Tuesday, January 18, 2011

ഉണരുവാൻ വൈകിയപ്പോള്‍!

മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്.സാധാരണ അടുത്തുള്ള കൃഷ്ണ ക്ഷേത്രത്തില്‍ റെക്കോര്‍ഡ്‌ ഇടുമ്പോള്‍ ഉണരാറുള്ളതാണ്,എന്തേ ഇന്ന് ഇത്രയും താമസിച്ചു..

ആഹ് ..കയ്യിനും കാലിനും ഒക്കെ എന്താ ഒരു വേദന, എണീച്ചിരുന്നപ്പോള്‍ ശരീരമാകെ ഒരു തരം കിരു കിരെ ശബ്ദം, തുറക്കാതിരുന്ന വാതില്‍ തുറക്കുമ്പോള്‍ കേള്‍ക്കുന്ന പോലെ! എന്നാലും എഴുന്നേല്‍ക്കാന്‍ എന്താ ഇന്ന് ഇത്രയും താമസിച്ചേ!.


"അമ്മാ..അമ്മേ!!!"


ഉറക്കെ വിളിച്ചു പക്ഷേ മറുപടി ഒന്നും വന്നില്ല! എവിടെ പോയി എല്ലാവരും, അച്ഛനെയും അനിയത്തിയെയും കാണുന്നില്ല!

കൃഷ്ണനുണ്ണി, സിവില്‍ എഞ്ചിനീയര്‍ ആണ്, അമ്മ,അച്ഛന്‍,അനിയത്തി ഇത്രയും അടങ്ങുന്നതാണ് അവന്റെ കുടുംബം! ,അച്ഛന്‍ ഒരു കര്‍ഷകന്‍ ആണ്, അനിയത്തി പത്തില്‍ പഠിക്കുന്നു! കൃഷനുണ്ണിയെ പറ്റി പറയാന്‍ നാട്ടുകാര്‍ക്ക് നൂറു നാവാണ്! ഇത്രക്കും തങ്കപ്പെട്ടെ ഒരു പയ്യന്‍ ആ നാട്ടില്‍ വേറെ ഇല്ല, പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമന്‍, റാങ്കോട് കൂടി എഞ്ചിനീയറിംഗ് പാസ്‌ ആയി, ഉടനെ തന്നെ ഒരു ജോലിയും തരായി! പാട്ട്,ഡാന്‍സ്,ചിത്ര രചന അങ്ങനെ കലാ രംഗത്തും കഴിവു തെളിയിച്ചവനാണ് ഉണ്ണി!അതിരാവിലെ എഴുന്നേറ്റു അമ്പലക്കുളത്തില്‍ പോയി കുളിച്ചു തൊഴുക എന്നുള്ളത് അവന്റെ ശീലം ആയിരുന്നു! പക്ഷേ ഇന്ന് എന്ത് പറ്റി അവനു??!!

കൃഷനുണ്ണി പതിയെ കട്ടിലില്‍ നിന്നും എഴുന്നേറ്റു, തന്റെ മുറിയില്‍ കാര്യമായ ചില മാറ്റങ്ങൾ അവനു അനുഭവപ്പെട്ടു, അമ്മ ഇങ്ങനെ ആണ് തൂത്തും തുടച്ചും  അടുക്കിയും പെറുക്കിയും എപ്പോഴും മുറി വൃത്തിയാക്കി കൊണ്ടിരിക്കും, പിന്നെ തന്റെ ഒരു സാധനങ്ങളും വെച്ചിടത്ത് കാണില്ല, ഇപ്പൊ തന്നെ കണ്ടില്ലേ,ഇന്നലെ പകുതി വായിച്ചു വെച്ച പുസ്തകം കാണുന്നില്ല!


"അമ്മേ!!! ഈ അമ്മ എവിടെ പോയതാ", ഇന്ന് ഞായര്‍ അല്ലേ...."ലക്ഷ്മീ!! ഡി ലക്ഷ്മീ!!"


അനിയത്തിയും വിളി കേട്ടില്ല! ഹോ തല പൊട്ടിപ്പിളരുന്ന വേദന, ഒരു ചായ പോലും കൊണ്ടു തരാന്‍ ഇവിടെ ആരും ഇല്ലേ?!!

"എടീ ലക്ഷ്മീ!!"

