Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Sunday, November 25, 2012

തിയേറ്റർ സ്മരണകൾ



പാറ്റൂർ ശ്രീബുദ്ധാ കോളേജിൽ പഠിക്കുന്ന കാലം , ക്ലാസ്സ് കട്ട് ചെയ്യാനും കട്ട് ചെയ്ത് സിനിമയ്ക്ക് പോകാനുമുള്ള അറപ്പും വെറുപ്പും ഭയവും എങ്ങോ മാഞ്ഞ് പോയ നാളുകൾ.. സിനിമയ്ക്ക് പോകുന്നത് ഞങ്ങൾ നാലഞ്ച് പേർ ഒരുമിച്ചാണ്, ഇന്ന സിനിമ എന്നൊന്നും ഇല്ല, ഏത് പടം ഇറങ്ങ്യാലും പോയിക്കാണും,തിയേറ്ററിൽ ഇരുന്ന് കോമഡികളടിച്ച് ഞങ്ങൾ അറമ്മാദിക്കും  അക്കാലത്തിറങ്ങിയ ഒട്ട് മിക്ക കൂതറപ്പടങ്ങളും ഞങ്ങൾ നല്ലോണം enjoy ചെയ്തിട്ടുണ്ട്, ഒരിക്കൽ ഞങ്ങൾ വിജിത്തമ്പി സംവിധാനിച്ച സുരേഷേട്ടൻ അധോലോക രാശാവായി അഫിനയിച്ച ബഡാദോസ്ത് എന്ന പടം കാണാൻ പോയി, മാവേലിക്കരയിലുള്ള സന്തോഷ് സിനി കോമ്പ്ലക്സിലാണ് ഞങ്ങളുടെ തിയേറ്ററുകൾ ( സന്തോഷ്, സാന്ദ്ര, വള്ളക്കാലി ൽ) നിലനിൽക്കുന്നത്, ക്യൂവിൽ കയറി നിന്നത് സാമി എന്ന് വിളിക്കപ്പെടുന്ന അരവിന്ദായിരുന്നു, കൗണ്ടറിന്റെ അടുത്തായി കമിങ്ങ് സൂൺ എന്ന തലക്കെട്ടോടെ കൂടി ബാബാകല്യാണി എന്ന് എഴുതി വെച്ചിരിക്കുന്നു, അവൻ അത് വായിച്ചതും ടിക്കറ്റ് കൊടുക്കാനുള്ള ബെല്ല് മുഴങ്ങി, കൗണ്ടറിൽ കയ്യിട്ട് അവൻ ഇപ്രകാരം പറഞ്ഞു

ചേട്ടാ നാലു ബഡാകല്യാണീ... ങേ.. അല്ല തെറ്റി നാലു ബാബാദോസ്ത്!!


അമ്മയുടെ വീടിനടുത്ത് സായ്കൃഷ്ണ എന്ന തിയേറ്ററിൽ വീട്ടിൽ നിന്നും സിനിമ കാണാൻ പോകുമായിരുന്നു, ആദ്യം കണ്ടത് ചുക്കാൻ ആണെന്നാണ് ഓർമ്മ, മണിച്ചിത്രത്താഴ് പിന്നെ മാന്നാർ മത്തായി, സ്ഫടികം തുടങ്ങിയവയും കണ്ടിട്ടുണ്ട്, എന്നാലും ആദ്യ തിയേറ്റർ ഓർമ്മ എന്നത് ഞാൻ പങ്കെടുക്കാത്ത ഒരു സിനിമാക്കഴ്ചയായിരുന്നു, യോദ്ധ കാണാൻ അച്ഛനുമമ്മയും കൈക്കുഞ്ഞായ അനിയനും പോയപ്പോ ഞാൻ മറ്റെവിടെയോ ആയിരുന്നു, കുറേക്കാലത്തേയ്ക്ക് അതിന്റെ സങ്കടമെനിക്കുണ്ടായിരുന്നു.

