Thursday, March 08, 2012

ഫ്ലാഷ്ബാക്ക്


ന്നേക്ക് ആറു വര്‍ഷങ്ങള്‍ തികയുന്നു. ഞങ്ങൾ ഇവിടെ എത്തിയിട്ട്,ഇവിടുത്തെ തണുപ്പും കോടമഞ്ഞും ഒരു സാധാരണ മനുഷ്യജീവിക്ക് സഹിക്കാവുന്നതിലും അധികമാണ്.. പക്ഷേ എന്ത് ചെയ്യാൻ..... ഞാനും രവിയും നിസ്സഹായരാണ്, ഒന്നനങ്ങാൻ പോലുമാകാതെ ഈ ദുര്യോഗങ്ങൾ അനുഭവിക്കുകയാണ് വർഷങ്ങളായിട്ട്....

********************************

ഞാൻ നിഷാദ് . ഒറ്റയാനായി മദിച്ചു രസിച്ചു നടന്ന കാലത്ത്, ആയിരത്തിലൊന്നൊന്ന പോലെ,ഏകദേശം എന്റെ അതേ സ്വഭാവവും രീതികളും ഉണ്ടായിരുന്ന രവിചന്ദ്രൻ കൂട്ടുകാരനായി മാറിയതാണ്. അവനിൽ എനിക്കിഷ്ടമില്ലാത്ത ഒന്ന്, ഒരേ ഒരു കാര്യം നിസ്സാര കാര്യങ്ങളിൽ അവനുള്ള ഭയമാണ്. 
ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ്- രവിയും താനും അന്ന് നഗര മധ്യത്തിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍, ഹേമ അടുത്ത് തന്നെ ഉള്ള മറ്റൊരു കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും  . പ്രണയം അറിയിക്കാൻ അവനു സങ്കോചം,ഭയം.. രവി എനിക്കൊരു കൂട്ടുകാരന്‍ മാത്രമായിരുന്നില്ല,അനിയന്‍,കൂടപ്പിറപ്പ് അങ്ങനെ സാദാ സുഹൃദ്ബന്ധത്തിനപ്പുറം എന്തൊക്കെയോ ആയിരുന്നു,അതിനാല്‍ അവന്റെ ഇഷ്ടങ്ങളൊക്കെ തന്റെയും ഇഷ്ടങ്ങളായിരുന്നു,അവ സാധിക്കാനായി ഏതറ്റം വരേയും പോകാനൊരു മടിയും എനിക്ക് തോന്നിയിട്ടില്ല.ഹേമയോടുള്ള അവന്റെ ഇഷ്ടം  പറഞ്ഞപ്പോഴേ താനുറപ്പിച്ചു ഹേമ രവിക്ക് ഉള്ളതാണ്..
ഒരു ദിനം നേരിട്ട് അവളുടെ കോളേജില്‍  ചെന്നു,ക്ലാസ്സ്‌ കഴിഞ്ഞ് അവള്‍ പുറത്ത് ഇറങ്ങി വന്നപ്പോ നേരിട്ട് മുഖത്ത് നോക്കി പറഞ്ഞു,
"ഞാൻ നിഷാദ്; രവി എന്റെ സുഹൃത്താണ് ,അവനു കുട്ടിയെ ഒരുപാട് ഇഷ്ടം ആണ്,കുട്ടിയും അവനെ  തിരിച്ചു ഇഷ്ടപ്പെടണം,കല്യാണം കഴിക്കണം" 
പടക്കം പൊട്ടും പോലെ ഒരു ശബ്ദം,ചുണ്ടിലെരിഞ്ഞു കൊണ്ടിരുന്ന സിഗരറ്റ്  ഒടിഞ്ഞു നിലത്ത് വീണു. അവളുടെ വെളുത്തു ചുവന്ന കൈ വെള്ള തന്റെ ഇടത്തെ കവിളത്ത് പതിച്ചതാണ് . ഒരു മൂന്നു നാല് നിമിഷത്തെ സ്തംഭനത്തിന് ശേഷം നോക്കുമ്പോള്‍ അവളുടെ ദേഷ്യം കൊണ്ട്  ചുവന്നു കലങ്ങിയ കണ്ണുകളില്‍ നിന്ന്  അഗ്നി വമിക്കുന്നത് കാണാൻ കഴിഞ്ഞു.അല്പം മാറി നിന്നിരുന്ന രവി ഓടി വന്നു എന്നേയും വലിച്ചു കൊണ്ട് അവിടുന്ന് പോയി,ആള്‍ക്കാർ കൂടുന്നതിനും മുന്‍പേ.. ആദ്യമായാണ് തന്റെ ദേഹത്ത് ഒരാള്‍ കൈ വെക്കുന്നത് അതും ഒരു പെണ്ണ്,ഇങ്ങോട്ടും അങ്ങോട്ടും മുട്ടിയിട്ടുള്ള ഒരുവനേയും ഒരുവളേയും താൻ വെറുതേ വിട്ട ചരിത്രം ഉണ്ടായിട്ടില്ല.