Wednesday, January 12, 2011

ട്രാഫിക്ക് എന്ന സിനിമയെ പറ്റി രണ്ട് വാക്ക്!-Traffic A Malayalam Film

കൂട്ടരേ ഇത് സിനിമയുടെ റിവ്യൂ അല്ല.. വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ആ നല്ല സിനിമയെ പറ്റി രണ്ടു വാക്ക് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്. ട്രാഫിക് ഒരു മികച്ച സിനിമ ആണ്,എന്ത് കൊണ്ടും..,കഥയാണിതിലെ നായകന്‍, തിരക്കഥ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല, അല്‍പ നാളുകള്‍ക്കു മുന്‍പിറങ്ങിയ പാസ്സെന്ജ്ജര്‍ എന്ന സിനിമയേക്കാളും വളരെ വളരെ മുന്‍പില്‍ നില്‍ക്കുന്നു ഈ സിനിമ. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലടിപ്പിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാ കൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത രീതിയില്‍ ഉള്ള പെര്‍ഫക്ഷന്‍ ഓരോ സീനിലും നമുക്ക് കാണാം,പ്രത്യേകിച്ച് ചില ആക്സിഡണ്ട്  സീനുകളില്‍. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് വാങ്ങിയിട്ട് അവര്‍ക്ക് യോജിക്കുന്ന തരത്തില്‍ കഥയും തിരക്കഥയും എഴുതി സിനിമയാക്കി അവതരിപ്പിക്കുന്ന ആ പതിവ് രീതിയില്‍ നിന്നും വളരെ വിഭിന്നം ആണ് ഈ സിനിമ, കഥക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായി നടന്മാരെ വിന്യസിപ്പിക്കുന്നതില്‍ ആ സംവിധായകന്‍ 100% വും വിജയിച്ചിരിക്കുന്നു.. നടന്മാരെ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാനെങ്കിലും ഈ സിനിമയില്‍ ആ ഇമേജ് ഒന്നും തന്നെ അവരില്‍ കാണാന്‍ കഴിയുന്നില്ല, അത് ആ സംവിധായകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മിടുക്ക് തന്നെ ആണ്.. വളരെ വളരെ സാധാരണമായ ഒരു കഥാ തന്തു ഇത്ര മനോഹരമായി ഒരു സിനിമ ആക്കി അവതരിപ്പിച്ച ആ മുഴുവന്‍ ടീമും ഒരായിരം അഭിനന്ദനം അര്‍ഹിക്കുന്നു.. ഈ സിനിമയുടെ കഥ എവിടെ നിന്നും കേള്‍ക്കാതിരിക്കുക, നേരെ തിയേറ്ററില്‍ പോയി സിനിമ കാണുക. ഓരോ സീനിലും അത്ഭുതങ്ങള്‍ പതിയിരിക്കുന്ന ഒരു നല്ല മലയാള സിനിമ ആണിത്, അതിനാല്‍ കഥയെ പറ്റി ഒരു വാക്ക് പോലും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല


സംവിധാനം- രാജേഷ്‌ പിള്ളൈ

തിരക്കഥ-ബോബി സഞ്ജയ്‌ ടീം.

ക്യാമറ-ഷൈജു ഖാലിദ

എഡിറ്റിംഗ്-മഹേഷ് നാരായണന്‍

സംഗീതം-മേജോ ജോസഫ്‌

അഭിനേതാക്കള്‍-ശ്രീനിവാസന്, റഹ്മാന്‍, അനൂപ്‌ മേനോന്‍, കുന്ജാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, കാതല്‍ സന്ധ്യ, റോമ, ലെന, പ്രേം പ്രകാശ്‌, സായികുമാര്‍, കൃഷ്ണകുമാര്‍,കൃഷ്ണ, പിന്നെ അതിഥി താരമായി ജോസ് പ്രകാശും!


