Tuesday, April 05, 2011

സൗഹൃദം പ്രണയമായപ്പോൾ



വൻ അവളെ സ്നേഹിക്കുകയായിരുന്നു, മനസ്സ് തുറന്ന് മിഴികളടച്ച്, അവളും സ്നേഹിച്ചുകൊണ്ടിരുന്നു അതേ പോലെ തന്നെ.. ഒരുനാൾ അവന്റെ സ്നേഹത്തിനു പുതിയ ഭാഷയും ഭാഷ്യവും വന്നു ചേർന്നു, സ്നേഹത്തിൽ അധികാര ചുവയുണ്ടാകാൻ തുടങ്ങി, അവളുടെ ചെറു സ്വാതന്ത്രത്തിനു പോലും അവൻ തടയിട്ടു.. അസഹിഷ്ണുത പ്രകടിപ്പിച്ച അവളോട് അവൻ, "സ്നേഹക്കൂടുതൽ കൊണ്ടല്ലേടാ!!" എന്നു പറഞ്ഞ് വായടപ്പിച്ചു.. അവനെന്തുമാകാം അവൾക്കൊന്നും പാടില്ല എന്ന അവസ്ഥ അവൾക്കു തീരെ സഹിക്കാൻ കഴിയുമായിരുന്നില്ല.. സ്നേഹക്കൂടുതൽ കൊണ്ട്, എന്ന് പറഞ്ഞുള്ള അവന്റെ പ്രവർത്തികൾ അവൾക്ക് സഹിക്കാവുന്നതിന്റെ അപ്പുറമെത്തിയ നാൾ,തിരിച്ചറിഞ്ഞു തുടങ്ങി,അവനോടുള്ള തന്റെ സ്നേഹത്തിൽ കാര്യമായ കുറവുണ്ടായെന്ന്!!. അവന്റേത് സ്നേഹമല്ലയെന്നും അവനു വേണ്ടതൊരു അടിമയെ ആണെന്നുമവൾക്കു ബോധ്യമായ നാൾ,അല്ലെങ്കിൽ അങ്ങിനെ തോന്നിയ നാൾ,അവനിൽ നിന്നും അകലാൻ തുടങ്ങി.. 

****************************


തങ്ങളുടെ ഈ ബന്ധം പ്രണയം ആവുന്നതിനു മുൻപ് എന്ത് രസമായിരുന്നു, അവന്റെ കുസൃതികളിലും ചെറുകള്ളത്തരങ്ങളിലും മറ്റൂം താനും തന്റെ കുസൃതികളിൽ അവനും എത്ര മാത്രം സന്തോഷം കണ്ടെത്തിയിരുന്നു എന്നവൾ ഓർത്തെടുത്തു.നീണ്ട മൂന്ന് വർഷങ്ങൾ തങ്ങൾക്ക് സ്വർഗീയ സന്തോഷമായിരുന്നു.. അന്നൊക്കെ താൻ അവന്റെയും അവൻ തന്റെയും ബെസ്റ്റ് ഫ്രെണ്ട് ആയിരുന്നുവല്ലൊ.. അവന്റെ തോളിൽ കയ്യിട്ടു നടക്കുന്നതിനും, സന്തോഷം ഒരുപാടാകാമ്പോൾ മുറുക്കി കെട്ടിപ്പിടിക്കുന്നതിനും ഒന്നും ഒന്നും ആ ബന്ധം തടസ്സമായിരുന്നില്ല... പിന്നെ എപ്പോഴാണ് ആദവും ഹവ്വയും കഴിച്ച ആപ്പിളിന്റെ അംശം തങ്ങൾക്കും കിട്ടിയത്, വാലന്റൈൻസ് ദിനങ്ങൾ കടന്നു പോയ കൂട്ടത്തിൽ എന്നോ ഒരു നാൾ തന്റെ നേരെ അവൻ പിങ്ക്റോസിനു പകരം റെഡ് റോസ് നീട്ടി.. അന്നു മുതൽ ബെസ്റ്റ് ഫ്രെണ്ട് ആയ താൻ ലവ്ർ ആയി പ്രൊമൊട്ടെഡ് ആയി(ശരിക്കും അതൊരു ഡീ പ്രൊമോഷൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാവുന്നു)..  


