Tuesday, January 11, 2011

ചക്കിനു വെച്ചത്!

നി അല്പം  പഞ്ചാര കഥ.. കേള്‍ക്കാന്‍ എല്ലാവരും റെഡി അല്ലേ!?

നിങ്ങളെ ഏവരെയും ഞാന്‍ എന്റെ ഹൈ സ്കൂളിലേക്ക് കൂട്ടികൊണ്ട് പോകുന്നു, സ്കൂളില്‍ ഞാന്‍ ഒരു ബുജി ആയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ അല്ലേ, ഈ പ്രേമം ഇഷ്ടം എനൊക്കെ കേട്ടാല്‍ എന്താണെന്ന് അറിയാത്ത അല്ലെങ്കില്‍ അവകള്‍ക്കൊക്കെ ഒരു സ്ഥാനവും ഇല്ലാത്ത,മുഴുവന്‍ സമയവും പഠിത്തത്തില്‍ മുഴുകി , ക്ലാസ്സില്‍ എങ്ങനെ ഒന്നാമാനാകാം എന്ന് മാത്രം ചിന്തിച്ചു,അതിനി വേണ്ടി  കഠിന പ്രയത്നം ചെയ്ത്‌ കൊണ്ടിരിക്കുന്ന കാലത്താണ് ഈ സംഭവം നടക്കുന്നത്..

അന്ന് ഞാന്‍ മുതുകുളം ഹയര്‍ സെക്കണ്ടറി സ്കൂളില്‍  പത്താം ക്ലാസ്സില്‍ പഠിക്കുന്നു, എ മുതല്‍ ജെ വരെ ഡിവിഷന്‍ ഉള്ള ഒരു എമണ്ടന്‍ സ്കൂളില്‍ ഇ ഡിവിഷന്‍ ഇല് ആയിരുന്നു ഞാന്‍, ഞങ്ങളുടെ ക്ലാസ്സിന്റെ തൊട്ടു അപ്പുറത്തെ ക്ലാസ് എട്ട് ഇ , തടി കൊണ്ടുള്ള രണ്ട് സ്ക്രീന്‍ ചേര്‍ത്ത് വെച്ചു കൊണ്ട് ഈ രണ്ട് ക്ലാസ്സിനേയും വേര്‍തിരിച്ചിരിക്കുന്നു. തടിയുടെ വിടവിലൂടെ അപ്പുറവും ഇപ്പുറവും കാണാന്‍ കഴിയും നമുക്ക്.. എന്റെ ക്ലാസ് ടീച്ചര്‍ പ്രസന്ന ടീച്ചര്‍ ആയിരുന്നു, എന്നെ ഒരു പാട് ഇഷ്ടം ഉള്ള ഒരു പാവം ടീച്ചര്‍, ഞാന്‍ എന്ത് പൊട്ടത്തരം എഴുതിയാലും അതെല്ലാം സ്കൂള്‍ മുഴുവന്‍ ഒരു സംഭവം ആയി കൊട്ടി ഘോഷിച്ചു നടക്കുന്ന  ടീച്ചര്‍! 

അപ്പോള്‍ പറയാന്‍ വന്നത് വേറൊരു കാര്യം ആണ്.എന്റെ ക്ലാസ്സില്‍ അടുത്ത് ഇരുന്നിരുന്നത് 'വടി' എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്ന അഭിലാഷ് ആയിരുന്നു(ആ പഴയ അഭിലാഷ് അല്ലാട്ടോ). ഇവനൊണ്ടല്ലോ ആള് ഭൂലോക തരികിടയാ, പത്താം ക്ലാസ്സിലേക്ക് മാറിയത് മുതല്‍ അവന്റെ സ്വഭാവത്തില്‍ ചില്ലറ മാറ്റങ്ങള്‍ ഒക്കെ ഞാന്‍ നോട്ട് ചെയ്യാറുണ്ടായിരുന്നു, ഇന്റെര്‍വല്‍ സമയം ആവുമ്പോള്‍ തൊട്ടടുത്ത ക്ലാസ്സിന്റെ വാതില്‍ക്കല്‍ പോയി നില്‍ക്കുക, ക്ലാസ്സ്‌ സമയത്ത് സ്ക്രീനിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നോക്കി ഇരിക്കുക, ക്ലാസ്സില്‍ ഇരുന്നു സ്വപ്നം കാണുക, അങ്ങനെ അങ്ങനെ.. ഇവനിതെന്തു പറ്റി എന്ന് ഒരുപാട് ആലോചിച്ചിട്ടും എനിക്ക് പിടി കിട്ടിയില്ല, അല്ല അന്ന് ഈ പ്രേമം എന്താണെന്ന്‍ അറിയാത്ത എനിക്ക് എങ്ങനെ ഈ ഭാവ മാറ്റങ്ങള്‍ പിടി കിട്ടാന്‍!? 

