കൂട്ടരേ ഇത് സിനിമയുടെ റിവ്യൂ അല്ല.. വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ആ നല്ല സിനിമയെ പറ്റി രണ്ടു വാക്ക് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്. ട്രാഫിക് ഒരു മികച്ച സിനിമ ആണ്,എന്ത് കൊണ്ടും..,കഥയാണിതിലെ നായകന്‍, തിരക്കഥ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല, അല്‍പ നാളുകള്‍ക്കു മുന്‍പിറങ്ങിയ പാസ്സെന്ജ്ജര്‍ എന്ന സിനിമയേക്കാളും വളരെ വളരെ മുന്‍പില്‍ നില്‍ക്കുന്നു ഈ സിനിമ. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലടിപ്പിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാ കൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത രീതിയില്‍ ഉള്ള പെര്‍ഫക്ഷന്‍ ഓരോ സീനിലും നമുക്ക് കാണാം,പ്രത്യേകിച്ച് ചില ആക്സിഡണ്ട് സീനുകളില്‍. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് വാങ്ങിയിട്ട് അവര്‍ക്ക് യോജിക്കുന്ന തരത്തില്‍ കഥയും തിരക്കഥയും എഴുതി സിനിമയാക്കി അവതരിപ്പിക്കുന്ന ആ പതിവ് രീതിയില്‍ നിന്നും വളരെ വിഭിന്നം ആണ് ഈ സിനിമ, കഥക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായി നടന്മാരെ വിന്യസിപ്പിക്കുന്നതില്‍ ആ സംവിധായകന്‍ 100% വും വിജയിച്ചിരിക്കുന്നു.. നടന്മാരെ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാനെങ്കിലും ഈ സിനിമയില്‍ ആ ഇമേജ് ഒന്നും തന്നെ അവരില്‍ കാണാന്‍ കഴിയുന്നില്ല, അത് ആ സംവിധായകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മിടുക്ക് തന്നെ ആണ്.. വളരെ വളരെ സാധാരണമായ ഒരു കഥാ തന്തു ഇത്ര മനോഹരമായി ഒരു സിനിമ ആക്കി അവതരിപ്പിച്ച ആ മുഴുവന്‍ ടീമും ഒരായിരം അഭിനന്ദനം അര്‍ഹിക്കുന്നു.. ഈ സിനിമയുടെ കഥ എവിടെ നിന്നും കേള്‍ക്കാതിരിക്കുക, നേരെ തിയേറ്ററില്‍ പോയി സിനിമ കാണുക. ഓരോ സീനിലും അത്ഭുതങ്ങള്‍ പതിയിരിക്കുന്ന ഒരു നല്ല മലയാള സിനിമ ആണിത്, അതിനാല്‍ കഥയെ പറ്റി ഒരു വാക്ക് പോലും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല
സംവിധാനം- രാജേഷ് പിള്ളൈ
തിരക്കഥ-ബോബി സഞ്ജയ് ടീം.
ക്യാമറ-ഷൈജു ഖാലിദ
എഡിറ്റിംഗ്-മഹേഷ് നാരായണന്‍
സംഗീതം-മേജോ ജോസഫ്
അഭിനേതാക്കള്‍-ശ്രീനിവാസന്, റഹ്മാന്‍, അനൂപ് മേനോന്‍, കുന്ജാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, കാതല്‍ സന്ധ്യ, റോമ, ലെന, പ്രേം പ്രകാശ്, സായികുമാര്‍, കൃഷ്ണകുമാര്‍,കൃഷ്ണ, പിന്നെ അതിഥി താരമായി ജോസ് പ്രകാശും!
എന്റെ റേറ്റിംഗ് -9.5/10
[NB:കണ്ടിരിക്കേണ്ട ഒരു നല്ല മലയാള സിനിമ,കാണുക വിജയിപ്പിക്കുക! ]"നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു ചിലപ്പോള്‍ നാളത്തെ ചരിത്രമാവം!"-ട്രാഫിക്ക്
"നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്