പക്ഷെ  ഇന്ന് തന്റെ അഭിമാനത്തിനു ക്ഷതമേറ്റിരിക്കുന്നു.വല്ലാത്ത അപമാനം തോന്നി,ഒപ്പം അടക്കാന്‍ വയ്യാത്ത ദേഷ്യവും,രവിക്ക് വേണ്ടി താന്‍ എല്ലാം മറന്നു,മറന്നതായി ഭാവിച്ചു,അവനു വേണ്ടി മാത്രം.. അവളിത്രമാത്രം പ്രകോപിതയാവാനും തല്ലാനും വേണ്ടി ഒന്നുമവിടെ ഉണ്ടായിരുന്നില്ല, എന്നിട്ടും അതെങ്ങിനെ സംഭവിച്ചു എന്ന് ഞാൻ ചിന്തിക്കാതിരുന്നില്ല, പാർക്കിൽ വെച്ച് കഴിഞ്ഞമാസം ഞാൻ കയറിപ്പിടിഞ്ഞ റസിയ ഹേമയുടെ ക്ലാസ്സ്മേറ്റായിരുന്നു എന്ന് അറിയുന്നത് വരെ.. രണ്ട് മൂന്നു നാളുകള്‍ക്കു ശേഷം രവി തന്നെ അവന്റെ ഇഷ്ടം അവളെ അറിയിച്ചു,  "നേരിട്ടാ ഇഷ്ടം അറിയിച്ചില്ലെങ്കിൽ നിന്ന ഞാൻ കൈ വെക്കും" എന്ന് പറഞ്ഞതിൻ  ഫലമായിട്ടാണ് അവനതിനു തുനിഞ്ഞത് തന്നെ!,അവൾക്ക് അവനെ ഇഷ്ടമായേക്കും എന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നു,പക്ഷേ  ഇപ്രാവശ്യവും അനുഭവം മറിച്ചായിരുന്നില്ല,അവളിൽ നിന്ന് അടി കിട്ടുന്നതിനു മുന്‍പേയവൻ സ്ഥലം കാലി ആക്കി എന്നൊരു വ്യത്യാസം മാത്രം!,ഇവയെല്ലാം ഞങ്ങളുടെ അഭിമാനത്തിനു മുന്നിൽ ഒരു ചോദ്യ ചിഹ്നം പോലെ കിടക്കാന്‍ തുടങ്ങി, കൂട്ടുകാരുടെയും നാട്ടുകാരുടെയും കളിയാക്കലുകള്‍ ഒരു വഴിയെ,ഇത്ര പെട്ടെന്ന് തങ്ങളുടെ  കോളേജ് ക്യാമ്പസിൽ ഈ ന്യൂസ് എത്തിയതെങ്ങിനെയെന്ന് താൻ അത്ഭുതപ്പെടുകയുണ്ടായി, അല്ലെങ്കിലും മോശം കാര്യങ്ങൾ പ്രചരിക്കാൻ അധികം സമയം എന്തിനാ!..പെൺ വിഷയം എല്ലാവരിലും എത്തിയതിലൂടെ ആ പഴയ പ്രൗഡിക്ക് മങ്ങലേറ്റു. ജൂനിയർ കുട്ടികളുടെ മുഖത്ത് അടക്കിവെച്ച ചിരി എനിക്കുമവനും കാണാമായിരുന്നു. എല്ലാം ഹേമ മൂലം ഉണ്ടായതാണെന്നുള്ളത് അവളോടുള്ള നീരസം  ഇരട്ടിയാക്കി..എല്ലാം രവിക്ക് വേണ്ടി താന്‍ മറക്കാന്‍ ശ്രമിച്ചു. 
അവള്‍ അവനെ കുറെ നടത്തിച്ചു, അവനും താനും അവളെ വിടാതെ പിന്‍തുടര്‍ന്നു. ഇത്രയൊക്കെ ശല്യപ്പെടുത്തിയിട്ടും ഹേമയുടെ വീട്ടുകാര്‍ ആരും ഇടപെടാഞ്ഞത് ആദ്യകാലങ്ങളില്‍ എന്നെ അത്ഭുതപ്പെടുത്തി,അവളൊരു അനാഥയാണെന്ന് അറിയും വരെ. ഇടയ്ക്കു അവളുടെ കോളേജിലെ ഒരു പയ്യന്‍  തങ്ങളെ ചോദ്യം ചെയ്യുകയുണ്ടായി,റോബിന്‍ എന്നോ മറ്റോ ആയിരുന്നു അവന്റെ പേര്,അന്ന് അവനെ ഞങ്ങള്‍ ശരിക്ക് കൈകാര്യം ചെയ്തു വിടുകയും ചെയ്തു .. സ്ഥലത്തെ പ്രധാന പോക്കിരികളായ തങ്ങളെ ചോദ്യം ചെയ്യാന്‍ ഒരു പീറ പയ്യന്‍!

