Sunday, August 05, 2012

തട്ടത്തിൻ മറയത്ത്/Thattathin Marayaththu അത്യാവശ്യം നല്ലൊരു ചിത്രം


തട്ടത്തിൻ മറയത്ത് കണ്ടു, അത്യാവശ്യം കുഴപ്പമില്ലാത്ത,പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം. വിനീത് ശ്രീനിവാസന്റെ സംവിധാനം വളരെ മെച്ചപ്പെട്ടിരിക്കുന്നു, സിനിമയെ സൂപ്പർ ഹിറ്റാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഘടകങ്ങളിൽ നംബർ വൺ അദ്ദേഹത്തിന്റെ ഡയറക്ഷൻ തന്നെയാണ്, കഥയും തിരക്കഥയും മോശമാണ് എന്നല്ല, പക്ഷേ സംവിധാനം പാളിയിരുന്നു എങ്കിൽ ആ കഥയും സ്ക്രിപ്റ്റും സിനിമയെ അശേഷം രക്ഷിക്കുമായിരുന്നില്ല എന്നത് ഉറപ്പാണ്. ഏവരും കൊട്ടി ഘോഷിച്ച മലർവാഡി ആർട്സ് ക്ലബ്ബ് എനിക്ക് അത്രയ്ക്ക് ഇഷ്ടമാവാതെ പോയ ഒരു സിനിമയായിരുന്നു, അതിൽ നിന്നും ഇന്നത്തെ വിനീത് ഒരുപാട് മാറിയിരിക്കുന്നു. ഒരു സാധാരണ പൈങ്കിളി സ്ടോറി എങ്ങിനെ മനോഹരമാക്കാമെന്ന് പഠിച്ചിരിക്കുന്നു വിനീത്. നല്ല കാസ്റ്റിങ്ങ്,ലോക്കേഷൻ, സംഭാഷണ ശൈലി, ഇന്നത്തെ കാലത്തിനു യോജിക്കുന്ന ഡയലോഗുകൾ എല്ലാം കൊണ്ടും ആദ്യാവസാനം ഒരു സീൻ പോലും മടുക്കാതെ കണ്ടിരിക്കാനാകും.

അഭിനേതാക്കളിൽ നിവിൻ പോളിയും പിന്നെ അബ്ദുവായി വേഷമിട്ട(അജു വർഗീസ്/കുട്ടു) ആളും ഒത്തിരി മുന്നേറിയിരിക്കുന്നു. പോളിയിൽ ഒരു നല്ല അഭിനേതാവുണ്ട്. അഹങ്കാരവും ഹുങ്കും ഇല്ലാതെ അഭിനയിക്കാനാകുമെങ്കിൽ മലയാളത്തിലെ മുൻ നിര അഭിനേതാക്കളിൽ ഒന്നാകും ഈ ചെറുപ്പക്കാരൻ. സെക്കന്റ് ഷോ എന്ന സിനിമയിൽ കുരുടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സണ്ണി വെയിൻ ഇതിൽ വളരെ ചെറിയ ഒരു റോളിലുണ്ട്, പക്ഷേ നായകനൊപ്പം അദ്ദേഹവും  കയ്യടി വാങ്ങിക്കൂട്ടി, കുരുടി മലയാളിമനസ്സിലെത്ത്യെന്നതിനു തെളിവ്.. പിന്നെ ഭഗത്(കത്ത് കൈമാറുന്ന കഥാപാത്രം) അല്പം ഓവർ ആയിരുന്നില്ലേന്ന് സംശയംണ്ട്. ബാക്കി അഭിനേതാക്കൾ മനോജ് കെ ജയനടക്കം എല്ലാവരും കുഴപ്പമില്ലാതെ അവരവരൂടെ റോളുകൾ നന്നാക്കിയിട്ടുണ്ട്, ആയിഷയായി വേഷമിട്ട ഇഷാ തൽ വാർ സുന്ദരിയായിരുന്നു, സിനിമയ്ക്ക് വേണ്ടതും അതായിരുന്നുവല്ലോ, മറ്റൊന്നും ആ കഥാപാത്രത്തെപ്പറ്റി പറയാനില്ല.

