Tuesday, February 15, 2011

എന്നെ പോളിച്ചടുക്കുന്നു!-ഭാഗം രണ്ട്

1. ഇത് വരെയുള്ള ജീവിതം ഒന്ന് ചുരുക്കി വിവരിക്കാമോ ? (കുടുംബം ,വിദ്യാഭ്യാസം ,ജോലി .....)
പത്ത് കഴിഞ്ഞ നേരെ polytechnic ,കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു പഠിച്ചു.. (എന്ന് കരുതി യന്ത്രങ്ങളുടെ പ്രവര്‍ത്തനം എനിക്കും വശം ഇല്ല), പിന്നെ നേരെ എഞ്ചിനീയരിങ്ങിനു പോയി അവിടേം കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ പഠിച്ചു(വിധി അല്ലാണ്ടെന്താ), പഠിച്ചു കഴിഞ്ഞ ഉടനെ ജോലി ആയി, ഇടയ്ക്കു കുറച്ചു നാള്‍ ടീച്ചര്‍ ആയിരുന്നു, പി.എച്ച്പി. യില്‍ Trainer ആയിരുന്നു,ആറോളം കോളേജുകളില്‍ പഠിപ്പിച്ചിട്ടുണ്ട്,ഇപ്പോള്‍ സീനിയര്‍ പ്രോഗ്രാമ്മര്‍ ആണ്, തിരുവല്ലയില്‍ ജോലി ചെയ്യുന്നു.. കുടുംബം അമ്മ അച്ഛന്‍ ഞാന്‍ അനിയന്‍, അച്ഛന്‍ ഓട്ടോ ഡ്രൈവര്‍ ആണ്.. അനിയന്‍ എന്റെ പാത പിന്‍തുടര്‍ന്നു polytechnic പഠിക്കുന്നു!
2. ബ്ലോഗുകളില്‍ എതിരഭിപ്രായങ്ങള്‍ എഴുതാറുണ്ടോ...?അങ്ങനെ കാണുന്നില്ല അത് കൊണ്ട് ചോദിച്ചതാണ് (കിടിലന്‍ കിക്കിടിലന്‍ എന്നൊക്കെ എഴുതുന്നത്‌ എല്ലാവരുടെയും മനസ്സ് സന്തോഷിക്കട്ടെ എന്ന കണ്ണന്റെ നല്ല മനസ്സ് കൊണ്ട് മാത്രമല്ലേ ...) ഇങ്ങനെ കമന്റ്‌ എഴുതിയാല്‍ നല്ല ബ്ലോഗേഴ്സ് എഴുതി വളര്‍ന്നു വരുമോ ?

കിടിലന്‍ കിക്കിടിലന്‍ ... ഇരിങ്ങാട്ടിരി മാഷിന്റെ കവിതകള്‍ക്ക് അടിയില്‍ (അല്ലെങ്കില്‍ അത് പോലുള്ള കിടിലന്‍ ലേഖനങ്ങള്‍ക്ക് അടിയില്‍) ഇങ്ങനെ അല്ലാതെ ഞാന്‍ എങ്ങനെയാ കമ്മന്റ് ഇടേണ്ടത് ഇക്കാ... എനിക്കൊരുപാട് ഇഷ്ടം ഉള്ള പോസ്റ്റുകളില്‍ ഇങ്ങനെയാ ഞാന്‍ കമെന്റാര്! എതിരഭിപ്രായം പ്രകടിപ്പിക്കാറുണ്ട്!! പിന്നെ ചില പോസ്റ്റുകളില്‍ ഇഷ്ടക്കേടുകള്‍ ഉണ്ടെങ്കിലും അവിടെ മറുത്ത് പറയാനും വേണ്ടിയുള്ള അറിവുണ്ടാകില്ല,അപ്പോള്‍ മിണ്ടാതെ തിരിച്ചു പോരുകയാണ് പതിവ്! ഒരു പോസ്റ്റിന്റെ അടിയില്‍ പോയി "ഡാ ഉവ്വേ അത് കൊള്ളില്ല" എന്ന് ഞാന്‍ പറയണം എങ്കില്‍ അതിലും മെച്ചം ആയിരിക്കണം എന്റെ രചനകള്‍, അപ്പൊ പിന്നെ ഈ സാഹചര്യത്തില്‍ എതിര് പറഞ്ഞാല്‍ എന്റെ മനസാക്ഷി എന്നോട് ചോദിക്കും ഡാ ഉവ്വേ ഇത്രക്കും വേണോടേ!!!

3. ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ നിയമാവലി ഭാരമായി അനുഭവപ്പെടുന്നുണ്ടോ ? കൂടുതല്‍ മെച്ചപ്പെട്ട ,പ്രായോഗികമായ നിയമാവലിക്ക് കണ്ണന്റെ നിര്‍ദ്ദേശങ്ങള്‍ പറയാമോ ?
നിയമാവലി എനിക്കൊരു ഭാരം ആയി അനുഭവപ്പെട്ടിട്ടില്ല ഇത് വരെ..എല്ലാ കമെന്റിന്റെം കൂടെ ഒരു smily കൂടെ വെക്കാം എങ്കില്‍ ആളുകള്‍ക് ഉണ്ടാകാന്‍ ചാന്‍സുള്ള തെറ്റിദ്ധാരണ ഒഴിവാകുമായിരുന്നു, പുതിയതായി ഗ്രൂപ്പില്‍ വരുന്നവര്‍ക്ക് അറിയില്ലല്ലോ നമ്മള്‍ പരസ്പരം കളി ആക്കുന്നതും ഒക്കെ, ചില കമെന്റ്സ് ഓരോരുത്തരും വായിച്ചെടുക്കുന്നത് അവരുടെ അപ്പോഴത്തെ മൂഡിനു അനുസരിച്ചായിരിക്കും.. ടോണ്‍ മാറുമ്പോള്‍ അര്‍ത്ഥം മാറുന്ന പോലെ കമെന്റുകളുടെയും അര്‍ഥം മാറാം!!!! കമെന്റ്സിന്റെ കൂടെ ചിരിക്കുന്ന ആ സിമ്പല്‍ കൂടെ ഉണ്ടെങ്കില്‍ തെറ്റിധാരണ ഒഴിവാക്കാം!

ഒരു ബ്ലോഗ്‌ വായനക്ക തിരഞ്ഞെടുകാനുള്ള മാനദണ്ഡം എന്താണ്?
എന്നെ ചിരിപ്പിക്കുന്ന ബ്ലോഗുകളില്‍ എല്ലാം ഞാന്‍ പിന്നെയും പിന്നെയും പോകും.. ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളിലും പോകും.. സാങ്കേതികമായ അറിവുകള്‍ പങ്കു വെക്കുന്ന ബ്ലോഗുകളും തപ്പിപ്പിടിച്ചു വായിക്കും! ഇരിങ്ങാട്ടിരി മാഷിന്റെ പോലെ എഴുതുന്ന കവിതകളും വായിക്കും.. അനുഭവ കുറിപ്പുകളും, ബാല്യകാല അനുഭവങ്ങളും പങ്കു വെക്കുന്ന ബ്ലോഗുകളും വിടാറില്ല..
വായിക്കുന്ന എല്ലാ ബ്ലോഗിലും കംമെന്റാരുണ്ടോ?ആ പോസ്റ്റിനെ കുറിച്ച് സത്യസന്ധമായി പറയാറുണ്ടോ?പോസ്റ്റ്‌ വായികാതെ കംമെന്റാരുണ്ടോ?
വായിക്കുന്ന എല്ലാ ബ്ലോഗുകളിലും കമെന്റാറില്ല... വോ!വാഹ്!! എന്ന് എന്നെ കൊണ്ടു പറയിച്ചിട്ടുള്ള ഒരു ബ്ലോഗിലും കമ്മെന്റാതെ മടങ്ങിയിട്ടും ഇല്ല.. പോസ്റ്റ്‌ വായിക്കാതെ കമ്മന്റിയിട്ടില്ല!