ലൗവേർസ് ആയുള്ള ആദ്യ കാലങ്ങളും സന്തോഷമായിരുന്നു, പക്ഷെ അവന്റെ തോളിൽ  സ്വാതന്ത്ര്യത്തോടെ കൈ വെക്കാനോ, സന്തോഷം കൂടുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ തനിക്ക് കഴിയുമായിരുന്നില്ല.അവന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല.. പിന്നെ പിന്നെ തന്നോടാരും സംസാരിക്കുന്നത് പോലും അവനിഷ്ടമില്ലാതായി.. അവനോടുള്ള തന്റെ സമീപനവും മറിച്ചായിരുന്നില്ല, അവനോട് മറ്റ് പെൺകുട്ടികൾ സംസാരിക്കുന്നത് പോലും സഹിക്കാൻ കഴിയാത്ത അവസ്ഥ.. ദൈവമേ എന്തിനു നീ ഞങ്ങളുടെ ഇടയിലേക്ക് ആ വിഷക്കായ കൊടുത്തു വിട്ടു. "കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ലെ"ന്നു മനസ്സിലാക്കി താൻ ഇതാ പിൻ വാങ്ങുന്നു, അവനും ആഗ്രഹിക്കുന്നത് ഇതു തന്നെയാണോ??!!!, എയ്യ് ആയിരിക്കില്ല അവനു താൻ ഒരു കളിപ്പാട്ടം പോലെയാണ്, കളിപ്പാട്ടത്തിനെ ഒരിക്കലുമവൻ കൈവിട്ടു കളയില്ല, എന്നാൽ തനിക്ക് വേണ്ടിയിരുന്നത് തന്റെ ആ പഴയ കിലുക്കാമ്പെട്ടി കൂട്ടുകാരനെയായിരുന്നു, പ്രണയമെന്ന വിഷം ആ നല്ലവനായ സുഹൃത്തിനെ തന്നിൽ നിന്നുമില്ലാതാക്കി.... 


പ്രണയിതാക്കളായി തങ്ങളിരുവരും പരിപൂർണ്ണ പരാജയമായിരുന്നു.. അനാവശ്യമായ വാശികൾ,കടുമ്പിടിത്തങ്ങൾ എല്ലാം തങ്ങളെ തങ്ങളല്ലാതാക്കി.. അവനിൽ നിന്നകലാൻ തീരുമാനിച്ച ആ നാൾ താൻ ഒരുപാട് കരഞ്ഞു, "പ്രീയകൂട്ടുകാരാ നിന്നെ എനിക്കൊരുപാടിഷ്ടമാണ്, ആ ഇഷ്ടം അതേപോലെ നിലനിൽക്കാൻ വേണ്ടിയാണീ കൂടൂമാറ്റം"..  

***************************************

വിദ്യാഭ്യാസ കാലഘട്ടം കഴിഞ്ഞിരുന്ന ആ നാളുകളിൽ, 'കണ്ണകന്നാൽ ഖൽബകന്നു' എന്ന ചൊല്ലിൽ വിശ്വസിച്ച് അവളിരിക്കെ, ഉറച്ചതീരുമാന ശക്തിയാൽ അവന്റെ ഫോൺ കോളുകൾ പോലും അറ്റെന്റ് ചെയ്യാതെ, ഉള്ളിലുയർന്നു പൊങ്ങുന്ന വിഷമത്തിരമാലകളെ മനസ്സിന്റെ കട്ടിഭിത്തികളുപയോഗിച്ചവൾ തടഞ്ഞു നിർത്തി... പക്ഷെ അകലും തോറും അവനിലേക്ക് അടുക്കാനുള്ള ത്വര അവളിൽ കൂടിക്കോണ്ടിരുന്നു, പ്രണയിതാവായല്ല, ആ പഴയ കൂട്ടുകാരിയായി,പക്ഷേ അത് ഒരിക്കലും നടക്കില്ല,അവൾക്ക് വ്യക്തമായി അറിയാമത്.. അങ്ങിനെ നികത്തപ്പെടാതെ ആ വിടവു അങ്ങിനെ കുറേ നാൾ അവളിൽ കിടന്നു..


