Monday, August 22, 2011

"ദി വൺ വേ ലവ്!"(പൈങ്കിളി)



ഈ മഴക്കാലത്ത്  ഓര്‍മ്മകളിങ്ങിനെ അയവിറക്കുമ്പോൾ  പണ്ട്  കരഞ്ഞതും  സങ്കടപ്പെട്ടതും  ആയ  മുഹൂര്‍ത്തങ്ങള്‍  ചിരിയും  ഒരുപാട്  ചിരിപ്പിച്ച അനുഭവങ്ങൾ  മനസ്സില്‍  സങ്കടവും  ഉണ്ടാക്കുന്നു...

ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും  പ്രണയത്തെ പറ്റിയിട്ടാണ്. എന്റെ  സന്തോഷവും  സന്താപവും  എല്ലാം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നതും അതിനാൽത്തന്നെ  അതുമായിട്ടാണ്!! ...


ആ  ദിവസം  ഇപ്പോഴും  ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു ,നല്ല  മഴയായിരുന്നു അന്നും, പക്ഷേ തെളിഞ്ഞ മാനം, വെയിലും മഴയും ഒരുമിച്ച്.., അന്ന് രശ്മി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ എന്ത് കൊണ്ടോ അവളെ  ആദ്യം  കാണുന്നത്  പോലെ  ഒരു ഫീല്‍! , അത്ര  സുന്ദരിയായിരുന്നു  അന്നവള്‍. ഇളം  നീല  ചുരിദാറും  ചുവപ്പും വെള്ളയും കലര്‍ന്ന   കുറിയും പിന്നെ മുടിക്കെട്ടിൽ ചേർത്ത് വെച്ചിരുന്ന ആ തുളസിക്കതിരും എല്ലാം അവളെ ഒരു ദേവതയെപ്പോലെ  തോന്നിപ്പിച്ചിരുന്നു, കാലമിത്ര മോഡേൺ ആയിട്ടും ആ കുട്ടിയുടെ നാടൻ ഗെറ്റപ്പ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു!!... കുറെ  മാസങ്ങളായി  അവളോട്‌  തോന്നിയിരുന്ന  ആ  softcorner വെളിപ്പെടുത്താനുള്ള  നേരം  ആയി  എന്ന്   മനസ്സിലിരുന്ന്  ആരോ  പറഞ്ഞ്  തുടങ്ങിയിരിന്നു അപ്പോഴേക്കും .. പക്ഷെ  അവളെ  ഒറ്റക്ക്  കാണുമ്പോഴേക്കും  എന്റെ  ഉള്ളിലൊരു  തീക്കുണ്ഡം  എരിയാന്‍  തുടങ്ങിയിരിക്കും  ആ  ഞാന്‍  എങ്ങിനെ 'ഐ ലവ് യു' എന്ന് പറയും??!!!  .... എനിക്ക് അവളോട്‌  ഇങ്ങിനൊരു  ഇഷ്ടമുണ്ടെന്ന്  അവളൊഴിച്ച് ബാക്കി  എല്ലാവർക്കും  അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! .. 

രശ്മി ക്ലാസ്സില്‍  ഉണ്ടെങ്കില്‍  എന്തിനും ഏതിനും  ഒരു  വല്ലാത്ത ഉന്മേഷമാണ് .... ഇത്തിരി  സമയം  കിട്ടിയാല്‍  അവളുള്ള ഭാഗത്ത്  ചെന്ന്  തമാശ  പറയുക , മറ്റുള്ളവരാല്‍  ഞങ്ങളെ  രണ്ട്  പേരേയും  ചേര്‍ത്ത്  കഥകള്‍  മെനയാന്‍  അവസരം  ഉണ്ടാക്കുക  എന്നിവ   എന്റെ  പ്രിയപ്പെട്ട  ഹോബ്ബീസ്  ആയിരുന്നു ... എന്തായാലും ശരിക്കും എന്ജോയ്‌  ചെയ്യുകയായിരുന്നു ഈ വൺ വേ ലവ് ... ഇഷ്ടമിങ്ങനെ  മൂത്തപ്പോള്‍  അവളെ  ഇതൊന്നു അറിയിച്ചാലെന്താ എന്ന് മനഃസ്സാക്ഷി ചോദിച്ചു തുടങ്ങി, പക്ഷെ  എങ്ങിനെ  എന്നുള്ള  ചോദ്യത്തിന്  ഒരു  വ്യക്തമായ  ഉത്തരം  തന്നുമില്ല!!.. അവളുടെ  മറുപടി  നോ  എന്നായിരിക്കും  എന്ന്  നൂറു ശതമാനവും ഉറപ്പായിരുന്നു(അക്കാലത്ത്, സൗന്ദര്യത്തിൽ മാത്രം അധിഷ്ടിതമാണ് പ്രണയം എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു)  എന്നിരുന്നാലും  ഒരു  ചെറിയ പ്രതീക്ഷ.. മറ്റുള്ളവന്മാർ പെൺകുട്ടികളുമൊത്ത് പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നത് കാണുമ്പോൾ എന്താണ് ആ സംഗതി എന്നറിയാനുള്ള ഒരു ആകാംഷ,അതിന്റെ ഫസ്റ്റ് സ്റ്റെപ്പിനായി ഒരു ശ്രമം ദാറ്റ്സ് ആൾ!!...

ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി!!! അങ്ങിനെയിരിക്കെ  പ്രൊജക്റ്റ്‌  സെമിനാര്‍  ഇത്യാതി  വിഷയങ്ങളുടെ റ്റൈം ആയി , programming സൈഡിൽ  ക്ലാസ്സില്‍  അല്പം  മുന്നിൽ  ആയിരുന്നതിനാല്‍  ഡൗട്സ് ഒക്കെ തീർക്കാൻ  സഹപാഠികളിൽ  ചിലര്‍  എന്നേയും സമീപിക്കാറുണ്ടായിരുന്നു .. അങ്ങനെയിരിക്കേ രശ്മിയും അവളുടെ ഒരു സംശയനിവാരണത്തിനും ചില ചില്ലറ സഹായങ്ങൾക്കുമായി എന്നെ സമീപിച്ചു..  

"ഡാ നീ ഇതൊന്നു നോക്കിയേ, ഞാൻ എത്ര ശ്രമിച്ചിട്ടും ഈ ഫയൽ സെക്കുയർ ആയി ഈ കപ്യൂട്ടറിൽ നിന്നും അപ്പുറത്തേ സിസ്റ്റത്തിലേക്ക് അയക്കാൻ കഴിയുന്നില്ല, എന്റെ പ്രോജക്റ്റിന്റെ മർമ്മപ്രധാനമായ ഭാഗാ ഇത്.. നീ ഇതൊന്ന് നോക്കിയേ..പ്ലീസ് ഡാ.." അവസരം ദാ പാട്ടും പാടി എന്റെ മുന്നിൽ!!!.. 
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!! 
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ്  റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു.. 
അതിലെ വരികൾ ഇപ്രകാരമായിരുന്നു..

"പ്രിയപ്പെട്ട രശ്മി,
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..