എന്നാലും താന്‍ എന്താണ് എഴുന്നേല്‍ക്കാന്‍ താമസിച്ചു പോയത്.. പെട്ടെന്ന് അതി ഭയങ്കരമായ വേദന കൊണ്ട് കൃഷനുണ്ണി പുളഞ്ഞു, തലയില്‍ കൂടി ഒരു കൊള്ളിമീന്‍ പോയ പോലെ . വാതിലില്‍ പിടിച്ചു കൊണ്ട് പതിയെ നിലത്തേക്കു ഇരുന്നു പോയി , കാലിലെ മുറിവ് ഉണ്ണി ശ്രദ്ധിച്ചത് അപ്പോഴാണ്‌, ഒരു നെടു നീളന്‍ മുറിവ്!! ഒരു മെഡിക്കൾ ഓപ്പറേഷന്റെ അനന്തരഫലമെന്ന വണ്ണം തോന്നിക്കുന്ന  മുറിവ്..  ഇത് എങ്ങനെ വന്നു, ഇന്നലെ വരെ ഇങ്ങനെ ഒരു മുറിവ് ഇല്ലായിരുന്നല്ലോ!!!!.. ഇതെപ്പോ സംഭവിച്ചു! വിറയ്ക്കുന്ന കൈകളോടെ അവന്‍ കാലില്‍ തടവി !

*********************


"ഏട്ടാ!!!!!!! "

ഉണ്ണി ഒരു ഞെട്ടലോടെ തലയുയാര്‍ത്തി!

"ഏട്ടാ!!!!!!! എനിക്കിത് വിശ്വസിക്കാന്‍ ആവുന്നില്ല! എട്ടന് സുഖായോ!"

ലക്ഷ്മിയാണ്‌,, ഇത് ലക്ഷ്മി തന്നെ ആണോ,ഇവള്‍ക്കെന്താ ഒരു മാറ്റം പോലെ..

"നീ എന്താ ചോദിച്ചത്??"

"ഏട്ടാ!!!!!!!!!!!!!!!!

"ലക്ഷ്മി കരയുകയാണ്, തന്നെ കെട്ടിപ്പിടിച്ചു കരയുന്നു! എന്താണിത്! എന്തിനാനിവള്‍ കരയുന്നത്! അവളെ പിടിച്ചു അകറ്റി ഉണ്ണി ചോദിച്ചു.,

"എന്താ നിനക്ക്, എന്തിനാ നീ കരയുന്നത്,? അമ്മ എവിടെ?"

ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു മറുപടി,ഉള്ളിലൊരു അങ്കലാപ്പോടെ,അമ്മക്ക് വേണ്ടി കണ്ണുകള്‍ മുറിക്കു പുറത്തേക്ക് സഞ്ചരിച്ച കൂട്ടത്തില്‍ ഹാളിലെ ഒരു ഫോട്ടോയില്‍ കണ്ണുടക്കി, അവളെ തള്ളി മാറി ആ ഫോട്ടോയുടെ അടുത്ത ചെന്നു നിന്നു! അമ്മ!!!! അമ്മയുടെ ഫോട്ടോ!!!! ഇതെന്തിനാണ് ഇങ്ങനെ മാലയിട്ടു വെച്ചിരിക്കുന്നത്!!!!

"അമ്മേ ! അമ്മെ!!!!!!!!!!!!!!!"

ഉണ്ണി അവിടെല്ലാം അമ്മയെ തിരക്കി നടന്നു.. തന്റെ അമ്മ എവിടെ?/!!!. ബഹളം കേട്ടു ഉണ്ണിയുടെ അച്ഛന്‍ പറമ്പില്‍ നിന്നും ഓടി എത്തി!

"അച്ഛാ അമ്മ എവിടെ? എന്താ സംഭവിച്ചേ? എന്തിനാ ലക്ഷ്മി കരയണേ?,എന്താ എനിക്ക് സംഭവിച്ചത്?"

ഒരു തേങ്ങലിൽ അച്ഛനും മറുപടിയൊതുക്കി

***************************************

"അയ്യോ!!!!!!"

