Saturday, August 27, 2011

ഹാപ്പി ഡേയ്സ്(I)


"ഇത് വിനോദിന്റെ സ്ഥലാ നീ മാറിയിരിക്ക്"
ഈ വാചകം കേട്ടാൽ എന്തായിരിക്കും പെട്ടെന്ന് തോന്നുക??!!! ഒന്നാം ക്ലാസ്സിലോ മറ്റോ ഒരു പയ്യൻ മറ്റൊരാളോട് പറയുന്നതായിരിക്കും എന്നല്ലേ.. എന്നാൽ സംഗതി അതല്ല, എഞ്ജിനീയറിങ്ങിന്റെ രണ്ടാം വർഷം ഒരുവൻ എന്നോട് പറഞ്ഞതാണ്.. its none other than our ഡെക്സ്റ്റർ!!!.. വിശാലമായ ആ കോളേജിലേക്ക് ഞാനെത്തിയത് രണ്ടാം വർഷമായിരുന്നു(ഉറുദുവിൽ ലാറ്ററൽ എന്റി എന്ന് പറയും).  വലിയ ആഗ്രഹങ്ങളോടും ആശകളോടും കാലെടുത്തു വെച്ച ആദ്യ ദിവസം തന്നെ ഞാൻ കേട്ടത് ഈ വാചകം ആയിരുന്നു. ഒരു നിമിഷം ചിന്തിച്ചു പോയി , കോളേജെന്ന് കരുതി സ്കൂളിലാണോ ഞാനെത്തിയത്?!! അടുത്ത് തന്നെ ഈ മാനേജ്മെന്റ് നടത്തുന്ന സെന്റ്രൽ സ്കൂൾ ഉണ്ടേ. ഏയ് തെറ്റിയിട്ടില്ല കമ്പ്യൂട്ടർ സയൻസ് സെമെസ്റ്റർ 3rd തന്നെ എഞ്ജിനീയറിങ്ങ് തന്നെ, തെറ്റിയിട്ടില്ല..
എന്തായാലും ആ ചെക്കനെ അന്നു തന്നെ ഞാൻ മാർക്ക് ചെയ്തു. ഇന്റർവെൽ റ്റൈം ആയപ്പോൾ ലവനോട് ഞാൻ പേരു ചോദിച്ചു, 
"ഡെക്സ്റ്റർ ആന്റണീ നൊറോൺഹ" 
എന്റമ്മേ പേരു ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.. അവന്റെ ആദ്യ ഡയലോഗും ഭാവവും ഒക്കെ കണ്ടപ്പോൾ ആളു നമുക്കൊരു പ്രശ്നമാകുമെന്ന് തോന്നിയിരുന്നു, പിന്നീട് അടുത്ത് ഇടപഴകിയപ്പോൾ ലവൻ ഒരു പാവത്താനാന്ന് മനസ്സിലായി. പെട്ടെന്ന് തന്നെ ഇവൻ എന്റെ അടുത്ത കൂട്ടുകാരനായി മാറി. ഒരു കൊച്ചു കുഞ്ഞിന്റെ മനസ്സായിരുന്നു അവനു, ചീത്ത പറയാത്ത, X റേറ്റഡ് ഐറ്റംസ് കാണാത്ത, കള്ള് കുടിക്കാത്ത, പുകവലിക്കാത്ത, പെൺകുട്ടികളെ മറ്റുദ്ദേശത്തോടെ നോക്കാത്ത കമന്റടിക്കാത്ത, ലവനെ എനിക്കും വല്ലാതെ പിടിച്ചു ( ഞാനും ബേസിക്കലി അങ്ങിനെയൊക്കെയാണല്ലോ,യേത്!! ). ലവൻ ഒരു സകല കലാ പ്രതിഭയാണു കേട്ടോ, കീ ബോർഡ്, വയലിൻ, ഗിത്താർ, പാട്ട്, ചിത്ര രചന, ഡാൻസ് എന്ന് വേണ്ടാ എല്ലായിടത്തും അവന്റെ കയ്യുണ്ടാകും. Exams ആയാൽപ്പിന്നെ ഞങ്ങൾ മൂന്ന് നാലു പേർ അവന്റെ വീട്ടിലാണ്, കംബൈൻഡ് സ്റ്റഡി എന്ന ഓമനപ്പേരിൽ അവിടങ്ങനെ കൂടും, അവന്റെ മമ്മി ഞങ്ങളുടെ കൂടെ മമ്മിയാകും..വിഭവ സമൃദ്ധമായ ആഹാരം കഴിച്ച് ഞങ്ങൾ അവിടെക്കൂടും.. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ..ഹം.... കഴിഞ്ഞ് പോയതൊന്നും തിരിച്ച് കിട്ടില്ലാലോ...  
കോളേജ് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങളാണ് ഞങ്ങളുടെ കംബൈൻഡ് സ്റ്റഡി ഡേയ്സ്, ഒരക്ഷരം പഠിക്കുകയുമില്ല, എവിടെയെങ്കിലുമിരുന്ന് പഠിക്കുന്നവരെ പഠിപ്പിക്കുകയുമില്ല, അതായിരുന്നു ഞങ്ങളുടെ കൂട്ടപ്പഠിത്തം, ഞാനും സഞ്ജിത്തും ഡെക്സ്റ്ററും ഉണ്ടാവും എല്ലാ സെമറ്ററിലെ കമ്പൈൻഡ് സ്റ്റഡിക്കും, ചില അവസരങ്ങളിൽ ബിജൊയ് യും വിനീതും വിനോദും ഉണ്ടാവും.. എനിക്കന്ന് മൊബൈൽ ഉണ്ടായിരുന്നില്ല, സഞ്ജിത്തിന്റെ കയ്യിൽ അതേ ഉണ്ടായിരുന്നുള്ളൂ,കുറേ സിമ്മും കാണും, എല്ലാ സിമ്മിലും എന്തെങ്കിലും ഓഫറും ഉണ്ടാവും.. പാതിരാത്രി ആകുന്നത് വരെ ഞങ്ങൾ മൂന്ന് പേരും ഹൈവേയിലൂടെ അങ്ങിനെ നടക്കും, ചിലപ്പോൾ നടത്തം കൃഷ്ണപുരം കൊട്ടാരം വരെ നീളും.. രാത്രി ഒരു മണിയൊക്കെ ആകുമ്പോൾ വീട്ടിൽ തിരികെയെത്തും, ഓർക്കണം നാളെ പരീക്ഷയാണ്, ഒരക്ഷരം പഠിച്ചിട്ടില്ല ഇതേ വരെ.. പിന്നാണ് കലാപരിപാടി. ഫോൺ എടുത്ത് പഠിക്കാൻ മിടുക്കികളായ പെൺകുട്ടികളിലൊന്നിനെ വിളിക്കും, ലൗഡ് സ്പീക്കറിൽ ഫോൺ വെച്ചതിനു ശേഷം ഞങ്ങൾ മൂന്നും അതിനടുത്തായി കിടക്കും, മറു സൈഡിൽ ആ പെൺകൊച്ച് പഠിക്കുന്നത് ഞങ്ങളും കേൾക്കും, അടുത്ത ദിവസത്തെ exam നു 40 മാർക്ക് വാങ്ങാൻ അത് ധാരാളമാണ്..