കണ്ണുകള്‍ ഉണ്ടെങ്കിലും നമ്മള്‍ അന്ധരാവുന്നു പലപ്പോഴും , ചിലപ്പോള്‍ മനപ്പൂര്‍വം. ഇങ്ങനെ അന്ധനായിപോയി എന്ന് തോന്നിയ സംഭവങ്ങള്‍ എന്തെങ്കിലും ?
ഇന്നാളു ഞാനൊന്ന് അന്ധന്‍ ആയാരുന്നു! രാത്രിയില്‍ പെട്ടെന്ന് കരണ്ടു പോയി,അപ്പൊ പെട്ടെന്ന് ഞാന്‍ അന്ധനായി...(#ലേബല്‍: നിനക്ക് ചോദ്യം ചോദിക്കാനുള്ള പ്രായം ആയില്ല,....എന്നെ രക്ഷിക്കൂ,ഈ കളിക്ക് ഞാനില്ല..പോ....)
ബ്ലോഗില്‍ എഴുതാനായിട്ട്‌ എഴുതിയ ഏതെങ്കിലും പോസ്റ്റുണ്ടോ?
പിന്നെ എല്ലാം അങ്ങനെ ഉള്ളവയാ... ബ്ലോഗില്‍ എഴുതാന്‍ ആണല്ലോ നമ്മള്‍ ബ്ലോഗില്‍ ആണല്ലോ എഴുതാന്‍ ആണല്ലോ. ബ്ലോഗില്‍ എഴുതാന്‍.. .. ശോ തെറ്റിച്ചു.. ഹും..
എഴുതിയ പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടപെട്ട പോസ്റ്റ്‌ ഏത് ? കാരണം ?
കിണ്ടാണ്ടം കണ്ടു കാണുമോ..(കാരണം ആ പോസ്റ്റ്‌ എന്നെയും ചിരിപ്പിച്ചു)
മനസറിഞ്ഞു ആദ്യമായി പ്രണയിച്ച പെണ്‍കുട്ടി ?(പ്രേമിച്ചിട്ടിലെങ്കില്‍-അതിനുള്ള കാരണം )
പ്രണയത്തെ കുറിച്ച് പറയുക ആണെങ്കില്, ആദ്യമായി പ്രണയം തോന്നുന്നത് അന്ന് ഫസ്റ്റ് ഡേ അന്ന്  ആ ദിവസം ആദ്യമായിട്ടാണ്.പ്രണയം ആദ്യമായി തോന്നുമ്പോള്‍ ആദ്യം തോന്നിയത് പ്രണയം ആയിരുന്ന.. ആദ്യമായി പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു, അവള്‍ക്ക് അറിയാമോ എന്ന് എനിക്കറിഞ്ഞു കൂടാ.. അവളെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരുന്നു!
(#ലേബല്‍: ഹും! നിനക്ക് പഠിക്കാന്‍ ഒന്നും ഇല്ലേ...)
എന്നെ പോലുള്ള യുവതലമുറക്ക്‌ നല്‍കുവാന്‍ ഒരുപദേശം ? 
ഞാനെന്തുവാ വല്ല വയസ്സാണോ മറ്റോ ആണോ.. ഡേയ് ഞാനും യുവ തലമുറ തന്നാടെയ്... എനിക്കാരു ഉപദേശം തരും എന്നും പറഞ്ഞു നടക്കുവാ ഞാന്‍.. , ആഹ് പിന്നെ നിനക്ക് ഒരു ദു:ശ്ശീലം ഉണ്ടെന്ന്‍ നീ പറഞ്ഞിരുന്നുവല്ലോ അതെനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത കാര്യം ആണ്, നീ ആത്മാര്‍ത്ഥമായിട്ടാണ് എന്നോട് ഉപദേശം ചോദിച്ചതെങ്കില്‍ ഈ മറുപടി കാണുന്ന നിമിഷം അത് നിര്‍ത്തണം...നിനക്ക് എന്റെ അനിയന്റെ അതേ പ്രായം ആണ്!