വീട്ടിലിരുന്നു മുഷിഞ്ഞ നാളുകളിൽ ഒന്നിൽ അവൾ ഒരു കമ്പ്യൂട്ടർ കോഴ്സിനു ചേർന്നു.. അവിടെ അവൾക്ക് നിറയെ കൂട്ടുകാരെ കിട്ടി.. അല്ല അവർക്കു അവളെ കൂട്ടുകാരിയായി കിട്ടി..അവളെ പോലെ ഒരാളെ കൂട്ടുകാരിയാക്കാൻ ആരുമാഗ്രഹിച്ചു പോകും... 
അവൾക്കു കല്യാണപ്രായമായി, കല്യാണാലോചനകളായി, കൂട്ടത്തിൽ ഏറ്റവും യോഗ്യനെന്നു തൊന്നിയ ഒരാളെ കൊണ്ട് കല്യാണവും കഴിപ്പിച്ച്, അങ്ങിനെ അങ്ങിനെ ഈ കഥ തീരേണ്ടതാണ്.. പക്ഷെ കഥയിലെ നായകതുല്യനായ ഒരു കഥാപാത്രത്തിന്റെ എന്റ്രി ഈ സമയത്താണ് ഉണ്ടായത്..


ദൈവത്തിന്റെ സൂത്രധാര വൈഭവം അപാരമാണ്, സാന്ദർഭികമായി ആരെ രംഗത്തിറക്കണമെന്ന് അദ്ദേഹത്തിനു നന്നായറിയാം.. അങ്ങിനെ നായികയുടെ മുന്നിലേക്ക് കഥയുടെ ഗതി നിർണ്ണയിച്ച ഈ കഥാപാത്രം ആഗതനാകുന്നു.. അവളുടെ പഴയ ഒരു സ്കൂൾ ഫ്രെണ്ട് ആണീ കക്ഷി.. അവിചാരിതമായി അവർ ഇരുവരും കണ്ടുമുട്ടുന്നു.. ഒരു വിടവു നികത്തപ്പെടാൻ ആ കണ്ടുമുട്ടൽ ധാരാളമായിരുന്നു.. അവൾ ഈ  പുതിയ കഥാപാത്രത്തിൽ അവളുടെ പ്രണയിതാവിനെ കണ്ടെത്തി, പ്രണയിതാവെന്നുള്ള ആ സ്ഥാനം പുതിയവനു നൽകിക്കഴിഞ്ഞപ്പോൽ പഴയവനെ ബെസ്റ്റ് ഫ്രെണ്ട് എന്ന സ്ഥാനത്ത് തിരികെ കൊണ്ട് വന്നു പ്രതിഷ്ടിക്കാൻ അവൾക്ക് സാധിച്ചു... അവനോട് അവൾ ഈ പുതിയ ബന്ധത്തെ പറ്റി പറയാനേ പോയില്ല.. ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്..  അവനു ഇങ്ങിനെയൊരു മാറ്റം ഉണ്ടായികഴിഞ്ഞപ്പോൾ അവളുടെ മനസ്സിലും മാറ്റങ്ങളുണ്ടാവാൻ തുടങ്ങി, പുതിയ കൂട്ടുകാരനെ എന്താവശ്യത്തിനാണൊ ഒരു സ്ഥാനത്ത് പ്രതിഷ്ടിച്ചത് അത് ഇപ്പോൾ ആവശ്യമില്ലാതായിരിക്കുന്നു... നായകനും നായികയും ഒന്നു ചേർന്ന സ്ഥിതിക്കു ആ പുതിയ കഥാപാത്രത്തെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടെന്ന് ദൈവത്തിനും തോന്നിക്കാണില്ല.. അല്പം താമസിച്ചിട്ടാണെങ്കിലും പുതിയവനു കാര്യങ്ങളെല്ലാം മനസ്സിലായി, അവൻ ജീവനു തുല്യം സ്നേഹിക്കുന്ന അവൾക്കു ഒരു നല്ല ജീവിതമുണ്ടാവൻ താൻ ഒരു ശല്യമാവരുത് എന്ന് തോന്നിയവൻ സ്വയം പിൻ മാറി.


[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]

41 comments:

  1. ""[NB: കഥ ഇവിടെ തീരുന്നില്ല ഇതു ഒന്നാം ഘട്ടം മാത്രം]""}}

    ഇതല്ലേലും ഇങ്ങനെ ഒറ്റയടിക്കു തീരാനും പാടില്ല...

