Wednesday, October 05, 2011

സാഗരം സാക്ഷിചിലപ്പോൾ സിനിമയിലും നാടകത്തിലും സംഭവിക്കുന്ന റ്റ്വിസ്റ്റുകളേക്കാൽ ഗംഭീരമാണ് യഥാർഥ ജീവിതത്തിലേത്.. കഴിഞ്ഞ ദിവസം എന്റെ അടുത്ത കൂട്ടുകാരൻ രാജ് എന്ന വിശാലുമൊത്ത് തൃക്കന്നപ്പുഴ കടപ്പുറം വരെ പോയി, ഡെൽഹിയിൽ വർക്ക് ചെയ്യുന്ന അവൻ ലീവിനു വന്നതാണ്.. എന്നും എപ്പോഴും സന്തോഷവാനായി കാണുന്ന അവൻ ഇന്ന് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന്  തോന്നി, അത് കൊണ്ട് തന്നെയാണ് അവനേയും കൂട്ടി കടൽത്തീരത്ത് പോകാമെന്ന് കരുതിയത്.. സമയം ഒരു 5 , 5.30 ആയിട്ടുണ്ടാവും.. സൂര്യൻ അസ്തമിക്കാൻ പോകുന്നതേയുള്ളൂ, വേനൽക്കാലമായതു കൊണ്ട് വൈകുന്നേരമായിട്ടും സൂര്യ രശ്മികൾക്ക് ചൂട് കൂടുതലാണ്, എന്നിരുന്നാലും ഒരു പരിധിവരെ കടൽക്കാറ്റ് അതിനെ തരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. 


ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ  ഉത്തരം പറയുകയല്ലാതെ  മറ്റൊന്നും അവൻ സംസാരിക്കുന്നില്ല. അവന്റെ ഈ മൗനത്തിന്റെ കാരണം അറിയാനായി അവനോട് തുറന്ന് ചോദിച്ചു,
 "ഡാ വിശാൽ നിനക്ക് എന്നോട് എന്തോ പറയാനുണ്ട്, അല്ലെങ്കിൽ എന്തോ നിന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്, എന്താണത്?? പറ"
കടലിനെ ഫെയ്സ് ചെയ്തിരുന്നിരുന്ന അവൻ എന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു..


"കണ്ണാ, നിനക്കറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാം, എല്ലാം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. വിഷമമായാലും സന്തോഷമായാലും എല്ലാം നീയുമായി പങ്ക് വെച്ചിട്ടുണ്ട്.."
"അതേ അതെനിക്കറിയാല്ലോ രാജൂട്ടാ (പൃഥ്വിരാജിന്റെ ഫെയ്സ് കട്ടാണ് വിശാലിനു, അങ്ങിനെ കോളേജിൽ വെച്ച് രാജ് എന്ന പേർ വീണു, അടുപ്പമുള്ളവർ രാജൂട്ടാ എന്നും വിളിക്കും) . നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലേ, എനിക്കറിയാം, എനിക്കറിയാത്ത ഒരു സന്തോഷവും സങ്കടവും നിനക്കില്ല എന്ന്,ഇപ്പോൾ എന്താ സംഭവിച്ചത് എന്തായാലും പറയ്.." 
"പക്ഷേ കണ്ണാ നിന്നിൽ നിന്നും ഞാൻ ഒരു കാര്യം ഒളിച്ചിട്ടുണ്ടെടാ..... അതും നിന്നിൽ നിന്ന് 5 വർഷം ഞാൻ ആ കാര്യം ഒളിച്ച് വെച്ചു.. "


ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ മനസ്സിന്റെ ഉള്ളിൽ ഒരു കനം തോന്നിത്തുടങ്ങി.. എന്റെ ആത്മാർഥ സുഹൃത്ത് എന്നിൽ നിന്ന് ഒരു കാര്യം ഒളിച്ച് വെക്കുക, അതും  5 വർഷം.. അതായത് ഞാനും അവനും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവം ഇത്രകാലം എന്നെ അറിയിക്കാതെ..........!!! 
"കണ്ണാ...."
ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു..എന്നിട്ട് പറഞ്ഞു സാരമില്ല, അല്ല നീ എന്ത് കാര്യാ എന്നിൽ നിന്നും ഒളിച്ചത് കേൾക്കട്ടെ... 


