[NB:വാര്‍ത്ത ഇങ്ങനെ ആണ്:
നാട്ടുകാര്‍ നോക്കിനില്‍ക്കെ ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ചു
Posted on: 02 Jan 2011
ബാലരാമപുരം: ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചറിയിച്ച് ചുമട്ടുതൊഴിലാളി നാട്ടുകാര്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. കടയ്ക്ക് മുന്നില്‍ കെട്ടിത്തൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്പത്രിയില്‍ കൊണ്ടുപോകാനോ കണ്ടുനിന്നവര്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചലിനടുത്ത് നരുവാമൂട്ടിലാണ് സംഭവം.
നരുവാമൂട് ഒലിപ്പുനട, പെരുമ്പുക്കോട്ടുകോണം വീട്ടില്‍ സുധാകരന്‍ (48) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി. തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാവിലെ 11.20 ന് ഇവിടെയുള്ള തുളസീധരന്റെ തയ്യല്‍ കടയുടെ മുന്നിലാണ് സുധാകരന്‍ തൂങ്ങിമരിച്ചത്. സംഭവത്തിനുമുമ്പ് സുധാകരനും സുഹൃത്തുക്കളുമായി അടിപിടി നടന്നതായി പോലീസ് പറഞ്ഞു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് കരുതുന്നു.
ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട്, ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് സുധാകരന്‍ വിളിച്ചുപറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയാണെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ കരുതിയത്. കടയുടെ മുന്നിലെ ചായ്പില്‍ കെട്ടിത്തൂങ്ങിയ സുധാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുരുക്കിട്ട് താഴേയ്ക്ക് ചാടിയ ഉടനെ അഴിച്ചിറക്കാനോ ആസ്പത്രിയില്‍ കൊണ്ടുപോകാനോ നോക്കിനിന്നവര്‍ തയ്യാറായില്ല. നേരത്തെ നടന്ന അടിപിടിക്കിടയില്‍ സുധാകരന്റെ കൈയിലും തലയിലും കത്തികൊണ്ട് മുറിവേറ്റിരുന്നു. സുധാകരനുമായി അടിപിടി നടത്തിയെന്നു കരുതുന്ന കള്ളന്‍ വിജയന്‍ എന്നയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ചയായി സുധാകരന്‍ വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്പിളിയാണ് ഭാര്യ. മക്കള്‍: സിമി, സുജില. നേമം പോലീസ് കേസെടുത്തു.
http://www.mathrubhumi.com/online/malayalam/news/story/707169/2011-01-02/കേരള ]

ആളുകള്‍ അങ്ങിനെ നോക്കി നില്‍ക്കാന്‍ എന്തെങ്കിലും ഒരു കാരണം കാണാതിരിക്കുമോ ..?
ReplyDeleteകൂടുതല്‍ വിവരം ലഭിച്ചാല്‍ അറിയിക്കുക ....!!!
ReplyDeleteഎന്താ പറയുക.... എന്താണ് യഥാര്‍ത്ഥം എന്ന് അറിയുന്നില്ല .. കാരണം പത്ര വാര്‍ത്തകള്‍ മുഴുവന്‍ ഇപ്പോള്‍ വിശ്വസിക്കാറില്ല .. ആടിനെ പട്ടിയും , പൂച്ചയെ തവളയുമൊക്കെ ആക്കിയാണ് വാര്‍ത്തകള്‍ വരുന്നത് ,, വായനക്കാരെ ത്രസിപ്പിക്കുക.. ഇപ്പോള്‍ തന്നെ ഈ വാര്‍ത്ത കണ്ണനെ വല്ലാതെ സ്പര്‍ശിച്ചു കണ്ണനെ എന്നല്ല മനസാക്ഷിയുള്ള ആരേയും ഈ വാര്‍ത്ത നൊമ്പരപ്പെടുത്തും അതു തന്നെയാണു പത്രത്തിന്‍റെ വിജയം നാളെ ഇതേ വാര്‍ത്ത മറ്റൊരു രൂപത്തില്‍ ആയാലും ഇന്ന് ഈ വായിച്ചത് മനസ്സില്‍ നിന്നും പോവില്ല.. അതുകൊണ്ട് പത്ര വാര്‍ത്ത മാത്രം വിശ്വസിച്ച് ഒരു തീരുമാനത്തില്‍ എത്തരുത് ..
