ഈ മഴക്കാലത്ത് ഓര്‍മ്മകളിങ്ങിനെ അയവിറക്കുമ്പോൾ പണ്ട് കരഞ്ഞതും സങ്കടപ്പെട്ടതും ആയ മുഹൂര്‍ത്തങ്ങള്‍ ചിരിയും ഒരുപാട് ചിരിപ്പിച്ച അനുഭവങ്ങൾ മനസ്സില്‍ സങ്കടവും ഉണ്ടാക്കുന്നു...
ഞാൻ ഏറ്റവും കൂടുതൽ സംസാരിച്ചിട്ടുള്ളതും ചിന്തിച്ചിട്ടുള്ളതും പ്രവർത്തിച്ചിട്ടുള്ളതും പ്രണയത്തെ പറ്റിയിട്ടാണ്. എന്റെ സന്തോഷവും സന്താപവും എല്ലാം കൂടുതലും ബന്ധപ്പെട്ടിരിക്കുന്നതും അതിനാൽത്തന്നെ അതുമായിട്ടാണ്!! ...
ആ ദിവസം ഇപ്പോഴും ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു ,നല്ല മഴയായിരുന്നു അന്നും, പക്ഷേ തെളിഞ്ഞ മാനം, വെയിലും മഴയും ഒരുമിച്ച്.., അന്ന് രശ്മി ക്ലാസ്സിലേക്ക് കയറി വന്നപ്പോൾ എന്ത് കൊണ്ടോ അവളെ ആദ്യം കാണുന്നത് പോലെ ഒരു ഫീല്‍! , അത്ര സുന്ദരിയായിരുന്നു അന്നവള്‍. ഇളം നീല ചുരിദാറും ചുവപ്പും വെള്ളയും കലര്‍ന്ന കുറിയും പിന്നെ മുടിക്കെട്ടിൽ ചേർത്ത് വെച്ചിരുന്ന ആ തുളസിക്കതിരും എല്ലാം അവളെ ഒരു ദേവതയെപ്പോലെ തോന്നിപ്പിച്ചിരുന്നു, കാലമിത്ര മോഡേൺ ആയിട്ടും ആ കുട്ടിയുടെ നാടൻ ഗെറ്റപ്പ് എന്നെ വല്ലാതെ ആകർഷിച്ചിരുന്നു!!... കുറെ മാസങ്ങളായി അവളോട് തോന്നിയിരുന്ന ആ softcorner വെളിപ്പെടുത്താനുള്ള നേരം ആയി എന്ന് മനസ്സിലിരുന്ന് ആരോ പറഞ്ഞ് തുടങ്ങിയിരിന്നു അപ്പോഴേക്കും .. പക്ഷെ അവളെ ഒറ്റക്ക് കാണുമ്പോഴേക്കും എന്റെ ഉള്ളിലൊരു തീക്കുണ്ഡം എരിയാന്‍ തുടങ്ങിയിരിക്കും ആ ഞാന്‍ എങ്ങിനെ 'ഐ ലവ് യു' എന്ന് പറയും??!!! .... എനിക്ക് അവളോട് ഇങ്ങിനൊരു ഇഷ്ടമുണ്ടെന്ന് അവളൊഴിച്ച് ബാക്കി എല്ലാവർക്കും അറിയാം,അതാണ് ഈ കഥയിലെ ഏറ്റവും വലിയ കോമഡി!!!! ..