[NB: ഹാപ്പി ഡേയ്സ്.. ഹാപ്പി ഡേയ്സ്........ ഓരോ കുഞ്ഞ് സംഭവങ്ങളും പിറകേ വരും..കാത്തിരിക്കുക ഹും.. ഞാൻ പിണങ്ങി :-( ഇതിവിടെ വെച്ച് നിർത്തി..]

33 comments:

  1. പോന്നോട്ടെ ...
    ആ കാലത്താണല്ലോ നാലാള്‍ ഓര്‍മ്മകള്‍ ഉണ്ടാകുക

    ReplyDelete
  2. അപ്പോൾ പരീക്ഷാക്കാലമായാൽ ഫോൺ ബില്ല് ഒരുപാടാകും അല്ലേ:) പോസ്റ്റിൽ കാര്യമായി ഒന്നും ഇല്ലാല്ലോ. ഇങ്ങനെ വായിൽ തോന്നിയതൊക്കെ എഴുതാതെ സീരിയസ് ആയി എഴുതൂ. പഴയ പോലത്തെ നല്ല കഥകൾ ഒന്നും കാണുന്നില്ലല്ലോ

    ReplyDelete
  3. സുഖമുള്ള ഓര്‍മ്മകള്‍ ഏറ്റവും വലിയ നിധി ആണ് ..കല്പാന്ത കാലത്തോളം നമുക്ക് അത് കാത്തു സൂക്ഷിക്കാം .....