    ഇനിയെന്തൊക്കെ അനുഭവിക്കാനിരിക്കുന്നു.. :)

    ReplyDelete
  2. ഇതിൽ കണ്ണൻ നായരുടെ റോൾ എന്താണ്..?? സുഹൃത്തോ കാമുകനോ? എന്തായാലും കഥ കൊള്ളാം.. ഈ കഥയിൽ നിന്നും പലതും പഠിക്കേണ്ടിയിരിക്കുന്നു.. സ്നേഹിക്കുന്നത് നോക്കിയും കണ്ടും വേണം എല്ലാവർക്കും എല്ലാവരേയും സ്നേഹിച്ചു കൂടാ..(അഭിപ്രായങ്ങൾ ഒരു ബ്ലോഗ് സുഹൃത്ത് എന്ന നിലയിൽ മാത്രമെടുക്കുമല്ലോ, എടുക്കണം)

    ReplyDelete
  3. പോസ്റ്റിന്റെ പേര് കേട്ടപ്പോള്‍ നിറം സിനിമയുടെ കഥപോലെ തോന്നി.. എന്തായാലും സംഭവം നന്നായിട്ടുണ്ട്. നാട്ടിലെ ഈ പൊള്ളുന്ന വേനലിലും ബൂലോകത്ത് പ്രണയ കഥകള്‍ അണപൊട്ടി ഒഴുകുകയാണല്ലോ. ഇതൊക്കെ വായിക്കുമ്പോള്‍ കോളേജില്‍ പഠിച്ച കാലത്ത് നല്ല രീതിയില്‍ പ്രേമിച്ചു നടക്കാന്‍ കഴിയാഞ്ഞതില്‍ ഇപ്പോള്‍ ദുഃഖം തോന്നുന്നു.. :( കഴിഞ്ഞതിനെ കുറിച്ച് ഓര്‍ത്ത്‌ കണ്ണീര്‍ ഒഴിക്കിയിട്ട് എന്ത് കാര്യം അല്ലെ.. കണ്ണാ.. രണ്ടാം ഘട്ടത്തിനായി കാത്തിരിക്കുകയാണ്.. :)

    ReplyDelete
  4. വളരെ നല്ല രസത്തോടെ വായിച്ചു..ബാക്കിയും എഴുതൂ...

    ReplyDelete
  5. എങ്ങനെയൊക്കെ പറഞ്ഞാലും,
    കെട്ടിക്കഴിഞ്ഞു തുടങ്ങുന്ന പ്രണയത്തിനൊക്കില്ല മക്കളേ..
    നിങ്ങളീ പറഞ്ഞു കൂട്ടുന്ന പ്രണയങ്ങളൊന്നും...!!?
    ഏതായാലും ബാക്കികൂടി പറയ്‌..
    കേള്‍ക്കട്ടെ.

    ReplyDelete
  6. പെട്ടെന്ന് തീര്‍ക്കരുത്, പ്രണയാനുഭവങ്ങള്‍ നല്ല ഒഴുക്കോടെ വായിക്കാനെപ്പോഴും ഒരു രസമാണ്...!

    ReplyDelete
  7. നല്ല പ്രമേയങ്ങള്‍ പ്രതീക്ഷിക്കുന്നു ,

    ReplyDelete
  8. കൊള്ളാം!! പക്ഷെ ഇതില്‍ ലേഖകന്‍ ആരാണെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാം???? ദോസ്ത് ഓര്‍ ലവര്‍?

    ReplyDelete
    Replies
    1. രണ്ടും കലർന്ന ഉരുവം നാൻ.. ഹ ഹ
      കേട്ടിട്ടില്ലേ, ദൈവം പാതി മിറുഗം പാതി എന്ന്, അതുപോലെ

      Delete
    2. അല്ല അനോണിമസേ അറിഞ്ഞെട്ടെന്തിനാ??

      Delete
  9. ആര് വേണമെങ്കിലും പ്രേമിക്കട്ടെ.......ഒടുക്കം ദുരന്തമാകാതിരുന്നാല്‍ മതി.........പറഞ്ഞ രീതി ഇഷ്ടമായി കണ്ണാ........ബ്ലോഗില്‍ ഇപ്പോള്‍ തുടര്‍ക്കഥകളുടെ കാലമാണെന്ന് തോന്നുന്നു അല്ലെ?

