Saturday, January 22, 2011

മൂത്രം ഒഴിക്കാന്‍ സരോജ് കുമാര്‍!; കുന്നകുളം പ്രൈവറ്റ് സ്ടാണ്ടിലെ ലോക്കല്‍ മൂത്രപ്പുര 'സ്റ്റാര്‍' മൂത്രപ്പുരയായി

കുന്നംകുളം: കുന്നംകുളത്തെ പ്രൈവറ്റ് ബസ്സ്‌ സ്ടാന്റിലെ ലോക്കല്‍ മൂത്രപ്പുരയില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട വിശിഷ്ടാതിഥിയെ കണ്ട് മൂത്രപ്പുര ഉടമയായ കുഴിയില്‍ തെക്കതില്‍ ശശിയും ശിങ്കിടി ശങ്കുവും അമ്പരന്നു. ബോളിവുഡ് സ്റ്റാര്‍,മലയാളിയായ സരോജ് കുമാറിന്റെ കേരള സന്ദര്‍ശനത്തിന്റെ വാര്‍ത്ത ചാനലില്‍ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സരോജ്കുമാര്‍ നേരിട്ട് മൂത്രപ്പുരയിലേക്ക് കയറിവന്നത്. ഒപ്പം ഇരച്ചുപൊളിച്ച് എസ്​പിജിക്കാരും.


അമ്പരന്നുനിന്ന ശശിയോട് ആദ്യം ഒരു ബീഡിയാണ് സരോജ്കുമാര്‍ ആവശ്യപ്പെട്ടത്,മൂത്രം പോകണം എങ്കില്‍ ബീഡി വലിക്കണം അത്രേ!. സരോജിനും കൂടെയെത്തിയവര്‍ക്കും ഉടന്‍തന്നെ ശിങ്കിടി ശങ്കു ദിനേഷ് ബീഡി വാങ്ങി കൊടുത്തു.. ബീഡി ഒന്ന് വലിച്ചു നോക്കിയശേഷം പിന്നീട് അദ്ദേഹം പനാമ സിഗരട്ട് ആവശ്യപ്പെട്ടു. മൂത്രപ്പുരയിലെ വാഷ്‌ ബേസില്‍ ഇരുന്ന സോപ്പും ചീപ്പും അദ്ദേഹത്തിന് നന്നേ ഇഷ്ടപ്പെട്ടത് കൊണ്ടു അതെടുത്ത് സ്വന്തം പോക്കറ്റില്‍ ഇട്ടു! രണ്ടു സാധനങ്ങളും നന്നേ ഇഷ്ടപ്പെട്ട അദ്ദേഹം പിന്നീടതിന്റെ ഉപയോഗ രീതികളും ചോദിച്ചറിഞ്ഞു.

മൂത്രപ്പുര ക്ലീന്‍ ചെയ്യാന്‍ വെച്ചിരുന്ന ചപ്പു കൊരിയിലും ബക്കറ്റിലും കൂടി സരോജിന്റെ കൈയെത്തി. മൂത്രം ഒഴിച്ചതിനു ശേഷ്സം 'നീംബുപാനി' വേണമെന്നായി. ജ്യൂസുണ്ടാക്കാന്‍ കറണ്ടില്ലെന്നായിരുന്നു തരിച്ചുനിന്ന ശശിയുടെയും ശിങ്കിടി ശങ്കുവിന്റെയും മറുപടി. ശേഷം കോള വാങ്ങിക്കഴിച്ച സരോജ് കുമാര്‍ പപ്പടവടയും മുറുക്കും കായവറുത്തതുമൊക്കെ ശശിയുടെ തന്നെ തട്ട് കടയില്‍ നിന്നും പൊതിഞ്ഞുവാങ്ങി.

ഇതിനോടകം വിവരമറിഞ്ഞ് പുറത്ത് നാട്ടുകാരും ഏറെ കൂടിയിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ എസ്​പിജിക്ക് പരുക്കന്‍ സ്വഭാവം പുറത്തെടുക്കേണ്ടിയും വന്നു. എങ്കിലും ഓട്ടോഡ്രൈവര്‍ കുട്ടപ്പായി, മത്തായി , കുട്ടന്‍ ചെറുക്കന്‍,എന്നിവര്‍ക്ക് സരോജ് കുമാറിന് ഹസ്തദാനം നല്‍കാനായി.

