എന്തെഴുതിയാലും അതിൽ കടലും കരയും കടന്ന് വരും, എന്താ ചെയ്ക.. ഇന്നിപ്പോ ഈ എഴുത്തിൽ അത് മാത്രമേ ഉണ്ടാകൂ, കടലിൽപ്പോയ കാര്യം എഴുതുമ്പൊ പിന്നെ മലയും പുഴയും കടന്ന് വരുമോ!!
ഇന്ന് വീട്ടിൽ തന്നെയാ, പനി പിടിച്ചിരിക്കയാണ്, മറ്റ് പണിയൊന്നുമില്ലാണ്ടിരുന്നിട്ടാ ഈ കുത്തിക്കുറിക്കൽ/കുത്തി റ്റൈപ്പിങ്ങ്. അനുവിനൊപ്പം ഇന്നലെ ആലപുഴയിൽ പോയി,അവൻ ചെന്നൈക്ക് തിരികെ പോകയാണ്,ജോലി സ്ഥലത്തേയ്ക്ക്,അവൻ വീട്ടിൽ നിന്ന് ലേറ്റ് ആയി ഇറങ്ങിയ കാരണം കായംകുളത്ത് നിന്നും ഒരു ടാക്സി പിടിക്കേണ്ടി വന്നു, പാവത്താന്റെ ആയിരത്തിച്ചില്ലറ രൂപ വെള്ളത്തിലായി, തൃശ്ശൂർന്നാണ് ടിക്കറ്റ്, ആലപ്പുഴയിലെത്തി തൃശ്ശൂർക്ക് വരെയുള്ള ടിക്കറ്റ് എടുക്കാൻ സമയം തികഞ്ഞില്ല, അവൻ രണ്ടും കൽപ്പിച്ച് ട്രെയിനിൽ കയറിപ്പോയി, റ്റി റ്റി ആർ വന്നാൽ ഫൈൻ ഉണ്ടാകും,(പിന്നീട് തുറവൂരെത്തി ടിക്കറ്റെടുത്തു എന്ന് വിളിച്ചു പറഞ്ഞു) നാലു മണിയുടെ ചെന്നൈ വണ്ടിക്ക് അവൻ പോയതിനു ശേഷം ഞാൻ പതിയെ ആലപ്പുഴ ബീച്ചിലേക്ക് നടന്നു, ആദ്യായിട്ടല്ല അവിടെ പോകുന്നതെന്നാലും ഇന്നലെ അവിടം വീണ്ടും കണ്ടപ്പോൾ ആദ്യമായി കാണുന്ന പ്രതീതി, കേരളത്തിലെ മൂന്ന് ബീച്ചുകളിൽ ഞാൻ പോയിട്ടുണ്ട്, കൊല്ലത്തും കോവളത്തും പിന്നെ ഇവിടേയും, വ്യക്തിപരമായി ഏറ്റവും മനോഹരമായ ബീച്ച് ആയി എനിക്ക് തോന്നിയിട്ടുള്ളത് ആലപ്പുഴയെയാ. ഇവിടെ കടൽ വളരെ ശാന്തമാണ്,കൊച്ചു കുട്ടികൾ വരെ പേടി കൂടാണ്ട് കടലിൽ കുളിക്കേം കളിക്കുകയും ചെയ്യുന്നു. ജില്ലാ ടൂറിസം വകുപ്പിന്റെ ഓണാഘോഷങ്ങൾ ഉണ്ടായിരുന്നു ഈ സമയങ്ങളിൽ. ഇന്നലെ അതിന്റെ സമാപന ദിവസമായിരുന്നു. ഒരു വശത്ത് അവരുടെ വക കലാപരിപാടികൾ അരങ്ങേറുന്നുണ്ടായിരുന്നു, വടം വലിയും ഓട്ടൻ തുള്ളലും കളരിപ്പയറ്റ് അഭ്യാസങ്ങളും കണ്ടു. ഇന്നലത്തെ പ്രകൃതിയും മനോഹരമായിരുന്നു, ആകാശത്ത് കാർമേഘങ്ങൾ കുറവായിരുന്നു/ഇല്ലായിരുന്നു എന്ന് തന്നെ പറയാം. ബീച്ചിന്റെ ഇടത് ഭാഗത്ത് കൂടിയാണ് ഞാൻ കടന്ന് ചെന്നത്, ആദ്യമേ കണ്ണില്പ്പെട്ടത് കടൽപ്പാലമാണ്.