കൂട്ട്കാരുമൊത്ത് കോളേജിലെത്തും വരെ സിനിമയ്ക്ക്  പോയിട്ടില്ല, പന്തളം NSS പോളിയിലെ രണ്ടാം വർഷക്കാലത്ത് ഒരുച്ചയോടടുപ്പിച്ച് കടമ്പൻ എന്ന് വിളിക്കുന്ന കടമ്പനാട്ടുകാരൻ സുജിത്തിനൊപ്പം സേതുരാമയ്യർ സി ബി ഐ കാണാൻ മിടിക്കുന്ന ഹൃദയവും പേടിച്ചരണ്ട മനസ്സുമായി അടൂർ നയനത്തിൽ പോയി, ടിക്കറ്റെടുത്ത് കയറും മുൻപ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രിയപ്പെട്ട കൂട്ടുകാരനൊരുത്തൻ ചെവിയിൽ ഇങ്ങിനെയോതി

ജഗദീഷ് പാവാണെടാ!!!

ഏറ്റവും മനോഹരമായ എന്റെ സിനിമാക്കാഴ്ച ഒരു പക്ഷേ ക്ളാസ്മേറ്റ്സ് കണ്ടതാവണം, മുതുകുളത്ത് നിന്നും മാവേലിക്കര പ്രതിഭവരെ സൈക്കിളിൽ പോയി കണ്ടത്, ഒറ്റയ്ക്കായിരുന്നുവെങ്കിലും ആ സിനിമ തന്ന ഒരു ഫീൽ പിന്നീട് തിയേറ്ററിൽ നിന്നും എനിക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ വിശദാംശംങ്ങൾ ഒന്നും തന്നെ അറിയാതെ ഒരു പാട്ട് പോലും കേൾക്കാതെ പോയിക്കണ്ട സിനിമ ആയിരുന്നു അത്.  സിനിമയുടെ ഓരോ സീനും എന്നെ പന്തളം പോളിടെക്കനിക്ക് ലൈഫ് ഓർമ്മിപ്പിച്ചു കോണ്ടേയിരുന്നു, ചിലപ്പോൾ നൊമ്പരപ്പെടുത്തിയും ചിലപ്പോൾ ചിരിപ്പിച്ചും അങ്ങിനെ..

കൂട്ടുകാരുമൊത്ത് ഏറ്റവും കൂടുതൽ enjoy ചെയ്തത് ചോക്ലേറ്റ്സ് കണ്ടതാവണം, ഒരുദിവസം തന്നെ രണ്ട് ഷോ കണ്ടു, യൂണീവേസിറ്റി പരീക്ഷയോടനുബന്ധിച്ച് കംബൈൻ സ്റ്റഡി നടത്താൻ പോയതാ.. :) പ്രിഥ്വി ആദ്യമായി കോളേജിലെത്തുന്ന ആ സീൻ ഞങ്ങളേവരുടേയും സ്വപ്നമായിരുന്നു കുറച്ച് നാളത്തേയ്ക്കെങ്കിലും

സിനിമയിൽ തീരെ ശ്രദ്ധിക്കാതിരുന്ന് , ഒരു യാത്ര പറച്ചിൽ പോലെ സിനിമ ഫീൽ ആയത് അപൂർവ്വ രാഗങ്ങൾ കണ്ടപ്പോഴായിരുന്നു,പ്രിയപ്പെട്ട സുഹൃത്തിനെ പിരിയാൻ മാൻസികമായി തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. പിന്നെ  എല്സമ്മ എന്ന ആൺകുട്ടിയും ഒരുപാട് ഫീൽ ആയ സിനിമ ആയിരുന്നു, ആ സിനിമ അന്ന് കാണുമ്പോളുള്ള മാനസികാവസ്ഥയായിരുന്നു അത് ഫീലാകാൻ കാരണം, ഇന്ന് കണ്ടാ ഒന്നും തോന്നൂല :) ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവും അത് കണ്ട സാഹചര്യവും മറ്റും കാരണം ഒരുപാട് ഇഷ്ടമായതൊന്നായിരുന്നു.

