ചിലപ്പോൾ സിനിമയിലും നാടകത്തിലും സംഭവിക്കുന്ന റ്റ്വിസ്റ്റുകളേക്കാൽ ഗംഭീരമാണ് യഥാർഥ ജീവിതത്തിലേത്.. കഴിഞ്ഞ ദിവസം എന്റെ അടുത്ത കൂട്ടുകാരൻ രാജ് എന്ന വിശാലുമൊത്ത് തൃക്കന്നപ്പുഴ കടപ്പുറം വരെ പോയി, ഡെൽഹിയിൽ വർക്ക് ചെയ്യുന്ന അവൻ ലീവിനു വന്നതാണ്.. എന്നും എപ്പോഴും സന്തോഷവാനായി കാണുന്ന അവൻ ഇന്ന് വല്ലാതെ ഡിസ്റ്റർബ്ഡ് ആണെന്ന് തോന്നി, അത് കൊണ്ട് തന്നെയാണ് അവനേയും കൂട്ടി കടൽത്തീരത്ത് പോകാമെന്ന് കരുതിയത്.. സമയം ഒരു 5 , 5.30 ആയിട്ടുണ്ടാവും.. സൂര്യൻ അസ്തമിക്കാൻ പോകുന്നതേയുള്ളൂ, വേനൽക്കാലമായതു കൊണ്ട് വൈകുന്നേരമായിട്ടും സൂര്യ രശ്മികൾക്ക് ചൂട് കൂടുതലാണ്, എന്നിരുന്നാലും ഒരു പരിധിവരെ കടൽക്കാറ്റ് അതിനെ തരണം ചെയ്യാൻ സഹായിക്കുന്നുണ്ട്.
ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം പറയുകയല്ലാതെ മറ്റൊന്നും അവൻ സംസാരിക്കുന്നില്ല. അവന്റെ ഈ മൗനത്തിന്റെ കാരണം അറിയാനായി അവനോട് തുറന്ന് ചോദിച്ചു,
"ഡാ വിശാൽ നിനക്ക് എന്നോട് എന്തോ പറയാനുണ്ട്, അല്ലെങ്കിൽ എന്തോ നിന്റെ മനസ്സിനെ ഡിസ്റ്റർബ് ചെയ്യുന്നുണ്ട്, എന്താണത്?? പറ"
കടലിനെ ഫെയ്സ് ചെയ്തിരുന്നിരുന്ന അവൻ എന്റെ മുഖത്തേക്ക് ദൃഷ്ടി പായിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ എന്ന് ഞാൻ സംശയിച്ചു..
"കണ്ണാ, നിനക്കറിയാല്ലോ എന്റെ എല്ലാ കാര്യങ്ങളും നിനക്കറിയാം, എല്ലാം നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്.. വിഷമമായാലും സന്തോഷമായാലും എല്ലാം നീയുമായി പങ്ക് വെച്ചിട്ടുണ്ട്.."
"അതേ അതെനിക്കറിയാല്ലോ രാജൂട്ടാ (പൃഥ്വിരാജിന്റെ ഫെയ്സ് കട്ടാണ് വിശാലിനു, അങ്ങിനെ കോളേജിൽ വെച്ച് രാജ് എന്ന പേർ വീണു, അടുപ്പമുള്ളവർ രാജൂട്ടാ എന്നും വിളിക്കും) . നീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ അല്ലേ, എനിക്കറിയാം, എനിക്കറിയാത്ത ഒരു സന്തോഷവും സങ്കടവും നിനക്കില്ല എന്ന്,ഇപ്പോൾ എന്താ സംഭവിച്ചത് എന്തായാലും പറയ്.."
"പക്ഷേ കണ്ണാ നിന്നിൽ നിന്നും ഞാൻ ഒരു കാര്യം ഒളിച്ചിട്ടുണ്ടെടാ..... അതും നിന്നിൽ നിന്ന് 5 വർഷം ഞാൻ ആ കാര്യം ഒളിച്ച് വെച്ചു.. "
ഞാൻ ഒന്നും മിണ്ടിയില്ല, എന്തോ മനസ്സിന്റെ ഉള്ളിൽ ഒരു കനം തോന്നിത്തുടങ്ങി.. എന്റെ ആത്മാർഥ സുഹൃത്ത് എന്നിൽ നിന്ന് ഒരു കാര്യം ഒളിച്ച് വെക്കുക, അതും 5 വർഷം.. അതായത് ഞാനും അവനും കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് നടന്ന സംഭവം ഇത്രകാലം എന്നെ അറിയിക്കാതെ..........!!!
