Friday, December 31, 2010

വിട 2010


ണ്ടായിരത്തി പന്ത്രണ്ടില്‍ ലോകം അവസാനിക്കും എന്നുള്ളത് നേരാണോ? ആവൊ അറിയില്ല..പണ്ട്,ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍,തൊണ്ണൂറു കാലഘട്ടം ,അന്ന് രണ്ടിലോ മൂന്നിലോ ആണ് പഠിക്കുന്നത്, ഉച്ച സമയത്താണ് നാലാം ക്ലാസ്സിലെ ഒരു ചേട്ടന്‍ അലറി വിളിച്ചു പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്, "നാളെ ലോകം അവസാനിക്കുന്നു എന്ന്.", ഞാന്‍ ശരിക്കും വിശ്വസിച്ചു പോയി.. വീട്ടില്‍ എത്തിയിട്ടും അത് തന്നെ ആയിരുന്നു ചിന്ത , ഈശ്വരാ നാളെ ലോകം അവസാനിക്കുമോ ? എങ്ങനെ ആയിരിക്കും അവസാനിക്കുക? ആ കൊച്ചു പയ്യന്റെ മനസ്സില്‍ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ ഉറങ്ങിയില്ല, ഉറക്കം വരുമ്പോള്‍ തന്നെ ഓരോ ദു:സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി എണീക്കും . എന്തായാലും അടുത്ത ദിവസം ലോകം അവസാനിച്ചില്ല.. 


ഇന്ന് ഒരു അവസാനം ആണ്, രണ്ടായിരത്തി പത്തിന്റെ അവസാനം, ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ എല്ലാവരുടെയും ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങി പോകുന്നു.. ഓരോ വര്‍ഷവസാനവും നമ്മള്‍ വിശകലനം ചെയ്യും,എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്,നേട്ടങ്ങള്‍ എത്ര,കോട്ടങ്ങള്‍ എത്ര ,എന്തൊക്കെയാണ് ഇനി ചെയ്യാന്‍ ഉള്ളത് എന്നൊക്കെ . പുതു വര്‍ഷ പിറവിയില്‍ ഓരോരുത്തരും പ്രതിഞ്ജകള്‍ എടുക്കുകയായി, ഞാനിനി കുടിക്കില്ല,വലിക്കില്ല,നടക്കില്ല,കിടക്കില്ല,മുറുക്കില്ല,പുതു വര്‍ഷങ്ങള്‍ ഇനിയും ഉള്ളത് കൊണ്ട് ആരും ഇതൊന്നും പാലിക്കാറില്ല എന്ന് മാത്രം... ഇന്ന് ഇപ്പോള്‍ ആളുകള്‍ എല്ലാം ആഘോഷ തിമിര്‍പ്പിലാണ്, ചാനലുകളായ ചാനലുകള്‍ എല്ലാം അതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്... എങ്ങും ആഘോഷം മാത്രം, നമ്മുടെ സമൂഹത്തില്‍ ഉള്ള പാവങ്ങളെ ഈ കൂട്ടത്തില്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് എന്ത് പുതു വര്‍ഷം? എന്ത് ന്യൂ ഇയര്‍! ഇന്ന് തകര്‍ത്തു പൊടിച്ചു കളയുന്ന പണത്തിന്റെ ഒരു ശതമാനം എങ്കിലും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആയി മാറ്റി വെക്കാനോ,ചെലവക്കാണോ ആരെങ്കിലും തയ്യാറാകുമോ? 

രണ്ടായിരത്തി പതിനൊന്നില്‍ പല പല പ്രതീക്ഷകളാണ് എല്ലാവര്‍ക്കും.. ഒരു ജോലി,നല്ല ജോലി, ജോലി കയറ്റങ്ങള്‍, പുതിയ വാഹനം,പുതിയ വീട്, ജീവിത പങ്കാളി,കാമുകന്‍,കാമുകി, ആഭരണങ്ങള്‍,അവാര്‍ഡുകള്‍,പ്രശക്തി...ഇടുക്കിയിലും കാസര്‍ഗോടും ഉള്ളവര്‍ക്കും ഉണ്ട് പ്രതീക്ഷ വര്‍ഷങ്ങളായി അവരുടെ ഉറക്കം കെടുത്തുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിര്‍ത്തലാക്കും എന്നുള്ളത്. കേരളം ഒട്ടാകെയും ഉണ്ട് വേറെ ഒരു  പ്രതീക്ഷ, മുല്ലപ്പെരിയാര്‍ പുന: സൃഷ്ടി .

