അന്നൊരു മഴയുള്ള ദിവസം ആയിരുന്നു , ആലപ്പുഴ ജില്ലയിലെ ഒരു ഉള്‍ഗ്രാമത്തിലുള്ള കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഫിഫ്ത് സെമസ്റ്റെര്‍ ക്ലാസ്സ് റൂം;സമയം പകല്‍ മൂന്നര ,റിജീഷ് സര്‍ ക്ലാസ്സ് എടുക്കുന്നു. എല്ലാ ക്ലാസ്സിന്റെ തുടക്കത്തിലും ഉള്ളത് പോലെ അന്നും സര്‍ ഒരു കഥ പറഞ്ഞു കൊണ്ട് ക്ലാസ്സ് തുടങ്ങി, പക്ഷേ എന്നത്തെയും പോലെ കുട്ടികള്‍ ബഹളം ഉണ്ടാക്കിയില്ല ,ഉറങ്ങിയും ഇല്ല!!!!, കാരണം വളരെ നാളുകള്‍ക്ക് ശേഷം സര്‍ പതിവ് കഥ വിട്ടു പുതിയ ഒരെണ്ണം ആണ് അന്ന് അവതരിപ്പിച്ചത്, ഇനി ഇതായിരിക്കും അടുത്ത ഒരു സെമസ്റ്റെര്‍ മുഴുവന്‍ എന്ന് ആലോചിക്കുമ്പോഴേ ഉള്ളൂ എല്ലാവര്‍ക്കും ഒരു വല്ലായ്മ .. അന്ന് സര്‍ പറഞ്ഞ കഥ ഓജോ ബോര്‍ഡ് വെച്ചു ഭാവി അറിഞ്ഞ ഒരു സംഭവം ആയിരുന്നു.ആ കഥ ക്ലാസ്സില്‍ ചിലരില്‍ അമ്പരപ്പും,ചിലരില്‍ ആകാംഷയും,മറ്റു ചിലരില്‍ പുച്ചവും ഉണ്ടാക്കിച്ചു . ആകാംഷയും,അമ്പരപ്പും ഉണ്ടായവര്‍ ഒന്ന് തീരുമാനിച്ചു , ഓജോ ബോര്‍ഡ് പരീക്ഷിക്കുക. ഈ തീരുമാനം എടുത്ത സമയത്ത് ,കാര്‍മേഘം ഇല്ലാത്ത മാനത്ത് വെള്ളിടി വെട്ടി, (വെള്ളിയാണോ സ്വര്‍ണം ആണോ എന്ന് സംശയം ഉണ്ട്..എന്തായാലും ഇടി വെട്ടി എന്നുള്ളത് സത്യം ആണ്...), കാലന്‍ കോഴി അലറി ,കൊടുംകാറ്റു വീശി, കോളേജിനു മുന്നിലുള്ള പുഞ്ചപ്പാടത്ത് സുനാമി ഉണ്ടായി,എന്തിനേറെ പറയുന്നു, പയറ് പോലെ ,സര്‍ പറയുന്ന എല്ലാം വള്ളി പുള്ളി വിടാതെ സ്വന്തം ബുക്കില്‍ പകര്‍ത്തി എഴുതി കൊണ്ടിരുന്ന, ദീപിക പിച്ചും പേയും പറയാന്‍ പോലും തുടങ്ങി, ഇതെല്ലം സൂചിപ്പിക്കുന്നത് എന്തോ ആപത്ത് വരുന്നു എന്നാണോ..എന്തായിരിക്കും ആ ആപത്ത്??