|
കടൽപ്പാലം |
കടൽപ്പാലം
|
കടൽപ്പാലം
|
|
കടൽപ്പാലം
|
പഴമയുടെ അടയാളമെന്ന വണ്ണം കടലിലേക്ക് നീണ്ടു കിടക്കുന്ന കടൽപ്പാലമാണ് ഇത്, ഇന്നിപ്പോ ഇതിനെ പാലമെന്നൊന്നും വിളിക്കാനാവില്ല, പണ്ടെങ്ങോ നിനലിന്നിരുന്ന പാലത്തിന്റെ സ്കെൽട്ടൺ എന്ന് വിളിക്കാം, 2004ലെ സുനാമിയിലാണ് ഇത്തിരിയെങ്കിലും പാലമായിരുന്ന ഇത് അസ്ഥികൂടമായി ചുരുങ്ങിയത്. പാശ്ചാത്യരുടെ നിർമ്മിതിയായത് കൊണ്ടാകാം ഇതെങ്കിലും അവശേഷിച്ചിരിക്കുന്നത് :) അതിനു ശേഷം വലത് ഭാഗത്തേയ്ക്ക് നടന്നു, ചുമ്മാ ആകാശത്തേയ്ക്ക് വെടി വെക്കണ പോലെ ക്യാമറ ഇട്ട് ക്ലിക്കി, അപ്പോ കിട്ടിയതാ ചുവടേ കാണണത്.
|
Alappuzha beach |
|
Alappuzha beach
|
നല്ല പഞ്ചാര മണലാണിവിടെ, കിടന്നുരുളാൻ തോന്നുന്നത്ര മിനുസം :). ഒറ്റയ്ക്കായതൊണ്ട്, പിന്നെ ബസ്സിലോ റ്റ്രയിനിലോ കയറി പോകണം എന്നതും കൊണ്ടും ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി. കുട്ടികൾക്കും വലിയവർക്കും വേണ്ട എല്ലാ കളിക്കോപ്പുകളും ഇവിടെ കിട്ടും. ചില പിള്ളാർടെ കളികൾ കണ്ട് കുറച്ച് സമയം അവിടെ നിന്നു.
|
Alappuzha beach
|
|
Alappuzha beach
|
ദിവന്റെ ആ പോസ് കണ്ടാലറിയാം ഇവൻ ഭാവിയിലെ നല്ലൊരു ഫുട്ബോൾ പ്ലേയറാകും, ഈ ഷോട്ടിന്റെ തൊട്ടടുത്ത് ഒരെണ്ണം കൂടി ഇവൻ കാച്ചി അത് കറക്ടായിട്ട് അടുത്തുണ്ടായിരുന്ന കപ്പലണ്ടിക്കടയിലാ പതിച്ചത്. :)
|
Alappuzha beach
|
|
Alappuzha beach
|
ഇവളും ഒട്ടും മോശമല്ല, മുകളിലെ ആ പയ്യന്റെ അനിയത്തിയാണെന്ന് തോന്നുന്നു, താഴെയുള്ളത് വേറൊരു ടീം. എല്ലാവരുടേയും ഗോൾ പോസ്റ്റ് ആ കപ്പലണ്ടിക്കാരനായിരുന്നു എന്നുള്ളത് യാദൃശ്ഛികമാവാം :)
|
Alappuzha beach
|
താഴെക്കാണുന്ന ചെങ്ങാതി ഒരു സമാധാനപ്രിയനാണെന്ന് തോന്നുന്നു, ആരേയും ശല്യം ചെയ്യാണ്ട് പട്ടം പറത്തിക്കളിക്കുന്നു.
