Sunday, January 16, 2011

വലിച്ചോ വലിച്ചോ പക്ഷേ വലിപ്പിക്കരുത്!

നിങ്ങളെ ഒരാള്‍ ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു, സസ്യഭുക്കായ നിങ്ങളെ ചിക്കെന്‍ ബിരിയാണി കഴിക്കാന്‍ ആണ്  വിളിക്കുന്നത്..അപ്പൊ എന്ത് പറയും,സ്വാഭാവികമായും വേണ്ട എന്നെ പറയൂ, പക്ഷേ അയാള് നിങ്ങളുടെ വായിലേക്ക് ബലമായി ചിക്കെന്‍ ബിരിയാണി ഇട്ട്‌ നിങ്ങളെ അത് തീറ്റിച്ചു എന്ന് വെക്കുക,എന്ത് ചെയ്യും? എത്ര ദുര്‍ബലന്‍ ആണേലും അത് ചെയ്തവന്റെ ചെപ്പ നോക്കി ഒന്ന് പൂശാതിരിക്കില്ല അല്ലേ..
അപ്പോള്‍ എന്താ സുഹൃത്തേ നിങ്ങള്‍ പൊതുസ്ഥലത്ത് പുകവലിക്കുന്ന ഒരാളെ വെറുതെ വിടുന്നത്? ഒരു ചെറു വാക്ക് പോലും പറയാത്തത്.. ഒരു സസ്യ ഭുക്കായ നിങ്ങള്‍ ചിക്കെന്‍ ബിരിയാണി കഴിച്ചു എന്നത് കൊണ്ട് ഒന്നും സംഭവിക്കാനില്ല,പക്ഷേ എന്നിട്ടും നിങ്ങള്‍ പ്രതികരിച്ചു! അപ്പോള്‍ പുകവലിക്കാത്ത നിങ്ങളെ ഒരു പുകവലിക്കാരന്‍ പുക'തീറ്റി'ച്ചു ആയുസ്സിനെയും ആരോഗ്യത്തെയും നശിപ്പിക്കുന്നത് അറിയുന്നില്ലെന്നാണോ?അതോ അറിയാത്തതായി നടിക്കുന്നതോ?പ്രതികരിക്കൂ!!!
ഈ പോസ്റ്റ്‌ പുകവലിക്കുന്നവരെ ഉദ്ധരിച്ചു അവരുടെ ശീലം ഇല്ലാതാക്കാനോന്നുമല്ല,അങ്ങനെ ആരും കരുതുവേം വേണ്ട, നിങ്ങള്‍ വലിച്ചോ പക്ഷേ ആ പുക പടര്‍ന്നു ചെല്ലാന്‍ ചാന്‍സ് ഉള്ള ഒരു സ്ഥലത്തും ഒരു മനുഷ്യകുഞ്ഞും ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം!!. നിങ്ങളുടെ ഉച്ചിഷ്ടം ഭക്ഷിക്കാന്‍ ഉള്ളവരല്ല ഞങ്ങള്‍!


വലിക്കാരെ, നിങ്ങള്‍ നശിക്കാനായി ഇറങ്ങി തിരിച്ച കുറെ ജന്മങ്ങള്‍ ആണ്!..ആ നിങ്ങള്‍  കാരണം പാസ്സിവ് സ്മോക്കിംഗ് എന്നതിന് അടിമപ്പെടുന്നവര്‍ വേറെ കുറെ പാവങ്ങള്‍കൂടി ആണെന്ന് എന്തേ ഓര്‍ക്കുന്നില്ല?! പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ അതില്‍  നിന്നു വിലക്കുക, ധൈര്യമായി പറയണം ഇവിടെ നിന്നു പുകവലിക്കാന്‍ പാടില്ല! അവരത് അനുസരിച്ചില്ലെങ്കില്‍ പോലീസില്‍ അറിയിക്കുക,ശുദ്ധ വായു നിങ്ങളുടെ അവകാശം ആണ്!.. പൊതുസ്ഥലത്ത് പുകവലിക്കുന്നവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണ്! പാസ്സിവ് സ്മോക്കിങ്ങ്നു ഇരയാകുന്ന ഒരു ഭൂരിപക്ഷം പുകവലിക്കാരുടെ ഭാര്യയും മക്കളും ആണ്,ആ അത് വിട് അയാളുടെ ഭാര്യ!! അയാളുടെ മക്കള്‍!!.... വലിക്കാരാ വലിക്കാരാ  നിനക്ക് പുക വലിക്കാന്‍ അവകാശം ഉള്ള പോലെ എനിക്ക് ശുദ്ധ വായു ശ്വസിക്കാന്‍ ഉള്ള അവകാശോം ഉണ്ട്, അത് മറക്കണ്ടാ!