ഇവ വല്ലാതെ disturb ചെയ്യാന്‍ തുടങ്ങിയിരുന്നു അക്കാലത്ത്,ഈ പ്രശ്നം സോള്‍വ്‌ ചെയ്യാനുള്ള ഒരുപായം ഞാൻ കണ്ടു പിടിച്ചു, രവിയോട് പറഞ്ഞപ്പോള്‍ അവന്‍ എതിര് പറയും എന്ന് തോന്നിയിരുന്നെങ്കിലും പൂര്‍ണ്ണമായും തന്റെ ഈ ബുദ്ധിയോടു യോജിക്കുകയാണ് ചെയ്തത്. കോളേജ് ലൈഫ് അപ്പോഴേക്കും കഴിഞ്ഞിരുന്നു.
അങ്ങനെ  ഒരു ഡിസംബര്‍ മാസത്തിലെ വെള്ളി ആഴ്ച , കാലം തെറ്റി പെയ്യുന്ന മഴ കൊണ്ട് ,തോടുകളും പുഴകളും ഒക്കെ  നിറഞ്ഞിരുന്നു . അവള്‍ താമസിക്കുന്ന കോണ്‍വെന്റ്  ഞങ്ങള്‍ കണ്ടു പിടിച്ചു, കോണ്‍വെന്റിനു അടുത്തുള്ള ഒരു വളവു വരെ അവളോടൊപ്പം മറ്റൊരു പെണ്‍കുട്ടിയും ഉണ്ട്, അത് കഴിഞ്ഞാല്‍ പിന്നെയവള്‍ ഒറ്റക്കായിക്കിട്ടും, ആ വളവു കഴിഞ്ഞു ഒരു ഇടവഴി ഇറങ്ങിയാണവള്‍ പോകുന്നത്, ഞങ്ങള്‍ ആ ഇടവഴിയുടെ അരുകിലുള്ള പോന്തകാട്ടില്‍  ഒളിച്ചിരുന്നു, ഒരു അര മണിക്കൂറിനുള്ളില് അവള്‍ അവിടെ എത്തി. നല്ല മഴയും ഉണ്ട്, അടുത്ത് എത്തിയതും ഞാന്‍ മുന്നിലൂടെയും രവി പിന്നിലൂടെയും അവളെ ബ്ലോക്ക് ചെയ്തു, ഓടാനും അലറാനും ശ്രമിച്ച അവളെ ആദ്യം ക്ലോറോഫോം മണപ്പിച്ചത് ഞാന്‍ ആണ്, പെട്ടെന്ന് തന്നെ അവളുടെ സുബോധം പോയി, അവളെ കോരി എടുത്ത്,ഞാന്‍ തുറന്നു കൊടുത്ത വാതിലിലൂടെ കാറിനകത്ത് എടുത്ത് കിടത്തിയത്‌ രവിയാണ്.. സന്തോഷം കൊണ്ട് അവന്റെ കണ്ണുകള്‍ തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു.
നേരെ ബാപ്പയുടെ ആളൊഴിഞ്ഞു കിടക്കുന്ന പഴയ ഗസ്റ്റ് ഹൌസിലേക്ക് വിട്ടു, അവിടെ എത്തി അവനെയും അവളെയും അകത്തെ മുറിയാലാക്കി,ഞാന്‍ പുറത്തെ ചാര് കസേരയില്‍ ഇരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി.. ഒരു പുഞ്ചിരി എന്റെ ചുണ്ടുകളിൽ വിടരുന്നുണ്ടായിരുന്നു, സിഗരട്ട് കത്തിതീരുന്നത് പോലെ ആ ഗസ്റ്റ് ഹൌസില്‍ വെച്ചു ഹേമക്ക് അവളുടെ സ്വന്തമായതെല്ലാം നഷ്ടമായി.. കുറച്ചു സമയങ്ങള്‍ക്കു ശേഷം രവി പുറത്ത് വന്നു, അവനു ലോകം കീഴടക്കിയ സന്തോഷം..  
അകത്തു ഹേമയുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു, 