ചിത്രത്തിലെ ഫ്രെഷ്നസ്സ് ഉള്ള ഫ്രയിമുകൾ എന്നെ വല്ലാതെ ആകർഷിച്ചു, അതിന്റെ ക്രെഡിറ്റ് ക്യാമറാമാനാണോ അതോ സംവിധായകാനാണോ നൽകേണ്ടത് എന്ന് എനിക്ക് അറിയില്ല. പിന്നെ സംഗീതം, കേൾക്കാനിമ്പമുള്ള, സിനിമയുടെ ആത്മാവുള്ള പാട്ടുകൾ,വരികൾ ഒരു പെൺകുട്ടിയുടേതാണ് പേര് അനു എലിസബത്ത്, സംഗീതം ഷാൻ റഹ്മാൻ  പശ്ത്താല സംഗീതവും അത്യുഗ്രൻ. കൂട്ടത്തിൽ
"തട്ടത്തിൻ മറയത്തെ പെണ്ണേ.." എന്ന് തുടങ്ങുന്ന ഗാനം എന്നെ വല്ലാതെ ആകർഷിച്ചു.

വിനോദിന്റേയും ആയിഷയുടേയും കഥ,  അത് സിനിമയിൽ മാത്രം സംഭവിക്കാവുന്ന ഒന്നാണ്, യഥാർത്ഥ ജീവിതത്തിൽ അത് അത്ര ഈസി ആവില്ല,  അതറിയാമെങ്കിലും നാം ഈ സിനിമ ആസ്വദിക്കുന്നു,  :) പ്രണയ രംഗങ്ങളാൽ സമ്പന്നമാണീ സിനിമ,  ഓരോ സീനും, പ്രണയിച്ചവർക്ക് ഓർമ്മ പുതുക്കലും പ്രണയിക്കാത്തവർക്ക് ഒരു ഇൻസ്പിരേഷനുമാണ്. ശ്രീനിവാസന്റെ കഥാപാത്രം സിനിമയിലാകെ നിശബ്ദനാണ്,അവസാന സീനുകളിലൊന്നിലൊഴികെ, അദ്ദേഹത്തിന്റെ ഡയലോഗുകൾക്ക് ഭൂരിപക്ഷവും കയ്യടിച്ചു എങ്കിലും അതൊന്നും ആരും ജീവിതത്തിലേക്ക് കൊണ്ട് വരുമെന്ന് തോന്നുന്നില്ല, അത്ര വിശാലമല്ല നമ്മുടെ മനസ്സ് :(

സിനിമ മൊത്തതിൽ ഒരു കുളിർമ്മയാണ്, ഒരുപാട് പോസിറ്റീവ്സ് ഉള്ളതിനാൽ കുറച്ചു മാത്രമുള്ള നെഗറ്റീവ്സ് അതിലങ്ങ് ലയിച്ചു പോകും.
എന്നിരുന്നാലും ഒരുപാട് നാളുകളിൽ മനസ്സിൽ തങ്ങി നിൽക്കാനും വേണ്ടിയൊന്നുമില്ല താനും :) അത്തരമൊരു സിനിമ വിനീതിനു ചെയ്യാനാകും, ഒരു മിനിമം ഗ്യാരണ്ടി സംവിധായകാനായും തിരക്കഥാ കൃത്തായും വിനീത് ശ്രീനിവാസനെ കണക്കാക്കിത്തുടങ്ങാം എന്ന് ചുരുക്കം. സിനിമ കാണാത്തവർ ധ്യൈര്യായിട്ട് കണ്ടോളൂ.



[NB: ആയിഷയെ ക്യാമറയിലാക്കാൻ വരുന്നവനോടൂള്ള വിനോദിന്റെ ഡയലോഗ്ഗ്സ് ഒരുപാട് ഇഷ്ടമായി :) :) ]

27 comments:

  1. palarum paranju 2 vatam kandenn, athinu mathram undennu thonneela

    ReplyDelete
    Replies
    1. aa abhiprayathodu njanum yojikkunnu...
      N.B Pakshe njaan 2 vattam kandutto...

      Delete
  2. സന്തോഷം... അടുത്ത് കിട്ടുന്ന ആദ്യ അവസരത്തില്‍ ഞാനും കാണാം

    ReplyDelete
  3. Replies
    1. എവിടെ A യും D യും ????? :)

      Delete
    2. നിറവും അനിയത്തിപ്രാവും!!

      Delete
  4. ഉം കണ്ടിട്ടാവാം മറുപടി

    ReplyDelete
  5. നല്ല റിവ്യൂ.
    സംഗീതം ഷാന്‍ റഹ്മാന്‍ ആല്ലേ? ഗോപി സുന്ദര്‍ ഉസ്താദ്‌ ഹോട്ടലല്ലേ ചെയ്തത്?
    വിനീത് ശ്രീനിവാസന്‍ ചില്ലറ വല്ലോം തന്നോ എന്നേ ഇനി സംശയമുള്ളൂ :)

    ReplyDelete
  6. ഉം ..കാണണം ...എന്നാണാവോ പറ്റുക .

