Sunday, March 27, 2011

സുന്ദർരാജ് സാറിനു ആദരാഞ്ജലികൾ

12 comments:

 1. ഞാന്‍ സുന്ദര്‍ രാജ് ... അധ്യാപക ദമ്പതികളുടെ മകനായി 1961 ല്‍ ജനനം പുസ്തകങ്ങള്‍ മാത്രമായിരുന്നു ചെറുപ്പത്തില്‍ കൂട്ടുകാര്‍ . പുറമേരി കടത്തനാട് രാജാസ് , ഗുരുവായൂരപ്പന്‍ കോളേജ് , വെങ്കിടേഷ് കോളേജ് ( ബാംഗ്ലൂര്‍ ) എന്നിവിടങ്ങളില്‍

  വിദ്യാഭ്യാസം.. അടിയന്തരാവസ്ഥക്കാലത്തെ കോളേജ് ജീവിതം എന്‍റെ ജീവിതം മാറ്റി മറിച്ചു. ചെറുത്തു നില്പ്പിന്‍റെ ദുര്‍ബലമായ ശബ്ദങ്ങളോടൊപ്പം ഞാനും കൂടി ..അന്നത്തെ സിനിമ, കല , സാഹിത്യം എല്ലാം അതിനു പ്രേരണയായി. എന്‍റെ നാട്ടില്‍ ( പുറമേരി) സമാന മനസ്കരായ ഞങ്ങള്‍ ഏഴു പേര്‍ അടിയന്താരവസ്തക്കെതിരെ ഒരു വൈകുന്നേരം ജാഥ നടത്തി. ടൌണ്‍ ചുറ്റി തുടങ്ങിയേടത്തു ജാഥ എത്തും മുന്‍പ് പോലീസെത്തി. ( കോണ്‍ ഗ്രസ്സുകാര്‍ക്ക് സ്തുതി.) . അന്ന് രാത്രി ലോക്കപ്പില്‍ കിടന്നു. കമ്മുനിസ്റ്റ്‌ കുടുംബമായിരുന്നിട്ടും വീട്ടുകാര്‍ ഞാന്‍ നന്നാവില്ലെന്നു കണ്ടു ബാംഗ്ലൂറിലേക്ക് നാട് കടത്തി. തിരിച്ചെത്തിയ എന്നെ എതിരേറ്റത് ചിതറി പ്പോയ വിപ്ലവ സ്വപ്നങ്ങളും ചീറ്റി പ്പോയ വസന്തത്തിന്‍റെ ഇടി മുഴക്കങ്ങളും മാത്രം. ..

  കുടുംബ പശ്ചാത്തലവും വെറുതെയിരിക്കാന്‍ കഴിയാത്ത എന്‍റെ പ്രകൃതവും എന്നെ സി പി ഐ എമ്മില്‍ എത്തിച്ചു. 81 മുതല്‍ 89 വരെ ഞാന്‍ പാര്‍ടി അംഗ മായിരുന്നു 81 ല്‍ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'സഹകാരി ' യായി തിരഞ്ഞെടുക്കപ്പെട്ടു.1980 മുതല്‍ അധ്യാപകന്‍.തൊഴിലിനോട് കഴിയാവുന്നത്ര കൂറ് പുലര്‍ത്താന്‍ ശ്രമിച്ചിട്ടിട്ടുണ്ട്‌. പുതിയ സങ്കേതങ്ങള്‍ കണ്ടെത്താനും പ്രയോഗിക്കാനും
  ഉള്ള ശ്രമം തുടരുന്നു. ദേശീയ തലത്തില്‍ നിരവധി സെമിനാറുകള്‍ , ചര്‍ച്ചകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
  2006 ല്‍ NATIONAL INNOVATIVE TEACHER AWARD നു അര്‍ഹത നേടി വിവാഹ ജീവിതം മറ്റൊരു വഴിത്തിരിവായി. പൊതു രംഗം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. തുടക്കം മുതലേയുള്ള വൈരുധ്യം മൂര്‍ച്ചിച്ചു ഞങ്ങള്‍ക്ക്ഒടുവില്‍ വഴി പിരിയേണ്ടി വന്നു. ഇപ്പോള്‍ പ്രതീക്ഷിക്കാനോ കാത്തിരിക്കാനോ ഒന്നുമില്ലെങ്കിലും സംതൃപ്തന്‍ .... ഒരു മകള്‍..ബി ടെകിന് പഠിക്കുന്നു.

