നേടുവാനൊത്തിരി
നേട്ടമേൽക്കുവാനിത്തിരി
നിലനിൽക്കാനിത്തിരി
നീല നിറമൊത്തിരി
കക്കുവാനാളൊത്തിരി
കാക്കുവാനില്ലിത്തിരി
രാഷ്ട്രീയക്കാരൊത്തിരി
രാഷ്ട്രമൊന്നെന്ന ബോധമിത്തിരി
രാഷ്ട്രീയക്കാരൊത്തിരി
രാഷ്ട്രമൊന്നെന്ന ബോധമിത്തിരി
പണമില്ലാപിണങ്ങളൊത്തിരി
ഹൃത്തില്ലാ പണക്കാരുമൊത്തിരി
അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി
നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി
വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി
പൂവുകൾ,പൂമ്പാറ്റകളിത്തിരി
ചിരികളിത്തിരി
നെടുവീർപ്പ്,ആശങ്കകളൊത്തിരി
എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും
ഇത്തിരികളൊത്തിരികളും??!!
[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]