|
Alappuzha beach |
പിന്നീട് വയറിന്റെ വിളിയെത്തി, ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിച്ചിരുന്നില്ല, അതിനാൽ വിശക്കാൻ തുടങ്ങിയിരുന്നു, ബീച്ചിലേക്ക് നോക്കിയപ്പോ ദാ ഇതൊക്കെ കണ്ടു. ഈ മുളകൊക്കെ ഇങ്ങിനെ തൂക്കിയിട്ട് കഴിഞ്ഞാൽ വായിലു വെള്ളം നിക്ക്വോ? അല്ല നിങ്ങളു പറ.. :)
ചെന്ന് നിന്നത് ദാ ഈ മുകളിലെ രണ്ട് ഐറ്റംസിന്റെ മുന്നിലാ, മുളക്/മുട്ട/കോളി ഫ്ലവർ ബജികൾ വില്ക്കുന്ന സ്ഥലത്തും, പിന്നെ രണ്ട് കൊച്ചു കുട്ടികൾ നടത്തുന്ന ഉപ്പുമാങ്ങ/നെല്ലിക്ക/പൈനാപ്പിൾ തുടങ്ങിയവ വിൽക്കുന്നിടത്തും, രണ്ടിടത്തൂന്നും കഴിച്ചു, മുളകും പിന്നെ മാങ്ങയും, നല്ല ടേസ്റ്റുണ്ടായിരുന്നു. :)
ഒട്ടകത്തിന്റെ മുകളിലിരുന്നുള്ള സവാരിക്കും ആളുകൾ താത്പ്പര്യം കാണിക്കുന്നുണ്ടായിരുന്നു. ദാ അതിന്റെ ചില ചിത്രങ്ങൾ.
|
Alappuzha beach
|
|
Alappuzha beach
|
പിന്നീട് ടൂറിസം വകുപ്പിന്റെ പരിപാടികളിലേക്കൊന്ന് എത്തി നോക്കി വാശിയേറിയ വടം വലി നടക്കുകയായിരുന്നു അപ്പോൾ. ആനയുമായുള്ള വടം വലിയും ഉണ്ടായിർന്നു പോലും..അത് പകർത്താനായില്ല.
പിന്നീട് വിവിധ കളരി സംഘങ്ങളുടെ സൗഹൃദ പ്രദർശനങ്ങൾ ഉണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ചിത്രങ്ങളെടുക്കാൻ നോക്ക്കിയപ്പോഴും ബാറ്ററി എക്സ്വാസ്റ്റഡ് കാണിച്ചു തുടങ്ങി, ചാർജ്ജ് ചെയ്യാൻ മറന്ന് പോയതോണ്ട് അതൊന്നും എടുക്കാൻ പറ്റീല. കളരിഅഭ്യാസങ്ങളിൽ ഇത്തിരിയോളം പോന്ന പെൺകുട്ടികൾ വരെ ഉണ്ടായിരുന്നു, അതുങ്ങളുടെ ഒക്കെ അഭ്യാസങ്ങൾ കണ്ട് അന്തം വിട്ട് നിൽക്കാനേ ആയുള്ളൂ.
|
Alappuzha beach
|
അങ്ങിനെ കാഴ്ചകൾ കണ്ട് സമയം 7 മണിയായി, തിരികെ പോകാനുള്ള സമയം ആയി
[NB: കടലും കണ്ട് നടന്നപ്പോൾ, എന്റെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ വായിച്ച
നീലിമയുടെ ആ കവിതയായിരുന്നു.