രശ്മീ, ഒരു പൂന്തോട്ടത്തിൽ നിരവധി പുഷ്പങ്ങളുണ്ടാകും, സൗന്ദര്യമുള്ളതും ഇല്ലാത്തതും.. നമ്മുടെ ക്ലാസ്സിനെ ഒരു പൂന്തോട്ടത്തെപ്പോലെയാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്... പറയണ്ടല്ലോ പുഷ്പങ്ങൾ നാം തന്നെ... അതിലെ ഏറ്റവും മനോഹരമായ പുഷ്പത്തിന്റെ പേർ രശ്മി എന്ന് ഞാൻ പറഞ്ഞാൽ അതിൽ നീയും നോ എന്ന് പറയാൻ സാധ്യത ഇല്ല, ചിലപ്പോൾ നാണം കൊണ്ട് നീ സമ്മതിച്ചു തന്നേക്കില്ല! പക്ഷേ സത്യം അതാണ് കുട്ടീ.. സൗന്ദര്യം എന്ന് പറഞ്ഞ് നിന്റെ ബാഹ്യ സൗന്ദര്യത്തെ മാത്രല്ല ഞാൻ അളന്നത്, മനസ്സാലും പ്രവർത്തിയാലും നീ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്,സുന്ദരിയാണ്!!
കുട്ടീ, പറഞ്ഞ് വരുന്നത് നിന്റെ പ്രെസൻസ് പലരേയും അതിയായി സന്തോഷിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈയുള്ളവനെ.. കാരണം എന്താന്നൊന്നും അറിയില്ല്യാ..  കഴിഞ്ഞയാഴ്ച പനിയുടെ ചൂടിൽ നീ വരാതിരുന്ന ആ ഒന്നു രണ്ട് ദിവസങ്ങൾ എന്നെ വല്ലാതെ പൊള്ളിച്ച് കളഞ്ഞു,.. ഒരു കൂട്ടുകാരൻ എന്ന നിലയിൽ എന്റെ സാമീപ്യം നീയും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാം,എന്റെ അത്ര ഇല്ലെങ്കിലും!! ഒന്നര വർഷത്തിലേറെയായി മനസ്സിൽ കൊണ്ട് നടന്ന ഒരു കാര്യം ചുമ്മാ നിന്നെയും അറിയിച്ചേക്കാം എന്നു കരുതിയാണ് ഈ ഒരു സാഹസത്തിനു മുതിരുന്നത്.. 
ഇപ്പോൾ വിഷയം നിനക്ക് മനസ്സിലായി എന്ന് കരുതട്ടെ.. പ്രണയം എന്നൊരു തോന്നൽ നിന്നോട് എനിക്ക് തോന്നീട്ട് കൃത്യായി പറഞ്ഞാൽ 17 മാസം... നിന്നോടടുത്തിടപഴകുമ്പോൾ എന്റെ മനസ്സിൽ ഈ വികാരമാണുള്ളത്, അപ്പോൾ അത് പറയാതിരിക്കുക എന്ന് പറഞ്ഞാൽ തെറ്റാണ് എന്നൊരു തോന്നൽ... ഇത്  മറ്റേതൊരു പ്രണയാഭ്യർഥനയും പോലെ നീ കണക്കാക്കരുത്, കാരണം നാളെയോ അതിനടുത്ത ദിവസങ്ങളിലോ നിന്റെ മറുപടി വേണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചിട്ടില്ല, ഇത് എന്റെ മനസ്സിൽ നിന്നോട് തോന്നിയ സത്യസന്ധമായ ഇഷ്ടം അറിയിക്കുക എന്നത് മാത്രാണ്.... ഇനീപ്പോ നിനക്ക് അത്തരം മറുപടികൾ പറയണം,അറിയിക്കണം എന്നൊക്കെ ഇണ്ടേൽ ഞാൻ തടയുന്നുമില്ല.. പിന്നെ ഒരു കാര്യം ദയവു ചെയ്ത് മറുപടി നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്ത് വിടരുത്... പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!
ഇത് വായിച്ചിട്ട് നാളെ നിന്റെ പ്രതികരണം എന്താവുമോ എന്ന് എനിക്കറിയില്ല.. 
എന്തായാലും ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ടെൻഷൻ കുറച്ചൊഴിവായി..
പ്രോജക്റ്റിൻറ്റെ കോഡ് അരുൺ എന്ന ഫോൾഡറിൽ ഉണ്ട്.. 
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"

ഇതായിരുന്നു എന്റെ ആദ്യത്തെ ഡിജിറ്റൽ പ്രണയലേഖനം.. അവളുടെ പ്രതികരണം എന്തായിത്തീരുമോ എന്ന് ഓർത്തിട്ടു  എന്റെ നെഞ്ചിൽ പെരുമ്പറകൾ ഓരോന്നായി ജന്മമെടുക്കാൻ തുടങ്ങിയിരുന്നു... പക്ഷേ പ്രിയപ്പെട്ടവരേ അടുത്തദിവസവും അതിനടുത്ത ദിവസവും ഒന്നും സംഭവിച്ചില്ല.. എല്ലാം പതിവു പോലെ തന്നെ... എന്റെ വൺവേ ലവ് ക്ലാസ്സ് കഴിയുന്ന ദിവസം വരേയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു..... :-) 
രണ്ടാം ഭാഗം ഇവിടെ



[ NB: ഇന്നലെ അവളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു,പെണ്‍കുട്ടിയാ  പേര് 'അരുണ'.. :-) , അവള്‍ ബ്ലോഗ്‌ ഒന്നും വായിക്കില്ല എന്നാ പ്രതീക്ഷയില്‍ പോസ്റ്റുന്നു.. :-) ,ഇനീപ്പോ ഇതെങ്ങാനും കാണുമോ ??!! ഏയ്‌..]