"കണ്ണാ...."
ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു..എന്നിട്ട് പറഞ്ഞു സാരമില്ല, അല്ല നീ എന്ത് കാര്യാ എന്നിൽ നിന്നും ഒളിച്ചത് കേൾക്കട്ടെ...
"കണ്ണാ നിനക്കറിയാല്ലോ, നമ്മുടെ ചാറ്റിൽ ഞാനും നീയും സംസാരിക്കുമ്പോഴൊക്കെ നീ പറയുന്ന കാര്യം, നിന്റെ ബ്ലോഗിനെപ്പറ്റി..."
മും ഞാൻ പറയാറുണ്ട്, എന്റെ ബ്ലോഗിലെ കഥകളും അനുഭവക്കുറിപ്പുകളും വായിക്കണേ എന്ന്, പക്ഷേ അപ്പോഴൊക്കെ നീ എന്നെ കളിയാക്കി പോവാറല്ലേ പതിവു..
"ഞാൻ അങ്ങിനെയൊക്കെ പറയുമെങ്കിലും, നിന്റെ ബ്ലോഗിന്റെ സ്ഥിരം വായനക്കാരനാണ് ഞാൻ.. നീ എഴുതുന്ന എല്ലാം ഞാൻ വായിക്കാറുണ്ട്."
ആ അതൊക്കെ പോട്ടെ നീ എന്നിൽ നിന്ന് ഒളിച്ച കാര്യവും എന്റെ ബ്ലോഗും തമ്മിലെന്താ ബന്ധം...
"അത്.... നീ അവസാനായി പോസ്റ്റ് ചെയ്ത വൺ വേ ലവ് എന്ന കഥ ഞാൻ വായിച്ചിരുന്നു. "
മും അതിനെന്താ, അത് നമ്മുടെ കോളെജിലെ തന്നെ ഒരു കഥയാ,രശ്മിയെപ്പറ്റി എഴുതീതാ....
"നിനക്ക് രശ്മിയെ അത്രയ്ക്ക് ഇഷ്ടമായിരുന്നോ??"
അങ്ങിനെ ചോദിച്ചാൽ എന്താടാ പറയ്ക, അക്കാലത്ത് ഒരുതരം ഇഷ്ടം, എനിക്കത് നിർവചിക്കാൻ ഒന്നും അറിയില്ല, പക്ഷേ എന്തോ ഒന്ന് അവളോട് ഉണ്ടായിരുന്നു, അല്ലാ അത് ഞാൻ അന്നേ നിന്നോട് പറഞ്ഞിരുന്നതാണല്ലോ, നീയും കൂടിച്ചേർന്നല്ലേ അന്ന് ടെക്ക്ഫെസ്റ്റിനു അവളോട് നേരിട്ട് പ്രണയം അറിയിക്കാൻ ഇരുന്ന എന്നെ അത് വേണ്ടാന്ന് പറഞ്ഞ് വിലക്കിയത്..
"...... ഇപ്പോൾ പറയുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്ന് എനിക്ക് നന്നായി അറിയാം എന്നാലും ഇതിപ്പോൾ പറഞ്ഞില്ലേൽ.... "
ഇത്രയും പറഞ്ഞ് കഴിഞ്ഞ് അവൻ ഒന്നു ചുമച്ചു, നിലത്തേക്ക് തെറിച്ച ഉമിനീരിനു ചുവപ്പ് നിറമായിരുന്നു...
"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."
ഏയ് നിനക്കൊന്നുമില്ല, നീയ് എന്താ ഭ്രാന്ത് പറയാണോ? എന്താ നീ ഇങ്ങിനെയൊക്കെ, പഴയ കാര്യങ്ങളൊക്കെ ഓർത്ത് എന്തിനാ വെറുതേ, എന്താ നിന്റെ പ്രശ്നം? എന്താ നിന്റെ അസുഖം?!