"എന്താ ഇനി നിന്റെ പ്ലാൻ"
രവി: ഡാ അവളെ എനിക്ക് കല്യാണം കഴിക്കണം......
"ഹി ഹി എന്താടാ ഉരുപ്പടി വല്ലാണ്ടങ്ങ് പിടിച്ച മട്ടുണ്ടല്ലോ, മും ആയിക്കോ ആയിക്കോ ഹ ഹ.."
"നീ അവളോട്‌ സമ്മതം വാങ്ങിയോ?, "
രവി:"എവിടുന്ന്‍ അളിയാ, അവള്‍ക്ക് സ്വന്തമായതെല്ലാം ഞാന്‍ കവര്‍ന്നില്ലേ, ഇനിയിപ്പോ അവള്‍ക്കു സമ്മതിക്കാതെ എന്ത് നിവര്‍ത്തി ഹാ ഹാ ഹാ.."  
ഹ ഹ അവളിതങ്ങ് ആദ്യമേ സമ്മതിച്ചിരുന്നു എങ്കിൽ ആദ്യരാത്രിയിൽ നഷ്ടാവേണ്ടതെല്ലാം, ഇതേ പോലെ ആദ്യപകലിൽ നഷ്ടാവുമായിരുന്നോ ഹ ഹ..
"ഹ ഹ ഹ ഹ ഹ ഹ" ഞങ്ങളിരുവരുടേയും ചിരിയിൽ കോട്ട പോലുള്ള ആ ബംഗ്ലാവ് കിടുങ്ങി, അകത്ത് ഹേമയുടെ കരച്ചിൽ നേർത്തില്ലാതായി.....

പിന്നീടു കാര്യങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ നടന്നു, രവിയുടെയും ഹേമയുടെയും register കല്യാണം നടത്തി കൊടുത്തതും ഞാന്‍ മുന്നില്‍ നിന്നാണ്..
ആയിടയ്ക്ക് രവിക്ക് ഒരു ജോലി ശരി യായിരുന്നു,തനിക്കും.അങ്ങനെ ഞങ്ങള്‍ രണ്ടും രണ്ട് വഴിക്കായി, എനിക്ക് ട്രെയിനിംഗ് കഴിഞ്ഞ് ജോലി കിട്ടിയത് പൂനയില്‍, അവിടത്തെ ജോലി തിരക്കുകള്‍ക്കിടയില്‍ പഴയ കാര്യങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞു കൊണ്ടിരുന്നു.. വല്ലപ്പോഴും രവി തന്നെയും താന്‍ അവനെയും വിളിക്കും.. ഈയിടയായി അവന്‍ വിളിക്കാറില്ലെന്നത് ഞാൻ ശ്രദ്ധിച്ചു, അങ്ങോട്ട്‌ വിളിച്ചാലും കിട്ടാതായി..അങ്ങനെ ഇരിക്കെ എനിക്ക് ജോലി കിട്ടിയിട്ട് 8 മാസം തികയുന്ന സമയം, അവന്റെ വിളി വന്നു.
"ഞാന്‍ കൊടൈക്കനാലില്‍  ഉണ്ട്, നീ ഈ ബുധനാഴ്ച ഇവിടെ എത്തണം, lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി"
തിരികെ എന്തെങ്കിലും സംസാരിക്കാൻ സാധിക്കും മുൻപവൻ അവന്‍ ഫോണ്‍ വെച്ചു കളഞ്ഞു, തിരികെ വിളിച്ചിട്ട് എടുക്കുന്നും ഇല്ല, അവന്റെ സ്വരത്തില്‍  ഒരു അപായ സൂചന.. അപ്പോള്‍ തന്നെ ലീവ് അപ്ലൈ ചെയ്തു, കിട്ടിയാലുമില്ലെങ്കിലും തനിക്കു പോയേ പറ്റൂ.. എന്തോ  കുഴപ്പം ഉണ്ട്!!!..
അങ്ങനെ അതിന്റെ അടുത്ത ബുധനാഴ്ച ഞാന്‍ കൊടൈക്കനാലില്‍ എത്തി, അവിടെ lake view ഹോട്ടല്‍ പന്ത്രണ്ടാം നമ്പര്‍ മുറി യുടെ വാതില്‍ക്കല്‍ എത്തി കാളിംഗ് ബെല്ലടിച്ചു, വാതില്‍ തുറന്ന് ഹേമയുടെ മുഖം കണ്ടത് ഓർമ്മയുണ്ട് പെട്ടെന്ന് പിന്നില്‍ നിന്ന് എന്തോ ശക്തമായി തലയില്‍ ഇടിച്ചു, പിന്നീട് ഒന്നും ഓര്‍മ്മ ഇല്ലാതായി........................
ഉണർന്നപ്പോൾ ആദ്യം കണ്ടത് പുകച്ചുരുകള്‍ പോലെ ഇടയ്ക്കിടെ വമിക്കുന്ന  ഈ കൊട മഞ്ഞാണ്..,ഇതേതാണ് സ്ഥലം???!!!!,എന്നോ കണ്ടത് പോലെ,ഒരു ചെകുത്താന്‍ കോട്ട പോലെ തോന്നിച്ചു ആ സ്ഥലം,അതെ ഈ സ്ഥലത്ത് ഞാന്‍ വന്നിട്ടുണ്ട്, ഞാനും രവിയും മറ്റു കൂട്ടുകാരുമായി, അങ്ങനെ അധികമാരും വന്നു ചേരാത്ത കൊടൈക്കനാലിലെ ഭീകര സ്ഥലം,devil's kitchen(ചെകുത്താന്റെ പാചകപ്പുര)!!!!
ആള്‍ക്കാര്‍ ചാകാനും,കൊല്ലാനും തിരഞ്ഞെടുക്കുന്ന സ്ഥലം.ഇവിടെ മരിച്ചു കിടന്നാലോ,കൊന്നിട്ടാലോ പുറം ലോകം അറിയില്ല, ഇവിടെ തന്നെ ജീര്‍ണ്ണിച്ചു മണ്ണോടു ചേരാന്‍ ആയിരിക്കും വിധി.