53 comments:

  1. പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!....ചിരിച്ചു പോയി കണ്ണാ ...ഇഷ്ട്ടപെട്ടു ട്ടോ ഇ ഡിജിറ്റല്‍ പ്രണയം

    ReplyDelete
  2. ഡിജിറ്റല്‍ പ്രണയം.
    സംഗതി രസായി.
    ആ ക്ലൈമാക്സ് മാത്രം മതി. എല്ലാം അതിലുണ്ട്.
    ആശംസകള്‍

    ReplyDelete
  3. പ്രൊജക്റ്റ്‌-ന്റെ കോഡ് syntax error ആയി ഇപ്പഴും
    "New Software" -ല്‍useചെയ്യുന്നുണ്ട്കണ്ണാ.....സമാധാനിക്കു.

    ReplyDelete
  4. കണ്ടാലും കുഴപ്പമില്ലാ, ഒരു ബ്ലോഗര്‍ ഒരു കുടുബവും കലക്കി എന്ന് പറയിപിക്കല്ലേ
    അപ്പോ വണ്‍ വെ വണ്‍ വെ
    ആശംസകള്‍

    ReplyDelete
  5. ഹി ഹി കൊള്ളാം സ്രാങ്കെ .. കൊച്ചിന് പേരിട്ടപ്പോ എങ്കിലും എല്ലാം മനസ്സിലായില്ലേ...haa[ deerkha niswaasam]

    ReplyDelete
  6. പിറ്റേന്ന് ഒന്നും സംഭവിച്ചില്ലെന്നോ???? എടാ കള്ളാ നട്ടാല്‍ കുരുക്കാത്ത നുണ പറയരുത് !
    നിന്റെ മുഖത്തിന്റെ ഒരു വശം ചളുങ്ങി ഇരിക്കുന്നതിന്റെ രഹസ്യം ഒന്ന് പറഞ്ഞേടാ..ആളുകളൊക്കെ ഒന്നറിയട്ടെ ,,ക്ലാസ്സില്‍ മറിഞ്ഞു വീണ നിന്നെ ഓട്ടോ റിക്ഷയില്‍ ആശുപത്രിയില്‍ കൊണ്ട് പോയത് ആരോക്കെയാടാ ???ഇനിയും കണക്കിന് കിട്ടുമെന്ന് പേടിച്ചു എത്ര ദിവസം നീ പനിച്ചു കിടന്നെടാ ???? ഓരോന്നും പുറത്തു വരട്ടെ ...

    ReplyDelete
  7. ഡിജിറ്റല്‍ പ്രണയം ഇഷ്ടായി..ലെറ്റര്‍ വായിച്ചു കുറെ ചിരിച്ചു...

    ReplyDelete
  8. ഇനീപ്പോ ഇതെങ്ങാനും കാണുമോ ??....:)

    ReplyDelete
  9. കണ്ണാ, കാലം കുറെ പുറകോട്ട് പിടിച്ച് വലിച്ച് കളഞ്ഞൂല്ലോ?

    എന്തെങ്കിലുമൊരാവശ്യവുമായി ഒരിക്കലവള്‍ വരുമെന്ന് ഞാനും കരുതിയിരുന്നു. കോളെജിലെ അവസാന ദിവസം, ഇനി എന്നാ കാണുക എന്നു ചോദിച്ചപ്പോള്‍ തൊണ്‍ടയിടറിയതു പോലുമവളറിഞ്ഞില്ലെന്ന് തോന്നി. ഇനി അതാരുമറിയണ്ട അവളും ഇവളും!!!

    ReplyDelete
  10. ഏയ്‌ ..കാണാന്‍ വഴിയില്ല..അഥവാ കണ്ടാല്‍ !

    ReplyDelete
  11. എല്ലാരും രസായി , ഇഷ്ട്ടായി എന്നൊക്കെ പറയുന്നു .. എന്ത് ഇഷ്ട്ടായി എന്നാ .. കണ്ണന് , രശ്മിയെ കിട്ടാതെ പോയതോ ...
    കണ്ണന്‍ കൂള്‍ ഡൌണ്‍ .. കൂള്‍ ഡൌണ്‍ .. ഇതൊക്കെ തന്നെയാണ് ജീവിതം (സെന്റി ) സാരമില്ല ...
    ഇനി എല്ലാവരും കണ്ണന് വേണ്ടി ഒന്ന് പോട്ടിക്കരഞ്ഞേ ,,.( ആ ..അങ്ങനെ ..ഒച്ചയുണ്ടാക്കാതെ ..)

