Wednesday, March 23, 2011

അടുത്ത ബെല്ലോടു കൂടി...

രു റൊമാന്റിക്ക് സ്റ്റോറി ആയിരുന്നു മനസ്സിൽ..പിന്നെ അതു വേണ്ടാന്നു വെച്ചു... അല്പം തത്വചിന്ത ആവാന്നു കരുതി..അല്ല പിന്നെ..

നമ്മളിൽ ഭൂരിഭാഗം പേരും നാടകവും സിനിമയും ഒക്കെ കാണുന്നവരല്ലെ.. എപ്പോഴെങ്കിലും നാം അഭിനയിച്ചു കൊണ്ടിരിക്കുന്ന നാടകത്തെ പറ്റി ഓർമ്മിചിട്ടുണ്ടോ,ചിന്തിച്ചിട്ടുണ്ടോ? അതെ ജീവിതമാകുന്ന നാടകത്തെപ്പറ്റി ആണു പറഞ്ഞു വരുന്നത്. ദൈവം എന്ന സൂപ്പെർ സംവിധായകൻ എഴുതി സംവിധാനം ചെയ്യുന്ന നാടകത്തിലെ വിവിധ അഭിനേതാക്കൾ ആണു നാം..ഓരോ മനുഷ്യജീവിക്കും വ്യക്തമായ ഒരു റോൾ ഉണ്ടാകും ഈ നാടകത്തിൽ.. ദൈവം രചിച്ച ഈ നാടകം തുടങ്ങിയത് എന്നെന്നോ അവസാനം എന്നെന്നോ നമുക്കാർക്കും അറിയില്ല.. വലിയ കഥക്കുള്ളിലെ ഉപകഥകളിലെ കഥാപാത്രങ്ങളാണു നാം.. ചില കഥകളിൽ നാം ആയിരിക്കാം സെന്റർ ക്യാരക്ടർ,എപ്പോഴും അങ്ങിനെ ആവണമെന്നില്ല.. ചിലപ്പൊൾ സപ്പൊർട്ടിങ്ങ് കഥാപാത്രം ആയിരിക്കാം, ജൂനിയർ ആർടിസ്റ്റ് ആയിരിക്കാം.. മറ്റ് ചിലപ്പോൾ ആകാൻ ഇഷ്ടപ്പെടാത്ത വില്ലൻ റോളും ആവാം, ചില സമയങ്ങളിൽ നല്ല ഒഴുക്കോടെ നീങ്ങുന്ന കഥയിൽ ട്വിസ്റ്റ് ഉണ്ടാക്കാൻ നിയോഗിക്കപ്പെടുന്ന സ്പെഷ്യൽ അപ്പിയറൻസും ആകാം.


നാടകത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ ഒരിടത്തു പോലും കഥാപാത്രങ്ങൾ ആയി ആരൊക്കെ വരും എന്നു ഈ സംവിധായകൻ പറയാറില്ല.. നായകൻ ആരെന്നോ, നായിക ആരെന്നോ, വില്ലൻ ആരെന്നൊ.. ഒന്നും ഒന്നും നമ്മുടെ സംവിധായകൻ സൂചിപ്പിക്കാറില്ല.. ചിലപ്പോൾ നമ്മുടെ റോൾ എന്തായിരുന്നു എന്ന് ആ ഉപകഥ തീർന്നു കഴിഞ്ഞാലേ പിടികിട്ടൂ..ചിലപ്പോൾ തീർന്നു കഴിഞ്ഞാലും കഥയുടെ പൊരുൾ കിട്ടാതെ വരാം...കഥാപാത്രങ്ങൾ എത്ര സമയം രംഗത്ത് ഉണ്ടാകമെന്നു പോലും അറീയാത്ത, അറിയിക്കാത്ത ഒരു വിചിത്ര കലാരൂപമാണു ഇത്...

ഈ സംവിധായകന്റെ കയ്യിൽ എല്ലാ കഥാപാത്രങ്ങളും സുരക്ഷിതരാണു.. ഒരോ കഥയും എഴുതുന്നതിലും രംഗത്ത് അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിലും അദ്ദേഹത്തിനുള്ള വൈദഗ്ധ്യം അപാരമാണു. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്. നമ്മളുടേതായ ഒരു കഥ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ട് തീർച്ച.. പക്ഷേ ചിലപ്പോൾ ആ കഥ നാടകമായി രംഗത്ത് വരാൻ അല്പം കാലതാമസം എടുത്തേക്കാം. സന്തോഷവും സമാധാനവും നിറഞ്ഞ നമ്മുടെ സ്വന്തം കഥ അരങ്ങിലെത്താൻ കാത്തിരിക്കുക തന്നെ! ചുട്ടി കുത്തി വസ്ത്രം അണിഞ്ഞ് അരങ്ങിൽ കയറാൻ തയ്യാറായി കാത്തുനിന്നുകൊള്ളുക.


[NB:അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നതാണു, കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ഒടേതമ്പുരാൻ ഏലിയാസ് ദൈവം]


20 comments:

  1. ഇതെന്തായിതു സാറെ.. ഒരു അവാർഡ് സിനിമയുടേയോ നാടകത്തിന്റേയോ സ്ക്രിപ്റ്റ് പോലെ ഉണ്ടല്ലോ... ആശയം എനിക്കിഷ്ടമായി.. ഇതൊക്കെ ശരിക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞെങ്കിൽ നന്നായി.. എനിക്ക് ഈ പറഞ്ഞിരിക്കുന്ന കാര്യങ്ങളേക്കല്ല് എനിക്ക് ആശ്ചര്യം തോന്നാറുള്ളത്, ഇൻ ഡയരക്റ്റ് റോളുകളെ കുറീച്ച് ആലോചിക്കുമ്പോഴാണു. പലപ്പോഴും നമ്മൾ അറിയാറില്ല, നമ്മൾ അറിയാതെ തന്നെ ഒരാളുടെ ജീവിതത്തിൽ നമ്മൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്ന്..
    പോസ്റ്റ് നന്നായി.. ആശംസകൾ..