sorry sir, I am always a Latecomer and also a back bencher.. and My QNS IS THIS,,,,,,,,,,What is your views bout a back bencher and Late comer??? (answer malayalathilaayalum mathi kurikkale)
ഞാന്‍ എവിടെ ചെന്നാലും ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത് തന്നെ ആയിരിക്കും ഇരിക്കുക.. എവിടെ പോയാലും ആദ്യം തന്നെ ചെല്ലാനും നോക്കും... നാലാം ക്ലാസ്സില്‍ ഞാന്‍ ഒന്നാമത്തെ ബഞ്ചില്‍ ഒന്നാമതും ജിജോ ബാക്ക് ബെഞ്ചില്‍ അവസാനവും ആയിരുന്നു, അവനായിരുന്നു ക്ലാസ്സ്‌ ഫസ്റ്റ്, ഞാന്‍ സെക്കണ്ടും! പിന്നെ എന്റെ ഒരു പ്രീയപ്പെട്ട കൂട്ടുകാരന്‍ (ഭയങ്കര പുലി)എപ്പോഴും ലേറ്റ് ആയെ വരുകയുള്ളൂ.. പക്ഷേ ഞാന്‍ എത്ര ശ്രമിച്ചിട്ടും അവനോളം പുലി ആവാനും കഴിയുന്നില്ല!!!!..
ഒരു ബ്ലൊഗര്‍ എന്ന നിലയില്‍ മറക്കാനാവാത്ത ഏതെങ്കിലും അനുഭവം ഉണ്ടൊ?
ഞാന്‍ ബ്ലോഗില്‍ ആക്റ്റീവ് ആയതു 2010നവംബര്‍ അവസാനമാ.. ഒരു മറക്കാനാവാത്ത ഏതെങ്കിലും അനുഭവം ആവാനുള്ള സമയം ആയില്ലാന്നു തോന്നണു! പിന്നെ ഈ ചാറ്റ് ഷോ ഒരു വല്ല്യ അനുഭവം തന്നെ ആണ്! ഇതൊരിക്കലും മറക്കില്ല!

ഈ സായഹ്നങ്ങളില്‍ എത്രകാലം? സാഹയഹ്നതില്‍ ഒറ്റക്കോ!!!?
മം പാവം ഞാന്‍.. #ലേബല്‍: വീട്ടുകാര്‍ക്ക് കൂടി തോന്നണ്ടേ!

ബ്ലോഗ്‌ എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ?? നിര്‍ത്തണം എന്ന് ചിന്തിച്ചിട്ടുണ്ടോ? അധികം ഫോളോവേഴ്സ് ഉണ്ടാവുന്നത് "pressure" ഉണ്ടാക്കുന്നുണ്ടോ?
ബ്ലോഗ്‌ ഒരിക്കലും ഭാരം ആയി തോന്നിയിട്ടില്ല.. ഒരിക്കലും ആവുകേം ഇല്ല..അധികം ഫോളോവേഴ്സ് ഉണ്ടാവുന്നത് "pressure" ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് ഫോളോവേഴ്സ് അല്ല ഉള്ളത് മറിച്ച്‌  കൂട്ടുകാരാ... കൂട്ടുകാര്‍ നമുക്ക് എപ്പോഴെങ്കിലും പ്രഷര്‍ ആവുമോ?

1. ബ്ളോഗുകള്‍ നമ്മുടെ മലയാള ഭാഷക്ക് പുതുജീവന്‍ നല്കുമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടൊ?
തീര്‍ച്ചയായും! ഇക്ക നോക്കിക്കോ.. നമ്മള്‍ ഒക്കെ നാളെയുടെ താരങ്ങള്‍ ആണ്...
2. ബ്ളോഗുകളെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയുമൊ?
അറിയില്ല ഇക്കാ.. ഈ മുഖ്യധാര എന്നതൊക്കെ എന്താണെന്ന്‍ മനസ്സിലാക്കി വരുന്നതെ ഉള്ളൂ..
3. പുതിയ ബ്ളോഗെഴുത്തുകാരെ കുറിച്ച്?
ഞാനും പുതിയ ആള്‍ ആണല്ലോ,എന്നെ പറ്റി ഞാനെങ്ങനാ പറയുക..നമുക്ക് പഴയ ആളുകളോട് ചോദിക്കാം..പോരെ ഇക്കാ?!