പാസ്സിവ് സ്മോകിംഗ് കാരണം മരിക്കുന്നവരുടെ കണക്കു വിവരങ്ങള്‍ ചുവടെ!

 ഈ വീഡിയോ കാണുക!
ഇതെനിക്കേറ്റവും ഇഷ്ടായ ആഡ് ആണ്!

[NB:ആദ്യം പറയും വലിക്കരുത് എന്ന്,പിന്നെ പറയും വലിപ്പിക്കരുത് എന്ന്, പിന്നെ ഒന്നും പറയില്ല അല്പം പട്ടിക്കാട്ടം സങ്കടിപ്പിച്ചു അവന്റെ ഒക്കെ അണ്ണാക്കില്‍ ഇടും! #ലേബല്‍:ഭയങ്കരമായ രോഷം!]

37 comments:

 1. ഇതിനു എന്റെ വക ...കൊട് കൈയ്യി..ഞാന്‍ പണ്ടേ ഇതിനു എതിരാണ് എന്നാല്‍ കഴിയുന്ന പോസ്റ്റുകളും എഴുതിയിട്ടുണ്ട് ..ആചാര്യനില്‍...തുടരുക ഇനിയും

  ReplyDelete
 2. കൊള്ളാം സൂപ്പര്‍ ആയി കണ്ണാ പുകവലിക്കാരെ ഇത് വായിച്ചു ഒരു തീരുമാനം എടുക്കോ ഇനിപബ്ലികില്‍ വലിക്കില്ലാന്നു

  ReplyDelete
 3. നന്നായി കണ്ണാ നിന്റെ പോസ്റ്റ്‌
  പുക വലി വിരുദ്ധാശംസകള്‍

  ReplyDelete
 4. ദേ ..ഞാന്‍ നിര്‍ത്തി കേട്ടോ ...

  ReplyDelete
 5. ഇശ്വര കണ്ണേട്ടനും സാമുഹിക ബോധമോ ? നന്നയീട്ടുന്ദൊ കേട്ടോ

  ReplyDelete
 6. എല്ലാവര്ക്കും അറിയുന്നത്..
  എന്നാല്‍ എല്ലാവരും ബോധപൂര്‍വം അവഗണിക്കുന്നത്.നമുക്ക് ഗ്രൂപ്പില്‍ ആദ്യം ഒരു പുക വലി വിരുദ്ധ ബോധവല്കരണം ആരംഭിക്കാം..പിന്നീട് പതിയെ നാട്ടിലേക്കും..എന്തായാലും കണ്ണാ നന്നായി...

  ReplyDelete
 7. ബെസ്റ്റ്‌ കണ്ണാ..ബെസ്റ്റ്‌!
  ആണ്കുട്ട്യാളായാല്‍ ഇങ്ങനത്തന്നെ വേണം.
  വളരെ നന്നായി ഈ പറച്ചില്‍.

  ReplyDelete
 8. വളരെ സന്തോഷം ഉണ്ടാക്കിയ ബ്ലോഗ്‌ പോസ്റ്റ്‌ ..എല്ലാവരും വായിക്കണം ..മറ്റുള്ളവരെ നിര്‍ബന്ധമായും വായിപ്പിക്കണം ..പറ്റിയാല്‍ അവാര്‍ഡ്‌ കിട്ടിയ ഒരു വീഡിയോ ഉണ്ട് ഇതില്‍ അത് കാണിച്ചു കൊടുക്കുക ...

  കണ്ണാ.... മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ ഗ്രേറ്റ്‌ സല്യൂട്ട് ഫോര്‍ യു ....:)

  ReplyDelete
 9. കണ്ണാ... എനിക്ക് വയ്യ.., എല്ലാവരെയും നന്നാക്കിയേ അടങ്ങൂ അല്ലേ..? ആശംസകള്‍

  ReplyDelete
 10. വളരെ നന്നായി ഈ പോസ്റ്റ്‌ ... നല്ല ആ പരസ്യവും ...

  നന്ദി

  ReplyDelete
 11. കണ്ണാ, നന്നായി, വലിയന്മാര്‍ വലി നിറുത്തട്ടെ.. ഇത് വരെ വലിച്ചു നോക്കിയിട്ടില്ല, പക്ഷെ കണ്ണന്‍ പറഞ്ഞ മാതിരി പലരും എന്നെയും വലിപ്പിച്ചിട്ടുണ്ട്.