രശ്മി ക്ലാസ്സില്‍ ഉണ്ടെങ്കില്‍ എന്തിനും ഏതിനും ഒരു വല്ലാത്ത ഉന്മേഷമാണ് .... ഇത്തിരി സമയം കിട്ടിയാല്‍ അവളുള്ള ഭാഗത്ത് ചെന്ന് തമാശ പറയുക , മറ്റുള്ളവരാല്‍ ഞങ്ങളെ രണ്ട് പേരേയും ചേര്‍ത്ത് കഥകള്‍ മെനയാന്‍ അവസരം ഉണ്ടാക്കുക എന്നിവ എന്റെ പ്രിയപ്പെട്ട ഹോബ്ബീസ് ആയിരുന്നു ... എന്തായാലും ശരിക്കും എന്ജോയ് ചെയ്യുകയായിരുന്നു ഈ വൺ വേ ലവ് ... ഇഷ്ടമിങ്ങനെ മൂത്തപ്പോള്‍ അവളെ ഇതൊന്നു അറിയിച്ചാലെന്താ എന്ന് മനഃസ്സാക്ഷി ചോദിച്ചു തുടങ്ങി, പക്ഷെ എങ്ങിനെ എന്നുള്ള ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം തന്നുമില്ല!!.. അവളുടെ മറുപടി നോ എന്നായിരിക്കും എന്ന് നൂറു ശതമാനവും ഉറപ്പായിരുന്നു(അക്കാലത്ത്, സൗന്ദര്യത്തിൽ മാത്രം അധിഷ്ടിതമാണ് പ്രണയം എന്നൊരു മിഥ്യാധാരണ എനിക്കുണ്ടായിരുന്നു) എന്നിരുന്നാലും ഒരു ചെറിയ പ്രതീക്ഷ.. മറ്റുള്ളവന്മാർ പെൺകുട്ടികളുമൊത്ത് പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടുന്നത് കാണുമ്പോൾ എന്താണ് ആ സംഗതി എന്നറിയാനുള്ള ഒരു ആകാംഷ,അതിന്റെ ഫസ്റ്റ് സ്റ്റെപ്പിനായി ഒരു ശ്രമം ദാറ്റ്സ് ആൾ!!...
ഒരു അവസരം കിട്ടിയാൽ അടിച്ചു കേറുന്ന ഏതൊരു മലയാളിയേം പോലെ, ഇന്നു വരും നാളെ വരും എന്നും പറഞ്ഞ്, പ്രണയം അവതരിപ്പിക്കാനായി അവനേയും(അവസരത്തെയും) കാത്ത് ഞാൻ ഇരിപ്പായി!!! അങ്ങിനെയിരിക്കെ പ്രൊജക്റ്റ് സെമിനാര്‍ ഇത്യാതി വിഷയങ്ങളുടെ റ്റൈം ആയി , programming സൈഡിൽ ക്ലാസ്സില്‍ അല്പം മുന്നിൽ ആയിരുന്നതിനാല്‍ ഡൗട്സ് ഒക്കെ തീർക്കാൻ സഹപാഠികളിൽ ചിലര്‍ എന്നേയും സമീപിക്കാറുണ്ടായിരുന്നു .. അങ്ങനെയിരിക്കേ രശ്മിയും അവളുടെ ഒരു സംശയനിവാരണത്തിനും ചില ചില്ലറ സഹായങ്ങൾക്കുമായി എന്നെ സമീപിച്ചു..
"ഡാ നീ ഇതൊന്നു നോക്കിയേ, ഞാൻ എത്ര ശ്രമിച്ചിട്ടും ഈ ഫയൽ സെക്കുയർ ആയി ഈ കപ്യൂട്ടറിൽ നിന്നും അപ്പുറത്തേ സിസ്റ്റത്തിലേക്ക് അയക്കാൻ കഴിയുന്നില്ല, എന്റെ പ്രോജക്റ്റിന്റെ മർമ്മപ്രധാനമായ ഭാഗാ ഇത്.. നീ ഇതൊന്ന് നോക്കിയേ..പ്ലീസ് ഡാ.." അവസരം ദാ പാട്ടും പാടി എന്റെ മുന്നിൽ!!!..
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!!
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ് റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു..
അതിലെ വരികൾ ഇപ്രകാരമായിരുന്നു..
ഗൂഗ്ഗിൾ എന്ന് വരെയുണ്ടോ അന്ന് വരെ ഞാൻ കഞ്ഞി കുടിച്ച് ജീവിക്കും!!