എന്നെ ആരാണ് ഇവിടെ  കൊണ്ടെത്തിച്ചത്? ആരാണ് തന്നെ പ്രഹരിച്ചത്? രവി എവിടെ? 

ചുറ്റുപാടും ഒന്നും കാണാന്‍ കഴിയുന്നില്ല.. ഇടയ്ക്കു മഞ്ഞു കുറച്ചു ശമിച്ചപ്പോ ഒരു മനുഷ്യരൂപം അടുത്തു തന്നെ കിടക്കുന്നത് കണ്ടു, പതിയെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, അതെ പോലെ മറിഞ്ഞു താഴെ വീണു, കയ്യും കാലും കെട്ടിയിരിക്കുകയാണ്, തലക്ക് നല്ല വേദന, ചുണ്ടില്‍ നനവ്‌, തലയില്‍ നിന്നും ഒലിച്ചു ഇറങ്ങിയ ചോരയുടെതാണ്, നിരങ്ങി നിരങ്ങി ആ മനുഷ്യ രൂപത്തിന് അടുത്തെത്തി, 
രവിയല്ലേ അത്, അടുത്ത് ചെന്നു ഒന്നുകൂടെ സൂക്ഷിച്ചു നോക്കി,
ഹോ!!!!!!!!  രവി തന്നെ ആണ്, പക്ഷേ അവന്റെ തലയുടെ ഒരു ഭാഗം എവിടെ, ??!!!!!!!
അടുത്തൊരു കരിങ്കല്ല് കിടക്കുന്നു, അതില്‍ ചോരയും മാംസവും തലമുടിയും പറ്റിപ്പിടിച്ചിരിക്കുന്നു.. 
അലറി കരയണം എന്ന് തോന്നി ,ശബ്ദം പുറത്ത് വരുന്നില്ല.. 

കാല്‍പെരുമാറ്റം കേട്ടാണ് തിരിഞ്ഞു നോക്കിയത്.. കോട മഞ്ഞ് കാഴ്ച്ചയെ മറച്ചിരിക്കുന്നു.. രണ്ട് രൂപങ്ങള്‍ പതിയെ നടന്നു തന്റെ അടുത്ത് എത്തി, ഇപ്പൊ പിടി കിട്ടി, ഹേമ..പക്ഷേ ഈ പുരുഷ രൂപം ആരുടേത് ആണ്? എവിടെയോ കണ്ടു മറന്ന പോലെ..
"ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല അല്ലേ?"
"നിന്റെ കൂട്ടുകാരന്റെ കിടപ്പ് കണ്ടോ? ഹാ ഹാ..
ഇത്രയും പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അവന്‍ അലറി ചിരിക്കാന്‍ തുടങ്ങി, 
ഇവന്‍ ..... ഇവന്‍ റോബിന്‍ അല്ലേ... അന്ന് തങ്ങളെ ചോദ്യം ചെയ്തതിനു ഞങ്ങള്‍ കൈകാര്യം ചെയ്തു വിട്ട റോബിന്‍!!
"നീ ...നീ റോബിന്‍ അല്ലേ????!!!!!!!!!!!!!!!!"
"നീ എന്നെ മറന്നിട്ടില്ല അല്ലേ!!!!, ഒന്നും മറക്കരുത്....,കഴിഞ്ഞ വര്‍ഷം ഇതേ സമയം നിനക്ക് ഓര്‍മ്മ ഉണ്ടോ??????ഉണ്ടോടാ ????
,ഒരു പാവം പെണ്ണിനെ നീയും നിന്റെ കൂട്ടുകാരനും കൂടി പിച്ചിചീന്തിയത് ഇതേ ദിവസമാ........."
അവന്റെ പുറകില്‍ നിന്ന്  കരച്ചില്‍ കേട്ടു ,ഹേമയുടെ 
"നിനക്കറിയുമോ, നീയും അവനും കൂടെ എന്റെയും ഹേമയുടെയും സ്വപ്നങ്ങളെയാ ചവിട്ടി അരച്ചത്‌..
എന്റെ പെണ്ണിനെ ആണെടാ നീയും അവനും കൂടെ....."
അവന്റെ ശബ്ദം ഒരു നിമിഷം പതറിയ പോലെ തോന്നി...