ബാഹുല്‍ ,രെഘു,ജയേഷ്,രാജ് തുടങ്ങി കുറച്ചു പേര്‍ ഒരു ഓജോ ബോര്‍ഡ് സങ്കടിപ്പിച്ച് പരീക്ഷണം നടത്താന്‍ ഉള്ള ഒരുക്കങ്ങള്‍ എടുത്തു. ഓജോ ബോര്‍ഡ് ആര് പരീക്ഷിക്കും? അവര്‍ തമ്മില്‍ ചര്‍ച്ച ആയി, തടി മിടുക്കും തന്റേടവും ,വടവലി മത്സരത്തില്‍ ടീമിന്റെ ക്യാപ്ടനും,ആ മത്സരത്തില്‍ ഒന്നാം സമ്മാനമായി കിട്ടിയ ഒരു വലിയ പഴക്കുല ഒറ്റ ഇരിപ്പിന് അകത്തു ആക്കിയവനുമായ രെഘു വിനെ തന്നെ ഈ ദൌത്യം ഏല്‍പ്പിക്കാന്‍ തീരുമാനം ആയി. ആയിടക്ക് വളരെ വിരളം ആയി മാത്രം ബയോടെക്നോളജിയുടെ ക്ലാസ്സില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സിന്റെ ക്ലാസ്സില്‍ വന്നു കൊണ്ടിരുന്ന ബാഹുല്‍ നെ കൊണ്ട് ഓജോ ബോര്‍ഡില്‍ കോയിന്‍ വെപ്പിച്ചു.
എന്നിട്ട് രെഘു ഓജോ ബോര്‍ഡിലേക്ക് നോക്കി ഇങ്ങനെ ചോദിച്ചു "നിന്റെ പെരെന്താടി?????" ഒരു നിമിഷത്തെ ഇടവേളയ്ക്കു ശേഷം കോയിന്‍ പതിയെ അനങ്ങി തുടങ്ങി. കോയിന്‍ കയറി ഇറങ്ങിയ കളങ്ങളിലെ അക്ഷരങ്ങള്‍ കൂട്ടി വായിച്ച രെഘു, "ദേണ്ടെടാ അവള് വന്നു, ദേ എന്നെ വിളിക്കുന്നു ,ബരീന്‍ എന്നല്ലേ കാണിക്കുന്നേ? ", പോടാ ബരീന്‍ അല്ല ബീരാന്‍!!!!! ബീരാന്‍ ജയേഷ് തിരുത്തി.. എല്ലാരും ഞെട്ടി.. ചിലര്‍ മയങ്ങി വീണു. കാരണം വന്നിരിക്കുന്നത് ഫീമൈല്‍ പ്രേതം അല്ല, പരീക്ഷണം നടത്തിയവര്‍ എല്ലാം നിരാശരായി. വന്നിരിക്കുന്ന പ്രേതം മിസ്റ്റര്‍ ബീരാന്റെ ആണ്,അതായത് കൃത്യസമയത്ത് assignement വെക്കാത്തത് കൊണ്ട് ഇന്റെര്‍ണല്‍ മാര്‍ക്ക് കുറഞ്ഞു അണ്ടര്‍ സെക്ഷന്‍ ആയി പരീക്ഷയില്‍ തോല്‍ക്കും എന്ന് കരുതി അപമാന ഭയത്താല്‍ ആത്മഹത്യ ചെയ്തു എന്ന് ചില മഞ്ഞപ്പത്രങ്ങള്‍ മാത്രം എഴുതി വിട്ട ,മഞ്ഞപ്പിത്തം വന്നു ചത്ത ബീരാന്‍ കുട്ടി..
"കോപ്പ് എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു,എന്നിട്ട് വന്നതോ ഒരു പീറ പീരാനും !!" രേഘുവിനു കോപം അടക്കാന്‍ കഴിഞ്ഞില്ല അവന്‍ ആ ഒജോബോര്‍ഡും എല്ലാം കൂടെ എടുത്ത് പുറത്തേക്ക് ഒരു ഏറു വെച്ചു കൊടുത്തു, വിളിച്ചു വരുത്തിയ പ്രേതത്തെ തിരിച്ചു അയക്കാന്‍ അവര്‍ മറന്നു!!!! ബീരാന്‍ കുട്ടി ക്ലാസ്സില്‍!!! ഇനി എന്തും സംഭവിക്കാം!!
[NB:-തുടരും....]