തിയേറ്ററിൽ നിന്ന് ഇറങ്ങിയോടണം എന്ന് തോന്നിയത് സാഗർ ഏലിയാസ് ജാക്കി കണ്ടപ്പോൾ, അടുത്ത തിയേറ്ററിൽ സൂര്യയുടെ അയൺ ഉണ്ടായിട്ടും ഞങ്ങളെ കുറച്ച് പേരേ ആ സിനിമ കാണാൻ വലിച്ച് കയറ്റിയ ദീപുവിനെ ചവിട്ടിക്കൂട്ടാൻ തോന്നിയതും ആ സമയത്തായിരുന്നു! ശബ്ദകോലാഹലം കാരണം ചെവി പൊത്തിയിരിക്കേണ്ടി വന്നതും ഇതേ ചിത്രത്തിനു തന്നെ.

ആദ്യമായിക്കണ്ട 3ഡി പടം ഗോസ്റ്റ് റൈഡർ 2, ഒബ്രോൺ മാളിൽ സിനിമാക്സിൽ പിള്ളാരെക്കാളുച്ചത്തിൽ ചിരിച്ചാസ്വദിച്ച സിനിമയും 3ഡി ആയിരുന്നു ഐസ് ഏജ് 4! വെറുത്ത് പോയ 3ഡി സിനിമ ഡോൺ 2 , കഹാനി മറ്റൊരു സ്ക്രീനിൽ ഉണ്ടായിരുന്നിട്ടും കിങ്ങ് ആൻഡ് കമ്മീഷണർ അന്യായ പൈസായ്ക്ക് കണ്ടതും ഇതേ തിയേറ്ററിൽ നിന്ന് തന്നെ :(

ആദ്യമായും അവസാനമായും കടം വാങ്ങിപ്പോയിക്കണ്ട സിനിമ ചക്കരമുത്ത്, കോളേജിനടുത്തുള്ള ബുക്ക്സ്റ്റാളിലെ ചേട്ടന്റെ കയ്യിൽ നിന്നും നൂറ്റിഅൻപത് രൂഫായും വാങ്ങി പാറ്റൂരു നിന്നും ദീപുവിന്റെ എൻഫീൽഡിൽ ഞാനും രെഞ്ചിത്തും ദീപും കൂടെ ട്രിപ്പിളടിച്ച് പോയിക്കണ്ട ഫിലിം..

അനിയനൊപ്പം പോയിക്കണ്ട ആദ്യ ഫിലിം റ്റൈം, അതിലെ വൈഗ എന്ന പേരൊഴിച്ച് ബാക്കി ഒന്നും ഇഷ്ടമായിരുന്നില്ല, ഷാജികൈലാസ് തകരാൻ തുടങ്ങിയത് ആ സിനിമയോടെ കൂടിയാണെന്ന് തോന്നുന്നു..

ഒരു ഡയറക്ടറോട് ഓൺലൈൻ വഴിയാണെങ്കിലും നേരിട്ട് അഭിപ്രായം അറിയിക്കുകയും അദ്ദേഹം റെസ്പോണ്ട് ചെയ്യുകയും  ചെയ്ത ചിത്രം "അയാളും ഞാനും തമ്മിൽ"

[NB: പ്ലസ്സിലെ തിയേറ്റർ ഇവന്റിൽ നിന്നും ]