"കണ്ണാ.. നീ എന്നോട് ക്ഷമിക്കെടാ, അന്ന് എനിക്ക് അങ്ങിനെയൊക്കെ കാണിക്കേണ്ടി വന്നത് എന്റെ സ്വാർത്ഥത കൊണ്ടാ, അന്നൊരിക്കൽ രശ്മി നിനക്ക് തരാൻ വേണ്ടി ഡേറ്റാ സ്റ്റ്രച്ചറിന്റെ പുസ്തകം എന്റെ കയ്യിൽ തന്നിരുന്നു, നിന്റെ കയ്യിൽ നേരിട്ട് തരാൻ വേണ്ടിയാണ് ലൈബ്രറിയുടെ വാതിലിൽ അവൾ കാത്ത് നിന്നിരുന്നത്, നീ എവിടെയെന്ന് എന്നോട് അന്വേഷിച്ചപ്പോൾ, അവളൂടെ കയ്യിലുള്ള ടെക്സ്റ്റ് നിനക്ക് തരാനുള്ളതാണെന്ന് അറിഞ്ഞപ്പോൾ, അത് ഞാൻ നിന്നെ ഏൽപ്പിച്ചു കൊള്ളാം എന്ന് പറഞ്ഞ് അവളുടെ കയ്യിൽ നിന്നും നിർബന്ധിച്ച് വാങ്ങിയത് ഞാനാ., പക്ഷേ ആ ടെസ്റ്റ് അന്ന് നിന്നെ ഏൽപ്പിക്കാൻ ഞാൻ മറന്നു പോയിരുന്നു, വീട്ടിലെത്തി ബാഗ് തുറന്നപ്പോളാണ് അത് മനസ്സിലാക്കുന്നത്.. എന്തോ കാര്യത്തിനു ബാഗ് വീണ്ടുമെടുത്തപ്പോൾ ആ ടെക്സ്റ്റിൽ നിന്നും എനിക്ക് ഒരു കുറിപ്പ് കിട്ടി, രശ്മി നിനക്കായി എഴുതിയത്.ഇതാ.."
അവന്റെ പേഴ്സ് തുറന്ന് അതിൽനിന്നും പഴകിയ ഒരു കടലാസ്സ് അവനെനിക്ക് തന്നു, അതിൽ മനോഹരമായ കൈപ്പടയിൽ ഇങ്ങിനെ എഴുതിയിരുന്നു
kanna,
I feel, you are something, extra than a friend... :-)
i know you too feels like that?!isnt it?, but why you are so afraid to say that?എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം
എന്നായിരുന്നു അതിൽ!!"
വിശാൽ തുടർന്നു
"രശ്മി നിനക്കായ് എഴുതിയ ഈ കുറിപ്പ് നിനക്ക് തന്നില്ല ഞാൻ, പക്ഷേ കളയാനും തോന്നിയില്ല, നീ നിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം എന്നെ അറിയിച്ചിരുന്നു,അത് പോലെ ഞാനും.. ഒരിക്കൽ എനിക്ക് ഇഷ്ടം തോന്നിയ ഒരു പെണ്ണിന്റെ കാര്യം നിന്നോട് പറയാൻ വന്ന അതേ സമയത്ത് തന്നെയായിരുന്നു നീ രശ്മിയോട് നിനക്കുള്ള ഇഷ്ടം എന്നോട് പറയുന്നതും, നിന്റെ കാര്യം പറഞ്ഞ് കഴിഞ്ഞ് എന്താണ് എനിക്ക് പറയാനുള്ളത് എന്ന് നീ തിരക്കി, അപ്പോൾ ഞാൻ മറ്റെന്തോ പറഞ്ഞ് ഒഴിഞ്ഞു...അത് അത് മറ്റൊന്നുമല്ല.. എനിക്കും നീ ഇഷ്ടപ്പെട്ട അതേ പെണ്ണിനെ,രശ്മിയെ ഇഷ്ടമായിരുന്നു എന്നതാ..."
അവന്റെ മറുപടിയും രശ്മിയുടെ കുറിപ്പും എന്നെ സ്ത്ബ്ധനാക്കിക്കളഞ്ഞു.. മറന്നു തുടങ്ങിയ ഒരധ്യായം, വൺ വേ ലവ് എന്ന് കരുതി സമാധാനിച്ചിരുന്ന ആ സംഭവത്തിനു ഇങ്ങിനെ ഒരു വശം കൂടി ഉണ്ടെന്ന് അറിഞ്ഞപ്പോൾ...............