    ReplyDelete
  10. kollam..aa thazhathe chithram enik ishtaayi..ithile naayakan edwardum nayika bella swanum 2nd hero jacob um aano? hi hi..adutha bhagam "breaking dwan" waiting for it kanna kanna...
    offline: story kollam..i was juz kidding..ketto..

    ReplyDelete
  11. താങ്കള്‍ക്കിനിയും നേരം വെളുത്തിട്ടില്ലെ? കഷ്ടം...

    ReplyDelete
  12. കണ്ണാ.. എനിയ്ക്ക് തോന്നിയ ഒരഭിപ്രായം പറയട്ടെ?... കഥയില്‍നിന്നും മാറി നിന്ന് മൂന്നാമനായി കഥ പറയുന്നതിനേക്കാല്‍ നല്ലത് കഥാപാത്രമായി കഥ പറയുന്നതായിരുന്നു. അങ്ങനെയെങ്കില്‍ പ്രണയത്തിന്റെ തീവ്രതയിലേക്കും വികാരഭാവങ്ങളിലേക്കും കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ കഥാകാരനാകുമായിരുന്നു. ഇത് സ്ത്രീ കഥാപാത്രം പറയുന്ന കഥയാണെങ്കില്‍ എന്റെ ജീവിതവുമായി ചെറിയ സാമ്യം ഉണ്ടാകുമായിരുന്നു... ക്ലൈമാക്സ് ഒഴികെ.
    നന്നായി ഇഷ്ടപ്പെട്ടു... ആശംസകള്‍

    ReplyDelete
  13. ഹൊ പ്രണയം
    കൊള്ളാം ,,,,,
    പ്രണയം എല്ലാവരിലുമുണ്ട് ഭ്രാന്ത് ആര്‍കും വരാം സൂക്ഷികണം

    ReplyDelete
  14. പ്രണയിക്കുന്നവര്‍ അത്യാവശ്യം വായിക്കണ്ട ഒരു ലേഖനം മാതിരി തോന്നി

    ReplyDelete
  15. കഥ കൊള്ളാം.
    സുഹൃത്ത്ക്കള്‍ തമ്മില്‍ പ്രണയിക്കാന്‍ എളുപ്പമായിരിക്കും, എന്നാല്‍ പ്രണയിതാക്കള്‍ തിരിച്ചു വെറും സുഹൃത്ത്ക്കള്‍ ആവാന്‍ ബുദ്ടിമുട്ടാണ്.

    ReplyDelete
  16. പ്രണയകഥകൾ തീരില്ല.
    അതിങ്ങനെ
    പ്രേമിച്ചും കലഹിച്ചും
    ഇണങ്ങിയും പിണങ്ങിയും
    അടിച്ച് പിരിഞ്ഞും …………
    അപ്പോഴും
    പ്രണയം പൂത്ത് ……..പൂത്ത്…..

    ReplyDelete
  17. ഒരു നല്ല സുഹൃത്തിനു ഒരു പ്രണയി ആകാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.. മറിച്ച് ഒരു യഥാര്‍ത്ഥ പ്രണയി എന്നും നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ കൂടിയായിരിക്കും...നന്നായിട്ടുണ്ട്.

    ReplyDelete
  18. കഥാഗതി സൂപ്പര്‍ , ഒരു മികച്ച തിരക്കഥ പോലെ , ചെറിയൊരു ആവശ്യത്തിനായാണ് ഇടയ്ക്ക് ഒരുത്തനെ കൊണ്ട് വന്നത് ... ചില സിനിമയില്‍ കാണുന്ന പോലെ അവനെ വച്ച് ആവശ്യമില്ലാത്ത ഷോട്ടുകള്‍ എടുക്കാതെ ആവശ്യം കഴിഞ്ഞപ്പോ നൈസായിട്ടു മാറ്റി ........ പിന്നെ താങ്കള്‍ക്കു പക്വത വന്നു എന്ന് തോന്നുന്നു ....അല്ല പ്രണയത്തില്‍ കൈ വച്ചത് കൊണ്ട് പറഞ്ഞതാ

    ReplyDelete
  19. പ്രണയം ഇഷ്ടമായല്ലോ...