കണ്ണാ,
ആദ്യമേ ഒരു മുട്ടന്‍ നമസ്കാരം.
നമ്മള്‍ ഒരേ നാട്ടുകാര്‍ ആയതിനാല്‍ അതിനു തീവ്രത ഏറും.
ചോദ്യം ഒന്ന്...?
എഞ്ചിനീയര്‍ ആയ താങ്കള്‍ക്ക് ബ്ലോഗെഴുത്തിനു സമയം തികയാറുണ്ടോ..?
കഴിഞ്ഞ രണ്ടു മാസം നല്ല പോലെ സമയം കിട്ടുമായിരുന്നു... എല്ലാരും കൂടെ ചോദിച്ചു ചോദിച്ചു ഇപ്പൊ സമയം കിട്ടാതായി.. കണ്ണ് കിട്ടിയതാ.. ഹും!
ഹ ഹ..
ചോദ്യം രണ്ട്...പ്രാദേശികമായ എഴുത്തകാരന്‍ എന്നതാണോ അനുഭവങ്ങളില്‍ നിന്നെഴുതാനാണോ കൂടുതല്‍ സാധിക്കുന്നത്..?
അനുഭവങ്ങളില്‍ അല്പം ഭാവന ചേര്‍ത്ത് എഴുതാനാ എനിക്കിഷ്ടം,അതാണ്‌ കൂടുതല്‍ എളുപ്പവും!...
ചോദ്യം മൂന്ന്....അഞ്ചു വര്‍ഷത്തെ ബ്ലോഗെഴുത്ത് കൊണ്ടുള്ള നേട്ടം..?
ബ്ലോഗ്‌ തുടങ്ങിയത് 2006 ലാണെകിലും ബ്ലോഗ്‌ എഴുതാനും മറ്റു ബ്ലോഗുകള്‍ അധികം വായിക്കാനും തുടങ്ങിയത് 2010 നവംബര്‍ അവസാനമാണ്!നേട്ടങ്ങള്‍ -ഇത്രയദികം സുഹൃത്തുക്കള്‍,ഈ കൂട്ടായ്മ..

കണ്ണാ........ മലയാളം ബ്ലോഗേര്‍സിന്റെ വിലനിലവാരത്തെ കുറിച്ചും ഗുണഗണ ങ്ങളെ കുറിച്ചും ഒരു കണ്ണന്‍ അവലോകനം പറയാമോ..............?
കൊമ്പന്‍ ചേട്ടാ ഈ വക വിഷയങ്ങള്‍ പറയാനും വേണ്ടി ഞാന്‍ ഒന്നും ആയിട്ടില്ല്യ.. ക്ഷമിക്കൂ..ഒരു രണ്ടു മാസമല്ലേ ആയുള്ളൂ ഞാന്‍ ഈ ബ്ലോഗുലകത്തില്‍ ആക്റ്റീവ് ആയിട്ട്, ബ്ലോഗെന്ന ആനയെ ആദ്യം കാണുന്ന ഒരു കൊച്ചു കുട്ടി ആണ് ഞാനിപ്പോള്‍,ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ കഴിയുന്നില്ലാ..അതുകൊണ്ട് ഈ ചോദ്യം നമുക്ക് ബ്ലോഗിലെ ഉസ്താതുകളോടു ചോദിക്കാം പോരെ? :-)

ചേട്ടനെ കണ്ടാല്‍ ഒരു വിക്രം ലുക്ക് ഉണ്ടല്ലോ..അതോ അത് എന്റെ കണ്ണിന്റെ കുഴപ്പമാണോ? 
പലരും പറയാറുണ്ട് ജിക്കു... (#ലേബല്‍:സൗന്ദര്യം ഒരു തെറ്റാ??!! ;-) )