എന്റെ റേറ്റിംഗ് -9.5/10
[NB:കണ്ടിരിക്കേണ്ട ഒരു നല്ല മലയാള സിനിമ,കാണുക വിജയിപ്പിക്കുക! ]


"നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു ചിലപ്പോള്‍ നാളത്തെ ചരിത്രമാവം!"-ട്രാഫിക്ക്

"നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്

38 comments:

 1. ഒരു നോ കൊണ്ടിവിടെ ഒന്നും സംഭവിക്കില്ല, എല്ലാ ദിവസങ്ങളെയും പോലെ ഇന്നും കടന്നു പോകും. പക്ഷെ ഒരു യെസ് അത് ചിലപ്പോള്‍ ഒരു ചരിത്രമായേക്കാം....

  njanum onnu ezhuthi :)

  ReplyDelete
 2. എങ്കില്‍ ഇത് കണ്ടിട്ട് തന്നെ ഉള്ളു ...

  ReplyDelete
 3. മതി..ഇത്രയും ചെയ്യുക എന്നത് തന്നെ നല്ല സിനിമകളെ സ്നേഹിക്കുന്ന ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ നല്ല ഒരുദാഹരണമാണു..
  ഞാനതില്‍ പിള്ളയെ അഭിനന്ദിക്കുന്നു..
  ഒപ്പം ഇത്തരം ചിത്രങ്ങളുടെ വിജയം നശിച്ച് നാറാണക്കല്ല് പീടിച്ച് സൂപ്പര്‍താര മാനിയ ക്ലാവ് പിടിച്ചിരിക്കുന്ന അടകോടന്‍ സം‌വിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഒരു പാഠവുമാകട്ടെ..

  നല്ല ചിത്രങ്ങള്‍ക്കായി സ്വപ്നം കാണുന്ന ഒരു പാടു യുവ സം‌വിധായകര്‍ ഈ ഫീല്‍ഡിന്റെ കുത്തക ആധിപത്യ സംസ്ക്കാരം കാരണം മധ്യ ധാരാ ചിത്രങ്ങള്‍ എന്നു നാം വിളിക്കുന്ന കലാമൂല്യ - വിപണന ചിത്രങ്ങളുടെ പാതയില്‍ നിന്നും പരീക്ഷണ ചിത്രങ്ങളുടെ ശ്രമങ്ങളില്‍ നിന്നുമൊക്കെ
  മനം മടുത്ത് പിന്‍ മാറുകയോ ട്രാക്ക് മാറി മസാല ചിത്രങ്ങളുടെ സം‌വിധായക പട്ടം തലയില്‍ ചുമക്കുകയോ ഒക്കെ ചെയ്യുന്നുണ്ട്...

  അത്തരക്കാര്‍ക്ക് ഇനിയും ഒരു പരീക്ഷണത്തിനും നിര്‍മ്മാതാവിനു അത്തരം സം‌രം‌ഭങ്ങള്‍ക്ക് ഇന്‍‌വെസ്റ്റ് ചെയ്യാനുള്ള മന:ക്കരുത്തിനുമൊക്കെ ഈ വിജയം വഴി തെളിക്കട്ടെ...

  സൂപ്പര്‍താര-ഫാന്‍സു പൊറാട്ടു നാടകങ്ങള്‍ക്ക് കലാശക്കോട്ട് നല്‍കി ഈ പുതുവല്‍സരം ഇനി നല്ല സിനിമകളാല്‍ അനുഗ്രഹീതമാവട്ടെ എന്നും ഞാനാശംസിക്കുന്നു..!