"കണ്ണാ നിനക്കറിയാല്ലോ, നമ്മുടെ ചാറ്റിൽ ഞാനും നീയും സംസാരിക്കുമ്പോഴൊക്കെ നീ പറയുന്ന കാര്യം, നിന്റെ ബ്ലോഗിനെപ്പറ്റി..."


മും ഞാൻ പറയാറുണ്ട്, എന്റെ ബ്ലോഗിലെ കഥകളും അനുഭവക്കുറിപ്പുകളും വായിക്കണേ എന്ന്, പക്ഷേ അപ്പോഴൊക്കെ നീ എന്നെ കളിയാക്കി പോവാറല്ലേ പതിവു.. 


"ഞാൻ അങ്ങിനെയൊക്കെ പറയുമെങ്കിലും, നിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ.. നീ എഴുതുന്ന എല്ലാം ഞാൻ വായിക്കാറുണ്ട്."


ആ അതൊക്കെ പോട്ടെ നീ എന്നിൽ നിന്ന് ഒളിച്ച കാര്യവും എന്റെ ബ്ലോഗും തമ്മിലെന്താ ബന്ധം...


"അത്....  നീ അവസാനായി പോസ്റ്റ് ചെയ്ത വൺ വേ ലവ് എന്ന കഥ ഞാൻ വായിച്ചിരുന്നു. "


മും അതിനെന്താ, അത് നമ്മുടെ കോളെജിലെ തന്നെ ഒരു കഥയാ,രശ്മിയെപ്പറ്റി എഴുതീതാ.... 


"നിനക്ക് രശ്മിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ??"


അങ്ങിനെ ചോദിച്ചാൽ എന്താടാ പറയ്ക, അക്കാലത്ത് ഒരുതരം ഇഷ്ടം, എനിക്കത് നിർവചിക്കാൻ ഒന്നും അറിയില്ല, പക്ഷേ എന്തോ ഒന്ന് അവളോട് ഉണ്ടായിരുന്നു, അല്ലാ അത് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നതാണല്ലോ,  നീയും കൂടിച്ചേർന്നല്ലേ അന്ന് ടെക്ക്ഫെസ്റ്റിനു അവളോട് നേരിട്ട് പ്രണയം അറിയിക്കാൻ ഇരുന്ന എന്നെ അത് വേണ്ടാന്ന് പറഞ്ഞ് വിലക്കിയത്.. 


"...... ഇപ്പോൾ പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നാലും ഇതിപ്പോൾ പറഞ്ഞില്ലേൽ.... "
ഇത്രയും പറഞ്ഞ് കഴിഞ്ഞ് അവൻ ഒന്നു ചുമച്ചു, നിലത്തേക്ക് തെറിച്ച ഉമിനീരിനു ചുവപ്പ് നിറമായിരുന്നു...


"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."


ഏയ് നിനക്കൊന്നുമില്ല, നീയ് എന്താ ഭ്രാന്ത് പറയാണോ? എന്താ നീ ഇങ്ങിനെയൊക്കെ, പഴയ കാര്യങ്ങളൊക്കെ ഓർത്ത് എന്തിനാ വെറുതേ, എന്താ നിന്റെ പ്രശ്നം? എന്താ നിന്റെ അസുഖം?!


"കണ്ണാ.. നീ എന്നോട് ക്ഷമിക്കെടാ, അന്ന് എനിക്ക് അങ്ങിനെയൊക്കെ കാണിക്കേണ്ടി വന്നത് എന്റെ  സ്വാർത്ഥത കൊണ്ടാ, അന്നൊരിക്കൽ രശ്മി നിനക്ക് തരാൻ വേണ്ടി ഡേറ്റാ സ്റ്റ്രച്ചറിന്റെ പുസ്തകം എന്റെ കയ്യിൽ തന്നിരുന്നു, നിന്റെ കയ്യിൽ നേരിട്ട് തരാൻ വേണ്ടിയാണ് ലൈബ്രറിയുടെ വാതിലിൽ അവൾ കാത്ത് നിന്നിരുന്നത്, നീ എവിടെയെന്ന്  എന്നോട് അന്വേഷിച്ചപ്പോൾ, അവളൂടെ കയ്യിലുള്ള ടെക്സ്റ്റ് നിനക്ക് തരാനുള്ളതാണെന്ന് അറിഞ്ഞപ്പോൾ, അത് ഞാൻ നിന്നെ ഏൽപ്പിച്ചു കൊള്ളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ച് വാങ്ങിയത് ഞാനാ., പക്ഷേ ആ ടെസ്റ്റ് അന്ന് നിന്നെ  ഏൽപ്പിക്കാൻ ഞാൻ മറന്നു പോയിരുന്നു, വീട്ടിലെത്തി ബാഗ് തുറന്നപ്പോളാണ് അത് മനസ്സിലാക്കുന്നത്.. എന്തോ കാര്യത്തിനു ബാഗ് വീണ്ടുമെടുത്തപ്പോൾ ആ ടെക്സ്റ്റിൽ നിന്നും എനിക്ക് ഒരു കുറിപ്പ് കിട്ടി, രശ്മി നിനക്കായി എഴുതിയത്.ഇതാ.."
അവന്റെ പേഴ്സ് തുറന്ന് അതിൽനിന്നും പഴകിയ ഒരു കടലാസ്സ് അവനെനിക്ക് തന്നു, അതിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങിനെ എഴുതിയിരുന്നു