Sunday, August 05, 2012

തട്ടത്തിൻ മറയത്ത്/Thattathin Marayaththu അത്യാവശ്യം നല്ലൊരു ചിത്രം


തട്ടത്തിൻ മറയത്ത് കണ്ടു, അത്യാവശ്യം കുഴപ്പമില്ലാത്ത,പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനം വളരെ മെച്ചപ്പെട്ടിരിക്കുന്നു, സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഘടകങ്ങളിൽ നംബർ വൺ അദ്ദേഹത്തിന്റെ ഡയറക്ഷൻ തന്നെയാണ്, കഥയും തിരക്കഥയും മോശമാണ് എന്നല്ല, പക്ഷേ സംവിധാനം പാളിയിരുന്നു എങ്കിൽ ആ കഥയും സ്ക്രിപ്റ്റും സിനിമയെ അശേഷം രക്ഷിക്കുമായിരുന്നില്ല എന്നത് ഉറപ്പാണ്. ഏവരും കൊട്ടി ഘോഷിച്ച മലർവാഡി ആർട്സ് ക്ലബ്ബ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാവാതെ പോയ ഒരു സിനിമയായിരുന്നു, അതിൽ നിന്നും ഇന്നത്തെ വിനീത് ഒരുപാട് മാറിയിരിക്കുന്നു. ഒരു സാധാരണ പൈങ്കിളി സ്ടോറി എങ്ങിനെ മനോഹരമാക്കാമെന്ന് പഠിച്ചിരിക്കുന്നു വിനീത്. നല്ല കാസ്റ്റിങ്ങ്,ലോക്കേഷൻ, സംഭാഷണ ശൈലി, ഇന്നത്തെ കാലത്തിനു യോജിക്കുന്ന ഡയലോഗുകൾ എല്ലാം കൊണ്ടും ആദ്യാവസാനം ഒരു സീൻ പോലും മടുക്കാതെ കണ്ടിരിക്കാനാകും.

അഭിനേതാക്കളിൽ നിവിൻ പോളിയും പിന്നെ അബ്ദുവായി വേഷമിട്ട(അജു വർഗീസ്/കുട്ടു) ആളും ഒത്തിരി മുന്നേറിയിരിക്കുന്നു. പോളിയിൽ ഒരു നല്ല അഭിനേതാവുണ്ട്. അഹങ്കാരവും ഹുങ്കും ഇല്ലാതെ അഭിനയിക്കാനാകുമെങ്കിൽ മലയാളത്തിലെ മുൻ നിര അഭിനേതാക്കളിൽ ഒന്നാകും ഈ ചെറുപ്പക്കാരൻ. സെക്കന്റ് ഷോ എന്ന സിനിമയിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി വെയിൻ ഇതിൽ വളരെ ചെറിയ ഒരു റോളിലുണ്ട്, പക്ഷേ നായകനൊപ്പം അദ്ദേഹവും  കയ്യടി വാങ്ങിക്കൂട്ടി, കുരുടി മലയാളിമനസ്സിലെത്ത്യെന്നതിനു തെളിവ്.. പിന്നെ ഭഗത്(കത്ത് കൈമാറുന്ന കഥാപാത്രം) അല്പം ഓവർ ആയിരുന്നില്ലേന്ന് സംശയംണ്ട്. ബാക്കി അഭിനേതാക്കൾ മനോജ് കെ ജയനടക്കം എല്ലാവരും കുഴപ്പമില്ലാതെ അവരവരൂടെ റോളുകൾ നന്നാക്കിയിട്ടുണ്ട്, ആയിഷയായി വേഷമിട്ട ഇഷാ തൽ വാർ സുന്ദരിയായിരുന്നു, സിനിമയ്ക്ക് വേണ്ടതും അതായിരുന്നുവല്ലോ, മറ്റൊന്നും ആ കഥാപാത്രത്തെപ്പറ്റി പറയാനില്ല.