വീണ്ടും തലയിലൂടെ ഒരു കൊള്ളിയാന്‍ പോയി! പക്ഷേ ഇത്തവണ വേദനക്കൊപ്പം ചില ഓര്‍മ്മകള്‍ കൂടി ഉണ്ണിയുടെ മനസ്സിലേക്ക് ഓടി എത്തി!ഇന്നലെ അമ്മയുമായി ബൈക്കില്‍ താന്‍ ചിറ്റമ്മയുടെ വീട്ടില്‍ പോയതും,മടങ്ങി വരുന്ന വഴി ആ വളവില്‍ വെച്ചു ഏതോ ഒരു വാഹനം തന്റെ ബൈക്കില്‍ തട്ടിയതും!!!!!!!! എത്ര ശ്രമിച്ചിട്ടും ഉണ്ണിക്ക് അത്രയേ ഓര്‍ക്കാന്‍ കഴിഞ്ഞുള്ളു..

ബഹളം കേട്ടു ആരൊക്കെയോ പുറത്ത് വന്നു എത്തി നോക്കുന്നു!ചിലരുടെ മുറുമുറുപ്പുകള്‍ തന്റെ കാതിലേക്കും എത്തുന്നു, അമ്മ മരിച്ച ആ അപകടത്തില്‍ പെട്ട് താന്‍ രണ്ടര വര്‍ഷം കോമയില്‍ ആയിരുന്നെന്നോ!!!!!



[NB:വീടിനടുത്ത് ഇന്നും ഉണ്ടായി ഒരു ബൈക്ക് അപകടം! ഈ കഥ ജനിക്കാന്‍ കാരണക്കാരന്‍:നൗഷാദ് അകമ്പാടം!]

48 comments:

  1. ചങ്കില്‍ കൊള്ളുന്ന കഥ , നന്നായിട്ടുണ്ട് ആശംസകള്‍

    ReplyDelete
  2. അതെ അസ്സലായി പറഞ്ഞു..അഭിനന്ദനങ്ങള്‍..

    ReplyDelete
  3. ഒരു പൊരി മതി കഥ വരാന്‍

    ഒരു പിഴ മതി മരണം വരാന്‍

    ReplyDelete
  4. കണ്ണാ ..ഷോക്കിങ്ങ് സ്റ്റോറി...!
    തീവ്രത ഒട്ടും ചോരാതെ അവതരിപ്പിച്ചു..
    "ഉണരാന്‍ വൈകിയതിനു" ഇപ്പോള്‍ ഞാന്‍ തന്നെ നന്ദി പറയുന്നു..
    കിടിലന്‍ സാധനമൊന്നിനു അതൊരു കാരണമായതില്‍...

    ഇരിങ്ങാട്ടിരി മാഷുടെ വാക്കുകള്‍ എത്ര സത്യം..
    അവയിപ്പോളെന്റെ മനസ്സില്‍ കിടന്നു
    പൊന്നുപോലെ തിളങ്ങുന്നു!!

    ReplyDelete
  5. കണ്ണന്റെ മറ്റു സായാഹ്നം പോലെയല്ല. തുടർന്നുവായിക്കാനുള്ള സ്സ്പൻസ് ഉണ്ടായിരുന്നു. നല്ല കഥ.

    ReplyDelete
  6. nalla kadha.. keep it up...

    Maneesh

    ReplyDelete
  7. നന്നായിരിക്കുന്നു.... മനസ്സില്‍ കൊള്ളുന്ന വരികള്‍...

    പക്ഷെ രണ്ടാമത്തെ ചിത്രം കഥയുടെ മൂടിന് ചേരുന്നില്ല എന്ന് തോന്നുന്നു...

    ReplyDelete
  8. കഥയുടെ തലക്കെട്ട്‌ കണ്ടപ്പോഴേ നൌഷാദിനെയാണ് ഓര്‍മ വന്നത്..... കഥ നന്നായി.... നൌഷാദിന് പ്രത്യേക നന്ദി!

    ReplyDelete
  9. കേവലമൊരു പ്രകോപനമെന്ന രേതസ്സിനാല്‍ പിറവി കൊള്ളുന്ന അക്ഷരക്കൂട്ടം, അതുത്പാദിപ്പിക്കുന്ന ചിന്തയുടെ വ്യാപ്തി...!!!