kanna,
I feel, you are something, extra than a friend... :-)
i know you too feels like that?!isnt it?, but why you are so afraid to say that?
എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം


എന്നായിരുന്നു അതിൽ!!"


വിശാൽ തുടർന്നു
"രശ്മി നിനക്കായ് എഴുതിയ ഈ കുറിപ്പ് നിനക്ക് തന്നില്ല ഞാൻ, പക്ഷേ കളയാനും തോന്നിയില്ല,  നീ നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം എന്നെ അറിയിച്ചിരുന്നു,അത് പോലെ ഞാനും.. ഒരിക്കൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ കാര്യം നിന്നോട് പറയാൻ വന്ന അതേ സമയത്ത് തന്നെയായിരുന്നു നീ രശ്മിയോട് നിനക്കുള്ള ഇഷ്ടം എന്നോട് പറയുന്നതും, നിന്റെ കാര്യം പറഞ്ഞ് കഴിഞ്ഞ് എന്താണ് എനിക്ക് പറയാനുള്ളത് എന്ന് നീ തിരക്കി, അപ്പോൾ ഞാൻ മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു...അത് അത് മറ്റൊന്നുമല്ല.. എനിക്കും നീ ഇഷ്ടപ്പെട്ട അതേ പെണ്ണിനെ,രശ്മിയെ ഇഷ്ടമായിരുന്നു എന്നതാ..."


അവന്റെ മറുപടിയും രശ്മിയുടെ കുറിപ്പും എന്നെ സ്ത്ബ്ധനാക്കിക്കളഞ്ഞു.. മറന്നു തുടങ്ങിയ ഒരധ്യായം, വൺ വേ ലവ് എന്ന് കരുതി സമാധാനിച്ചിരുന്ന ആ സംഭവത്തിനു ഇങ്ങിനെ ഒരു വശം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ...............


"ബ്ലോഗിലെ ആ പോസ്റ്റിൽ ,അവൾക്ക് നീ പ്രോജക്റ്റിന്റെ കോഡ് തയ്യാറാക്കി കൊടുത്ത സി ഡിയിൽ ഒരു പ്രണയലേഖനവും ഉൾപ്പെടുത്തിയിരുന്ന കാര്യം  പറയുന്നുണ്ടല്ലോ.. ആ സി ഡിയിൽ ആ കത്ത് ഉണ്ടായിരുന്നില്ല!  സി ഡിയിൽ നിന്നും നിന്റെ പ്രണയലേഖനം ഞാൻ റിമൂവ് ചെയ്തിരുന്നു,അവളുടെ കയ്യിലെത്തും മുൻപ് ...


എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... 
ഞാൻ അവന്റെ അടുത്ത് നിന്നും വളരെപ്പെട്ടെന്ന് തന്നെ എഴുന്നേറ്റ് കടലിലേക്ക് നടന്നു , പിറകിൽ അവന്റെ ചുമയും വിതുമ്പലിൽ കുതിർന്ന മാപ്പ് പറച്ചിലും കേൾക്കാമായിരുന്നു....


[NB: ട്വിസ്റ്റ് എങ്ങിനുണ്ട്? കഥയുടെ ആദ്യഭാഗം ഇവിടെ ]

Related Posts Plugin for WordPress, Blogger...