കണ്ണാ..മെനക്കിട്ടിരുന്ന് മൂന്ന് ചോദ്യങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് അവിചാരിതമായി കരണ്ട് കട്ടു കൊണ്ടു പോയി. ...ചോദിക്കാന്‍ കഴിയാതെ പോയ ആ ചോദ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു പിടി കണ്ണീരൊഴുക്കി വീണ്ടും ഞാന്‍ വരുന്നു..ചിലതൊക്കെ ചോദിക്കാനും ചിലതൊക്കെ ചൂടോടെ വാങ്ങാനും..>>ലേബല്‍ # എന്റെ പൊന്നേ ക്ഷമി, പോയ ബസ്സിനു കൈകാണിക്കല്‍ , എന്നാലും എന്റെ നൗഷാദിക്കാ എന്തെ ഇത്ര വൈകീ ?.

(1) ഒരു ത്രെഡ് ഇട്ടാല്‍ നമ്മുടെ കണ്ണന്‍ എന്തെങ്കിലും പറഞ്ഞോ അറ്റ് ലീസ്റ്റ് ലൈക്കിയെനിലും ചെയ്തോ എന്ന് മനസ്സ് ചോദിക്കുന്നത്രയും സജീവമായി ഈ ഗ്രൂപ്പില്‍ പുതിയ നമ്പരുകളുമൊക്കെയായി ഓടിച്ചാടി എവിടേയും എത്തുന്ന കണ്ണനു " കണ്ണാ നീയെന്തേ വൈകുന്നു പോസ്റ്റിടാന്‍ " എന്ന ഒരു ചോദ്യത്തിന്റെ ആവശ്യകതയേ ഇല്ലാത്ത പോലെ അനുനിമിഷപാടവം
കൊണ്ട് അനുഗ്രഹീതമായ് എഴുത്തിലും നര്‍മ്മത്തിലും സര്‍‌വ്വോപരി സൗഹൃദ സല്ലാപത്തിലും തിളങ്ങാന്‍ കഴിയുന്നു..അത്കൊണ്ട് തന്നെ ഈ ഗ്രൂപ്പിന്റെ മുതല്‍ക്കൂട്ടായ കണ്ണനോട് ഹൃദയം തുറന്ന ഒരു കൊച്ചു ചോദ്യം....കണ്ണാ...ഈ ഒരു ഗ്രൂപ്പില്ലായിരുന്നെങ്കില്‍ കണ്ണനെ ഞങ്ങളറിയാന്‍ ഇനിയും ഒരു പാടു വൈകുമായിരുന്നില്ലേ? / വൈകുമായിരുന്നോ?
(ലേബല്‍ # സത്യായിട്ടും ഇതൊക്കെ സത്യാ!)

തീര്‍ച്ചയായും ഇങ്ങനൊരു ഗ്രൂപ്പില്‍ എത്തിപ്പെട്ടത് എന്റെ മഹാഭാഗ്യം! ഇമ്ത്യാസു ഇക്കാനോട് ഒടുങ്ങാത്ത നന്ദി ഉണ്ടിതിനു.... ഇക്കാടെ ചോദ്യങ്ങള്‍ക്ക് മറുപടി ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ യുറോപ്പില്‍ നിന്നും ഒരു വിളി വന്നു... (ഉവ്വാ!!) ഒരുപാട് അഭിനന്ദനങ്ങള്‍ ഒക്കെ കിട്ടി.. സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി... ഇതിന്റെ ഒക്കെ കാരണം നമ്മുടെ ഈ ഗ്രൂപ്പാണ്..