    ReplyDelete
  7. തരക്കേടില്ലാത്ത പടം തന്നെയാണ്. അച്ഛന്റെ മകന് തെറ്റ് പറ്റിയില്ല എന്ന് നിസ്സംശയം പറയാം

    ReplyDelete
  8. "തട്ടത്തിന്‍ മറയത്ത്" - കണ്ടു കഴിഞ്ഞിട്ടും ഓര്‍മയില്‍ മായാതെ നില്‍ക്കുന്ന രണ്ടു ഡയലോഗുകള്‍ ഇവയാണ്:

    "കറുത്ത തുണിക്കുള്ളില്‍ മറച്ചു വെക്കേണ്ടത് പെണ്ണിന്‍റെ വിശുദ്ധിയെ ആണ്... അവളുടെ സ്വപ്നങ്ങളെയല്ല!"
    - ശ്രീനിവാസന്‍

    "പടച്ചോന്‍ അങ്ങനെയാണ്... നമ്മള്‍ ചില ആഗ്രഹങ്ങള്‍ മറന്നാലും പുള്ളിക്കാരന്‍ അത് മറക്കില്ല..."
    - വിനീത് ശ്രീനിവാസന്‍

    ReplyDelete
  9. ഭായി നവീന്‍ പോളി അല്ല നിവിന്‍ പോളി (2 para 1st line) :)

    ReplyDelete
  10. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും സന്തോഷവും മനസ്സിനൊരല്പം കുളിർമ്മയും നൽകാനുതകുന്ന വൃത്തിയുള്ള ചിത്രം, ഇതാണ് സത്യം.

    ReplyDelete
  11. റിവ്യൂ നന്നായി
    ആശംസകള്‍

    ReplyDelete
  12. athe aa kuttunte orignal perukoodi angott add cheytholutto venel... Aju Vargees

    ReplyDelete
  13. നന്നായി എഴുതി ഈ റിവ്യു

    ReplyDelete
  14. ഷാര്‍ക്കെ ഷാര്‍ക്ക് ഇത് എവിടാ ഷാര്‍ക്കെ .. ഇന്ന് വരും നാളെ വരും മറ്റാനാള് വരും എന്നൊക്കെ കരുതി നോക്കി ഇരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി .. അയിന്റെ ഇടയ്ക്കു ഞാനും അഞ്ചാറു ദിവസം മുഖ പുസ്തകം അങ്ങ് ഡീ അക്ടിവട്റ്റ് ചെയ്താരുന്നു .. എവിടാ മനുഷ്യാ ??
    റിവ്യൂനു ഇങ്ങനെ ഒരു കമന്റ് ഇട്ടതിനു എന്നോട് ക്ഷമിക്കു !! ഈ സില്‍മാ ഒക്കെ യൂ ടുബില്‍ വന്നാലേ എന്നെ പോലെ നാടുകടത്ത പെട്ട പാവങ്ങള്‍ക്ക് കാണാന്‍ പറ്റൂ.. ബല്യ തരക്കേട് ഇല്ലാത്ത സില്മയാ അല്ലിയോ ഷാര്‍ക്കെ??!!

    ReplyDelete
    Replies
    1. ഫെയ്സ്ബുക്കിൽ നിന്നും എന്നെന്നേയ്ക്കുമായ് മൊഴിചൊല്ലിയിങ്ങ് പോന്നു :), അതിലില്ലാതെയും ജീവിക്കാൻ പറ്റുമോന്ന് നോക്കണമല്ലോ, യേത് :)


      ബല്യ തരക്കേടില്ലാത്ത പടം ആണ്..

      Delete
  15. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html

    ReplyDelete
    Replies
    1. നേന പറഞ്ഞത് പോലെ, എന്നെ താങ്കൾ എന്നൊക്കെ വിളിക്കുന്നത് കാണുമ്പോ രോമം ഒക്കെ എഴുന്നേറ്റ് നിൽക്കണ പോലെ ഇഹുഹുഹു..

      എന്തരായാലും എല്ലാ ആശംസകളും.. നന്നായി വരട്ടെ

      Delete
  16. എങ്കിക്കു കാണാൻ ധൈര്യമില്ല. അതല്ലേ ടിക്കറ്റ് ചാർജ്!സി.ഡി ഇറങ്ങുമ്പോൾ കാണാം

    ReplyDelete
    Replies
    1. സി ഡി ക്കും കാശാവില്ലേ.. :) നല്ല സിനിമയാ മാഷേ,പോയി കാണൂന്നേ

      Delete
  17. നല്ല സിനിമ ..ഒരുപാട് നാളിനു ശേഷം ..കണ്ടു

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...