    ReplyDelete
  4. @ഋതുസഞ്ജന ഹി ഹി ഞാനോ.. സീരിയസ്സാവാനോ നല്ല കഥ..
    *ശ്രമിക്കാട്ടോ..

    ReplyDelete
  5. അതി രാവിലെ പത്തുമണിക്ക് എഴുന്നേറ്റു ..കോട്ടുവാ ഇട്ടപ്പോള്‍ "ഹോ ! പോയി പല്ലുതേക്കടാ ..എന്ന് അമ്മപറഞ്ഞു .ഞാന്‍ പതിവുപോലെ ബ്രഷ് നോക്കിയിട്ട് കണ്ടില്ല .പിന്നെ വിരല്‍കൊണ്ട് അഡ്ജസ്റ്റ് ചെയ്തു .തലയില്‍ ഇച്ചിരി വെള്ളം തൊട്ടു തിരുമ്മി കുളിച്ചതായി മറ്റുള്ളവരെ വിശ്വസിപ്പിച്ചു വേഗം ഡ്രസ്സ്‌ ചെയ്തു ഇറങ്ങി .നേരെ കവലയിലേക്കു ....."
    ചിലര്‍ ഇങ്ങനെ ഡയറി എഴുതാറുണ്ട് ..പ്രത്യേകിച്ച് ഒന്നും കാണില്ല ..ഏതായാലും ഒന്നാം ക്ലാസ് മുതലുള്ള കാര്യങ്ങള്‍ എഴുതാവുന്നതാണ് ...:)

    ReplyDelete
  6. @രമേശ്‌ അരൂര്‍ ഒരു ബ്ലോഗ് എന്ന് പറഞ്ഞാൽ ഉറുദുവിൽ: blog ഷോർട്ട് ഫോം ഓഫ് web log: (a shared on-line journal where people can post diary entries about their personal experiences and hobbies)

    http://wordnetweb.princeton.edu/perl/webwn?s=blog

    http://en.wikipedia.org/wiki/Blog

    ഇതൊക്കെയല്ലേ മാഷേ ബ്ലോഗ്..
    :-) :-) :-)

    ReplyDelete
  7. എന്തായാലും അനുഭവങ്ങള്‍ വരട്ടെ... അല്ല കണ്ണാ മൊബൈലില്‍ വിളിച്ച കൊച്ചു പറഞ്ഞു തന്ന പാഠങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കാന്‍ ഉള്ളത് തന്നെ?? അല്ല എന്റെ ഒരു സംശയം മാത്രമാണ് കേട്ടോ

    ReplyDelete
  8. ഇത് എന്ത് പോസ്റ്റ്‌ ..ഇത് എന്ത് കഥ .....ഇത് എന്ത് ........?

    ReplyDelete
  9. @mad|മാഡ്-അക്ഷരക്കോളനി.കോം തന്നെടേ തന്നെ... നിനക്കെന്നെ അറിയാമല്ലോ.. :-)

    ReplyDelete
  10. @MyDreams ഇതാണ് ഞങ്ങ പറഞ്ഞ പോസ്റ്റ്, ഞങ്ങ പറഞ്ഞ കഥ ഞങ്ങ പറഞ്ഞ ദദ്...!!!

    ReplyDelete
  11. എന്തോന്നെടെയ്‌ ഇത്..! ഡയറി എഴുത്ത് ഒരിക്കലും മോശമൊന്നുമല്ല. അത് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതിനും തടസ്സമൊന്നുമില്ല. ഇയാള് ബ്ലോഗ്‌ എഴുതാന്‍ തുടങ്ങീട്ട് കുറച്ചായില്ലേ. ഈ എഴുത്തിനെ ഡയറി കുറിപ്പ് എന്ന് പോലും ഞാന്‍ പറയില്ല!

    ReplyDelete
  12. കണ്ണാ..