ദേശീയപാത 98ന് അരികില്‍ വന്‍ വാഹനവ്യൂഹം കണ്ടതോടെ വാഹനങ്ങളില്‍ നിന്ന് ആളുകളെത്തിനോക്കാന്‍ തുടങ്ങി. ചെറിയ ഗതാഗത തടസ്സവും ഉണ്ടായി.

ഇത്രയുമായപ്പോഴേക്കും സരോജ് കുമാര്‍ മടങ്ങാന്‍ തയ്യാറായി പത്ത് രൂപ ശശിക്ക് നല്‍കി. ആദ്യം വാങ്ങാന്‍ തയ്യാറായില്ലെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍,മാത്രമല്ല  ശിങ്കിടി ശങ്കുവിന്റെ നിര്‍ബന്ധം കൂടി ആയപ്പോള്‍ ശശി  വഴങ്ങി,ബാക്കി ചോദിച്ച ശശിയോടു ബാക്കി ഒന്നും വേണ്ട അത് താന്‍ തന്നെ വെച്ചോ എന്ന് പറഞ്ഞിട്ടാണ് സരോജ് സ്റ്റാന്റ് കാലി ആക്കിയത്!. ഗുരുവായൂരിലെ കാണിക്കയോടൊപ്പം സരോജ് നല്‍കിയ നോട്ടും ജീവനുള്ളിടത്തോളം സൂക്ഷിക്കുമെന്ന് "ശശി പറയുന്നു."(കീറിപ്പറിഞ്ഞ ആ പത്ത് രൂപ മീങ്കാര് പോലും എടുക്കില്ല എന്ന് ശിങ്കിടി ശങ്കു ആത്മഗതം ആയി പറഞ്ഞത് ഞങ്ങളുടെ ലേഖകന്‍ മാത്രം കേട്ടു)

[NB:കഷ്ടം, എന്റെ മാതൃഭൂമി! ,നല്ല കാമ്പുള്ള വാര്‍ത്ത വാര്‍ത്ത വായിക്കാന്‍ ആ ലിങ്കില്‍ ഞെക്കൂ!!]

18 comments:

  1. മാതൃഭൂമി വാര്‍ത്ത വായിച്ചപ്പോഴാണ് ലഡു പൊട്ടിയത്.
    സൂപ്പര്‍.

    ReplyDelete
  2. ആക്ഷേപ ഹാസ്യം .. പത്രത്തിനെതിരെ ??? നന്നായി ....

    ReplyDelete
  3. പത്രങ്ങള്‍ ധര്‍മം മറക്കുന്നു.....നന്നായിട്ടുണ്ട് കേട്ടാ

    ReplyDelete
  4. രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍ കേരളത്തിലെ നാട്ടിന്‍ പുറത്തെ ഒരു ചായക്കടയില്‍ വന്നാല്‍ അത് ആലുവയ്ക്കു വെളിയില്‍ ഉള്ള ജനങ്ങള്‍ അറിയേണ്ടുന്ന ഒരു വാര്‍ത്തയാണ് ..ആ ധര്‍മം മാത്രമാണ് മാതൃഭുമി ചെയ്തിരിക്കുന്നത് ..ഇതില്‍ ഇത്ര വലിയ ആക്ഷേപമോ ഹാസ്യമോ എന്താണ് ? മറിച്ചു ഒരു ശ്രീനിവാസന്‍ കഥാപാത്രമായ സരോജ് കുമാര്‍ ആണിതെങ്കില്‍ തമാശയാണ് താനും...ലാലു പ്രസാദോ..പ്രകാശ് കാരാട്ടോ ...സീതാറാം യചൂരിയോ എന്തിനു നമ്മുടെ വിഎസ്സോ ഒരു പദവിയില്‍ ഇരിക്കെ ഇങ്ങനെ അപ്രതീക്ഷിതമായി ഒരശോകന്റെ കടയില്‍ ചെന്നാല്‍ അത് വാര്‍ത്ത അല്ലാതാകുന്നത്‌ എങ്ങനെ ?
    വാര്‍ത്തകള്‍ തന്നെ ഗൌരവം ഉള്ളത് ..സോഫ്റ്റ് സ്റ്റോറി ,ഹ്യുമന്‍ ഇന്ററസ്റ്റിംഗ് എന്നിങ്ങനെ പല വിഭാഗമുണ്ട് . ..അതില്‍ ഒന്നാണ് ഈ വാര്‍ത്ത ...