  ReplyDelete
 4. "നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു നാളത്തെ ചരിത്രമാണ്"-ട്രാഫിക്ക്

  :)

  ReplyDelete
 5. "നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
  എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്

  ഇവിടെ റിലീസ് ആവാന്‍ വേണ്ടി കാത്തിരിക്കുന്നു..ഒരുപാട് നല്ല റിവ്യൂകള്‍ വായിച്ചു..കൊക്ക്ടൈല്‍ നു സംഭവിച്ചത് ഇതിനു സംഭവിക്കാതിരിക്കട്ടെ..അതും നല്ല ഒരു സിനിമയായിരുന്നു..കഴിഞ്ഞ വര്ഷം ഇറങ്ങിയ ഏറ്റവും മികച്ച ചിത്രം..പക്ഷെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി..

  ReplyDelete
 6. കണ്ണാ ഞാന്‍ ഇത് വായിച്ചിട്ട ഒരു അഭിപ്രായം എയുതണം എന്ന കരുതി അത് നടക്കില്‍ ഫിലിം കണ്ടതിനു ശേഷം എയുതാം അതാണ് കൂടുതല്‍ ഉചിതം

  ReplyDelete
 7. @ ABHI :

  ഒരു നല്ല ചിത്രം വിജയിച്ച് മാര്‍ക്കറ്റ് കീഴടക്കാന്‍ താരാധിപത്യമലയാള പൗരോഹിത്യ വര്‍ഗ്ഗം സമ്മതിക്കില്ല ..
  പത്ര-വാരിക-ദൃശ്യമാധ്യമങ്ങള്‍ വര്‍ദ്ധിത തോതില്‍ ഇത്തരം നല്ല ചിത്രങ്ങള്‍ക്ക് സ്കൂപ്പ് നല്‍കിയാല്‍ പരസ്യങ്ങളിലും കവറേജുകളിലും നിയന്ത്രണമേര്‍പ്പെടുത്തി അവരെ ഇത്തരക്കാര്‍ ഒറ്റപ്പെടുത്തും..
  സൂപ്പര്‍താര കവര്‍ ചിത്രങ്ങളും ഷൂട്ടിംഗ് ലൊക്കേഷന്‍ വാര്‍ത്തകളുമില്ലാതെ പിന്നെന്ത് ഇവര്‍ വെച്ചു വിളമ്പി കൊടുക്കും...മുട്ടുമടക്കുകയേ നിവര്‍ത്തിയുള്ളൂ..
  സ്വന്തം പത്ര വാരിക സ്ഥാപനങ്ങളേക്കാള്‍ വലുതല്ലല്ലോ കേവലം ഒരു മലയാള സിനിമ..!

  അതിനാല്‍ ഒരു നല്ല സിനിമയുടെ വിജയ പരാജയങ്ങള്‍ക്ക് ഒരു പരിധി വരെ മാധ്യമ പ്രചാരണം /തിരസ്കരണം വഴി തെളിയിക്കുന്നു.

  കോക് ടൈയിലിനും സംഭവിച്ചത് ഒരു പക്ഷേ അതാവാം...!

  ReplyDelete
 8. അപ്പോള്‍ കണ്ണാ നീ കണ്ടുവല്ലേ, അതാണ്‌ കുറച്ചു നേരം ബ്ലോഗില്‍ ട്രാഫിക്‌ജാം ഇല്ലാതിരുന്നത്.

  കണ്ണന്‍ മോഹിപ്പിച്ചതല്ലേ, കാണാന്‍ മോഹമുണ്ട്, പകേഷേ ഇപ്പോള്‍ കാണാനാവില്ലല്ലോ..

  ReplyDelete
 9. ആണോ എന്നാല്‍ കണ്ടിട്ടുതന്നെ ബാക്കി കാര്യം . പക്ഷെ എപ്പോഴാണാവോ ബഹറിനില്‍ എത്തുക..?!!

  ReplyDelete
 10. കണ്ണന്‍ .... നല്ല വിവരണം....
  അക്ഷരതെറ്റു ശ്രദ്ധിക്കന്ണം......
  ആശംസകള്‍ ....