'ഇന്നലെയാണ് കടല്‍ തീരത്ത് പോകുന്നത് '...
പാതിമറഞ്ഞ ഓര്‍മ്മയുടെ നാല് കാല്‍പ്പാടുകള്‍
തിരതട്ടി തകരാതെ തെളിഞ്ഞ് കിടപ്പുണ്ട് ..
കാലമെടുത്തൊന്ന് മായ്ച്ചു നോക്കി
ഉണങ്ങാത്ത മുറിവില്‍ ഉപ്പുരസം തൊട്ടൊന്ന് നീറ്റി
പ്രണയം ഒരു ശംഖിനുള്ളില്‍ കടലിനെ തന്ന്
നാളേക്കായി പിരിഞ്ഞു പോയി .. ..
]
പണ്ടെങ്ങോ ഒരിക്കൽ ആലപ്പുഴ ബീച്ചിൽ പോയിരുന്ന ഓർമ്മകളിലേക്കു ഒരിക്കൽകൂദി കൊണ്ടുപോയല്ലോ കണ്ണാ!!!"
ReplyDeleteആശംസകൾ
പ്പോ ഒരു ട്രിപ്പ് ആലപ്പുഴയിലേക്ക് തീര്‍ച്ചപ്പെടുത്താലോ കണ്ണാ, (വിശപ്പിന്‍റെ വിളിക്ക് ശേഷോള്ള കണ്ണന്‍റെ ഷോട്സ് വയ്യ ഞാനിപ്പോള്‍ തന്നെ പുറപ്പെട്ടാലോ..!!) അതിനീ പിള്ളേര്‍ക്കൊക്കെ ലീവ് കിട്ടണ്ടെന്നു.. ഒന്നല്ലെങ്കില്‍ ഒന്ന് കണക്കാ..:) ഒറ്റയ്ക്കെങ്ങനെ രസമുണ്ടാവാനാ.. ഒരു വയനാട് ട്രിപ്പ് പ്ലാന്‍ ചെയ്തിട്ട് അതവിടെ കിടക്കുവാ..
ReplyDeleteആ വടംവലീടെ ചിത്രം സൈഡ് മാറി എടുക്കാര്‍ന്നൂന്നെ... നന്നായിട്ടുണ്ട് കേട്ടോ കണ്ണന്‍റെ മൂന്നാം കണ്ണിന്‍റെ വീക്ഷണങ്ങള്‍.....
പനിയെങ്ങനെ... കുറവുണ്ടോ...??
പനി അങ്ങിനെ തന്നെ.. :(
Deleteഈ കടല്‍ക്കരയില്‍ ഒരിക്കലേ പോയിട്ടുള്ളൂ .ഈ ഫോട്ടോസ് ഒക്കെ കണ്ടപ്പോള്‍ ഒന്നുകൂടെ പോകാന്‍ ഒരു തോന്നല്‍.
ReplyDeleteകരയെ പുല്‍കാന്‍ തിരമാലകളുടെ തിടുക്കപ്പെട്ടുള്ള വരവ് നോക്കിയിരിക്കണം .
തിരയടിക്കുന്ന ശബ്ദം മാത്രമേ അപ്പോള്‍ കാതില്‍ മുഴങ്ങു .ഓര്‍മകളില്‍ ലയിച്ചങ്ങനെ .സമയം പോകുന്നതറിയില്ല.
എന്റമ്മോ ഉപ്പുമാങ്ങ കണ്ടിട്ട് കൊതി സഹിക്കണില്ല...പൈനാപ്പിളും ഹോ.
ReplyDeleteആലപ്പുഴ കായല്‍ യാത്ര മാത്രേ തരായിട്ടുള്ളൂ ...ഒന്ന് പോണോല്ലോ...