അന്നൊക്കെ ഈ  പ്രേമിക്കുന്ന ആളുകളെ കാണുമ്പോഴേ നമുക്ക് എന്തോ ഒരു വല്ലായ്മ ആണ്, സ്കൂളില്‍ തോറ്റു തോറ്റു കിടന്നിരുന്ന ഒരു ചെക്കന്‍ ഉണ്ടായിരുന്നു, അവനെ ചുറ്റിപ്പറ്റി ധാരാളം കഥകള്‍  കേള്‍ക്കുമായിരുന്നു, അവനു പത്ത് എഫില്‍ ലൈന്‍ ഉണ്ട്, അവളെ 'ലത്' ചെയ്തു, അവള്‍ക്കു 'ലത്' വാങ്ങി കൊടുത്തു, അവളോട്‌ 'ലത്' പറഞ്ഞു , അവള്‍ അവനെ 'ലത്' കൊണ്ട്  തല്ലി,അവന്‍ 'ലത്' കൊണ്ടു അവളേം തല്ലി,'ലത്' കാരണം 'ലത്' നടന്നില്ല!!!!!,. അങ്ങനെ പോകുന്നു കഥകള്‍! ഇതൊക്കെ കാരണം 'പ്രേമം' 'ഇഷ്ടം' എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ ചര്‍ധിക്കാന്‍ വരുമായിരുന്നു, അന്ന്!

വീണ്ടും നമ്മുടെ അഭിലാഷിലേക്ക്, അപ്പോള്‍ സംഭവം അതാണ്‌ അവനു പ്രേമ രോഗം ബാധിച്ചു, എട്ടു ഇ യിലെ ഒരു പെണ്ണിനോട്, പക്ഷേ ഈ കാര്യം എനിക്ക് മനസ്സിലായത് വളരെ സമയം കഴിഞ്ഞിട്ടാനട്ടോ!. ഒരു ദിവസം ഉച്ചക്ക് ഊണും കഴിഞ്ഞ്,  ഉച്ച കഴിഞ്ഞുള്ള  ആദ്യത്തെ പീരീഡആയ ഹിസ്റ്ററി ക്ലാസ്സിലേക്ക് ഉള്ള തയ്യാറെടുപ്പില്‍  ആയിരുന്ന  എന്റെ അടുത്ത് അഭിലാഷ് വന്നു, അവന്‍ പഠിക്കുകയൊന്നും ഇല്ല, ഇങ്ങനെ കറങ്ങി നടക്കും, എന്നിട്ട് ടീച്ചര്‍ ചോദ്യം ചോതിക്കുമ്പോള്‍ എന്നെ ഞോണ്ടും ,ഹും! ആ ബുദ്ധിമുട്ടു അറിയാവുന്നത് കൊണ്ട് ഞാന്‍ അവനെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി,അന്ന് ചോദിക്കാന്‍ ചാന്‍സ് ഉള്ള ചോദ്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ ശ്രമിച്ചു.ആദ്യം  ഞാന്‍ പറയുന്നത് ശ്രദ്ധിക്കാന്‍ ശ്രമിച്ചു എങ്കിലും ഒരു അഞ്ചു പത്ത് മിനിറ്റ് കഴിഞ്ഞ് അവന്‍ പറഞ്ഞു  "ഡാ നീ വന്നെ നമുക്ക് ആ സ്ക്രീനിന്റെ അടുത്ത് വരെ ഒന്ന് പോകാം", ഞാന്‍ ചോദിച്ചു "എന്തിനു??, എനിക്ക് പഠിക്കാന്‍ ഉണ്ട്, നീയോ പഠിക്കില്ല, പഠിക്കുന്ന എന്നെ കൂടെ ശല്യപ്പെടുത്താന്‍ ആണോ നിന്റെ ഭാവം?"  "ഡാ ഒരു അഞ്ചു മിനിറ്റ് മതി, നീ ഒന്ന് വാ."  മനസ്സില്ലാ മനസ്സോടെ ഞാന്‍ ലവന്റെ കൂടെ സ്ക്രീനിന്റെ അടുത്തേക്ക് പോയി, എന്റെ കയ്യില്‍ അപ്പോഴും നോട്ട് ബുക്ക്‌ ഉണ്ടായിരുന്നു, ശ്രദ്ധ മുഴുവനും ഹിസ്ടരിയിലും അതിലുള്ള സംഭവങ്ങളിലും!. ഈ സ്ക്രീന് ചെറിയ ഒരു വിടവുണ്ട്, രണ്ട് സ്ക്രീനുകള്‍ ചേര്‍ത്ത് വെക്കുമ്പോള്‍ ഉണ്ടാകുന്ന വിടവില്ലേ,അതന്നെ, ഹും! ലവന്‍ ഉണ്ടല്ലോ ലവന്‍ ,ആ വിടവിലൂടെ ഒരു പെണ്ണിനെ വിളിച്ചു, ആ പെണ്ണ് വരുന്ന സമയം കൊണ്ട് അവന്‍ ഈ വിടവ് നല്ലവണ്ണം വലുതാക്കി, ഇപ്പോള്‍ എന്നെയും ആ പെണ്ണിന് കാണാന്‍ സാധിക്കും, ആ കൊച്ചു നേരെ ഇങ്ങു വന്നു, അവള്‍ അടുത്തു വന്നു ചോദിച്ചു "എന്താ?????" ലവനെ പറ്റി നല്ല മതിപ്പാണ് ലവള്‍ക്ക് എന്ന് ആ ചോദ്യത്തില്‍ നിന്നു തന്നെ എനിക്ക് മനസ്സിലായി, ലവന്റെ വായിലെ വെള്ളം മുഴുവന്‍ വറ്റിയെന്നു തോന്നുന്നു,ഒന്നും തിരിച്ചു പറയുന്നില്ല, ഞാനും ലവന്റെ വായിലേക്ക് തന്നെ നോക്കി നിക്കുകയാണ്, "എന്താടാ നിനക്കൊന്നും പറയാനില്ലേ?" ഞാന്‍ മനസ്സില്‍ ചോദിച്ചു, "എന്താണെന്ന്?????? "അവള്‍ ഒച്ച ഉയര്‍ത്തി, ലവന്‍ ഒന്ന് ഞെട്ടിയ പോലെ എനിക്ക് തോന്നി, വിറച്ചു വിറച്ചു അവന്‍ ഇങ്ങനെ പറഞ്ഞൊപ്പിച്ചു "കുട്ടിയെ ഇഷ്ടം ആണ്"  "ആര്‍ക്ക്??" അവളുടെ ശബ്ദം നന്നായി ഉയര്‍ന്നിരുന്നു. മുഖം ദേഷ്യം കൊണ്ട്  ചുവന്നു തുടുത്തു. "ആര്‍ക്കാണെന്ന്??" അവള്‍ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു.. "അത്...അത് ... ദാ  ഇവന്!!!!!!!!!!!!!." ആ സാമദ്രോഹി എന്നെ ചൂണ്ടി !!!!