  ReplyDelete
 11. കണ്ണന്‍ പറഞ്ഞത് കൊണ്ട് കണ്ടു കളയാം. എന്നിട്ട് പറയാം ബാക്കി. ഇവിടതന്നെ കാണുമല്ലോ അല്ലെ...

  ReplyDelete
 12. ശ്രീനിവാസന്‍ ആണ് എന്റെ മമ്മൂട്ടിയും മോഹന്‍ലാലും. അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെടും

  ReplyDelete
 13. @@
  നിങ്ങള്ക്ക് ഞാന്‍ വെറുമൊരു ബ്ലോഗറാണ്. 'കല്ലിവല്ലി'പക്ഷെ എന്റെ ജീവിതമാണ്! > കണ്ണൂരാന്‍.

  (ഓ.എന്ത് നല്ല വാക്കുകള്‍! ഹഹഹാ)

  ReplyDelete
 14. കണ്ണാ നിനക്ക് ഇത് എല്ലാ പോലെയും ഒരു പോസ്റ്റ്‌ പക്ഷെ എനിക്ക് മിസ്സാകുന്നത് ഒരു നല്ല സിനിമ..ഇവിടെ തിയേറ്റര്‍ ഇല്ലാത്തത് കൊണ്ട് നെറ്റില്‍ കാണും കൊപിക്കല്ലേ..

  ReplyDelete
 15. @റാണിപ്രിയ ചേച്ചി ഞാൻ തിരുത്തിയിട്ടുണ്ട്.. നന്ദി

  ReplyDelete
 16. അഭിപ്രായം അറിയിച്ച ഏവർക്കും നന്ദി!

  ReplyDelete
 17. @hafeezധൈര്യമായി കാണൂ.... ഞാൻ ഇവിടെ ഉണ്ട്! :-)

  ReplyDelete
 18. @കിരണ്‍ ഞാൻ തിരുവനന്ത പുരത്തേക്കു വിളിച്ചു പറയണൊ?? ;-)

  ReplyDelete
 19. @ആചാര്യന്‍ അയ്യൊ ഇക്ക പൊട്ടെ സാരല്ല്യ!

  ReplyDelete
 20. Kanna nalla cinimaye protsaahippikkan nee blogiloode samayam kandethiyallo, nannayi

  ReplyDelete
 21. ഇത് The butterfly on a wheel എന്ന പടത്തിന്റെ കോപ്പിയടി ആണേ ......

  ReplyDelete
 22. @Anonymous അനോണി സാറിനു തെറ്റി കേട്ടോ.. അതു കൊക്ക്ടയിൽ എന്ന സിനിമ ആണു... butter fly on a wheel kandu ennu enikku manssilayi.. hi hi... നല്ല ബെസ്റ്റ് നിരീക്ഷണം....

  ReplyDelete
 23. താങ്കൾ നല്ല സിനിമകൾ അധികമൊന്നും കണ്ടിട്ടില്ല എന്നു തോന്നുന്നു.

  നിലവാരം കുറഞ്ഞ നിരൂപണം (?) ആയി പോയി ഇത്‌..

  ഒരു IPSകാരനു തീരുമാനം എടുക്കാൻ ഒരു പോലീസ്‌ കോൺസ്റ്റബിൾ വേണ്ടി വരിക! (അയാളെന്തു IPS കാരനാണ്‌?!)

  ഇത്രയും പ്രാധാനപ്പെട്ട ഒരു കാര്യത്തിനു പോകുന്ന വാഹനത്തിനു ഒരു അകമ്പടി പോലും ഇല്ലാതിരിക്കുക! (ഒരു മുൻ മുഖ്യമന്ത്രി ഇതിലും വേഗത്തിൽ പോയിരുന്നു നമ്മുടെ സംസ്ഥാനത്തിലൂടെ എന്ന കാര്യം ഇവിടെ ഓർക്കാവുന്നതാണ്‌). അകമ്പടി പോയിരുന്നങ്കിൽ ഈ 'സാഹസം' ഒന്നും തന്നെ വേണ്ടി വരില്ലായിരുന്നു :)

  അവസാനം ആ കോളനിക്കകത്തൂടെ വണ്ടിയിൽ നിന്നും ഇറങ്ങി ഓടി ആളെ ഓടിക്കുന്ന സീൻ.. അപാരം!!
  അപ്പ‍ാൾ ഒരു ബാക്ക്ഗ്രൗണ്ട്‌ പാട്ടുണ്ട്‌..അതു അതിലും ഗംഭീരം!!