"ബ്ലോഗിലെ ആ പോസ്റ്റിൽ ,അവൾക്ക് നീ പ്രോജക്റ്റിന്റെ കോഡ് തയ്യാറാക്കി കൊടുത്ത സി ഡിയിൽ ഒരു പ്രണയലേഖനവും ഉൾപ്പെടുത്തിയിരുന്ന കാര്യം പറയുന്നുണ്ടല്ലോ.. ആ സി ഡിയിൽ ആ കത്ത് ഉണ്ടായിരുന്നില്ല! സി ഡിയിൽ നിന്നും നിന്റെ പ്രണയലേഖനം ഞാൻ റിമൂവ് ചെയ്തിരുന്നു,അവളുടെ കയ്യിലെത്തും മുൻപ് ...
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
ഞാൻ അവന്റെ അടുത്ത് നിന്നും വളരെപ്പെട്ടെന്ന് തന്നെ എഴുന്നേറ്റ് കടലിലേക്ക് നടന്നു , പിറകിൽ അവന്റെ ചുമയും വിതുമ്പലിൽ കുതിർന്ന മാപ്പ് പറച്ചിലും കേൾക്കാമായിരുന്നു....
[NB: ട്വിസ്റ്റ് എങ്ങിനുണ്ട്? കഥയുടെ ആദ്യഭാഗം ഇവിടെ ]
ഒരു സാധാരണ ട്വിസ്റ്റ് തന്നെ കണ്ണാ... ഒരുപാട് കേട്ടും കണ്ടും പഴകിയ ട്വിസ്റ്റ്...
ReplyDeleteചോര തുപ്പുന്ന ഫ്രണ്ടിനോട് എന്താണസുഖം എന്ന്പോലും ചോദിക്കാത്ത ദുഷ്ടാ... ;)
sathyam
Deleteതന്നെ? :-P അനോണിയോടിനി മേലാ മിണ്ടൂല
Deleteചിലത് അറിയാതെ ഇരിക്കുന്നതല്ലേ നല്ലത്.
ReplyDeleteചില ഓര്‍മ്മകള്‍ അത് ഓര്‍ക്കാന്‍ ഒരു നീറുന്ന വേദന ഉണ്ടാവും, ചിലപ്പോ ഒരു സുഖമാവും
"കണ്ണാ എന്റെ നാളുകൾ എണ്ണപ്പെട്ടെടാ, ഞാൻ ഇനി അധിക കാലം ഇവിടെ ഈ ഭൂമിയിൽ നിങ്ങൾക്കൊപ്പം ഉണ്ടാവില്ല, അതിനു മുൻപ് എനിക്ക് ഈ കാര്യം നിന്നോട് ഏറ്റ് പറഞ്ഞ് മാപ്പ് ചോദിക്കണം......."
ReplyDeleteഇത്രയും അവന്‍ പറഞ്ഞിട്ട് നീ അവനു മാപ്പുപോലും കൊടുത്തില്ല,അവന്റെ അസുകത്തെ പറ്റി ചോദിച്ചില്ല കഷ്ട്ടമായി കേട്ടോ:)
http://rakponnus.blogspot.com/
ReplyDeleteഇതാണ് ഈ പാവത്തിന്റെ ബ്ലോഗ് നിങ്ങള്‍ അവിടെ വന്നില്ലന്കിലും ഞാന്‍ ഇതില്‍ വരും
NB:സെന്റിമെന്‍സ്:):):)
@ഷബീര്‍ - തിരിച്ചിലാന്‍
ReplyDeleteഅത് ശരി കടലിൽച്ചാടി ചാവാൻ പോണ കണ്ണനോട് സിമ്പതി ഇല്ലല്ലേ.. ഹും!!!
@ഇടശ്ശേരിക്കാരന് ഹ ഹ ഞാൻ എത്തീട്ടൊ അവിടെ..
ReplyDeleteKadhal dhesam film pole.....
ReplyDeleteദുഷ്ടന്‍ കണ്ണാ... നീ കടലില്‍ ചാടിയിട്ടില്ലല്ലോ?? പറ്റിച്ചതല്ലേ..പക്ഷെ കൂട്ടുകാരന്‍ ശരിക്കും ചോര തുപ്പിയതല്ലേ.. ഒന്ന് ചോദിക്കാമായിരുന്നു.നമുക്ക് സൌഹൃദം അല്ലെ വലുത്. നിന്റെ ഗ്ലാമര്‍ വെച്ച് ഇനിയും പെണ്ണ് കിട്ടും :)
ReplyDeleteഇനി ഞാനെന്താ പറയ്യ്വാ..