ചിത്രത്തിലെ ഫ്രെഷ്നസ്സ് ഉള്ള ഫ്രയിമുകൾ എന്നെ വല്ലാതെ ആകർഷിച്ചു, അതിന്റെ ക്രെഡിറ്റ് ക്യാമറാമാനാണോ അതോ സംവിധായകാനാണോ നൽകേണ്ടത് എന്ന് എനിക്ക് അറിയില്ല. പിന്നെ സംഗീതം, കേൾക്കാനിമ്പമുള്ള, സിനിമയുടെ ആത്മാവുള്ള പാട്ടുകൾ,വരികൾ ഒരു പെൺകുട്ടിയുടേതാണ് പേര് അനു എലിസബത്ത്, സംഗീതം ഷാൻ റഹ്മാൻ  പശ്ത്താല സംഗീതവും അത്യുഗ്രൻ. കൂട്ടത്തിൽ
"തട്ടത്തിൻ മറയത്തെ പെണ്ണേ.." എന്ന് തുടങ്ങുന്ന ഗാനം എന്നെ വല്ലാതെ ആകർഷിച്ചു.

വിനോദിന്റേയും ആയിഷയുടേയും കഥ,  അത് സിനിമയിൽ മാത്രം സംഭവിക്കാവുന്ന ഒന്നാണ്, യഥാർത്ഥ ജീവിതത്തിൽ അത് അത്ര ഈസി ആവില്ല,  അതറിയാമെങ്കിലും നാം ഈ സിനിമ ആസ്വദിക്കുന്നു,  :) പ്രണയ രംഗങ്ങളാൽ സമ്പന്നമാണീ സിനിമ,  ഓരോ സീനും, പ്രണയിച്ചവർക്ക് ഓർമ്മ പുതുക്കലും പ്രണയിക്കാത്തവർക്ക് ഒരു ഇൻസ്പിരേഷനുമാണ്. ശ്രീനിവാസന്റെ കഥാപാത്രം സിനിമയിലാകെ നിശബ്ദനാണ്,അവസാന സീനുകളിലൊന്നിലൊഴികെ, അദ്ദേഹത്തിന്റെ ഡയലോഗുകൾക്ക് ഭൂരിപക്ഷവും കയ്യടിച്ചു എങ്കിലും അതൊന്നും ആരും ജീവിതത്തിലേക്ക് കൊണ്ട് വരുമെന്ന് തോന്നുന്നില്ല, അത്ര വിശാലമല്ല നമ്മുടെ മനസ്സ് :(

സിനിമ മൊത്തതിൽ ഒരു കുളിർമ്മയാണ്, ഒരുപാട് പോസിറ്റീവ്സ് ഉള്ളതിനാൽ കുറച്ചു മാത്രമുള്ള നെഗറ്റീവ്സ് അതിലങ്ങ് ലയിച്ചു പോകും.
എന്നിരുന്നാലും ഒരുപാട് നാളുകളിൽ മനസ്സിൽ തങ്ങി നിൽക്കാനും വേണ്ടിയൊന്നുമില്ല താനും :) അത്തരമൊരു സിനിമ വിനീതിനു ചെയ്യാനാകും, ഒരു മിനിമം ഗ്യാരണ്ടി സംവിധായകാനായും തിരക്കഥാ കൃത്തായും വിനീത് ശ്രീനിവാസനെ കണക്കാക്കിത്തുടങ്ങാം എന്ന് ചുരുക്കം. സിനിമ കാണാത്തവർ ധ്യൈര്യായിട്ട് കണ്ടോളൂ.



[NB: ആയിഷയെ ക്യാമറയിലാക്കാൻ വരുന്നവനോടൂള്ള വിനോദിന്റെ ഡയലോഗ്ഗ്സ് ഒരുപാട് ഇഷ്ടമായി :) :) ]