ReplyDeleteപിന്നെ നാടുകാരുടെ നിസംഗ മനോഭാവത്തിനു കാരണങ്ങള്‍ പലതാവാം ... കണ്ണന്‍ പറഞ്ഞ പോലെ ശല്യക്കാരനായ ഒരാള്‍ മരിക്കട്ടെ എന്ന് ആഗ്രഹിച്ചു പോവുന്നവര്‍ കുറവായിരിക്കാം .. പക്ഷെ ഏടാ കൂടങ്ങളില്‍ ചെന്നു ചാടുന്നതിനെ ഭയക്കുന്നവര്‍ ഏറെ ആവും .. ഞാന്‍ ഇതു പറയാന്‍ കാരണം ഞങ്ങളുടെ നാട്ടില്‍ പട്ടാപ്പകല്‍ ഒരാളെ മറ്റൊരാള്‍ വെട്ടിയും കുത്തിയും കൊന്നും അത് കണ്ട് അങ്ങാടിയില്‍ കുറെ പേര്‍ ഉണ്ടായിരുന്നു .. അക്രമിയുടേ അറ്റുത്ത് ചെല്ലാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല ... ഞാന്‍ നാട്ടില്‍ എത്തി ഈ സംഭവം അറിയുമ്പോള്‍ കൂട്ടുകാരനോട് ചോദിച്ചു ഇത്രയും ആളുകള്‍ കൂടി നിന്ന് ഒരു കൊലപാതകം കണ്ട് നിന്നോ എന്ന് .. അപ്പോള്‍ അവന്‍ തന്ന മറുപടി “ അക്രമിയുടെ അടുത്ത് ചെല്ലാം പക്ഷെ രണ്ടും കൽപ്പിച്ചാവണം കാരണം അവന്‍ ആയുധവുമായി ഭ്രാന്തിളകി നില്‍ക്കുകയാണ്.. അവന്‍റെ അടുത്ത് ചെല്ലുമ്പോള്‍ മരണം തൊട്ടടുത്താണ് .. അല്ലങ്കില്‍ അവനെ അടിച്ചു വീഴ്ത്താം പക്ഷെ ആ അടിയില്‍ അവനു വല്ലതും സംഭവിച്ചാല്‍ അവിടെ കൂടിയവരോ എന്തിനു അപ്പോള്‍ കൊല്ലപ്പെട്ട അയാള്‍ രക്ഷപ്പെട്ടാല്‍ പോലും ആ സംഭവത്തിന്‍റെ ഉത്തരവാദിത്വം എറ്റെടുക്കേണ്ടി വരും” എന്നു വെച്ചാല്‍ കൊല്ലാന്‍ നിന്നവന്‍ മരണപ്പെട്ടാല്‍ തടുക്കാന്‍ ചെന്നവറ്റെ കൈകൊണ്ട് മരിച്ചാല്‍ ആ കേസില്‍ അവന്‍ മാത്രമാവും പ്രതി ബാക്കി കാലം അവനു ജയിലോ അല്ലങ്കില്‍ മരണപ്പെട്ടവന്‍റെ ബന്ധുക്കളില്‍ നിന്നും പ്രതികാരമോ...
എന്തൊക്കെ ആയാലും ഈ നാട്ടുകാരെ ഞാന്‍ ന്യായീകരിക്കുകയല്ല.. മനസാക്ഷിയുള്ള ആരെങ്കിലുമൊക്കെ അവിടെ നിസ്ഷയാരായി നോക്കി നിന്നിട്ടുണ്ടാവാം..... എന്തോ ദൈവത്തിനറിയാം
manushyaththam nashtapetta nadaayi keralam...
ReplyDeleteഅഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി!
ReplyDelete