ReplyDeleteഅല്ല.. ഇനി പറഞ്ഞിട്ടെന്താ....
ഇങ്ങനെ ഓരോ പഴയ കാര്യങ്ങള്‍ പറഞ്ഞ് മനസ്സ് വിഷമിപ്പിക്കരുത് പറഞ്ഞേക്കാം....
പോട്ടെ കണ്ണാ, പെണ്ണ് ഒന്നല്ലെങ്കില്‍ വേറെ കിട്ടില്ലേ. അതിന് ജീവന്‍ കടലില്‍ കൊണ്ടെരിയുക എന്നൊക്കെപ്പറഞ്ഞാല്‍ ആണാണെന്നും പറഞ്ഞ് മീശയും വച്ച് നടക്കണോ?
ReplyDeleteഇഷ്ടായി...
ReplyDeleteഈ ബ്ലോഗു ഡിസൈന്‍ ചെയ്തു ചെയ്തു കിങ്ങിണിക്കുട്ടി സ്റ്റൈല്‍ ആയി ..അലങ്കാരങ്ങള്‍ക്കു ഒരു കുറവുമില്ല ...പുറം മോഡികള്‍ സ്വസ്ഥവും സുന്ദരവുമായ എഴുത്തിനും വായനയ്ക്ക് തടസമാകാതെ ശ്രദ്ധിക്കുക .
ReplyDeleteഎഴുതിയ വിഷയത്തെ പ്പറ്റി :എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ ..
ഇതാ കണ്ണാ.. പെണ്ണിന്റെ കാര്യം വരുമ്പോ ഒരു ചങ്ങായിയെയും വിശ്വസിക്കാന്‍ പറ്റൂലാ.. ഇടിച്ചവന്റെ നെഞ്ചാങ്കൂടിളക്കിയോ...?? :-)
ReplyDeleteപെണ്ണിനും മണ്ണിനും വേണ്ടിയാണ് ഈ കാണുന്ന ഇതിഹാസങ്ങളില്‍ മഹായുദ്ധങ്ങള്‍ ഉണ്ടായിരിക്കുന്നത് നമ്മള്‍ വായിച്ചിരിക്കുന്നത്.. എന്തായാലും പോട്ടെ.. നുമ്മടെ ചങ്ങായി അല്ലെ.. വിട്ടേക്കാം ലവനെ..
മുന്‍പ് വായിച്ച one way love എന്ന കഥയെ തുടര്‍ന്നുള്ള ഈ ട്വിസ്റ്റ് എന്തായാലും കലക്കി... ഇനിയും ഈ കഥയില്‍ ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
(അല്ലാ.. ഇങ്ങള് ഇത് മെഗാസീരിയല്‍ ആക്കാനുള്ള പ്ലാന്‍ ആണോ..??)
ഈ പറക്കുന്ന തുമ്പിയെ പിടിച്ചു കല്ലെടിപ്പിക്കാന്‍ പറ്റൊന്നു ഞാനൊന്ന് നോക്കട്ടെ.. ഞെക്കിയപ്പോളൊക്കെ അത് അഞ്ജുന്റെ ബ്ലോഗിലോട്ടു redirect ചെയ്യണ്.. അവടെം കണ്ടു കുറെ തുമ്പികളെ.. പൂവുകള്‍ക്കിത് പുണ്യകാലം.. :-)
@രമേശ് അരൂര്‍ ഹ ഹ... രമേശേട്ടാ.........:-) പോ അവിടുന്ന്.. പറക്കുന്ന പൂമ്പാറ്റയെപ്പിടിച്ചു ബ്ലോഗിലിടൂ എന്ന് പറഞ്ഞ് അവളാ ഇതിനെ അയച്ചു തന്നത്... ഇട്ടപ്പോൾ നല്ല നാച്ചുറലായിട്ട് പറക്കണ പോലെ.. :-) ഭംഗിയില്ലേ?!
ReplyDelete@Sandeep.A.K, റ്റ്വിസ്റ്റുകൾ ഇനിയും വരും... എഴുതാൻ ഒന്നും കിട്ടിയില്ലേൽ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഇനിയും വരും.....
ഞാന്‍ പഴയ പുസ്ടകമൊക്കെ ഒന്ന് തപ്പട്ടെ..... :)
ReplyDeleteഎല്ലാം വായിയ്ക്കുന്നുണ്ട് ...അറിയുന്നുണ്ട്.....കൂടുതല്‍ എന്താ പറയാ....ആശംസകള്‍ ട്ടൊ.