Wednesday, February 23, 2011

ഐ ലവ് യു

കുറെ നാളായി ഏന്തെങ്കിലും എഴുതിയിട്ട്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്..പക്ഷേ ഈയിടയായി എഴുതുന്നത് ഒന്നും മുഴുമിപ്പിക്കാന്‍ പറ്റണില്ല.. ആശയങ്ങളും ഭാവനകളും ഒക്കെ ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ എന്തോ ഒരു ഇത് മനസ്സിനെ പിടിച്ചു പുറകോട്ടു വലിക്കുന്നു... ഇന്നെന്തായാലും എഴുതാന്‍ വന്നത് മുഴുമിപ്പിച്ചിട്ടേ ഞാന്‍ പോകൂ.. എനിക്ക് ഒരു പഴയ കൂട്ടുകാരന്‍ ഉണ്ട്,പേര് രതീഷ്‌ എം രാജാ.. എന്ജിനീയരിങ്ങിനു പഠിച്ചപ്പോള്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു കക്ഷി... പഠിക്കാന്‍ ഒന്നും അത്ര മിടുക്കന്‍ ആയിരുന്നില്ല.. അവന്റെ മിടുക്ക് മുഴുവന്‍ സംഗീതത്തില്‍ ആയിരുന്നു... സംഗീതത്തില്‍ എന്ന് വെച്ചാല്‍ പാട്ടിനു ഈണം കൊടുക്കുക എന്നത് ,പാടുകയും ചെയ്യുമായിരുന്നു.. അവനെ കൊണ്ട് ക്ലാസ്സ്‌ സമയത്ത് പാട്ടെഴുതി ഈണം കൊടുക്കുക പാടിപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ഹോബ്ബികള്‍.... പാട്ടൊന്നും അറിയാത്ത ഞങ്ങള്‍ ചിലര്‍ കോളേജ് ഡേക്ക് പാട്ട് പാടാന്‍ കേറുമായിരുന്നു, അപ്പോള്‍ കിട്ടാന്‍ ചാന്‍സ് ഉള്ള കൂവലിന്റെ ശ്ജക്തി കുറയ്ക്കാനായി അവനെയും കൂടെ കൂട്ടുമായിരുന്നു ഞങ്ങള്‍ ... പാട്ട് പഠിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല അവന്‍.. അന്നേ പറയുമായിരുന്നു അവന്റെ ആഗ്രഹങ്ങളില്‍ ചിലത് ശങ്കര്‍ മഹാദേവനെ കൊണ്ടും മറ്റും പാടിക്കുക എന്നതൊക്കെ ആണ് എന്ന്.. അതൊക്കെ അന്ന് കേള്‍ക്കുമ്പോള്‍ ഞാനടക്കം എല്ലാവരും കളിയാക്കുമായിരുന്നു... 

ഫ്രാങ്കോയോടൊപ്പം 

പ്രതാപിനോടോപ്പം

പ്രതാപിനോടോപ്പം

ശ്യാമപ്രസാദിനോടൊപ്പം   

ജ്യോല്സനയോടൊപ്പം 

രഞ്ചിനിയോടൊപ്പം 

ഹരിഹരനോടൊപ്പം
ശങ്കര്‍ജിയോടൊപ്പം
കണ്ണനോടോപ്പം(ഉവ്വാ..)   