  ReplyDelete
 12. കണ്ണാ...കണക്കുകൾ അടക്കം നിരത്തിക്കൊണ്ടുള്ള പോസ്റ്റ് നന്നായി. പക്ഷെ, രണ്ടാമത്തെ വീഡിയോയിൽ കാണിക്കുന്നത് പോലെയോ അല്ലെങ്കിൽ കണ്ണൻ N.B. എഴുതി വെച്ചിരിക്കുന്നത് പോലെയോ ചെയ്യാൻ പറ്റുമെന്ന് കരുതുന്നുണ്ടോ? ബുദ്ധിമുട്ടാണ്. വിവരമില്ലാത്തവനാണ് പബ്ലിക്കായും അല്ലാതെയും വലിക്കുന്നത്. അതുകൊണ്ടുതന്നെ അവന്റെ വിവരക്കേട് നമ്മുടെ മേലേക്ക് കൈയേറ്റമായി മാറിയാലോ ? എനിക്കാശങ്കയുണ്ട്.

  ദാ എന്റെ വക ഒരു പുകവലി പോസ്റ്റ് ഇവിടെ.

  ReplyDelete
 13. ബെസ്റ്റ്‌ കണ്ണാ..ബെസ്റ്റ്‌! നല്ല പോസ്റ്റ്.. ഇളയോടന്‍ പറഞ്ഞപോലെ വലിയന്മാര്‍ വലി നിറുത്തട്ടെ.. ഇത് വരെ വലിച്ചു നോക്കിയിട്ടില്ല, കണ്ണന്‍ പറഞ്ഞ മാതിരി പലരും എന്നെയും വലിപ്പിച്ചിട്ടുണ്ട്. പക്ഷെ ഒരുത്തനെയും ഓഫീസിലും വീട്ടിലും വലിക്കാന്‍ അനുവദിക്കാറുമില്ല.

  ReplyDelete
 14. ഞാന്‍ കുറച്ചു കാലം ഈ വിഷം പാനം ചെയ്ത ഒരാളാണു..
  ചെറിയതോതിലെങ്കിലും..
  ആദ്യ പുത്രനുള്ള സമ്മാനമായി അവന്റെ ജനനത്തിനു തൊട്ടു മുന്‍പ് അതുപേക്ഷിച്ചു..

  അതില്‍ നിന്നും മുക്തനായതിനു ശേഷമാണു എത്രത്തോളം വൃത്തികെട്ട ഒന്നാണീ പുകവലി എന്ന് എനിക്ക് തികച്ചും ബോധ്യമായത്.

  ഇന്ന് എനിക്കതറപ്പാണു..
  ജുബ്ബയിട്ട് തോളില്‍ (ബുജി) സഞ്ചി തൂക്കി വിഡ്ഡിവേഷം കെട്ടി നടന്ന എന്റെ പഴയ കാലത്തെ അത് എന്റെ ഓര്‍മ്മയില്‍ കൊണ്ടുവരുമെങ്കിലും...

  പുകവലി, പാക്ക്,ബിയര്‍,മദ്യം... ഇന്ന് നമ്മുടെ
  യുവ സമൂഹത്തെ വഴിതെറ്റിക്കാന്‍ എളുപ്പമാണു...
  പഞ്ചവര്‍ണ്ണ പരസ്യങ്ങളില്‍ തങ്ങളുടെ ഇഷ്ടതാരങ്ങള്‍ വന്നു ക്ഷണിക്കുമ്പോള്‍
  പ്രത്യേകിച്ചും!

  പ്രസക്തവും ശ്രദ്ധേയവുമായ ഈ വിഷയം തികഞ്ഞ ഗൗരവത്തോടേയും അത്യൗചിത്യത്തോടെയും കൈകാര്യം ചെയ്തിരിക്കുന്നു മി.കണ്ണന്‍.
  അഭിനന്ദനങ്ങള്‍ ..!

  ReplyDelete
 15. വളരെ നന്നായി ഈ പോസ്റ്റ്. എല്ലാവരും ഈ പോസ്റ്റ് ഷേര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ണന് സ്നേഹപൂര്‍വ്വം അഭിനന്ദനങ്ങള്‍..

  ReplyDelete
 16. നന്നായി. ബാക്കി ഉള്ള ദുശ്ശീലങ്ങളോ പൊതുസ്ഥലത്തെ ആഭാസമോ പോലെ അല്ല പുകവലി. അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടല്ലോ.അതുകൊണ്ട് തന്നെ അല്പം മോശമായി പ്രതികരിച്ചാലും തെറ്റില്ല.;)

  ReplyDelete
 17. തികച്ചും പ്രസക്തമായ ലേഖനം .
  ഈ വിഷയത്തില്‍ എന്റെ പോസ്റ്റ്‌ ഇവിടെ വായിക്കാം
  (എല്ലാ പോസ്റ്റിനും വാചാലമായി കമന്റിടുന്ന നാമൂസ്‌ ഇതില്‍ ലുബ്ധനായതിന്റെ കാരണം???)