    ReplyDelete
  12. വളറെ നന്നായി ,ഞാന്‍ ഈ അടുത്ത സമയമെപ്പോഴോ ആലോചിച്ചതെയുല്ല് കുറച്ച നാളായല്ലോ ഒരു ബ്ലോഗ്‌ വന്നിറെണ്ണ്‍

    ReplyDelete
  13. ഇത് പോലെ പലര്‍ക്കും ഉണ്ടാകാം അനുഭവങ്ങള്‍.. അന്ന് വളരെ സങ്കടം ഉണ്ടാക്കി..കാലങ്ങള്‍ക്ക്‌ ശേഷം ഓര്‍ത്തു ചിരിക്കാവുന്ന കുഞ്ഞു വലിയ ഓര്‍മ്മകള്‍.. നന്നായി.. നല്ല പോസ്റ്റ്‌

    ReplyDelete
  14. "സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു..." ഈ പാട്ടിനിവിടെ scope ഉണ്ടോ.. ഇല്ലെങ്കിലും ഒരു background music ആയി കിടക്കട്ടെ.. ഹല്ലപിന്നെ..

    കണ്ണാ.. നൊസ്റ്റാള്‍ജിയ വന്നു.. കാരണം.. ഇഷ്ടം പറയാന്‍ മടിച്ചു നിന്ന ആ കാല്പനികകൗമാരപ്രണയത്തിന്റെ സൌന്ദര്യം ഇന്ന് എനിക്ക് നഷ്ടമായതില്‍ ഞാന്‍ ശരിക്കും വേദനിക്കുന്നു.. ഹാ.. അങ്ങനെയും ഒരു കാലം.. പണ്ട് ഓര്‍ക്കുട്ടില്‍ ഞാനൊരു കമ്മ്യൂണിറ്റി തുടങ്ങിയിരുന്നു.. "പറയാത്ത പ്രണയം.." എന്ന പേരില്‍.. ഓരോ രസങ്ങളെ... അന്നത്തെ സങ്കടങ്ങള്‍ ഇന്ന് ഓര്‍ക്കാന്‍ രസമുള്ളതു തന്നെ..

    ReplyDelete
  15. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്‌പവുമായ് വന്നു
    ആരും തുറക്കാത്ത പൂമുഖവാതിലില്‍
    അന്യനെപ്പോലെ ഞാന്‍ നിന്നു

    നിന്റെ ദുഃഖാര്‍ദ്രമാം മൂകാശ്രുധാരയില്‍
    എന്റെ സ്വപ്‌നങ്ങള്‍ അലിഞ്ഞു
    സഗദ്‌ഗദം എന്റെ മോഹങ്ങള്‍ മരിച്ചു
    നിന്റെ മനസ്സിന്റെ തീക്കനല്‍ കണ്ണില്‍
    വീണെന്റെയീപൂക്കള്‍ കരിഞ്ഞു
    രാത്രി പകലിനോടെന്നപോലെ
    യാത്ര ചോദിപ്പൂ ഞാന്‍

    നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍
    എന്നെയെന്നെങ്കിലും കാണും
    ഒരിക്കല്‍ നീ എന്റെ കാല്‌പാടുകള്‍ കാണും
    അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും
    നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു
    രാത്രി പകലിനോടെന്നപോലെ
    യാത്ര ചോദിപ്പൂ ഞാന്‍

    സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍
    സന്ധ്യാപുഷ്‌പവുമായ് വന്നു
    ആരും തുറക്കാത്ത പൂമുഖവാതിലില്‍
    അന്യനെപ്പോലെ ഞാന്‍ നിന്നു....................... സന്ദീപേട്ടൻ പറഞ്ഞത് പോലെ ഇതു തന്നെയാ ഇവിടെ നല്ലത്....:)

    ReplyDelete
  16. എന്നാലും കഷ്ടായല്ലോ ! ഇത്ര ഭയങ്കര ഡിജിറ്റൽ പ്രണയലേഖനമൊക്കെ കൊടുത്തിട്ട് സക്സസ് ആയില്ലെന്നത് പോട്ടെ , ഒന്ന് പൊട്ടുകയോ ചീറ്റുകയോ പോലും ചെയ്തില്ലെന്ന് പറഞ്ഞാല്‍ !! ശ്ശെ മോശം !!! ആ പെങ്കൊച്ചു ഒട്ടും ശരിയാവില്ല കണ്ണാ , അത് പോയത് നന്നായി... :(

    ReplyDelete
  17. മാനസമൈനേ...വരൂ‍.....