  ചുരുക്കത്തിൽ ഒരു വളിപ്പ്‌ പടമായി മാത്രമേ തോന്നിയുള്ളൂ!!..

  സിനിമയുടെ ക്ലൈമാക്സ്‌ തുടക്കത്തിലെ മനസ്സിലാവും.. അതു കൊണ്ട്‌ ഒരു ഉദ്ദ്വേഗവും തോന്നിയിരുന്നില്ല..

  പത്മരാജനും, ഭരതനും മറ്റു പ്രതിഭകളും മരിച്ചു പോയതു കൊണ്ട്‌ ഈ മാതിരി പടങ്ങൾ ഉണ്ടാകുന്നു അത്രയേ ഉള്ളൂ.. ഇപ്പോൾ നിലവിൽ വളരെ കുറച്ച്‌ നല്ല സിനിമകൾ മാത്രമേ മലയാളത്തിൽ ഉണ്ടാകുന്നുള്ളൂ..അതൊന്നും ആരും കാണുന്നുമില്ല.. അതിനിടയിൽ ഈ മാതിരി ഒരു പടം ഹിറ്റായതിൽ ഒരു അതിശയവും ഇല്ല എന്നതാണ്‌ സത്യം..

  ReplyDelete
 24. @Sabu M H വളരെ കറക്റ്റ്‌ ആയ കാര്യമാണ് താങ്കള്‍എവിടെ പറഞ്ഞത്.... അമോരെസ്‌ പെരോസ് എന്ന ചിത്രത്തിന്റെ കഥാ തന്തു എടുത്തു ഉണ്ടാക്കിയ ഒരു കോമാളിത്തരം അത്ര തന്നെ ഇത്... പക്ഷെ എന്തൊക്കെയോ എവിടൊക്കെയോ ചില പോരായ്മകള്‍ പടത്തിന് ഉണ്ട്. സീന്‍ ടു സീന്‍ പെര്‍ഫെക്ഷന്‍ പലേടത്തും കുറവാണ് എന്നിരുന്നാലും ഇപ്പോള്‍ മലയാളത്തില്‍ ഇറങ്ങുന്ന ഇറ്റാലിയന്‍ ക്ലാസ്സ്‌ (അഗയിന്‍ കാധര്‍ബായി, നിറകാഴ്ച) പടങ്ങളെ വെച്ചു നോക്കുമ്പോള്‍ എത്രയോ ഭേദം !!!!

