Thursday, December 22, 2011

ഒത്തിരി-ഇത്തിരി


നേടുവാനൊത്തിരി

നേട്ടമേൽക്കുവാനിത്തിരി

നിലനിൽക്കാനിത്തിരി

നീല നിറമൊത്തിരി

കക്കുവാനാളൊത്തിരി

കാക്കുവാനില്ലിത്തിരി


രാഷ്ട്രീയക്കാരൊത്തിരി


രാഷ്ട്രമൊന്നെന്ന ബോധമിത്തിരി

പണമില്ലാപിണങ്ങളൊത്തിരി

ഹൃത്തില്ലാ പണക്കാരുമൊത്തിരി

അതിരുകൾ-മനസ്സിലും മണലിലുമൊത്തിരി

നീരുറവകൾ-മനസ്സിലും മണലിലുമിത്തിരി

വാളുകൾ,കുന്തങ്ങൾ,ആയുധങ്ങളൊത്തിരി

പൂവുകൾ,പൂമ്പാറ്റകളിത്തിരി

ചിരികളിത്തിരി

നെടുവീർപ്പ്,ആശങ്കകളൊത്തിരി

എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും

ഇത്തിരികളൊത്തിരികളും??!!



[NB:എന്നായ്ത്തീരും-ഒത്തിരികളിത്തിരികളും ഇത്തിരികളൊത്തിരികളും??!! എനി ഐഡിയ?!]

26 comments:

  1. നല്ല ആശയം കണ്ണാ ,ചിന്തനീയം വരികള്‍ ..

    ReplyDelete
  2. ചിരികളിത്തിരി

    നെടുവീർപ്പ്,ആശങ്കകളൊത്തിരി

    ReplyDelete
  3. ഈ ഇത്തിരികളൊത്തിരി ഒത്തിരി ഇഷ്ടമായി...

    ReplyDelete
  4. കൊള്ളാം കണ്ണാ നിന്നിഷ്ടം
    തള്ളാന്‍ പാടില്ലെന്നാലും
    ഞാനങ്ങോട്ടെക്കില്ലി പ്പോള്‍
    മാനം നോക്കി സഞ്ചാരം :)
    നന്നായിട്ടുണ്ട് കേട്ടോ ഈ ചിന്തയും വരികളും :)

    ReplyDelete
  5. എല്ലാം ഇത്തിരി തന്നെ

    ReplyDelete
  6. ഇത്തിരി വരികളില്‍ ഒത്തിരി പറഞ്ഞു.
    നന്നായി...

    ReplyDelete
  7. നന്നായിട്ടുണ്ട്... വരികളും.. ആശയവും...

    ഒത്തിരി ആശംസകള്‍...

    ReplyDelete
  8. ഒന്നുകി'ലൊത്തിരി' താണീടേണം ..
    അല്ലെങ്കി'ലിത്തിരി' പൊങ്ങിടേണം
    ഹൊയിലമാലി ഹൊയ്‌ ലെസമാലി ...
    ഹൊയിലമാലി ഹൊയ്‌ ലെസമാലി ...
    ...

    ReplyDelete
  9. ബ്ലോഗുകള്‍ ഒത്തിരി.....നല്ല പോസ്റ്റുകള്‍ ഇത്തിരി.....
    ഇത്തിരിയില്‍ പെട്ട ആ പോസ്ടിന് അഭിനന്ദനങള്‍....

    ReplyDelete
  10. കണ്ണാ.. വരികള്‍ നന്നായിരിക്കുന്നു..

    ReplyDelete
  11. sranke....ithiri kavitha ezhuthum thudangiyo..hoy hoy..kollatto..ithiri othiri othiri kollam..:D

    :intimate stranger
    [njan blogil keritt kaalam kurachaayi..passwrd okke endavaarunno aavo??]

    ReplyDelete
  12. നല്ല വരികള്‍.... ആശംസകള്‍.... :)

    ReplyDelete
  13. കുഞ്ഞു വരികളിൽ വലിയ തത്വങ്ങൾ...കൊള്ളാം

    ReplyDelete
  14. Ithiriye ulloovenkilum ee post othiri ishttaayi :)

    Regards
    http://jenithakavisheshangal.blogspot.com/

    ReplyDelete
  15. നന്നായിരിക്കുന്നു..ആശംസകള്‍...

    ReplyDelete
  16. ചിന്തക്കും, വരികൾക്കും എന്റെ നമസ്കാരം.....എല്ലാ ഭാവുകങ്ങളും..

    ReplyDelete
  17. കൊള്ളാം എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  18. ഒത്തിരി സ്വപ്നങ്ങളാല്‍
    ഇത്തിരി നേടാമെന്നാലും
    ഇത്തിരി അധ്വാനത്താല്‍
    ഒത്തിരി നേടാനാണ്
    മനുജനതി മോഹം!!rr

    ReplyDelete
  19. ഒത്തിരികളൊക്കെ ഇത്തിരിയും ഇത്തിരികളൊക്കെ ഒത്തിരിയും ആകട്ടെ...

    ReplyDelete
  20. നോ ഐഡിയ കണ്ണാ.ആശയം നന്നായിരിക്കുന്നു...ആശംസകളോടെ...

    ReplyDelete
  21. കണ്ടു ഞാൻ കണ്ണനെ ഒത്തിരിഒത്തിരിയായ്..
    2007 മുതൽ 2012 വരെ ബൂലോകം കറങ്ങീ ഈ കണ്ണനെ കണ്ടു. ഇനി ഇടക്കിടെ വന്നു കാണും.പുതിയ പോസ്റ്റുകൾ അറിയിക്കാൻ മടിക്കരുത്.

    ReplyDelete
  22. ഇത്തിരി ഇത്തിരി വരികളില്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഒളിപ്പിച്ചത് ഇഷ്ടപ്പെട്ടു.

    ReplyDelete
  23. ബെസ്റ്റ് കണ്ണാ ബെസ്റ്റ് ..വേറൊന്നും ഇല്ലാ പറയാന്‍ ..മനോഹരമായിട്ടുണ്ട് ..
    അഭിനന്ദനങ്ങള്‍ സായാഹ്നങ്ങളുടെ ഈ കൂട്ടുകാരന് ..

    ReplyDelete
  24. ഇത്തിരി വൈകി വരാന്‍ എങ്കിലും ഒത്തിരി നന്നായി..........

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...