ഇന്നിപ്പോള്‍ അതാ അവന്റെ പേരില്‍(സംഗീതം:രതീഷ്‌) ആല്‍ബം ഇറങ്ങിയിരിക്കുന്നു...ആല്‍ബത്തിന്റെ പേര് ഐ ലവ് യു പാടിയിരിക്കുനത് ശങ്കര്‍ മഹാദേവന്‍,ഹരിഹരന്‍,വിദുപ്രതാപ്,റീമി ടോമി.ജ്യോത്സ്ന,രതീഷ്‌ തുടങ്ങിയവര്‍..നിങ്ങളും ഒന്ന് കേട്ടു നോക്കൂ... പാട്ടൊക്കെ നല്ല രസം ഉണ്ട് കേള്‍ക്കാന്‍.. പക്ഷേ ചിലവയുടെ ഒക്കെ വരികള്‍ നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്... പക്ഷേ കൂട്ടുകാരാ സംഗീതത്തിനു ഞാന്‍ നിനക്ക് നൂറുമാര്‍ക്കും നല്‍കുന്നു... മലയാള ഗാന ശാഖക്ക് ഒരു മുതല്ക്കൂട്ടവാന്‍ നിനക്ക് കഴിയട്ടെ... ഈ ആല്‍ബത്തില്‍ എന്റെ മറ്റൊരു സഹപാടി കൂടി സഹകരിച്ചിട്ടുണ്ട് ,അഭിഷേക് വി നായര്‍ ആല്‍ബത്തിന്റെ സഹസംവിധാനം അവനാണ്..പാട്ടുകളെല്ലാം വെള്ളിത്തിരമ്യൂസിക്.നെറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഓരോ പാട്ടിന്റെയും ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. കേട്ടു നോക്കൂ....
[ഹരിഹരന്റെ മനോഹരമായ ശബ്ദത്തില്‍ ഒരു നല്ല ഗാനം..താഴെ ഈ പാട്ടിന്റെ വീഡിയോയും ഉണ്ട്..]
02 – ഉള്ളില്‍ തെങ്ങും
03 – ഐ ലവ് യു
04 – മാഞ്ഞുപോയി
05 – മനസ്സില്‍ പുതുമ
06 – ആമ്പല്‍ പൂവേ
07 – പനിനീര്‍
08 – നെഞ്ചില്‍ നെഞ്ചില്‍ 
[ശങ്കര്‍ മഹാ ദേവന്‍ പാടിയ ഈ പാട്ട് എനിക്കൊരുപ്പാട് ഇഷ്ടമായ ഒന്നാണ്...]
09 – ഉള്ളില്‍ തേങ്ങും
10 – ഐ ലവ് യു



[NB:നല്ല നല്ല ഗാനങ്ങള്‍ നിന്റെ പേരില്‍ ഇറങ്ങാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു പ്രീയ കൂട്ടുകാരാ..]

