നിങ്ങളെ ഒരാള്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു, സസ്യഭുക്കായ നിങ്ങളെ ചിക്കെന്‍ ബിരിയാണി കഴിക്കാന്‍ ആണ് വിളിക്കുന്നത്..അപ്പൊ എന്ത് പറയും,സ്വാഭാവികമായും വേണ്ട എന്നെ പറയൂ, പക്ഷേ അയാള് നിങ്ങളുടെ വായിലേക്ക് ബലമായി ചിക്കെന്‍ ബിരിയാണി ഇട്ട് നിങ്ങളെ അത് തീറ്റിച്ചു എന്ന് വെക്കുക,എന്ത് ചെയ്യും? എത്ര ദുര്‍ബലന്‍ ആണേലും അത് ചെയ്തവന്റെ ചെപ്പ നോക്കി ഒന്ന് പൂശാതിരിക്കില്ല അല്ലേ..
അപ്പോള്‍ എന്താ സുഹൃത്തേ നിങ്ങള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരാളെ വെറുതെ വിടുന്നത്? ഒരു ചെറു വാക്ക് പോലും പറയാത്തത്.. ഒരു സസ്യ ഭുക്കായ നിങ്ങള്‍ ചിക്കെന്‍ ബിരിയാണി കഴിച്ചു എന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല,പക്ഷേ എന്നിട്ടും നിങ്ങള്‍ പ്രതികരിച്ചു! അപ്പോള്‍ പുകവലിക്കാത്ത നിങ്ങളെ ഒരു പുകവലിക്കാരന്‍ പുക'തീറ്റി'ച്ചു ആയുസ്സിനെയും ആരോഗ്യത്തെയും നശിപ്പിക്കുന്നത് അറിയുന്നില്ലെന്നാണോ?അതോ അറിയാത്തതായി നടിക്കുന്നതോ?പ്രതികരിക്കൂ!!!
ഈ പോസ്റ്റ് പുകവലിക്കുന്നവരെ ഉദ്ധരിച്ചു അവരുടെ ശീലം ഇല്ലാതാക്കാനോന്നുമല്ല,അങ്ങനെ ആരും കരുതുവേം വേണ്ട, നിങ്ങള്‍ വലിച്ചോ പക്ഷേ ആ പുക പടര്‍ന്നു ചെല്ലാന്‍ ചാന്‍സ് ഉള്ള ഒരു സ്ഥലത്തും ഒരു മനുഷ്യകുഞ്ഞും ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം!!. നിങ്ങളുടെ ഉച്ചിഷ്ടം ഭക്ഷിക്കാന്‍ ഉള്ളവരല്ല ഞങ്ങള്‍!
വലിക്കാരെ, നിങ്ങള്‍ നശിക്കാനായി ഇറങ്ങി തിരിച്ച കുറെ ജന്മങ്ങള്‍ ആണ്!..ആ നിങ്ങള്‍ കാരണം പാസ്സിവ് സ്മോക്കിംഗ് എന്നതിന് അടിമപ്പെടുന്നവര്‍ വേറെ കുറെ പാവങ്ങള്‍കൂടി ആണെന്ന് എന്തേ ഓര്‍ക്കുന്നില്ല?! പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ അതില്‍ നിന്നു വിലക്കുക, ധൈര്യമായി പറയണം ഇവിടെ നിന്നു പുകവലിക്കാന്‍ പാടില്ല! അവരത് അനുസരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുക,ശുദ്ധ വായു നിങ്ങളുടെ അവകാശം ആണ്!.. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണ്! പാസ്സിവ് സ്മോക്കിങ്ങ്നു ഇരയാകുന്ന ഒരു ഭൂരിപക്ഷം പുകവലിക്കാരുടെ ഭാര്യയും മക്കളും ആണ്,ആ അത് വിട് അയാളുടെ ഭാര്യ!! അയാളുടെ മക്കള്‍!!.... വലിക്കാരാ വലിക്കാരാ നിനക്ക് പുക വലിക്കാന്‍ അവകാശം ഉള്ള പോലെ എനിക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഉള്ള അവകാശോം ഉണ്ട്, അത് മറക്കണ്ടാ!
പാസ്സിവ് സ്മോകിംഗ് കാരണം മരിക്കുന്നവരുടെ കണക്കു വിവരങ്ങള്‍ ചുവടെ!
പാസ്സിവ് സ്മോകിംഗ് കാരണം മരിക്കുന്നവരുടെ കണക്കു വിവരങ്ങള്‍ ചുവടെ!
ഈ വീഡിയോ കാണുക!
ഇതെനിക്കേറ്റവും ഇഷ്ടായ ആഡ് ആണ്!
[NB:ആദ്യം പറയും വലിക്കരുത് എന്ന്,പിന്നെ പറയും വലിപ്പിക്കരുത് എന്ന്, പിന്നെ ഒന്നും പറയില്ല അല്പം പട്ടിക്കാട്ടം സങ്കടിപ്പിച്ചു അവന്റെ ഒക്കെ അണ്ണാക്കില്‍ ഇടും! #ലേബല്‍:ഭയങ്കരമായ രോഷം!]