    ReplyDelete
  10. രാവിലെ ഫേസ് ബൂക്കിന്നു നീ ഓടി പ്പോകും പോയെ എനിക്ക് സംശയമുണ്ടായിരുന്നു നീ ഒരു പോസ്ടിടാന്‍ പോകുകയാണെന്ന്.
    വല്ല കൃമി ലെവേലുമാ പ്രതീക്ഷിച്ചത് . പക്ഷെ ഇത് കിടിലന്‍ , അഭിനന്ദനങ്ങള്‍ കണ്ണാ

    ReplyDelete
  11. നാമൂസ് പറഞ്ഞത് പോലെ ഈ കഥയില്‍ അടങ്ങിയിരിക്കുന്ന ചിന്തയുടെ വ്യാപ്തി അല്ലെങ്കില്‍ ഒരു മുന്നറിയിപ്പിന്റെ ഉപദേശം തീര്‍ച്ചയായും നമുക്കിതില്‍ ദര്‍ശിക്കാം

    ReplyDelete
  12. കണ്ണാ, ഉണരാന്‍ വൈകിയപ്പോള്‍, ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങി അതൊരു കഥയാക്കി ...
    SUPER - TOUCHING STORY
    കഥകള്‍ പിറക്കുമെങ്കില്‍ അകംബാടം ഇനിയും ഉണരാന്‍ വൈകട്ടെ..ആശസകള്‍..കണ്ണനും, പിന്നെ ഉണരാന്‍ വൈകി സജീവമാക്കിയ അകംബാടത്തിനും, എല്ലാവര്ക്കും.

    ReplyDelete
  13. ആശയ സമ്പുഷ്ടമായ കഥ.
    പെട്ടന്നുള്ള ആശയമെങ്കിലും നന്നായി
    എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു

    ReplyDelete
  14. കണ്ണാ, തമ്മില്‍ പരിചയപ്പെട്ടിട്ട് കുറെയായെങ്കിലും ആദ്യമായാണെന്ന് തോന്നുന്നു ഇവിടെയെത്തിയത്...
    ഏതായാലും ഇനി ഇവിടെ തന്നെ കൂടാന്‍ തീരുമാനിച്ചു...
    അപ്പോള്‍ ബൈക്കില്‍ പോവുമ്പോള്‍ ശ്രദ്ധിക്കണമെന്നു പറയാരുന്നുവല്ലേ...ഓര്മക്കുറവു നല്ല തന്മയത്വത്തോടെ
    അവതരിപ്പിച്ചു....അമ്മയുടെ മരണം ഒരു നൊമ്പരമാവുകയും ചെയ്തു.
    എന്‍റെ ഒരു നാട്ടുകാരന്‍ എന്തോ ടെന്‍ഷനില്‍ കുറെ ഉറക്ക് ഗുളിക വിഴുങ്ങി, മൂന്നു ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞത്രേ, പിന്നീട് കക്ഷി എത്ര ആലോചിച്ചിട്ടും ആ മൂന്നു ദിവസത്തെ കുറിച്ച് ഓര്‍ക്കാന്‍ പറ്റിയില്ലാന്നു മാത്രമല്ല, ആ മൂന്നു ദിവസത്തിനു മുമ്പുള്ള ദിവസത്തെ തലേ ദിവസമായി കൂട്ടുകയും ചെയ്തത്രേ...!

    ReplyDelete
  15. മനസ്സില്‍ ഇടം പിടിച്ച കഥ.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കഥ നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  18. കൊള്ളാം എന്ന് പറഞ്ഞു നിസാരം ആകി കളയേണ്ട ഒന്നല്ല ഒരു കുഞ്ഞു സംഗതി ഉണ്ട് അഭിനന്ദനങള്‍

    ReplyDelete
  19. ഓരോ ബൈക്ക് യാത്രികനും ഉണ്ടാകാന്‍ സാദ്യത ഉള്ള എന്നാല്‍ ഒരിക്കലും ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രമേയം... നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
  20. കണ്ണാ...ഇതെപ്പോള്‍ സംഭവിച്ചു???.....
    എതായാലും കലക്കി....

    ശിവനേ....ഞാനിത് വല്ലോം അറിഞ്ഞോ???
    ആശംസകള്‍.....

    ReplyDelete
  21. കണ്ണാ കൊള്ളാം..കണ്ണാ...........