Wednesday, January 12, 2011

ട്രാഫിക്ക് എന്ന സിനിമയെ പറ്റി രണ്ട് വാക്ക്!-Traffic A Malayalam Film

കൂട്ടരേ ഇത് സിനിമയുടെ റിവ്യൂ അല്ല.. വളരെ നാളുകള്‍ക്ക് ശേഷം ഞാന്‍ കണ്ട ആ നല്ല സിനിമയെ പറ്റി രണ്ടു വാക്ക് നിങ്ങളോട് പറയുക എന്നുള്ളത് എന്റെ കടമ ആണെന്ന് തോന്നിയത് കൊണ്ടാണ് ഇത് എഴുതുന്നത്. ട്രാഫിക് ഒരു മികച്ച സിനിമ ആണ്,എന്ത് കൊണ്ടും..,കഥയാണിതിലെ നായകന്‍, തിരക്കഥ ഇത്ര മനോഹരമായി അവതരിപ്പിച്ചിട്ടുള്ള ഒരു സിനിമ അടുത്ത കാലത്തൊന്നും ഇറങ്ങിയിട്ടില്ല, അല്‍പ നാളുകള്‍ക്കു മുന്‍പിറങ്ങിയ പാസ്സെന്ജ്ജര്‍ എന്ന സിനിമയേക്കാളും വളരെ വളരെ മുന്‍പില്‍ നില്‍ക്കുന്നു ഈ സിനിമ. സിനിമ തുടങ്ങി അവസാനിക്കുന്നത് വരെ ത്രില്ലടിപ്പിച്ചു നിര്‍ത്താന്‍ സംവിധായകനും തിരക്കഥാ കൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടുണ്ട്.. മലയാള സിനിമയില്‍ ഇന്ന് വരെ കാണാത്ത രീതിയില്‍ ഉള്ള പെര്‍ഫക്ഷന്‍ ഓരോ സീനിലും നമുക്ക് കാണാം,പ്രത്യേകിച്ച് ചില ആക്സിഡണ്ട്  സീനുകളില്‍. സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് വാങ്ങിയിട്ട് അവര്‍ക്ക് യോജിക്കുന്ന തരത്തില്‍ കഥയും തിരക്കഥയും എഴുതി സിനിമയാക്കി അവതരിപ്പിക്കുന്ന ആ പതിവ് രീതിയില്‍ നിന്നും വളരെ വിഭിന്നം ആണ് ഈ സിനിമ, കഥക്കും സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായി നടന്മാരെ വിന്യസിപ്പിക്കുന്നതില്‍ ആ സംവിധായകന്‍ 100% വും വിജയിച്ചിരിക്കുന്നു.. നടന്മാരെ എല്ലാം നമുക്ക് അടുത്ത് പരിചയം ഉള്ളവരാനെങ്കിലും ഈ സിനിമയില്‍ ആ ഇമേജ് ഒന്നും തന്നെ അവരില്‍ കാണാന്‍ കഴിയുന്നില്ല, അത് ആ സംവിധായകന്റെയും തിരക്കഥാ കൃത്തുക്കളുടെയും മിടുക്ക് തന്നെ ആണ്.. വളരെ വളരെ സാധാരണമായ ഒരു കഥാ തന്തു ഇത്ര മനോഹരമായി ഒരു സിനിമ ആക്കി അവതരിപ്പിച്ച ആ മുഴുവന്‍ ടീമും ഒരായിരം അഭിനന്ദനം അര്‍ഹിക്കുന്നു.. ഈ സിനിമയുടെ കഥ എവിടെ നിന്നും കേള്‍ക്കാതിരിക്കുക, നേരെ തിയേറ്ററില്‍ പോയി സിനിമ കാണുക. ഓരോ സീനിലും അത്ഭുതങ്ങള്‍ പതിയിരിക്കുന്ന ഒരു നല്ല മലയാള സിനിമ ആണിത്, അതിനാല്‍ കഥയെ പറ്റി ഒരു വാക്ക് പോലും ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല


സംവിധാനം- രാജേഷ്‌ പിള്ളൈ

തിരക്കഥ-ബോബി സഞ്ജയ്‌ ടീം.

ക്യാമറ-ഷൈജു ഖാലിദ

എഡിറ്റിംഗ്-മഹേഷ് നാരായണന്‍

സംഗീതം-മേജോ ജോസഫ്‌

അഭിനേതാക്കള്‍-ശ്രീനിവാസന്, റഹ്മാന്‍, അനൂപ്‌ മേനോന്‍, കുന്ജാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, രമ്യ നമ്പീശന്‍, കാതല്‍ സന്ധ്യ, റോമ, ലെന, പ്രേം പ്രകാശ്‌, സായികുമാര്‍, കൃഷ്ണകുമാര്‍,കൃഷ്ണ, പിന്നെ അതിഥി താരമായി ജോസ് പ്രകാശും!


എന്റെ റേറ്റിംഗ് -9.5/10
[NB:കണ്ടിരിക്കേണ്ട ഒരു നല്ല മലയാള സിനിമ,കാണുക വിജയിപ്പിക്കുക! ]


"നിങ്ങള്‍ നോ എന്നു പറഞ്ഞാല്‍ ഇവിടെയൊന്നും സംഭവിക്കാനില്ല ഈ ദിവസവും പതിവുപോലെ കടന്നുപോകും.പക്ഷേ യെസ് എന്നുപറഞ്ഞാല്‍ അതു ചിലപ്പോള്‍ നാളത്തെ ചരിത്രമാവം!"-ട്രാഫിക്ക്

"നിങ്ങള്‍ക്കിവന്‍ മരിക്കാന്‍ കിടക്കുന്ന ആരോ ആണ്.
എനിക്കവന്‍ ജീവിച്ചിരിക്കുന്ന എന്‍റ മകനാണ്"-ട്രാഫിക്ക്
Related Posts Plugin for WordPress, Blogger...