    ഇത് ഇനിയും തുടരും എന്ന് പറഞ്ഞത് കൊണ്ട് ഒരു നിര്‍ദ്ദേശം.. അനുഭവങ്ങള്‍ അല്ലെങ്കില്‍ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ അത് ഏതെങ്കിലും വ്യക്തിയിലോ അയാള്‍ ഉള്‍പെടുന്ന ഒരു സംഭവത്തിനെ ബന്ധപ്പെടുത്തി എഴുതാന്‍ നോക്കൂ.. അല്ലെങ്കില്‍ നമ്മള്‍ തന്നെ ഉള്‍പെടുന്ന ഒരു സംഭവം.. അപ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമാകും.. നമ്മുടെ ഓര്‍മ്മകള്‍ ജീവിതത്തിലെ സമ്പത്ത്‌ ആണ്.. അത് എന്നും ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കൂ.. ആശംസകള്‍ ..

    extra fittings : ഉറുദുവിലൊക്കെ വല്ല്യ പിടിയാണല്ലോ പഹയാ.. :)

    ReplyDelete
  13. എടേ എടെ എന്തോന്നിത്.. ഹത് ശരി.. ആഹ് ഹാാ(ഇന്നസെന്റിന്റെ റ്റോണിൽ വായിക്കണേ)... എല്ലാരും ഒറ്റക്കെട്ടാണല്ലേ...

    ReplyDelete
  14. അപ്പോ അങ്ങനാണു കാര്യങ്ങൾ ഒന്നു ഒതുക്കി എഴുതിയിരുന്നെങ്കിൽ കുറച്ചൂടെ നന്നായേനെ..

    ReplyDelete
  15. sranke...ഇത് curtain raiser ആണോ? ഒരു ഉഗ്രന്‍ തുടര്‍ച്ച പ്രതീക്ഷിച്ചു കൊണ്ട്..ഞാന്‍ ഇവിടൊക്കെ തന്നെ ഒണ്ട് ട്ടോ..പറ്റിച്ചാല്‍ ഉണ്ടല്ലോ ..ഹാ..[ഫീഷണി..]

    ReplyDelete
  16. ശരിക്കും ഹാപ്പിയാവണമെങ്കില്‍ കിളിമൊഴി കേള്‍ക്കണമല്ലേ ഹഹ!

    ReplyDelete
  17. നല്ല രസമുണ്ട് വായിക്കാന്‍....ഇനിയും പോരട്ടെ നിറമുള്ള ഓര്‍മ്മകള്‍...:)

    ReplyDelete
  18. ഇതിന്റെ ബാക്കി കഥ ഞാന്‍ പറയാം...
    അങ്ങനെ ഒരു ദിവസം കംബൈന്ട് സ്റ്റഡി നടത്തുന്ന ദിവസം....
    സമയം വൈകുന്നേരം.... എല്ലാര്ക്കും ബോര്‍ അടിക്കുന്നു ... അപ്പോഴാണ്‌ ഒരു ഐഡിയ തോന്നിയത് ...
    1 പാക്കെറ്റ് ചിപ്സ് വാങ്ങാം എന്ന്... പെട്ടെന്ന് തന്നെ എല്ലാരും അതിനോട് യോജിച്ചു.. ഹൊ!! പഠനത്തില്‍ ഇല്ലാത്ത യോജിപാണിതില്‍....
    അങ്ങനെ എല്ലാരും കൂടി ഉടുപ്പൊക്കെ ഇട്ടു കടയിലേക്ക് പോകാനിറങ്ങി... അപ്പോഴാണ്‌ ഡെക്സ്‌റ്റര്‍ പറഞ്ഞത്...
    ചിപ്സിന്റെ കാശ് അരുണ്‍ കൊടുക്കും... !!! ഹി ഹി !!
    അപ്പോള്‍ ചിപ്സ് മേടിക്കാന്‍ ആദ്യം ഇറങ്ങിയ അരുണ്‍, പെട്ടെന്ന് തന്നെ, വീട്ടിലേക്ക് ഓടി കേറി എന്നിട്ട് പുസ്തകമെടുത്തു ഭയങ്കര പഠിത്തം...
    കാര്യം ചോദിച്ചപ്പോ പറയുവാ.... ചിപ്സ് ശരീരത്തിന് നല്ലതല്ല...അല്ലേലും ഇപ്പൊ ചിപ്സ് കഴിക്കാന്‍ തോനുന്നില്ല... നാളെ പരീക്ഷക്ക്‌ വരുന്ന ഒരു ഇമ്പോര്ടന്റ്റ്‌ ആന്‍സര്‍ ഇപ്പോഴാ ഓര്‍ത്തത്‌, അത് നമുക്ക് പെട്ടെന്ന് തന്നെ പഠിക്കാമെന്ന്... :-p
    പഠിച്ചു പഠിച്ചു ബോര്‍ അടിക്കുമ്പോള്‍ ഇങ്ങനെ ഉള്ള ചെറിയ 'ഗുണപാടങ്ങള്‍' പ്രിയപ്പെട്ട അരുണ്‍ പറഞ്ഞു തരാരുണ്ടാര്‍ന്നു.