ഹേമ പതിയെ തന്റെ മുന്നിലേക്ക് നീങ്ങി നിന്നു,
അവളുടെ കണ്ണുകളില്‍ ആ പഴയ തീജ്വാല , അതില്‍ ദഹിച്ചു പോകും   എന്ന് തോന്നിപ്പോയി.."
"നിന്റെ കൂട്ടുകാരന് വേണ്ടി എന്തും ചെയ്യുന്നവനല്ലേ നീ, അവനു വേണ്ടി നീ എന്നെ ചതിച്ചില്ലേ..."
"അവനു നീ എന്ന പോലെ എനിക്കും ഉണ്ടായിരിക്കും ഒരു കൂട്ടുകാരന്‍ എന്ന് നീ ഓര്‍ത്തില്ല,"
"ചതിക്ക് ചതി..!!!!!!!!!!!!!"

റോബിന്റെ മാറിലേക്ക് വീണവൾ തേങ്ങാൻ തുടങ്ങി.
"നിന്റെ രവിയെ കഴിഞ്ഞ ഒരു വര്‍ഷം ആയി, ഞങ്ങള്‍ കൊല്ലാതെ കൊന്നു, അവനെ അന്നേ കൊല്ലാഞ്ഞതു നിനക്ക് വേണ്ടി ആയിരുന്നു, നിന്നെ ഇവിടെ വരുത്താന്‍, ഇപ്പോള്‍ നിന്നെയും കിട്ടി"..
ഇത്രയും പറഞ്ഞതും റോബിന്‍ തന്റെ കയ്യിലിരുന്ന കൂറ്റന്‍ കരിങ്കല്ല് എന്റെ തലയിലേക്ക് ഇട്ടു.,കല്ല്‌ വീണുകൊണ്ടിരുന്ന ആ ചെറിയ ഇടവേളയില്‍  ഹേമയുടെ ചുണ്ടിൽ വിരിയുന്ന ചിരി എനിക്ക് വളരെ വ്യക്തമായി കാണാമായിരുന്നു,കഴിഞ്ഞ വര്‍ഷം തന്റെ ചുണ്ടില്‍ ഇതേ സമയം ഉണ്ടായിരുന്ന അതേ പുഞ്ചിരി!!!!.

****************************

ഈ ചെകുത്താന്റെ പാചകപ്പുരയില്‍ ഈ രണ്ട് ചെകുത്താന്മാരും എത്തിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ആറ്. കോടമഞ്ഞ്‌ പാറയുടെ വിടവുകളില്‍ കൂടി പുറത്തേക്ക് വമിക്കുന്നുണ്ട്.. ആ മഞ്ഞില്‍ തങ്ങളുടെ ആത്മാവുകള്‍ കൂടെ അലിഞ്ഞു പുറത്തേക്കു പോയിരുന്നെങ്കിലെന്ന് ആശിക്കാറുണ്ട്,ചെയ്തു കൂട്ടിയ മഹാ പാതകത്തിനുള്ള ശിക്ഷ,മോക്ഷം കിട്ടാതെ ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അസ്ഥികൂടങ്ങളായിട്ട്‌ കഴിച്ചു കൂട്ടുക എന്നതായിരിക്കും ,ഇനിയും എത്ര നാള്‍ ഇങ്ങനെ?

[NB: An old story with some തിരുത്തല്സ്!]

35 comments:

  1. സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാവുന്നത് അല്ല
    എന്ന് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തിരിച്ചു അറിഞ്ഞതു അല്ലെ?അപ്പോഴേക്കും ഇനിയും ഒന്ന് ചിന്തിക്കാന്‍ ഉള്ള ശേഷിയും ജീവിതവും കഴിഞ്ഞും പോയി...

    ReplyDelete
  2. Ella Chekuthanmarkkum ...!!!

    Manoharam, Ashamsakal...!!!

    ReplyDelete
  3. വ്യത്യസ്തമായ കഥ.

    കൊള്ളാം, ആശംസകള്!

    ReplyDelete
  4. പേടിപ്പിച്ച കഥ... അല്ല പ്രതികാരം...


    കൊള്ളാം...

    ReplyDelete
  5. എന്റെ കണ്ണാ....എന്നാലും ഈ ഡയറി ക്കുറിപ്പ്‌ ഒരു വല്ലാത്ത കുറിപ്പായിപ്പോയി.

    കൊള്ളാട്ടോ
    പ്രേതാത്മക്കള്‍ക്ക് ആശംസകള്‍

    ReplyDelete
  6. നല്ല സ്റ്റോറി ആണ് കണ്ണാ...

    ReplyDelete
  7. "ചതിക്ക് ചതി..!!!!!!!!!!!!!"
    കൊള്ളാം കണ്ണാ.

    ReplyDelete
  8. വളരെ നാടകീയമായ അവതരണം.
    കഥകളിലും സിനിമകളിലും കണ്ടു മറഞ്ഞ പ്രതികാരത്തിന്റെ കഥ.