    ReplyDelete
  5. raahul gandhi vannath vaarthayan..but athinoru cinematic style koduth avatharipikenda aavasyamundo ennan chodyam..ethinokke ethire narmathinte bhaashayil prathikarikanulla dhairyam nammal malayalikal maathrame kaanikunullu....ath terchayayum prolsahipikenda onnan ..atleast keralithil ninnenkilum ee cinematic showk tirichadi kittanam...pothujanagal pottanmarallenn evar mansilakkanam

    ReplyDelete
  6. എന്റെ രമേശന്‍ മാഷേ, മാതൃഭൂമിയുടെ 'വാര്‍ത്തയും വീക്ഷണവും' പേജില്‍ ആണ് ഈ വാര്‍ത്ത വന്നത്. ഇത്തരം തേഡ് റേറ്റ് പുകഴ്ത്തല്‍ എഴുതാനായിരുന്നില്ല മുന്‍കാലങ്ങളില്‍ ആ പേജ് ഉപയോഗിച്ചിരുന്നത്. ഈ പോസ്റ്റില്‍ പറഞ്ഞ അതേ സ്വരത്തില്‍ ആണ് ആ മാതൃഭൂമി വാര്‍ത്തയും.

    ഇതിനെ പറ്റി ബസ്സില്‍ നടന്ന ചര്‍ച്ച.

    http://goo.gl/HTuNM

    ReplyDelete
  7. കൊട് കൈ,
    മാധ്യമധര്‍മ്മം മാരകമാകുന്ന കാഴ്ച്ച,
    വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇറങ്ങിയ ഭൂമിയിലെ രാജാക്കന്മാര്‍ എന്ന സിനിമയിലെ ചില രംഗങ്ങള്‍ ഓര്‍മ്മവരുന്നു.

    ReplyDelete
  8. ഹലോ മിസ്ടര്‍ പെരേര നിങ്ങള്‍ വീണ്ടും ഗോളടിച്ചു . ഇനിയും ഗോളടിച്ചാല്‍ ചിലപ്പോള്‍ എന്റെ മുതലകുട്ടികള്‍ക്ക്‌ ഞാന്‍ ഇട്ടു കൊടുക്കും ഹ

    ReplyDelete
  9. നന്നായിട്ടുണ്ട്..

    ReplyDelete
  10. രമേശ്‌ അരൂര്‍ പറഞ്ഞ തിനോട് ഞാന്‍ യോജിക്കുന്നു ...രാഹുല്‍ ഗാന്ധിയെപ്പറ്റി വാര്‍ത്ത ഇട്ടതു ആക്ഷേപ ഹാസ്യത്തിന് വിഷയമാവേണ്ട കാര്യം ഒന്നും അല്ല .....
    എങ്കിലും കണ്ണന്‍ -താങ്കളുടെ നര്‍മബോധത്തിനു അഭിനന്ദനങ്ങള്‍ ...!!

    ReplyDelete
  11. ഞാന്‍ മാതൃഭൂമി വായിച്ചിട്ടില്ല..
    ഒന്നും മനസ്സിലായതുമില്ല.

    ReplyDelete
  12. ഈ വാര്‍ത്തക്കെതിരെ പ്രതികരിക്കണം എന്ന് തോന്നിയിരുന്നു.. മാതൃഭുമി പോലെയുള്ള പത്രങ്ങള്‍ ഒരു മൂന്നാംകിട പത്രത്തെ വെല്ലുന്ന തരത്തിലുള്ള ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനെ ആക്ഷേപ ഹാസ്യ രൂപത്തില്‍ അവതരിപ്പിച്ചത് നന്നായി.. എന്‍റെ ഭാവുകങ്ങള്‍..

    ReplyDelete
  13. ഇത് കൊള്ളാം ഇതിനോട് സാമ്യമുള്ള ഒരു പോസ്റ്റ്‌ ഞാന്‍ ഇന്ന് തന്നെ വായിച്ചിരുന്നു ....

    http://thewinterboy.blogspot.com..vsit this link

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...