എന്റെ മനസ്സും ശരീരവും നിശ്ചലം ആയിപ്പോയി!!,കയ്യിലിരുന്ന നോട്ട് ബുക് താഴെ വീണത് ഞാന്‍ അറിഞ്ഞതെ ഇല്ല!!.. ആ കൊച്ചു എന്റെ മുഖത്തേക്ക് നോക്കും,പിന്നെ ലവന്റെ മുഖത്ത് നോക്കും, ഞാന്‍ അവന്റെ മുഖത്ത് നോക്കും,പിന്നെ ആ പെണ്ണിന്റെ മുഖത്ത് നോക്കും,ലവന്റെ നോട്ടം മാനത്തെക്കും!!! കുറെ നേരം ഞങ്ങള്‍ അങ്ങനെ പരസ്പരം നോക്കി നിന്നു, അവള്‍ ഒരു സ്റെപ്പു എന്റെ അടുത്തേക്ക് വെച്ചു, ഞാന്‍ രണ്ട് സ്റെപ്പു പുറകിലേക്കും, ഒരു അടി ഏതു നിമിഷവും കിട്ടാം,!!!  "അത് കുട്ടി എന്താന്ന് വെച്ചാല്‍...അതായത്..." ഞാന്‍ വിശധീകരിക്കാന്‍ തുടങ്ങിയപ്പോഴേക്കും പെട്ടെന്ന് അവള്‍ ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് തിരികെ ഒറ്റ ഓട്ടം!!!!!!!!!!!! എന്റെ ശ്വാസം നേരെ വീണു, അഭിലാഷിനെ രൂക്ഷമായിട്ടു നോക്കി, (നോക്കാന്‍ മാത്രേ പറ്റൂ, അവനു അന്യായ ആരോഗ്യം ആണ്, അടി ഇടി ഒന്നും അവന്റെ മേലെ നടക്കില്ല).. പക്ഷേ പ്രശ്നം അതല്ല, അത്ര ദേഷ്യത്തില്‍ നിന്ന ആ കൊച്ചു എന്തിനാണ് ചിരിച്ചു കൊണ്ട് തിരികെ പോയത്?? അതാണ്‌ എനിക്ക് മനസ്സിലാകാത്തത്. സാധാരണ ഒരാളെ അബദ്ധത്തില്‍ ചാടിച്ചാല്‍ നിന്നു സന്തോഷിക്കാരുള്ള ലവന്റെ  മുഖത്ത് വിഷമം കണ്ടു ഞാന്‍ ചോദിച്ചു.. "ഡാ ചെറ്റേ, സാമദ്രോഹി, എന്നോട് ഈ ചതി വേണ്ടായിരുന്നു, അല്ല എന്നെ കുഴിയില്‍ ചാടിച്ചിട്ട് നീ എന്തിന്ന വിഷമിക്കുന്നത്?"  "ഡാ നിന്നെ അല്ലെടാ ഞാന്‍ ചതിച്ചത്, എന്നെ തന്നെയാ..അവളുടെ പ്രതികരണം ഭയന്നിട്ടാ ഞാന്‍ നിന്നെ ചൂണ്ടി കാട്ടിയത്.. ഹും! ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു!" "ആ ചൊല്ലിപ്പോള്‍ എന്തിനാ ഇവിടെ പറയുന്നത്" മനസ്സില്‍ ഞാന്‍  തന്നെ ചോദിച്ചു, ആവോ എന്തായാലും തല്ലു കിട്ടിയില്ലല്ലോ!!!!!!.