    ReplyDelete
  2. കൊള്ളാം... ആശംസകള്‍

    ഒരു ചോദ്യം... ഒരേസമയം ഒരു വ്യക്തി നായകനും വില്ലനും ആകുന്ന ഒരു സിറ്റുവേഷന്‍ ഏത്?

    ReplyDelete
  3. കിടിലന്‍ മാഷെ ..!
    എന്താ എന്റെ റോള്‍ എന്ന് ഒരുനിമിഷം ചിന്തിച്ചു നിന്നു.
    നല്ല പോസ്റ്റ്‌ .
    അഭിനന്ദനങ്ങള്‍ .........

    ReplyDelete
  4. ദെന്താപ്പോദ്!!?
    ഞാനാകെ വികാരവിജൃംഭിതഗാത്രനായി നിൽക്കുകേണ്.....
    വൈകിക്കല്ലേ!

    ReplyDelete
  5. തത്വ ചിന്ത നടത്തുവാനോക്കെ ഇവിടെ പ്രായം ഉള്ളവര്‍ ഉണ്ട് .കുട്ടികള്‍ ആദ്യം അല്പം പ്രണയം .പഞ്ചാര ,ഒക്കെയായി അടിച്ചു പൊളിക്കു..അഹങ്കാരം കൂടി കയ്യും കാലും ഒടിഞ്ഞു (ആരെങ്കിലും തല്ലി ഒടിച്ചതും ആകാം )കിടക്കുമ്പോള്‍ അല്‍പ്പം തത്വചിന്തയും ആകാം ( സീരിയസായി എടുക്കണ്ട ..ചുമ്മാ )

    ReplyDelete
  6. പിലോസപീ പ്പീ പ്പീ പ്പീ ...

    ReplyDelete
  7. കണ്ണാ ...എന്നോട് തമാശ പറഞ്ഞു അടി കൂടി നടക്കുന്ന നീ തന്നെയോ ഇത് !!! എന്ത് പറ്റി !!

    ReplyDelete
  8. ഞാനും ഒരു അഭിനേതാവ്.....ഈ ലോകമാം നാടക വേദിയിലെ എന്തേ ...

    ReplyDelete
  9. ഇതിനു സോമനാമ്പുലിസം എന്ന് പറയും ..... ( അല്ല പിന്നെ ഏതോ ഒറക്ക പീച്ചയില്‍ എഴുതിയതാ .... അല്ലാതെ ഇത് എഴുതാന്‍ ഇങ്ങാര്‍ക്ക് കഴിയുമോ ?)

    എന്തായാലും ഏട്ടാ കലക്കിട്ടുണ്ട് . പക്ഷെ ഇതേ ഡയലോഗുകള്‍ വേറെയും കുറെ കേട്ടിട്ടുണ്ട് .... ഹി ഹി സത്യം പറ അടിച്ചു മാറ്റി അല്ലെ

    ReplyDelete
  10. കണ്ണാ...ഭൂമി ഒന്ന് കുലുങ്ങി കാണിച്ചപ്പോഴേ എല്ലാവരും വിരണ്ടു തുടങ്ങിയോ?

    ReplyDelete
  11. രമേശ്ജി പറഞ്ഞ പോലെ ചുമ്മാ പോയി അടിച്ചുപൊളിക്കടേയ്..

    ReplyDelete
  12. കൊള്ളാം... ആശംസകള്‍ ,...

    ReplyDelete
  13. എന്റമ്മേ...എന്റെ കണ്ണാ ..കൊള്ളാം ..ഞാനിപ്പളും ചിന്തിച്ചിരിക്കാ...

    ReplyDelete
  14. വരുന്നെടത് വെച്ച് കാണാം , അല്ല പിന്നെ!
    മുല്ല പറഞ്ഞത് മനസ്സിലായില്ലേ?

    ReplyDelete
  15. കണ്ണാ‍ .....കൊള്ളാം... ആശംസകള്‍ ...

    ReplyDelete
  16. മിക്കവാറും നാം പരാതി പറയാറുള്ള കാര്യമാണു, എന്തിനാണു ദൈവമേ എനിക്ക് ഇങ്ങിനെ ഒരു ജീവിതം തന്നതു, എന്തിനാണു എനിക്കു മാത്രം ദു:ഖങ്ങളൂടെ നരകം നീ തീർത്തത്,ദു:സ്വപ്നങ്ങളുടെ മാറാപ്പു തന്നത്,നഷ്ടങ്ങളുടെ കോട്ടകൊത്തളം തീർത്തു തന്നത്... പരാതികൾ കേൾക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടാകും, വരാൻ പോകുന്ന സന്തോഷ പ്രകടനങ്ങൾ മുൻകൂട്ടി കണ്ടുകൊള്ളുള്ള മന്ദഹാസം ആണത്.


    ദൈവം മഹത്വം അറിയാൻ ഞാൻ കാത്തിരിക്കുന്നു………
    മരണശേഷവും;

    ReplyDelete
  17. അന്ത്യ രംഗം എന്ന് എപ്പോള്‍ എന്ന് ആലോചിച്ചിട്ടുണ്ടോ ? മനുഷ്യന് ആലോചിക്കാന്‍ താല്പര്യമില്ലാത്ത വിഷയമാണ്‌..


    നല്ല പോസ്റ്റ്‌ കേട്ടോ..

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...