    പാടണില്ല്യേ കൊച്ചുമൊയ്‌ലാളീ...ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്
    കൊള്ളാം ട്ടോ...

    ReplyDelete
  18. ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും"

    ഹ ഹ .ഡിജിറ്റല്‍ പ്രണയം നന്നായിട്ടുണ്ട്.....

    ReplyDelete
  19. എന്താ ചെയ്യാ ഇത്രേം പണി എടുത്തിട്ടും ഫലം കിട്ടിയില്ല എന്ന് വച്ചാല്‍ ?

    എന്റെ എന്തായലും ആദ്യത്തെ പ്രണയവും ഇങ്ങനെ വൺ വേ പ്രണയം ആയിരിന്നു, ഇന്നും സുഖമുള്ള നോവാണ് അത്.

    ReplyDelete
  20. Gollaam gollaam!!

    Digital love letter puthiya oru anubhavamaayi...

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  21. @രമേശ്‌ അരൂര്‍ രമേശേട്ടന്റെ കാര്യം.. പോ അവിടന്ന്.... :-)

    ReplyDelete
  22. @ചീരാമുളക് പ്രണയങ്ങൾ പലവിധം.. ഈ വൺ വേ പ്രണയം ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു.. :-) ശരിയാ ഇനി ആരും ഒന്നും അറിയണ്ടാ..

    ReplyDelete
  23. @സിദ്ധീക്ക.. പിന്നെ ഈ ബ്ലോഗില്ല.. ഹി ഹി

    ReplyDelete
  24. @മഖ്‌ബൂല്‍ മാറഞ്ചേരി ആ..ഹ.ഹാ ഹത് ശരി..(ഇന്നസെന്റിന്റെ റ്റോണിൽ)...

    :-)

    ReplyDelete
  25. @Sandeep.A.K :-) ആ പാട്ട് പാടാൻ പ്രണയ നഷ്ടം സംഭവിച്ചിട്ടില്ലല്ലോ ഇവിടെ..അതിനു ശേഷം റ്റു വേ പ്രണയങ്ങൾ ഒന്നിലധികം ഉണ്ടായിട്ടുണ്ടേ(നഷ്ടങ്ങളും നേട്ടങ്ങളും അവിടെ ഇതിലുമേറെ) .. :-)

    ReplyDelete
  26. @Pradeep paima,ചെറുവാടി,വെള്ളരി പ്രാവ്,ഷാജു അത്താണിക്കല്‍,INTIMATE STRANGER,ഒരു ദുബായിക്കാരന്‍,Robin,mad|മാഡ്-അക്ഷരക്കോളനി.കോം,Shukooർ,Lipi Ranju,സീത* ,അസീസ്‌,mottamanoj,Jenith Kachappilly...

    :-):-):-):-):-):-):-):-):-)


    @എല്ലാവർക്കും, നന്ദി

    ReplyDelete
  27. ഒന്നര വര്‍ഷം മനസ്സില്‍ കൊണ്ടു നടന്നിട്ട് പറഞ്ഞ രീതി കണ്ടാ, കൊരങ്ങന്‍.
    ആ ഇമേജ് ലവള് കണ്ടോ എന്നുപോലും അന്വേഷിച്ചില്ല, കണ്ടിരുന്നെങ്കില്‍ സത്യായിട്ടും ഇങ്ങനിരുന്ന് ബ്ലോഗാന്‍ കയ്യോ കാലോ കാണില്ലാരുന്നു. പക്ഷേ......കണ്ടിട്ടുണ്ടാവില്ല. ശ്ശോ!
    ഇനിയിപ്പൊ കണ്ടിട്ടും വല്യ കാര്യൊന്നൂല.

    ന്നാലും സമ്മതിക്കണം. ഗൊച്ചു ഗള്ളന്‍.
    ഷ്ടപെട്ട് :)

    ReplyDelete
  28. പ്രണയം ആനയാണ് ചേനയാണ്....കോപ്പ് മണ്ണാകട്ട

    ReplyDelete
  29. ഈ യുഗത്തിലും അത് പറയാന്‍ കഴിയാത്ത കണ്ണനെ സമ്മതിക്കണം.....കാണിച്ചിട്ട് ഗുണം ഇല്ലെങ്കിലും..അവളെ ഇത് കാണിക്കാന്‍ എന്താ ഒരു വഴി?..