  ReplyDelete
 18. ശ്രദ്ധേയമായ വിഷയം. മിക്കവാറും എല്ലാവരും അനുഭവിക്കുന്നു ഈ ബുദ്ധിമുട്ട്. പുകവലിക്കെതിരെ പ്രതികരിക്കുന്നവര്‍ക്ക് ധൈര്യം പകരുന്ന പോസ്റ്റ്‌. നമ്മുടെ ആരോഗ്യം സംരക്ഷിക്കാന്‍ മറ്റാരും വരില്ല. ആശംസകള്‍.

  ReplyDelete
 19. ഇത് നന്നായി... എനിക്കും ഇക്കൂട്ടരുടെ ചെപ്പക്ക് കൊടുക്കാന്‍ തോന്നാറുണ്ട്.... ഇനി കണ്ണന്റെ സപ്പോര്‍ട്ടോടെ ഒന്നങ്ങു കൊടുക്കും....

  ReplyDelete
 20. പുക വലി വിരുദ്ധാശംസകള്‍!! i am with you #ലേബല്‍:ഭയങ്കരമായ രോഷം!

  ReplyDelete
 21. കണ്ണാ വളരെ നല്ല പോസ്റ്റ്‌ ......

  ഈ പോസ്റ്റ്‌ വളരെ അധികം പ്രശംസ അര്‍ഹിക്കുന്നു ........

  വലിക്കുന്നവര്‍ വലി നിര്‍ത്തുമെന്ന് ഉള്ള വ്യാമോഹം നമുക്ക് ഉപേക്ഷിക്കാം അറ്റ്ലീസ്റ്റ് മറ്റുള്ളവരെ വലിപ്പിക്കാതെയും പബ്ലിക്‌ ശല്യം ആകാതെയും
  മാറിനില്‍ക്കാന്‍ പ്രേരിപ്പിക്കട്ടെ.......

  വീഡിയോയും കലക്കി.....
  ദേവൂട്ടി മുക്തകണ്ഠം പ്രശംസിക്കുന്നു .....

  ReplyDelete
 22. വളരെ നല്ല കാര്യം.
  പക്ഷെ,ഈ വലിക്കുന്നവര്‍ക്കുണ്ടോ ഈ വക വല്ല വിചാരവും?
  എന്നാലും നമുക്ക് പറഞ്ഞ്‌ കൊണ്ടേയിരിക്കാം..

  ReplyDelete
 23. പുകവലിക്കാര്‍ക്ക് ഒന്നു ചിന്തിയ്ക്കാനുള്ള വകുപ്പും, പുക "വലിച്ചു പോകുന്നവര്‍ക്ക്" ഒന്ന് ചിന്തിയ്ക്കാനുള്ള വകുപ്പും ഉണ്ട്‌.. കൊള്ളാം...

  സമാനമായി എനിയ്ക്കുണ്ടായ ഒരു അനുഭവം ഇത്തിരി മസാല ചേര്‍ത്ത് ഇവിടെ വിളമ്പിയിട്ടുണ്ട്‌... :D
  http://rithumaarumpol.blogspot.com/2010/12/blog-post_11.html

  ReplyDelete
 24. നല്ല പോസ്റ്റ്. പറഞ്ഞതത്രയും വാസ്തവം.

  ReplyDelete
 25. ഈ പോസ്റ്റ് ഞാന്‍ എന്റെ ബ്ലോഗില്‍ കോപ്പി ചെയ്തോട്ടെ?

  ReplyDelete
 26. @അനില്‍ഫില്‍ (തോമാ) എനിക്ക് സന്തോഷമേ ഉള്ളൂ! എവിടെ വേണേലും കോപ്പി ചെയ്തോ!!!
  (അത്രക്കും ഉണ്ടോ ഇത്! എന്റമ്മേ!!!!)

  ReplyDelete
 27. ഞാന്‍ പ്രതികരിച്ചിട്ടുണ്ട് ഇത്തരക്കാരോട്-'പ്ലീസ് , ഇവിടെ നിന്ന് വലിക്കാതിരിക്കൂ' എന്ന് പറഞ്ഞാല്‍ അപൂര്‍വ്വം ചിലര്‍ സിഗരട്റ്റ് കെടുതിയിട്ടും ഉണ്ട് ട്ടോ !!ചിലര്‍ കുറച്ചു അപ്പുറത്തേക് മാറിപ്പോവും...പക്ഷെ മറ്റു ചിലര്‍ ആകട്ടെ ബാധിരന്മാരെപ്പോലെ തുറിച്ചു നോക്കി അവരുടെ വലി തുടരും ...അവരുടെ 'ചെപ്പക്കാണ്' ഒന്ന് കൊടുക്കാന്‍ തോന്നാറ് ...!!!!
  അഭിനന്ദനങ്ങള്‍ കണ്ണാ.

  ReplyDelete
 28. കോപ്പി ചെയ്തോട്ടെ?

  ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...