    ReplyDelete
  19. @Dexter ഹ ഹ അങ്ങിനെ അവസാനം നീ ഇവിടെയെത്തിയല്ലേ.. ഹ ഹ..

    ReplyDelete
  20. നീ മുഴുവനും എന്തേലും കാരണവശാല്‍ പറഞ്ഞു തീര്‍ത്താല്‍ ഇതില്‍ വാദി പ്രതി ആകും. അതുണ്ടാവാതിരിക്കനാണ് ഞാന്‍ ഇപ്പൊ വന്നത്. കേട്ടാ??

    ReplyDelete
  21. ഓര്‍മകളെ ....ഹേ ഹോയ് ..കൂയ്

    ReplyDelete
  22. എല്ലാവര്‍ക്കും ഒത്തുകൂടാന്‍ പറ്റിയ ഒരു വീട്..
    അവിടെ..
    എല്ലാവരെയും മക്കളെ പോലെ കാണുന്ന ഒരമ്മ.
    ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോഴും
    ഞാന്‍ ഓര്‍ത്തത്‌
    ആ മമ്മിയെ കുറിച്ചാണ്...

    ആശംസകള്‍.

    ReplyDelete
  23. ഒരു ചിന്ന ഹരിഹര്‍ നഗര്‍ ആയിരുന്നിരിക്കും അല്ലെ ആ വീട് ,പാവം മമ്മി ..

    ReplyDelete
  24. Jeevithathile happy daysil school allenkil college days varathavar aaraa ullathu??? :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  25. Hmmmm..... Superb..... this is life.....Hmmmm..... Superb..... this is life.....

    ReplyDelete
  26. അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു... ടിം.......

    നെക്സ്റ്റ് എപിസോഡ് ഉടന്‍ പ്രതീക്ഷിക്കുന്നു ... :)

    ReplyDelete
  27. കണ്ണന്‍ ചേട്ടാ ,നന്നായിട്ടുണ്ട് .... ആശംസകള്‍ ... :)

    ReplyDelete
  28. മനോജ് നികത്തില്‍Saturday, October 15, 2011 2:53:00 AM

    മനസ്സില്‍ തോന്നുന്നത് തുറന്ന് എഴുതുക എല്ലാ ആശംസകളും

    ReplyDelete
  29. college life orkan oravasaramkoodi labhichu, nannayi
    pradeepkumar

    ReplyDelete
  30. ഞാനും എഞ്ജിനീയറിങ്ങിന്റെ ആദ്യദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ കേട്ട കാര്യം ഇതാരുന്നു..,, ആ കുട്ടി തന്‍റെ സഹമുറിയ ക്കു വേണ്ടി സംവരണം ചെയ്ത ഇരിപ്പിടമായിരുന്നു അത് .. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാകിസ്ഥാന്‍കാരനെ നോക്കുന്നപോലത്തെ ആ നോട്ടം ഇനിയും ഞാന്‍ മറന്നിട്ടില്ല... അതൊക്കെ മാറുമെന്ന ഞാന്‍ വിചാരിച്ചതേ...... പക്ഷെ സത്യം മറ്റൊന്നരുന്നു... അവസാനം വരേയ്ക്കും അത് മാറിയില്ല.. അങ്ങനെ അടച്ചിട്ട.... അല്ലെങ്കില്‍........ ..... തുറന്നിട്ട ആ വൃത്തികെട്ട കോളേജില്‍ ഞാന്‍ എന്റെ 4 വര്ഷം ഹോമിച്ചു .... കോളേജ് നെ കുറിച്ചുള്ള എന്‍റെ പ്രതീഷകകള്‍ എല്ലാം അങ്ങനെ സ്വപ്‌നങ്ങള്‍ മാത്രമായി......

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...