(2) ഭാവനാ ദാരിദ്ര്യമാണു ഏതു മേഖലയിലേയും പുതിയ എഴുത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം..
ബ്ലോഗ്ഗെഴുത്തിലാവട്ടെ..എഡിറ്റിംഗ് കടമ്പയില്ലാത്ത പ്രസിദ്ധീകരണം എന്ന നിലക്ക് കഥയെന്ന പേരിലും അനുഭവം,കവിത ഇതൊക്കെ പടച്ചു വിടുന്ന ക്ഷിപ്ര സാഹിത്യകാരന്മാര്‍
മൂഡ സ്വര്‍ഗ്ഗത്തിലാണോ എന്നു തോന്നും വിധം ആളെ കമ്പിയടിച്ചു വരുത്തി കമന്റിടീപ്പിച്ച് സായൂജ്യമടയുമ്പോള്‍ ബ്ലോഗ്ഗെഴുത്ത് ഒരു പ്രവേശനകവാടം എന്നതിലുപരി ഒരു തുടക്കം കിട്ടാനല്ലാതെ സര്‍ഗ്ഗാത്മകത വളര്‍ത്താനുള്ള യാതൊന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന നോക്കുകുത്തിയായി മാറുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ അതിനെ എങ്ങനെ കണ്ണന്‍ കാണുന്നു?

ഒന്നൂടി ചോദിക്കുമോ..(#ലേബല്‍:ആദ്യ ചോദ്യം എനിക്കിഷ്ടപ്പെട്ടു, ഹും ഈ ചോദ്യം ഒരു ഒന്നര ചോദ്യം ആയി പോയി!! ഞാന്‍ കൂട്ടില്ലാ)ഇക്കാ ബ്ലോഗ്‌ "###സര്‍ഗ്ഗാത്മകത വളര്‍ത്താനുള്ള യാതൊന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന നോക്കുകുത്തിയായി മാറുന്നു###"ഈ ഒരു അഭിപ്രായം എനിക്കില്ലാ.. കാരണം എനിക്ക് വീണ്ടും വീണ്ടും എഴുതാനുള്ള വളവും വെള്ളവും കിട്ടുന്നത് ബ്ലോഗിലൂടെയാണ്...

(൩)വായനയെ പ്രോല്‍സാഹിപ്പിക്കുക, എഴുതണമെന്നു തോന്നുന്നവനും എഴുതണമെന്നു നിര്‍ബന്ധമുള്ളവനും ഒരു സഹായമായി നില്‍ക്കുക, കമന്റ് കോളത്തിലൂടെ മുഖം നോക്കാതെ പറയാനുള്ളതിനു അവസരമൊരുക്കുക, പുറം ചൊറിച്ചില്‍ \ നീ അങ്ങോട്ട് വാ -ഞാനിങ്ങോട്ട്ടും വരാം ഇതൊക്കെയല്ലാതെ ഇതിലപ്പുറമായി ബ്ലോഗ്ഗിലൂടെ നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാന്‍ കഴിയും എന്ന് കണ്ണന്‍ ചിന്തിച്ചിട്ടുണ്ടോ?ഒപ്പം ഈ ഗ്രൂപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സില്‍ ഉണരുന്ന മോഹ വ്യാമോഹങ്ങള്‍ എന്തൊക്കെയാണൂ?ലേബല്‍ # കണ്ണന്റെ ഐഡിയകള്‍ അടിച്ചെടുക്കുക, ആശയചോരണം, കയ്യിരിപ്പിന്റെ ഗുണം.( ആട്ടെ.. ഈ ലേബല്‍ # പേറ്റന്റ് കണ്ണനു സ്വന്തമോ? ഇത്തരം നമ്പരുകള്‍ ഇനിയുമിറക്കി ഞങ്ങളുടെ ഭാവനയെ ഉദ്ധീപിപ്പിക്കൂ! )

