ ഒരു തടിയന്‍ ചെക്കനാ.. ഇടി ഉറപ്പാ,പോരാത്തതിനു അവന്‍ ടീച്ചരുമാരോടൊക്കെ  പറയും എന്നുള്ളത് നൂറു ശതമാനം ഉറപ്പും ആണ്.. അത് കൊണ്ടാണ് പേനകള്‍ നശിപ്പിച്ചു കളയാം എന്ന് തന്നെ തീരുമാനിച്ചത്.. കുറച്ചു നാളുകള്‍ക്കു ശേഷം എന്റെ കുഞ്ഞമ്മ എനിക്ക് കുറെ കളര്‍ പേനകള്‍ മേടിച്ചു തന്നു.. അപ്പോള്‍ അതില്‍ നിന്നും നാല് പേനകള്‍,ഒരെണ്ണം extra,ഞാന്‍ അഭിലാഷിന്റെ ബാഗില്‍ ഇട്ടു,അവന്‍ അറിയാതെ!!

[NB :ആ തടിയനോ,മറ്റാരെങ്കിലുമോ ഇതൊന്നും ഇതുവരെയും അറിഞ്ഞിട്ടില്ല!!, അവന്‍ ഇപ്പോള്‍ എവിടെ ആണെന്നും എനിക്കറിഞ്ഞു കൂടാ!!] 

24 comments:

 1. ആ തടിയന്‍ അന്ന് അറിയാഞ്ഞത് നന്നായി ! ഹി ഹി
  നന്നയി കേട്ടോ..അഭിനന്ദനങ്ങള്‍

  ReplyDelete
 2. കൊള്ളാലോ? കള്ളാ നീ

  ReplyDelete
 3. കള്ളാ............ആന കട്ടാലും അടക്ക കട്ടാലും കള്ളന്‍ കള്ളന്‍ തന്നെ....
  NB: കണ്ണാ, എനിക്ക് കള്ളാ എന്ന് വില്ക്കുന്നത ഇഷ്ട്ടം... അങ്ങനെ വിളിച്ചോട്ടെ..,

  ReplyDelete
 4. @മിസിരിയനിസാര്‍ വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കാമോ? നന്ദി സുഹൃത്തേ.. :-)

  ReplyDelete
 5. @Villagemaan അതെ അതെ! ഇന്നിനി കാണുമോ എന്തോ..

  ReplyDelete
 6. @iylaserikkaran ഹ ഹ.. ഞാന്‍ ഒരു പാവമല്ലേ..

  ReplyDelete
 7. പേന കണ്ണാ
  ഒരു കള്ളൻ കവിത കട്ടു. ഇതാഇവിടെ
  http://kinginicom.blogspot.com/

  ReplyDelete
 8. "കള്ളാ കുള്ള കണ്ണേട്ട

  പിള്ള മനസ്സില്‍ കള്ളല്ല,"

  (ഞാന്‍ വിചാരിച്ചു, കണ്ണന്‍ വേറെ വല്ലതും അടിച്ചു പോന്നോ) .. .

  വായിക്കാന്‍ രസമുള്ള എഴുത്ത്, ആശംസകള്‍

  ReplyDelete
 9. ഗൃഹാതുരത്വം തുളുമ്പുന്ന വർണന.
  ഇഷ്ടപ്പെട്ടു.
  പുതുവത്സരാശംസകൾ!

  എറണാകുളത്തുണ്ടോ?

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 10. aal kollalo...
  shaili nannayitund...

  J.

  ReplyDelete
 11. @ഹൈനആ കവിത കട്ടത് ഞാന്‍ അല്ല.. നാമൂസ് പറഞ്ഞ പോലെ കവിത കട്ട ആ ആള്‍ ഇപ്പോള്‍ ചങ്ങലയിലാ ...

  ReplyDelete
 12. @jayanEvoor നാട്ടിലുണ്ട്,എനിക്ക് വരണം എന്നുണ്ട്..പക്ഷെ ലീവ് കിട്ടുമോന്നറിയില്ല ഡോക്ടറെ..
  ഇനിയും നന്നായി എഴുതാന്‍ ശ്രമിക്കാം ജയന്‍ ചേട്ടാ..

  ReplyDelete
 13. @Anonymous @j, വളരെ നന്ദി.. നിങ്ങള്‍ സ്ഥിരമായി ഇവിടം സന്ദര്‍ശിക്കുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.. :-)

  ReplyDelete
 14. എഴുത്ത് നന്നായിട്ടുണ്ട് കള്ളാ....

  ReplyDelete
 15. ഹമ്പട കള്ളാ..അല്ല കണ്ണാ...
  നീ ആളു കൊള്ളാലോ...

  ReplyDelete
 16. അപ്പൊ അന്ന് തുടങ്ങിയതാണല്ലേ. ഗള്ളന്‍.....

  ReplyDelete
 17. നല്ല കള്ളന്‍..അല്ല കണ്ണന്‍,,

  ReplyDelete
 18. avasaanam paranjath(puthiya pena vaangi bagil etta kaaryam)valla lkg pillarum vishvasikumarikum

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...