    ഞാന്‍ കരുതി അവള്‍ താങ്കളെയാണ് പ്രണയിച്ചിരുന്നതെന്ന്! അതാണ്‌ അടിപോട്ടിയത്, റോബിന്‍ അങ്ങളയാവാം...........എന്താ കൊള്ളില്ലെ എന്‍റെ ഇമാജിനേഷന്‍??
    ആശംസകള്‍ സുഹൃത്തേ..

    ReplyDelete
  9. നല്ല കഥ....വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല...

    ReplyDelete
  10. അവതരണം കൊള്ളാം കണ്ണാ...

    ReplyDelete
  11. നന്നായി അവതരിപ്പിച്ചു.
    ആകാംക്ഷ അവസാനം വരെ നിലനിര്‍ത്താന്‍ പറ്റി.
    ആശംസകള്‍

    ReplyDelete
  12. Very nice..
    Saranya
    http://nicesaranya.blogspot.com/
    http://www.foodandtaste.blogspot.com/

    ReplyDelete
  13. എന്നിട്ടെപ്പോഴാണു കണ്ണാ കണ്ണന്‍ ആ ചെകുത്താന്‍റെ കിച്ചണില്‍ നിന്നും പുറത്തുചാടിയത്??

    ReplyDelete
  14. കലികാലം ന്ന്ല്ലാണ്ട് ന്താ പറയാ...!!
    മനുഷ്യന്മാരേക്കാൾ നന്നായി ശെയ്ത്താന്മാർ ചിന്തിക്കുന്നു. ശെയ്ത്താന്മാരുടെ പണി മനുഷ്യന്മാർ ഏറ്റെടുക്കുന്നു..!!
    ശിവ.. ശിവ...!!

    ReplyDelete
  15. വായിച്ചു...ഇഷ്ടപ്പെട്ടു കണ്ണാ.... ഇനിയും എഴുതണം...

    ReplyDelete
  16. കൊടൈക്കനാലിലെ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും രണ്ടു ചെകുത്താന്‍മാര്‍ക്കും എത്രയും വേഗം മോചനം ലഭിക്കട്ടെ എന്ന് പ്രാര്‍ഥിക്കാനല്ലാതെ ഈ പാവം പ്രവാസി എന്ത് ചെയ്യാനാ സായാഹ്നങ്ങളുടെ ഇഷ്ട്ടക്കാരാ ..?അഭിനന്ദനങ്ങള്‍ ..നന്നായിട്ടുണ്ട്ട്ടോ കണ്ണാ ..!!

    ReplyDelete
  17. കണ്ണാ..നന്നായി അവതരിപ്പിച്ചിരിക്കുന്നൂ...
    താങ്കൾക്ക് എഴുത്തിന്റെ വരമുള്ളതുകൊണ്ടാണല്ലോ വായിക്കുന്നവർക്കെല്ലാം നൊമ്പരം ഉളവാക്കി ഈ കഥ മനസ്സിൽ തട്ടി നിൽക്കുന്നത് കേട്ടൊ ഭായ്

    ReplyDelete
  18. എന്നാലും ന്റെ കണ്ണാ ..... പാവം റോബിന്‍ ..... ഹേമ .....
    ആത്മാക്കള്‍ക്ക് മരണമില്ലലോ ല്ലേ .... കുറച്ച കാലം അവര്‍ അവിടെ തന്നെ കിടക്കട്ടെ ..
    ഗുഡ് ഒണ്‍

    ReplyDelete
  19. പുതുമയുള്ള നല്ലൊരു കഥ.
    ആശംസകള്‍

    ReplyDelete
  20. അവതരണത്തിലെ പുതുമകൊണ്ട് വ്യത്യസ്ഥമായകഥ .
    നന്നായിട്ടുണ്ട്.
    ഫോണ്ടു വലിപ്പം കുറച്ചാൽ കുറേക്കൂടെ ഭംഗിയായിരിക്കും.

    ആശംസകളോടേ..പുലരി

    ReplyDelete
  21. “എന്തു സംഭവിച്ചു“...എന്നറിയാനുള്ള ആകാംക്ഷ നില നിർത്താനായി അന്ത്യം വരേയ്ക്കും..ഇഷ്ടായി, ആശംസകൾ ട്ടൊ..!

    ReplyDelete
  22. നന്നായി കണ്ണേട്ടാ ..സസ്പെന്‍സ്

    ReplyDelete
  23. വരികളില്‍ വ്യത്യസ്തത അനുഭവപ്പെട്ടു ..ആശംസകള്‍ സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

    ReplyDelete
  24. എന്നാലും കണ്ണാ, ഇത് കഥ തന്നെയോ?? നല്ല അവതരണം..ആശംസകള്‍..