  ReplyDelete
 25. കണ്ണന്‍, ഇത്ര വൈകിയ വേളയില്‍ ഇങ്ങനെ ഒരു അഭിപ്രായത്തിന് വലിയ പ്രസക്തി ഒന്നും ഇല്ല എന്നറിയാം..കണ്ണന്റെ ഈ പോസ്റ്റ്‌ മുമ്പ് തന്നെ കണ്ടിരുന്നെങ്കിലും സിനിമ കാണാത്തതിനാല്‍ അഭിപ്രായം പറയുന്നത് നന്നല്ല എന്ന് തോന്നി...ഈ അടുത്താണ് ഈ ചിത്രം കാണാന്‍ സാധിച്ചത്..ആദ്യ പകുതിയില്‍ പ്രേക്ഷകര്‍ക്ക്‌ വളരെയധികം പ്രതീക്ഷ നല്‍കി രണ്ടാം പകുതിയില്‍ നിരാശപ്പെടുത്തിയ ഒരു പടമായാണ് എനിക്ക് തോന്നിയത്...പല സീനുകളിലും ഒരു വ്യക്തതക്കുറവ്....അതോ അത് പ്രേക്ഷകന്‍ സ്വയം ചിന്തിച്ച് കണ്ടു പിടിക്കട്ടെ എന്ന് സംവിധായകന്‍ വിചാരിച്ചതാണോ എന്നറിയില്ല...അവസാന രംഗത്തെ ആ കോളനി സീന്‍ ഒരു കോമാളിത്തരമായി മാറി... മലയാള സിനിമയിലെ സ്ഥിരം കണ്ടു മടുത്ത പല സീനുകളില്‍ നിന്നും പല സ്ഥലത്തും സിനിമ മാറി നിന്നെങ്കിലും, ഈ രംഗത്ത്‌ അത് തമിഴ് സിനിമകളെ പോലും വെല്ലുവിളിച്ചു... എന്തിനായിരുന്നു ആ രംഗമെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല...ഒന്നാമത് ആ ഒരു ദേശീയപാതയില്‍ എവിടെയും വഴി അത്ര ഇടുങ്ങിയ ഒരു കോളനിയില്‍ കൂടി കടന്നു പോകുന്നതായി ആര്‍ക്കും അറിവില്ല...അത്തരം രംഗങ്ങള്‍ ഒക്കെ ഇല്ലാതെ തന്നെ ആ സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചേനെ എന്ന് തോന്നുന്നു... പാസഞ്ചറില്‍ വിമാന അപകടത്തില്‍ കൂടി മാറങ്കര എന്ന തീരദേശ ഗ്രാമം തകര്‍ക്കാന്‍ പോകുന്നത് പോലെ അരോചകം ആയി തോന്നി ആ സീന്‍.......

  ReplyDelete
 26. പോസ്റ്റ്‌ വന്നപ്പോള്‍ വായിച്ചില്ല..പടം കാണുന്നതിന്റെ രസം കളയണ്ട എന്ന് കരുതി ഒരു റിവ്യൂവും വായിച്ചില്ല എന്ന് പറയുന്നതാവും ശരി..

  നല്ല ഒരു ചിത്രം കണ്ടു എന്ന ഒരു സംതൃപ്തി ഉണ്ട്. പ്രതേകിച്ചും, ക്രി ബ്ര കണ്ടതിനു ശേഷം കണ്ടത് കൊണ്ട്.
  ഈ ചിത്രം കണ്ടപ്പോള്‍ ഒരേ ഒരു കാര്യം തോന്നിയത് മുകളില്‍ ഹാഷിക് പറഞ്ഞതുപോലെ ആ ചെരിയിലൂടെ ഉള്ള രംഗം എന്തിനു വേണ്ടി ആയിരുന്നു എന്നാണു..ഒട്ടും വിസ്വസിക്കതക്കതായി തോന്നിയില്ല.. ഈ ചെറിയ കല്ലുകടി ഒഴിച്ചാല്‍ പടം ക്ലീന്‍. പിന്നെ റഹ്മാന്‍ മമ്മൂട്ടിയെ ഓര്‍മ്മിപ്പിക്കുന്നു എങ്കില്‍ അത് ആ കഥാപാത്രത്തിന്റെ വിജയം എന്ന് തോന്നുന്നു.

  ReplyDelete
 27. ഒരു സാധാരണ കഥ. അവതരണം കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നു.
  'താരം' എന്നാ concept ഇല്ലാതെ എല്ലാവരേം താരങ്ങള്‍ ആക്കിയ കഥ.
  but , intervel നു ശേഷം കാണികളെ ഒരുപാട് മുള്‍മുനയില്‍ നിര്‍ത്തി ഓവര്‍ ആക്കി.

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...