  ReplyDelete
 2. അദ്ദേഹത്തിന്റെ അവ്സാന ബ്ലോഗു പോസ്റ്റ്: http://viewsinnet.blogspot.com/2011/03/blog-post_24.html

  ReplyDelete
 3. ആദരാഞ്ജലികള്‍

  ReplyDelete
 4. കാല്‍ നൂറ്റാണ്ട് കാലം അടി വാങിയും (ഒരിക്കല്‍ തിരിച്ചു കൊടുത്തും) ഇണങ്ങിയും പിണങ്ങിയും സംസാരിച്ചും ഉടക്കിയും അങ്ങിനെ ഒരുപാടു ഓര്‍മ്മകള്‍.
  ഞങ്ങളുറ്റെ സ്കൂളിനെ, ഉപജില്ലയിലെ ഏറ്റവും നല്ല എല്‍ പി ആക്കിയതിന്റെ ക്റെഡിറ്റ് മാഷിനു മാത്രം.

  ഈ പ്രാവശ്യം ഇങ്ങോട്ടു വരുമ്പോഴും യാത്രയയക്കാന്‍ മാഷ് ഉണ്ടായിരുന്നു.

  മാഷുമായി ഒരാഴ്ച മുന്‍പ് സംസാരിചിരുന്നു (മാഷിന്റെ കഴിഞ്ഞ ഒരു പോസ്റ്റില്‍ ഉണ്ടായ വ്യക്തിപരമായ ഒരു പരാമര്‍ഷം ഒഴിവാക്കന്‍ പറയാന്‍, മിനുട്ടുകള്‍ക്കകം മാഷ് അതു തിരുത്തി നാട്ടില്‍ ഉണ്ടാവാമായിരുന്ന ഒരു പ്രശ്നം ഒഴിവാക്കി ഒരു മാത്രികാ ബ്ലൊഗ്ഗര്‍ ആണു മാഷ് എന്നു തെളിയിച്ചു).

  മാഷിനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകല്‍ ഒരു കമന്റില്‍ ഒതുക്കാന്‍ കഴിയില്ല, പക്ഷെ പെട്ടെന്നു ഒരു പോസ്റ്റ് ഇടാനുള്ള ഒരു മനസ്സും വരുന്നില്ല.

  മാഷിന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ട്,
  മാഷിന്റെ തന്നെ വാക്കുകളില്‍ മാഷിന്റെ ഏറ്റവും ഇഷ്ട ശിഷ്യന്‍ - (ഇതിലും വലിയ ഒരു അവാര്‍ഡ് വിധ്യാഭ്യാസ ജീവിതത്തില്‍ ഒരു ശിഷ്യനു എവിടുന്നു കിട്ടാന്‍?)

  ReplyDelete
 5. മാഷെ അങ്ങു യാത്രയായല്ലൊ!
  തുടങ്ങിവെച്ച ചർച്ചപോലും മുഴുവനാക്കാതെ....
  ഞങ്ങൾക്ക്‌ വിഷയം നൽകി അങ്ങ്‌ വിടവാങ്ങുകയായിരുന്നൊ......?

  ReplyDelete
 6. ബ്ലൊഗ് സൌഹ്ര്ദത്തിന്റെ വില ഞാൻ അറിയുന്നു.....ആദരാഞ്ജലികള്..

  ReplyDelete
 7. ആദരാഞ്ജലികള്‍ ....

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...