ഗൂഗ്ഗ്ലിൽ കൊടുത്തു ഒരു ഗംഭീര സെർച്ച് <<<<ഫയൽ+സെക്കുയർ+സെൻഡിങ്ങ്+സി ഷാർപ്പ്+കോഡ്+ഫ്രീ ഡൗൺലോഡ്>>>, ദാ കിടക്കണു നൂറു കണക്കിനു സെർച്ച് റിസൽട്ടുകൾ!! അതിലൊരെണ്ണം ഇങ്ങെടുത്ത് ഞാൻ കഷ്ടപ്പെട്ട് ചെയ്തെടുത്ത രൂപത്തിൽ അവൾക്ക് ഒരു സീഡിയിലാക്കി തൊട്ടടുത്ത ദിവസം തന്നെ കൊണ്ട് കൊടുത്തു.എന്നാൽ ഗൂഗ്ലിനു ചെയ്യാൻ കഴിയാത്ത,മജ്ജയും മാംസവും വികാരങ്ങളുമുള്ള ഒരു മനുഷ്യനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു സാധനം ഞാൻ അതിൽ ഉൾപ്പെടുത്തി,എന്റെ മനസ്സിന്റെ ഒരു പരിഛേദം, ഒരു ലവ് ലെറ്റർ-ഒരു ഡിജിറ്റൽ ലവ് ലെറ്റർ!! അക്ഷരങ്ങൾ മലയാളത്തിൽ റ്റൈപ്പ് ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് എടുത്ത് ഒരു ഇമേജാക്കി പ്രോജക്റ്റിന്റെ കോഡ് റൈറ്റ് ചെയ്ത സിഡിയിൽ ആഡ് ചെയ്തു..
അതിലെ വരികൾ ഇപ്രകാരമായിരുന്നു..
"പ്രിയപ്പെട്ട രശ്മി,
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..
പൈങ്കിളി ആകരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു, എന്റെ മറ്റു പല നിർബന്ധങ്ങളുടേയും അവസ്ഥ പോലെ ഇതിനേയും സൗകര്യ പൂർവ്വം മറക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ടെന്ന് ആദ്യമേ അറിയിക്കട്ടെ, അല്ലെങ്കിലും പറയാൻ പോകുന്ന ഈ 'വിഷയം' സുകുമാർ അഴിക്കോട് അവതരിപ്പിച്ചാലും മറിച്ചൊരു ഫീൽ കൊണ്ട് വരുവാൻ കഴിയുമെന്ന് തോന്നണില്ല, കാരണം വിഷയം.... അതൊരു വിഷയമാണ്... അതിനു വേണ്ടി കുറച്ച് സമയം എന്റെ വാക്കുകളിലൂടെ ഒന്നു സഞ്ചരിക്കാൻ നീ സന്മനസ്സുകാട്ടണം..
രശ്മീ, ഒരു പൂന്തോട്ടത്തിൽ നിരവധി പുഷ്പങ്ങളുണ്ടാകും, സൗന്ദര്യമുള്ളതും ഇല്ലാത്തതും.. നമ്മുടെ ക്ലാസ്സിനെ ഒരു പൂന്തോട്ടത്തെപ്പോലെയാണ് പലപ്പോഴും എനിക്ക് തോന്നാറുള്ളത്... പറയണ്ടല്ലോ പുഷ്പങ്ങൾ നാം തന്നെ... അതിലെ ഏറ്റവും മനോഹരമായ പുഷ്പത്തിന്റെ പേർ രശ്മി എന്ന് ഞാൻ പറഞ്ഞാൽ അതിൽ നീയും നോ എന്ന് പറയാൻ സാധ്യത ഇല്ല, ചിലപ്പോൾ നാണം കൊണ്ട് നീ സമ്മതിച്ചു തന്നേക്കില്ല! പക്ഷേ സത്യം അതാണ് കുട്ടീ.. സൗന്ദര്യം എന്ന് പറഞ്ഞ് നിന്റെ ബാഹ്യ സൗന്ദര്യത്തെ മാത്രല്ല ഞാൻ അളന്നത്, മനസ്സാലും പ്രവർത്തിയാലും നീ എല്ലാവരേക്കാളും ഒരു പടി മുന്നിലാണ്,സുന്ദരിയാണ്!!
കുട്ടീ, പറഞ്ഞ് വരുന്നത് നിന്റെ പ്രെസൻസ് പലരേയും അതിയായി സന്തോഷിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈയുള്ളവനെ.. കാരണം എന്താന്നൊന്നും അറിയില്ല്യാ.. കഴിഞ്ഞയാഴ്ച പനിയുടെ ചൂടിൽ നീ വരാതിരുന്ന ആ ഒന്നു രണ്ട് ദിവസങ്ങൾ എന്നെ വല്ലാതെ പൊള്ളിച്ച് കളഞ്ഞു,.. ഒരു കൂട്ടുകാരൻ എന്ന നിലയിൽ എന്റെ സാമീപ്യം നീയും ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് അറിയാം,എന്റെ അത്ര ഇല്ലെങ്കിലും!! ഒന്നര വർഷത്തിലേറെയായി മനസ്സിൽ കൊണ്ട് നടന്ന ഒരു കാര്യം ചുമ്മാ നിന്നെയും അറിയിച്ചേക്കാം എന്നു കരുതിയാണ് ഈ ഒരു സാഹസത്തിനു മുതിരുന്നത്..