രണ്ടായിരത്തി പതിനൊന്നില്‍ എന്റെ പ്രായത്തില്‍ ഒന്ന് കൂടി കൂട്ടപെടുന്നു,ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങുന്നു, ചെയ്യാന്‍ കര്‍മ്മങ്ങള്‍ നിരവധി ബാക്കി....
"ഒരു ചാക്ക് സ്വപ്നം, തലയില്‍ താങ്ങി ഒരു പോക്ക്,നടുവും തല്ലി വീഴാതെ അങ്ങെത്തി ചേരാനുള്ള ആഗ്രഹവുമായി.."

[NB:എന്റെ പുതു വര്‍ഷ പ്രതിഞ്ഞ:-നാളെ മുതല്‍ കൃത്യമായി ഓഫീസ് ടൈമില്‍ തന്നെ അവിടെ ഹാജര്‍ ആകണം"]

12 comments:

  1. നാളെയുടെ കാല്‍ വെപ്പില്‍
    നന്മയുടെ തിരിനാളം
    പാരില്‍ തെളിഞ്ഞും
    സ്നേഹത്തിന്‍ സുഗന്ധം
    മനസ്സില്‍ പൊതിഞ്ഞും

    വരവേല്‍ക്കാം കയ്കോര്‍ത്തു
    നവവര്‍ഷത്തെ നമുക്കൊന്നായി. ......

    ReplyDelete
  2. [NB:എന്റെ പുതു വര്‍ഷ പ്രതിഞ്ഞ:-നാളെ മുതല്‍ കൃത്യമായി ഓഫീസ് ടൈമില്‍ തന്നെ അവിടെ ഹാജര്‍ ആകണം"]
    appoze kanna....ee reselution thanne adutha varshavum parayaruth,
    2013il lokham avasanikumenna ellarum parayunne....athkond ee varsham pedikenda.....may a happiest year ahead

    ReplyDelete
  3. സ്വപ്നങ്ങളെ കൂട് തുറന്നു വിടുക.. അവ പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടട്ടെ...!!

    ReplyDelete
  4. കണ്ണന്‍, പേടിക്കണ്ട, ലോകവും ബ്ലോഗൊന്നും പെട്ടെന്ന് അവസാനിക്കില്ലാ., പ്രതീക്ഷയുടെ പുതുവത്സരം പിറക്കട്ടെ...

    ReplyDelete
  5. ഭാവുകങ്ങള്‍ !!! പ്രതീക്ഷകള്‍ക്ക് ചിറകു മുളക്കട്ടെ..
    പുതുവത്സരാശംസകള്‍ .....

    ReplyDelete
  6. പുതുവത്സരാശംസകള്‍

    ReplyDelete
  7. എല്ലാവര്‍ക്കും നന്ദി.. ലോകം പെട്ടെന്നൊന്നും അവസാനിക്കാതെ ഇരിക്കട്ടെ... (ഞാന്‍ ഇന്ന് കൃത്യ സമയത്ത് ഓഫീസില്‍ എത്തീട്ടോ..;-) )

    ReplyDelete
  8. കണ്ണാ നമ്മള്‍ സോഫ്റ്റുവെയര്‍ എഞ്ചിനീയര്‍മ്മാര്‍ ആരേലും സമയത്തു എത്താറുണ്ടോ??... എത്തിയാല്‍ സമയത്തു ഇറങ്ങാന്‍ പറ്റുമോ?? എന്നാലും ശ്രമിച്ചു നോക്കൂ.. ആശംസകള്‍

    ReplyDelete
  9. ന്തായാലും കൃത്യസമയത്ത് ഓഫീസില്‍ എത്തിയല്ലോ! സമാധാനം. നന്മ നിറഞ്ഞൊരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  10. അഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി!

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...