അന്ന് അവന്‍ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായിരുന്നില്ല.. പിന്നെ  എന്നെ എവിടെ വെച്ചു കാണുമ്പോഴും ആ പെണ്ണിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയുന്നത് ഞാന്‍ കാണാറുണ്ടായിരുന്നു! 

[NB: ഞാന്‍ ഒരു സംഭവം ആണല്ലേ?!]

16 comments:

  1. ellam viswasichu. but pinne kanumpol aa kutti chirichoooonnu..... ath maathram kallamalle

    ReplyDelete
  2. എന്നിട്ട് നീ 'ലത്'കൊണ്ട് ലവളെ തല്ലിയില്ലേ ....അല്ലെങ്കില്‍ ലവള്‍ 'ലത് 'കൊണ്ട് നിന്നെ അടിച്ചില്ലേ ...നീ അവള്‍ക്കു 'ലത്' വാങ്ങിക്കൊടുതില്ലേ ???????????????



    പിന്നെ മാന്യ വായനക്കാരോട് ഒരപേക്ഷ ...സത്യത്തില്‍ ഈ കഥ നേരെ തിരിച്ചാണ് സംഭവിച്ചത് ..അവന്‍ എഴുതി വന്നപ്പോള്‍ മാറിയതാണ് .....അവനോടു എല്ലാവരും പൊറുക്കണം ....!!

    ReplyDelete
  3. കഷ്ടം, വെറുതെ ചാന്‍സ് കളഞ്ഞു കുളിച്ചു, ഒരു പെന്‍സിലോ, റബ്ബാരോ, അല്ലെങ്കില്‍ ഒരു ഇഞ്ചിമിട്ടായിഎങ്കിലും വാങ്ങിച്ചു കൊടുക്കാമായിരുന്നു.
    ഇപോഴെന്കിലും "ലത്" മനസ്സിലായോ ?

    ReplyDelete
  4. കണ്ണാ, കൊച്ചു ലവാ , കയിലിരിപ്പ് അടിവാങ്ങി തരമാണല്ലോ..അവളുടെ കൈയില്‍ നിന്നും കിട്ടിയ അടിയുടെ പാട് ഇപ്പോഴും ഉണ്ടല്ലോ..

    ReplyDelete
  5. ee naattil socialism valarathathu verutheyalla...

    ReplyDelete
  6. വൈകിയാണ് ബുദ്ധി ഉദിക്കുക. അവതരണം നന്നായി

    ReplyDelete
  7. ആ സ്കൂളും ക്ലാസുകൾക്കിടയിലുള്ള സ്ക്രീനുമൊക്കെ വീണ്ടുമോർപ്പിച്ചു കണ്ണന്റെ കഥ. നന്നായി..

    ReplyDelete
  8. കണ്ണന്‍ കഥ പറയുന്ന രീതി ഇഷ്ടപ്പെട്ടു,
    ഭയങ്കര പടിപ്പിസ്ടായിരുന്നു ല്ലേ..

    ReplyDelete
  9. കണ്ണാ കൊള്ളാല്ലോ ലോട്ടറി :)

    ReplyDelete
  10. kannan aal kollalo...

    as usual, avatharanam nannayitund....

    J.

    ReplyDelete
  11. നല്ല രീതിയില്‍ ഉള്ള അവതരണം ആണ് കേട്ടോ .....അഭിനന്ദനങ്ങള്‍

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...