ഇക്കാ പ്രശംസകള്‍ കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല, അത് പോലെ തന്നെ വിമര്‍ശനങ്ങളും.(സത്യം ഈ രണ്ടും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു) പിന്നെ ഒരാളെ നമ്മളുടെ ബ്ലോഗിലേക്ക് മെയില്‍ അയച്ചു വിളിച്ചു വരുത്തുന്നതിനെ പറ്റി ബ്ലോഗ്ഗര്‍ നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെ ആണ്, "ഈ ബ്ലോഗരുടെ ഇങ്ങനെ ഒരു പോസ്റ്റുണ്ട് ,worth reading എന്ന് മറ്റൊരാള്‍ അയക്കുമ്പോള്‍ ആണ് ഒരു മതിപ്പുണ്ടാകുന്നത് എന്ന്.. (#ലേബല്‍:എന്റെ ബ്ലോഗു അധികം ആരും കണ്ടില്ല എന്ന് തോന്നുമ്പോള്‍ ഞാന്‍ ന്യൂസ്‌ ലെറ്റര്‍ അയക്കാറുണ്ട്....) പിന്നെ നമ്മുടെ നാടിന്റെ നന്മകള്‍ കൂട്ടാനായി ബ്ലോഗുടമകള്‍ എല്ലാരും ശ്രമിക്കണം, വിവാദ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നാല്‍ മാത്രം മതിയോ എന്ന് എല്ലാരും ചിന്തിക്കണം,(ഞാനും ചിന്തിക്കണം), പിന്നെ എഴുത്തുകാര്‍ എല്ലാവരും തന്നെ സഹിഷ്ണുത പാലിക്കാന്‍ ശ്രമിക്കണം.. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം,അത് ബ്ലോഗില്‍ മാത്രം നിലനിര്‍ത്തുക, സുഹൃത്ത് ബന്ധങ്ങള്‍ക്ക് കേടു വരരുത്! പ്രശംസകള്‍ കിട്ടുമ്പോള്‍ അമിതമായി സന്തോഷിക്കാതിരിക്കുക,വിമര്‍ശങ്ങങ്ങള്‍ കിട്ടുമ്പോള്‍ വിഷമിക്കാതിരിക്കുക,ഞാന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പു എന്ന് ഭാവിക്കാതിരിക്കുക....ഗ്രൂപ്പിന്റെ കാര്യം പറഞ്ഞാല്‍ ഇത് വരെയും ഞാന്‍ അതീവ സംതൃപ്തന്‍ ആണ്.. നല്ല ഒരു സംരഭം ആണിത്.. ഇത് അങ്ങോളവും ഉഷാറായിട്ട് നിലനിര്‍ത്താന്‍ ഓരോ അംഗങ്ങളും ശ്രമിക്കണം(ഞാനും!) , പരമാവധി കൂട്ടായ്മകള്‍ സങ്കടിപ്പിക്കുക, പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കുക.. 
ലേബലിന്റെ ഐഡിയ കിട്ടിയത് നമ്മുടെ ബ്ലോഗില്‍ നിന്ന് തന്നെ ആണ്, ഇത് ഉപയോഗിക്കാന്‍ കാരണം ചില വാചകങ്ങള്‍ നാം വായിച്ചെടുക്കുക,--അര്‍ഥം മനസ്സിലാകുക--,നമ്മുടെ അപ്പോഴത്തെ മൂഡിനും ടോണിനും അനുസരിച്ച് ആയിരിക്കും..
ഒരു ഉദാഹരണം
നിങ്ങളെ ഞാന്‍ കണ്ടോളാം!
ഇത് വായിച്ചാല്‍ പലര്‍ക്കും പല അര്‍ഥം കിട്ടും, അടിക്കുമെന്നോ,പിടിക്കുമെന്നോ,ദേഷ്യം ഉണ്ടെന്നോ ഒക്കെ തോന്നാം ഈ ഒരു വാചകം കണ്ടാല്‍..
പക്ഷെ ഇങ്ങനെ ആണെങ്കിലോ
നിങ്ങളെ ഞാന്‍ കണ്ടോളാം!
#ലേബല്‍:ചുമ്മാ!,ഗോമടി!

ഹ ഹ.. ഇക്കാ..
(#ലേബല്‍:ആരെങ്കിലും കുറച്ചു വെള്ളം തന്നെ... )

[NB:തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും...]
Related Posts Plugin for WordPress, Blogger...