    ReplyDelete
  25. ആദ്യമായാണ്‌ കണ്ണന്റെ കഥ വായിക്കാനിട കിട്ടുന്നത്‌. ഒരു fantasy കഥയായിട്ടേ ഇതിലെ പ്രമേയം മനസ്സില്‍ ഒതുങ്ങിയുള്ളൂ. അതുകൊണ്ടാവാം, അത്രകണ്ട്‌ ആസ്വദിക്കാനൊത്തില്ല.
    കണ്ണന്‌ ഭംഗിയായി കഥ പറയാനുള്ള ശേഷിയുണ്ട്‌. അത്‌ ഉപയോഗപ്പെടുത്തണം. അനുവാചകന്റെ പ്രാവര്‍ത്തിക ചിന്തയ്ക്കപ്പുറത്ത്‌ മറികടന്നെത്തുന്ന സംഭവങ്ങളാകുമ്പോള്‍ തക്കതായ ആസ്വാദന ശേഷി പകരാന്‍ പറ്റിയെന്നു വരില്ല. അനുഭവങ്ങളുടെ ചൂട്‌ വായനക്കാരനിലേക്ക്‌ ചെന്നെത്തുകതന്നെ വേണം. എനിക്ക്‌ എന്തുകൊണ്ടോ ആ ചൂട്‌ പകര്‍ന്നു കിട്ടിയില്ല. വൈകല്യം ഒരുപക്ഷെ എന്റേതാവാം.
    First-person narrative ആകുമ്പോള്‍ 'താന്‍' എന്ന പ്രയോഗം ചിതമല്ലാതെ വരുന്നു. 'ഞാന്‍' എന്നുതന്നെ ആവാമല്ലോ.
    ആശംസകള്‍!

    ReplyDelete
  26. ഒരു തട്ടു പൊളിപ്പന്‍ സിനിമ കണ്‌ട പ്രതീതി. പ്രണയം, ബലാത്സംഘം, കല്യാണം, പ്രതികാരം, കൊലപാതകം,.,,, ഒരു പാട്ട്‌ സീന്‍ കൂടിയാവാമായിരുന്നു കണ്ണാ.... :)

    ReplyDelete
  27. കണ്ണാ, ആദ്യമായാണ് ഈ ബ്ലോഗിൽ. കഥ ഇഷ്ടമായി.

    ReplyDelete
  28. @V P Gangadharan, Sydney എനിക്കീ കമന്റ് ഒരുപാട് ഇഷ്ടമായി..
    ഞാൻ ശ്രമിക്കാം ചേട്ടാ, എനിക്ക് വലിയ വായന അനുഭവങ്ങളോ എഴുതിയ അനുഭവങ്ങളോ ഇല്ല, എന്നാലും എഴുതണം വായിക്കപ്പെടണം എന്നുള്ള ആഗ്രഹം വളരെക്കൂടുതലാണ്.. അങ്ങയുടെ അഭിപ്രായം നെഞ്ചോട് ചേർക്കുന്നു.. നന്ദി

    ReplyDelete
  29. വി.പി.ജി.യുടെ അഭിപ്രായം ശ്രദ്ധിക്കുമല്ലോ...എനിക്കും കഥ ഇഷ്ടമായി...ഇനിയും എഴുതുക...എല്ലാഭാവുകങ്ങളും

    ReplyDelete
  30. ഞാനീ പറഞ്ഞ കഥയിലെ കഥാപാത്രങ്ങൾ എല്ലാം തികച്ചും സാങ്കൽപ്പികമാണ്. നിങ്ങളുടെ ആരുമായെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ ക്ഷമിക്കുക,അതി യാദൃശ്ചിക മാത്രമാണ്. അടുത്തതായി ഇതിൽ അഭിനയിച്ച ആളുകളെ നമുക്ക് പരിചയപ്പെടാ. 'കഥാപാത്രങ്ങളും അഭിനയിച്ചവരും......' രംഗപടം ---------
    ആശംസകൾ.

    ReplyDelete
  31. ചെകുത്താന്റെ പാചക പുരയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് മോഹന്‍ ലാലിന്‍റെ കൊടൈക്കനാല്‍ യാത്രാനുഭവം എന്ന ലേഖനത്തിലൂടെയാണ്...ആ ഒരു ത്രില്‍ എനിക്കിവിടെയും ഒരു പരിധി വരെ ആസ്വദിക്കാന്‍ സാധിച്ചു. നന്നായിരിക്കുന്നു. ഒട്ടും മടുപ്പ് അനുഭവിച്ചില്ല. പിന്നെ നിഷാദ് എന്ന പേരില്‍ നീ കഥ പറയുമ്പോള്‍ താന്‍ എന്ന വാക്ക് ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ച് കണ്ടു, അതൊഴിവാക്കാമായിരുന്നു. ഇനിയും നന്നായി ഏഴുതാന്‍ കഴിയട്ടെ .. ആശംസകള്‍ ...

    ReplyDelete
  32. njan pedichu tto...ishtaayi..nalla katha..

    ReplyDelete
  33. adipoli story to... good wrk... keep going like this...!!!!

    ReplyDelete
  34. This comment has been removed by the author.

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...