ഇപ്പോൾ വിഷയം നിനക്ക് മനസ്സിലായി എന്ന് കരുതട്ടെ.. പ്രണയം എന്നൊരു തോന്നൽ നിന്നോട് എനിക്ക് തോന്നീട്ട് കൃത്യായി പറഞ്ഞാൽ 17 മാസം... നിന്നോടടുത്തിടപഴകുമ്പോൾ എന്റെ മനസ്സിൽ ഈ വികാരമാണുള്ളത്, അപ്പോൾ അത് പറയാതിരിക്കുക എന്ന് പറഞ്ഞാൽ തെറ്റാണ് എന്നൊരു തോന്നൽ... ഇത് മറ്റേതൊരു പ്രണയാഭ്യർഥനയും പോലെ നീ കണക്കാക്കരുത്, കാരണം നാളെയോ അതിനടുത്ത ദിവസങ്ങളിലോ നിന്റെ മറുപടി വേണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.. എന്നെ ഇഷ്ടമാണോ അല്ലയോ എന്ന് ചോദിച്ചിട്ടില്ല, ഇത് എന്റെ മനസ്സിൽ നിന്നോട് തോന്നിയ സത്യസന്ധമായ ഇഷ്ടം അറിയിക്കുക എന്നത് മാത്രാണ്.... ഇനീപ്പോ നിനക്ക് അത്തരം മറുപടികൾ പറയണം,അറിയിക്കണം എന്നൊക്കെ ഇണ്ടേൽ ഞാൻ തടയുന്നുമില്ല.. പിന്നെ ഒരു കാര്യം ദയവു ചെയ്ത് മറുപടി നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്ത് വിടരുത്... പട്ടാളക്കാർ അതിർത്തി കാക്കട്ടെ അതല്ലേ നല്ലത്...എന്തിനാ വെർതേ!!
ഇത് വായിച്ചിട്ട് നാളെ നിന്റെ പ്രതികരണം എന്താവുമോ എന്ന് എനിക്കറിയില്ല..
എന്തായാലും ഇത്രയും പറഞ്ഞ് കഴിഞ്ഞപ്പോൾ എന്റെ ടെൻഷൻ കുറച്ചൊഴിവായി..
പ്രോജക്റ്റിൻറ്റെ കോഡ് അരുൺ എന്ന ഫോൾഡറിൽ ഉണ്ട്..
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"
അപ്പോ നാളെക്കാണാം.. ബൈ..റ്റാ റ്റ"
ഇതായിരുന്നു എന്റെ ആദ്യത്തെ ഡിജിറ്റൽ പ്രണയലേഖനം.. അവളുടെ പ്രതികരണം എന്തായിത്തീരുമോ എന്ന് ഓർത്തിട്ടു എന്റെ നെഞ്ചിൽ പെരുമ്പറകൾ ഓരോന്നായി ജന്മമെടുക്കാൻ തുടങ്ങിയിരുന്നു... പക്ഷേ പ്രിയപ്പെട്ടവരേ അടുത്തദിവസവും അതിനടുത്ത ദിവസവും ഒന്നും സംഭവിച്ചില്ല.. എല്ലാം പതിവു പോലെ തന്നെ... എന്റെ വൺവേ ലവ് ക്ലാസ്സ് കഴിയുന്ന ദിവസം വരേയും ഒരു മാറ്റവും ഇല്ലാതെ തുടർന്നു..... :-)
രണ്ടാം ഭാഗം ഇവിടെ
രണ്ടാം ഭാഗം ഇവിടെ
[ NB: ഇന്നലെ അവളുടെ കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു,പെണ്‍കുട്ടിയാ പേര് 'അരുണ'.. :-) , അവള്‍ ബ്ലോഗ് ഒന്നും വായിക്കില്ല എന്നാ പ്രതീക്ഷയില്‍ പോസ്റ്റുന്നു.. :-) ,ഇനീപ്പോ ഇതെങ്ങാനും കാണുമോ ??!! ഏയ്..]