ReplyDeleteRewritable cd ആയിരുന്നു എന്നും കൂടി പറയാം ;)
ReplyDeleteഅടുത്ത പോസ്റ്റിൽ ഒരു ചതിയുടെ ;) കൂടിയെഴുതാം..
ReplyDeleteആ പറന്നു നടക്കുന്ന ചിത്രശലഭങ്ങളിൽ ഒന്ന് ക്ലിക്ക് ചെയ്ത് നോക്കൂ.. ആരുടെ ബ്ലോഗിലേക്കാൺ` പോകുന്നതെന്ന് ഞാൻ പറയണോ?
അപ്പോൾ ആർക്കാണ് കൂടുതൽ ബുദ്ധി? :)
good work
ReplyDeleteplz look at this........
www.jebinkjoseph.co.cc
www.thisiskerala.co.cc
@Sabu M H ഹ ഹ.. പോട്ടെ സാബുച്ചേട്ടാ പിള്ളേരല്ലേ വിട്ടുകള... :-)
ReplyDelete@Sabu M H അയ്യോ ചതിയൊന്നുമല്ല, എനിക്ക് നേരത്തേ അറിയാർന്നു, അതിൽ ക്ലിക്കിയാൽ അങ്ങോട്ട് റീഡയറക്റ്റ് ആകും എന്ന്..
ReplyDeleteഎനിക്കൊരു സംശയം.. ആ ഫ്രണ്ട് ചോര തുപ്പിയത് കണ്ണേട്ടനോട് ഈ കഥകളൊക്കെ പറയുന്നതിനു മുൻപോ അതോ ശേഷമോ.:???? ഹി ഹി.. തിരിച്ചിലാന്റെ ഗമന്റ് ലൈക്കുന്നു. മൊത്തത്തിൽ പറഞ്ഞാൽ പോരാ... മര്യാദയ്ക്ക് ഈ ടൈപ്പ് എഴുത്തൊക്കെ നിർത്തിക്കോ. പൂമ്പാറ്റയെ ആഡ് ചെയ്തതിനു നന്ദി. നല്ല ഭംഗീണ്ട് ( സോപ്പ് )
ReplyDeleteഅങ്ങനെ കടലില്‍ ചാടും എന്ന് കാണിച്ചു കൂട്ടുകാരനെ പറ്റിച്ചു അല്ലെ ദോഷം കിട്ടുംട്ടോ ..മണിച്ചിത്രതാഴ് എത്ര തവണ കണ്ടവരുണ്ട് അതുപോലെ ഇതും അല്ലേന്നൊരു സംശയം പഴേ സിനിമാകഥ പോലുണ്ട് സാരോല്ല ......
ReplyDeleteനിങ്ങള്‍ എല്ലാവരും കൂടി കണ്ണനെ എന്തിനാ കുറ്റം പറയുന്നേ, കണ്ണന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ആത്മാര്‍ത്ഥ സുഹൃത്തായാലും........... ബാക്കി ഞാന്‍ പറയുന്നില്ല ങ്ഹാ.
ReplyDeleteഅരുന്കൂമ്ബിന്റെയും ,കക്കാന്‍നടയുറെയും ബ്ലോഗില്‍ വ്യ്ര്‍െസ്സ് ഉണ്ടാവുമോ കണ്ണാ കടക്കെട്ടെ ?അനുഗ്രഹിച്ചാലും.ഇതു നടന്നസംബവമാനില്ലേ ഞാന്‍ ആദ്യഭാഗം വായിച്ചിരുന്നു .വല്ലാത്തഅനുഭവങ്ങള്‍ .
ReplyDeleteഇത് ശരിക്കും നടന്നതാണോ?
ReplyDeleteഞാൻ ആദ്യത്തെ പോസ്റ്റ് വായിച്ചില്ല. ശരിക്കും നടന്ന സംഭവങ്ങളാണെങ്കിൽ, താങ്കളുടെ
അന്നേരത്തെ, അല്ലെങ്കിൽ അതിനു ശേഷം ഇതുവരെയുള്ള ആ
മാനസികാവസ്ഥ എനിക്ക് കാണാൻ പറ്റും... :(
എടാ പൊട്ടാ ..നിന്നെയവള്‍ വിറ്റു കാശാക്കി.. പറ്റിച്ചു പരിപ്പെടുത്തു ..ചിത്ര ശലഭം കിങ്ങിനിയുടെ ഔദാര്യമെന്നു തെളിയിച്ചു ..:)
ReplyDeleteഎന്നിട്ട് പറയുന്നത് കേട്ടില്ലേ എനിക്ക് നേരത്തെ അറിയാമായിരുന്നു എന്ന് !!!!