    ആശംസകള്‍...

    ReplyDelete
  20. ബാക്കിം കൂടി പോരെട്ടെന്നെ !
    ആശംസകള്‍ !

    ReplyDelete
  21. പ്രണയത്തെ പറ്റി ഞാനും ഒത്തിരി എഴുതിയിട്ടുണ്ട്. എഴുതാന്‍ ഏറെയുള്ള മടുപ്പ് തോന്നാത്ത ഒരു വിഷയം.
    ഇപ്പോള്‍ ബ്ലോഗ്‌ സുന്ദരമായിരിക്കുന്നു. വായിക്കാന്‍ ഏറെ സഹായകമായ വലിപ്പമുള അക്ഷരങ്ങള്‍

    ReplyDelete
  22. കൂട്ടുകാര്‍ക്കു ലവേര്‍സ് ആകാം.പക്ഷെ ലവേര്‍സ്നു ഒരിക്കലും തിരിച്ചു കൂട്ടുകാരാവാന്‍ കഴിയില്ല.പ്രണയ കഥ നന്നായിരിക്കുന്നു.പക്ഷെ ഇത്ര ചുരുക്കണ്ടാരുന്നു.ആസ്വദിച്ചു വന്നപ്പോഴേക്കും അവസാനമായി. തുടര്‍ച്ച പ്രതീക്ഷിക്കുന്നു..ആശംസകള്‍

    ReplyDelete
  23. കഥ തീരുന്നില്ല, കാരണം ഇനിയെന്തൊക്കെ കണാനിരിക്കുന്നുവല്ലേ....:)

    ReplyDelete
  24. നന്നായി പറഞ്ഞു കണ്ണന്‍. ഇതിലെ ഒരു വരി വല്ലാതെ ഹൃദയത്തില്‍ തട്ടി..

    കൂട്ടുകാർക്ക് ലൗവേർസ് ആകാം പക്ഷേ ലൗവേർസിനൊരിക്കലും തിരിച്ച് കൂട്ടുകാരാകാൻ കഴിയില്ല.. തികച്ചും സത്യമായ വരികള്‍.. ഇനി അതെന്തെന്നൊരു കുനിഷ്ട് ചോദ്യം വേണ്ട :)

    ReplyDelete
    Replies
    1. ഹ ഹ ഊഹിച്ചെടുത്തോളാം

      Delete
  25. ' ഇത്ര നാളും മിണ്ടാതെ കാണാതെ ഇരുന്നതിലൂടെ അവനും കുറെയൊക്കെ മാറിയിരുന്നു, അനാവശ്യമായ വാശികളും രീതികളുമെല്ലാം ഉപേക്ഷിച്ച് ഒരു നല്ല ആൺകുട്ടിയായ് അവൻ മാറിയിരുന്നു, അവന്റെ ഈ മാറ്റം അവളെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്...'
    ഒരു വില്ലന്റെ ആവശ്യം ചിലപ്പോള്‍ നല്ലതിനാവും അല്ലെ മാഷെ !
    അടുത്ത ഭാഗത്തില്‍ വില്ലന്‍ തിരിച്ചു വരാം ...
    കാത്തിരിക്കുന്നു ....

    ReplyDelete
  26. കൊള്ളാം,ക്ലൈമാക്സ് എന്തായിരിക്കും?.രസകരമയിരിക്കുമോ?ദുരന്തമായിരിക്കുമോ?കാത്തിരിക്കുന്നു.

    ReplyDelete
  27. ഈഗോയുടെ മഞ്ഞു മലയില്‍ തട്ടി തകരാതിരിക്കട്ടെ ഓരോ ടൈറ്റാനിക്കും

    ReplyDelete
  28. ഹ ഹ ഹ എന്നിട്ടെന്തായി? ഞാന്‍ വിചാരിച്ചു പുതിയവന്‍ വില്ലനായി വരുമെന്ന്...ഇതിപ്പൊ അവന്‍ പിന്മാറിയ സ്ഥിതിക്കു...അതോ അതിനിടെ നായകനു പുതിയൊരുത്തിയെ കിട്ടിയോ???

