കോളേജിലെ ആദ്യ കാലങ്ങള്‍, എല്ലാവരും സ്വന്തമായി കമ്പ്യൂട്ടര്‍ വാങ്ങണം എന്ന് ഹെഡ് ഓഫ് ദി dpt. വന്നു പറഞ്ഞു! പലരും കമ്പ്യൂട്ടര്‍ അപ്പോഴേക്കും വാങ്ങിയിരുന്നു,എന്റെ ആ സുഹൃത്ത് ഒഴികെ ! അവന്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ പോയ കഥയാണിവിടെ പറയാന്‍ പോകുന്നത്!!
ഷോപ്പ് ഉടമ: വരണം സര്‍! എന്താണ് വേണ്ടത്? ഡസ്ക് ടോപ്പോ?? ലാപ്ടോപ്പോ?
കൂട്ടുകാരന്‍: അങ്ങനെ ഒന്നും ഇല്ല! സാധാരണ എങ്ങനെ ആണ്?
ഷോ.ഉ: (!) ഡെസ്ക്ടോപ്പ് എടുക്കാം?
കൂട്ടുകാരന്‍: കൂടെ ഡെസ്കും ഉണ്ടാവുമോ?
ഷോ.ഉ: (!) :അതേ സര്‍ ടേബിള്‍ ഫ്രീ ആണ്!
സാറിന്റെ ബട്ജറ്റ് എത്ര ആണ്?
സാറിന്റെ ബട്ജറ്റ് എത്ര ആണ്?
കൂട്ടുകാരന്‍: എടേ അതൊക്കെ വിടടെ , കാശൊന്നും നമുക്ക് വലിയ കാര്യം അല്ല.. ആദ്യം സാധനം നോക്കാം!
ഷോ.ഉ: ശരി സാര്‍,സാറിന്റെ റിക്കൊയര്‍മെന്റ്സ് എന്തൊക്കെ ആണ്?
കൂട്ടുകാരന്‍: എന്ന് വെച്ചാല്‍?
ഷോ.ഉ: അല്ല എത്ര മെമ്മറി? ഏതു പ്രോസ്സസര്‍? ഹാര്‍ഡ് ഡിസ്ക് കപ്പാസിറ്റി?? അങ്ങനെ അങ്ങനെ?
കൂട്ടുകാരന്‍: ഓ അങ്ങനെ! എന്നാല്‍ പിന്നെ മെമ്മറി ഒരു മൂന്നെണ്ണം? പ്രോസ്സസര്‍ രണ്ട്! പിന്നെ അവസാനം പറഞ്ഞ ഐറ്റം നാലെണ്ണം!
ഷോ.ഉ: (ഇതെന്തുവാ പലചരക്ക് കടയോ?) അല്ല സര്‍ അങ്ങനെ അല്ല,ഞാന്‍ ഓരോന്ന് ഓരോന്നായി ചോദിക്കാം!മെമ്മറി എത്ര വേണം?
കൂട്ടുകാരാന്‍: മൂന്നെണ്ണം!!
ഷോ.ഉ: (എന്റമ്മേ!!!!) അയ്യോ സര്‍ അതല്ല, എത്ര കപ്പാസിറ്റി വേണം എന്ന്?
കൂട്ടുകാരന്‍: (കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ കാളിദാസന്‍ കാണിക്കുന്ന മാതിരി രണ്ട് കയ്യും അകത്തിപ്പിടിച്ച് )ദാ ഇത്രേം!! അല്ലേല്‍ വേണ്ട ഇത്രേം മതി!
ഷോ.ഉ: (തലയില്‍ കയ്യ് വെച്ചു കൊണ്ട്!)ശരി സര്‍ മെമ്മറി നമുക്ക് 512 എടുക്കാം.. പ്രോസ്സസര്‍ ഇന്റെലിന്റെ എടുക്കണോ സര്‍ അതോ എ എം ഡി മതിയോ?
കൂട്ടുകാരന്‍: എയ്യ് അതൊന്നും വേണ്ട വേണ്ട!!! വല്ലവനും ഉപയോഗിച്ചത് ഒന്നും എനിക്ക് വേണ്ട, എനിക്ക് എന്റെതായിട്ട് പുതിയ ഒരെണ്ണം മതി, ഈ ഇന്റെലും മറ്റവനും ഒക്കെ ഗെയിം ഒക്കെ കളിച്ചു നശിപ്പിച്ച സാധനങ്ങള്‍ ആയിരിക്കും ..അതൊന്നും വേണ്ട, നമുക്ക് മറ്റൊരാള്‍ ഉപയോഗിച്ചത് വേണ്ടേ വേണ്ട!!!!
ഷോ.ഉ: (ഈശ്വരാ, പൊട്ടന്‍ ആണെന്ന് തോന്നുന്നു!) ശരി സര്‍ നമുക്ക് പുതിയത് തന്നെ എടുക്കാം,
സര്‍ മോണിട്ടര്‍ എത്ര ഇഞ്ച് വേണം?
കൂട്ടുകാരന്‍: എനിക്കീ ഇഞ്ചിന്റെ കണക്കൊന്നും അറിയില്ല, ഞാന്‍ പുതിയ ലിപിയാ പഠിച്ചത് ഒരു 4 മീറ്റര്‍ ഇരിക്കട്ടെ അല്ലേ ?!
ഷോ.ഉ: (ഈശ്വരാ പൊട്ടന്‍ തന്നെ!) അയ്യോ സര്‍ നമുക്ക് 17 ഇഞ്ചിന്റെ എടുക്കാം! അത് മതിയാവും!
ഹാര്‍ഡ് ഡിസ്ക് 80 ന്റെ വേണോ സര്‍ അതോ 160 ടെ വേണോ?
കൂട്ടുകാരന്‍: അത് നിങ്ങളുടെ ഇഷ്ടം, പിന്നെ ഒരു കാര്യം.. ആരും കണ്ടാല്‍ അയ്യേ എന്ന് പറയരുത്!
ഷോ.ഉ: സര്‍ സാറിന്റെ ബട്ജട്റ്റ് എത്രയാന്ന് പറഞ്ഞില്ല..
കൂട്ടുകാരന്‍: പയിനായിരം രൂപ!!!?