ജീവന്‍ വേണമെങ്കില്‍ അത് മാറ്റി മാനം രക്ഷിക്കൂ ..(വെള്ളം അടിച്ചു എഴുതിയതല്ല :) )
@രമേശ് അരൂര്‍ ഹി ഹി വെള്ളമടിച്ചിട്ടില്ല എന്ന് മനസ്സിലായേ!!!!!
ReplyDeleteഈ പോസ്റ്റിലൊരു വലിയ മണ്ടത്തരം ഒളിഞ്ഞിരിപ്പുണ്ട്.. ആർക്കും മനസ്സിലായില്ലേ????!!!! കണ്ട് പിടിക്കുന്നവർക്ക് 10 ഉമ്മ..!
ReplyDeleteKuzhappamilla!! athre thonniyulloo. Aa thettu enthaanennu kandu pidikkanaayittu njan onnu koodi vaayichu nokkiyenkilum sangathi pidi kittiyilla tto. Allelum inganeyulla karyangalil njan athra poraa ennal chilar thettu kandu pidikkan best aanu. Hmmm appo ezhuthu thudaratte :)
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
"എന്റെ പുറകേ 80's നായകന്മാർ നടക്കുന്നത് പോലെയൊന്നും ഇയാൾ നടക്കണ്ടാ, പറഞ്ഞേക്കാം"
ReplyDeleteരശ്മിയുടെ ഈ ഡയലോഗ് എനിക്കിഷ്ടായി
ആകെ മൊത്തം ട്വിസ്റ്റ്
ReplyDeleteകൊള്ളാം
ശ്ശെടാ ഇങ്ങനെ ഒരു ട്വിസ്റ്റും ഉണ്ടായിരുന്നു അല്ലേ..വിഷമം ആയിക്കാണും എന്താ ചെയ്ക വളരെ വൈകിപ്പോയില്ലേ?...
ReplyDelete@bthottoli വൈറസ് ഒന്നൂലാന്നെ..ധൈര്യായി കയറിക്കോളൂ :-)
ReplyDelete:)
ReplyDelete@Sabu M H ആഹാ സാബുച്ചേട്ടൻ already കണ്ടെത്തിയല്ലേ ആ തെറ്റ്.. എന്തായാലും റീവ്രൈറ്റബിൾ സി ഡി ആയിരുന്നു അത് എന്ന് മനസ്സിലാക്കി എടുക്കുക ;-)
ReplyDeleteബെസ്റ്റ് കണ്ണാ ബെസ്റ്റ്
ReplyDeleteനല്ല ഒന്നാംതരം ഇടിവെട്ട് ട്വിസ്റ്റ്
Let me to think once more.... :)
ReplyDeleteനഷ്ടപ്രണയം..:(പക്ഷെ ഒരു കാര്യം ചോദിക്കട്ടെ......എന്നിട്ട് എന്തായി?????രണ്ടു പേരും പൊടീം തട്ടി എഴുന്നേറ്റു പോയോ?പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ലേ?
ReplyDeleteഎനിക്കിഷ്ടമായി...എങ്കിലും ചില ഇടങ്ങളില്‍ ഒരു അശ്രദ്ധ കാണിച്ചോ എന്ന് സംശയം....
ReplyDeleteഇഷ്ടായി
ReplyDeleteഅപ്പൊ ആ കുട്ടി കണ്ണന്റെ കത്ത് വായിക്കാതെയാണോ മറുപടി എഴുതിയെ? :) ഏതായാലും എനിക്ക് ഒന്നാം ഭാഗമാ ഇഷ്ടപ്പെട്ടെ.. അതെ.. ഇതില്‍ ഏതൊക്കെയാ സത്യം, ഏതൊക്കെയാ കള്ളം എന്ന് കണ്ടുപിടിക്കാന്‍ പറ്റുന്നില്ലല്ലോ :)
ReplyDeleteushaaaar...
ReplyDelete