    ReplyDelete
  22. മനസ്സില്‍ തട്ടി, കണ്ണാ, ഒപ്പം, പറയാതെ വയ്യ, ഒരു ബൈക്ക് കിട്ടിയാല്‍ പിന്നെ അഭ്യാസം മുഴുവന്‍ നടുറോട്ടില്‍ തന്നെവേണം, എന്നാ ചിന്ത മാറണ്ടേ, ബൈക്ക്, അല്ലെങ്കില്‍ വണ്ടികള്‍ എന്തിനാണ് എന്നുകൂടെ ഒന്ന് ആലോചിച്ചാല്‍ എത്ര നന്നായിരുന്നു.
    എല്ലാവര്ക്കും തിരക്കും ഉണ്ട്, ആരോട് പറയാന്‍.

    ReplyDelete
  23. എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്

    ReplyDelete
  24. @ആചാര്യന്‍ഇക്കാ നിങ്ങളാനിതിനെല്ലാം ഉത്തരവാദി.. ഹ ഹ

    ReplyDelete
  25. @Srikumar അപ്പൊ ഇതു മാത്രെ ഇഷ്റ്റായൊള്ളൊ? ഹും! :-) വളരെ നന്ദി!

    ReplyDelete
  26. @zephyr zia അതെ ഇക്കായാണു ഇതിനു കാരണം!

    ReplyDelete
  27. @ഫസലുൽ വന്നതിനും അഭിപ്രായത്തിനും ഒരു പാടു നന്ദി!!! ഇനിയും വരണെ!

    ReplyDelete
  28. @elayoden ഹ ഹ അതെയ് അതെയ്! ഞാനാരാ മൊതൽ!

    ReplyDelete
  29. മരണത്തില്‍ നിന്നുള്ള തിരിച്ചു വരവിന്റെ കഥ കണ്ണന്‍ അസ്സലായി പറഞ്ഞു.

    >>തന്റെ കയ്യ്‌ കൊണ്ടു മേശപ്പുറത്തു ഇരുന്ന ഗ്ലാസ്സ് താഴെ വീണതാണെന്നു കണ്ണ് തുറന്നപ്പോള്‍ മനസ്സിലായി.. പതിയെ തല ചരിച്ചു നോക്കിയപ്പോള്‍ ടിക്ക് ടിക്ക് ശബ്ദം കേള്‍പ്പിക്കുന്ന ആ പെന്‍ഡുലം ക്ലോക്കില്‍ സമയം പതിനൊന്നു കാണിച്ചു!<<

    (മേശപ്പുറത്തിരുന്നു ഗ്ലാസ് തറയില്‍ വീണുടഞ്ഞ ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത്. മുറിയിലപ്പോള്‍ പെന്‍ഡുലം ക്ലോക്കിന്റെ ടിക് ടിക്ക് ശബ്ദം മാത്രം. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. താനെന്തേ ഇന്ന് ഉണരാന്‍ ഇത്ര വൈകിയത്. എവിടെ അമ്മയും അനിയത്തിയുമെല്ലാം). തുടക്കത്തില്‍ ഇങ്ങിനെ ചെറിയ മാറ്റങ്ങള്‍ വരുത്തി നോക്കൂ. കഥയാകുമ്പോള്‍ വരികളിലെ സൌന്ദര്യം കൂടി ശ്രദ്ധിക്കണം. കണ്ണന്‍ പറഞ്ഞ കഥ മോശമായി എന്ന് ഇതിനു അര്‍ത്ഥമില്ല കേട്ടോ. നല്ലൊരു തീം കണ്ണന്‍ പറഞ്ഞു ഫലിപ്പിച്ചു. അഭിനന്ദനങ്ങള്‍ .

    ReplyDelete
  30. @Akbarikka valare nandi.. paranja mattam njaan varuthiyittund! njn oru mail ayachirunnu! orupaad santosham aayi

    ReplyDelete
  31. @siyan ,ജുവൈരിയ സലാം,Jishad ക്രോണിക്,mottamanoj,ഹാഷിക്ക് ,ഹരിപ്രിയ ,റാണിപ്രിയ,Rakesh ,iylaserikkaran,അസീസ്‌ ,mayflowers,രമേശ്‌അരൂര്‍ ,സലീം ഇ.പി.
    എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ ഈ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആണ് ഓരോന്ന് എഴുതാനുള്ള പ്രേരണ!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...