    ReplyDelete
  30. ഡേയ് ഡേയ്!
    അവൾ എന്റെ കസിനാ.
    പറഞ്ഞു കൊടുത്തോളാം, ട്ടാ...!?

    ReplyDelete
  31. @jayanEvoor ഹെന്റെ തമ്പുരാനേ.. പണി പാളിയാ....... :-O

    ReplyDelete
  32. ഡിജിറ്റല്‍ പ്രണയം അങ്ങനെ ഔട്പുട്ടും, എറര്‍ മെസ്സേജും ഒന്നും ഇല്ലാതെ അങ്ങ് അവസാനിച്ചു അല്ലെ ?...രസായിട്ടോ ഓര്‍മ്മകള്‍..

    ReplyDelete
  33. :)

    പറയാതെ 17 മാസം കൊണ്ടു നടന്നോ? കരിങ്കല്ലാണ്‌..മനസ്സ്‌..കരിങ്കല്ലാണ്‌..

    ഗുണപാഠം:
    സിഡികൾ ചതിയന്മാരാണ്‌. നമ്മുടെ പഴയ പേപ്പറാ മിടുക്കൻ!

    ReplyDelete
  34. കാലികമാര്‍ന്ന പ്രണയ അനുഭവങ്ങള്‍ കൊള്ളാം

    ReplyDelete
  35. kanna.............

    maqboolinod pozhi pani nokkan para
    pranaya nashttathinde vedana avanariyillla

    adyamayitta njanivide
    eadayalum nalla rasamund

    raihan7.blogspot.com

    ReplyDelete
  36. താമസിച്ചാണ് കണ്ടത് .. പക്ഷെ ഒന്നും സംഭവിച്ചില്ല എന്ന്‍ അവസാനം പറഞ്ഞത് വിശ്വാസം വരുന്നില്ല. മറുപടിയും കൊണ്ട് അച്ഛന്‍ പട്ടാളം വന്നതാവനെ തരമുള്ളൂ..

    ReplyDelete
  37. >> ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി <<

    ഹഹഹാ..!
    നല്ല സുഖമുള്ള വായന.

    ReplyDelete
  38. ''with no malice
    and doing no harm,virtues blended in you
    who wouldn't but weep
    over your selfless life
    lived for the pleasures of others?''

    ReplyDelete
  39. ഞാന്‍ ഒരു 200 പേജ് ലവ് ബുക്ക്‌ ആണ് കൊടുത്തത്... പക്ഷെ വായിച്ചതും മറുപടി പറഞ്ഞതും അവക്കടെ അമ്മയായിരുന്നു

    ReplyDelete
  40. http://loverofevening.blogspot.com/2011/10/blog-post.html
    ഇതിന്റെ ബാക്കി ലോ ലവിടെ

    ReplyDelete
  41. ഇയാള് കൊള്ളാല്ലോ........എന്തായാലും രസമുണ്ട് വായിക്കാന്‍........എല്ലാ ഭാവുകങ്ങളും നേരുന്നു....

    ReplyDelete
  42. മനസ്സില്‍ കള്ളമില്ലാത്ത കുഞ്ഞുകണ്ണന്‍റെ അനുഭവം ആസ്വതിച്ചു വായിച്ചു. ആശംസകള്‍ .

    ReplyDelete
  43. എനിക്ക് അവളോട്‌ ഇങ്ങിനൊരു ഇഷ്ടമുണ്ടെന്ന് അവളൊഴിച്ച് ബാക്കി എല്ലാവർക്കും അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! .. പഷ്ട്ട് ..... നമ്മള്‍ എല്ലാ ആമ്പിള്ളേരും ആ ഇങനെ മണ്ടന്മാരവോ .....
    btw ..കണ്ണാ ,,,ഒരുപാടിഷ്ട്ടായി ,,,,,,,,, ആശംസ്സകള്‍ ,,,,,,

    ReplyDelete
  44. പിന്നെ, ആ കുട്ടി ബ്ലോഗ്‌ വായിച്ചില്ലെങ്കിലും കെട്ടിയോന്‍ വായിച്ചാലും മതിയല്ലോ പണി കിട്ടാന്‍..:)

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...