    ReplyDelete
  29. ഇത് കൊള്ളാല്ലോ............
    (ഡാ..ഇത് നിന്റെ ആത്മ കഥ പോലുണ്ടല്ലോ ...................?)

    ReplyDelete
  30. ഇങ്ങനെയൊന്നും പറഞ്ഞ് എന്നെ വിഷമിപ്പിക്കല്ലേ.......ഞാൻ ഇപ്പോൾ ഒരു കാമുകനാണ്.........

    ReplyDelete
  31. ഒന്നാം ഭാഗം വായിച്ചു .. രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു

    ReplyDelete
  32. രണ്ടാം ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു...നന്നായിയിരിക്കുന്നു ....

    ReplyDelete
  33. കിടിലം കഥ തന്നെ...അനുഭവം ആണോ???

    ReplyDelete
  34. കണ്ണാ..!! ഒന്നാം ഭാഗം ഇഷ്ടപ്പെട്ടു ട്ടോ...രണ്ടാം ഭാഗം എപ്പോള്‍ ഉണ്ടാവും...? കാത്തിരിക്കുന്നു.....

    ReplyDelete
  35. valare nalla avatharanam....pranayakadha nannaayi.....

    ReplyDelete
  36. വരാന്‍ താമസിച്ചു പോയി. തെരക്കായിരുന്നു കേട്ടൊ

    രസകരമായി വായിച്ചുപോകാന്‍ പറ്റി

    എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടാകും ഇതുപോലെ ചില ഭാഗങ്ങള്‍ അല്ലെ?

    ReplyDelete
  37. പ്രണയം



    വൃചിക മാസത്തിലെ
    കുളിരു പോലെ
    പൌർണമിയിൽ പരന്നൊഴികിയ
    പൂനിലാ വുപൊലെ
    കാനന നിഗൂടതയിലെ
    പച്ചപ്പു പോലെ
    പടർന്നും പരന്നും
    പ്രണയം

    അത് യ്യൌവ നാവസ്തയിലാണ്
    മനമറി ഞ്ഞ്
    മേ നി യറി ഞ്ഞ്‌
    നിശ്വാസ മള ന്ന്‌ , മിടിപ്പറിഞ്ഞ് .

    പിന്നീടെ പ്പോഴോ
    കർക്കി ടകത്തി ന്ടെ ഇരുണ്ട
    ഏതോ ഒരു രാത്രിയിൽ
    ആലോരസങ്ങളുടെ
    ഒരു മിന്നൽ പിണർ
    ചില്ലിട്ട ഒരു ചിത്രമായി
    മനസ്സി ന്ടെ ചുവരിൽ തൂങ്ങി .

    വാർധക്യതിലെക്ക് കടക്കുകയായിരുന്നു
    അപ്പോൾ പ്രണയം .

    നടത്തതിനൊരു ചരുവ്
    നിശ്വാസങ്ങൾ ഇടയ്ക്കിടെ
    ദീർഘാ വസ്ഥയിൽ
    അഴിഞ്ഞുലഞ്ഞ കൂന്ത്തൽ പോലെ
    നിലാവിൽ നിഴലുകൾ ചിതറികിടന്നു .

    ആതുരാവസ്ഥയിൽ
    മൌനത്തി ന്ടെ മരുന്നുകളും
    നൊമ്പരതിന്ടെ കിഴികളും
    പരിഭവത്തിൻ കുഴമ്പുകളും
    വിധിയായി കിട്ടി .

    നാട്ടു വൈദ്യം എല്ക്കാതയപ്പോൾ
    പ്രണയം ശോ ഷിച്ചു ശോഷിച്ചു വന്നു
    ഒടുവിലൊരു കണിയാന്ടെ
    കവിടി നിരത്തിയ പലകയിൽ
    എണ്ണ പെട്ട അതിൻടെ നാളുകൾ തെളിഞ്ഞു .

    ഇപ്പോൾ
    പുനർജനിയുടെ മന്ധ്രങ്ങൾ ഉരിവിട്ടു
    പ്രണയം കാത്തു കിടക്കയാണ്‌ .

    അതേറ്റു ചൊല്ലുന്ന താണീ
    ഇലകളുടെ നിലക്കാത്ത മർമ്മരം .

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...