പനി കുറഞ്ഞിട്ടുണ്ടാവുമല്ലേ ..ഇല്ലെങ്കില്‍ ഒരു get well soone ;P
കണ്ണിനു കുളിരുള്ള കാഴ്ചകളായിരുന്നു ഓരോ ഫോട്ടോസും, ആ രണ്ടു കൊച്ചു കുട്ടികളുടെ കച്ചവടം ഒഴികെ ആ ഫോട്ടോ മനസ്സിന് നോവാണ് തന്നത്
ReplyDeleteഇത്തവണത്തെ നാട്ടില്‍പ്പോക്കില്‍ കോവളം
ReplyDeleteകടപ്പുറം കണ്ടു..ഇങ്ങനെ പഞ്ചാര മണല്‍ അല്ല..
എന്നാലും രസം ആണ്..ഇനി ആലപ്പുഴ എന്ന് കാണാന്‍
ആവുമോ..വരട്ടെ അല്ലെ...കണ്ണന്റെ സായാഹ്ന സവാരി
ആസ്വദിച്ചു കേട്ടോ...
ആലപ്പുഴയിലായിട്ടു നാള് കുറച്ചായിട്ടും ഇതുവരെ ബീച്ച് കണ്ടില്ല. കണ്ണന്റെ വിവരണം വായിച്ചപ്പോള്‍ ഒന്ന് പോയാലോ ന്നു ...
ReplyDeleteനല്ല വിവരണം കണ്ണാ ..കൂടെ നല്ല പടങ്ങളും...
ReplyDeleteആ കളിക്കാരെ എനിക്കിഷ്ടായി ...
പിന്നെ ഉപ്പിലിട്ടതും ...ഹായ്...നാവില്‍ വെള്ളമൂറുന്നു
ആ കടല്‍ പാലം എത്ര സിനിമകളില്‍ കണ്ടിരിയ്ക്കുന്നു
ReplyDeleteഇതുവരെയൊന്ന് നേരില്‍ കാണാനായിട്ടില്ല
ഒന്ന് കാണണോല്ലോ...
ആലപ്പുഴ കടല്‍പ്പുറത്ത് ഒരിക്കല്‍ പോയിട്ടുണ്ട്.
ReplyDeleteതിരോന്തോരം ശംഖുമുഖം ബീച്ചും വര്‍ക്കല ബീച്ചുമാണ് എന്റെ ഇഷ്ട്ടബീച്ചുകള്‍. :)
ReplyDeleteഈ വിവരണം വായിച്ച് തീര്‍ന്ന നിമിഷം ആലപ്പുഴ ബീച്ചിന്റെയും ഒരു ആരാധകന്‍ ആയി അക്ഷരാര്‍ത്ഥത്തില്‍. ഇനി എന്നെങ്കിലും പോകണം. എന്റെ ഒരു ആലപ്പുഴ-ചെങ്ങന്നൂര്‍ക്കാരന്‍ സുഹൃത്ത് ട്രിവാന്‍ഡ്രത്താണ് വര്‍ക്ക് ചെയ്യുന്നതും താമസിക്കുന്നതും. പ്ലാന്‍ ചെയ്യണം.
ബീച്ചിലെ കുട്ടികളെക്കുറിച്ചുള്ള വിവരണം വളരെ രസിപ്പിച്ചു. ആകെയും താല്പ്പര്യത്തോടെ വായിക്കാന്‍ കഴിഞ്ഞ ലേഖനം.
നന്ദി ഷൈജു
Deleteഇവിടെ എറണാകുളം ജില്ലയില്‍ നോര്‍ത്ത് പറവൂരിലും ഒരു ബീച്ച് ഉണ്ടേ "ചെറായി ബീച്ച് ". ഒന്ന് വരണേ.
ReplyDeleteവരണം ല്ലോ
Deleteനന്നായി വരച്ചു ഈ ആലപ്പുഴച്ചിത്രം. ഹൃദ്യമായ കടൽച്ചിത്രങ്ങളും.
ReplyDeleteKannaa..kalakki..beachil poyi oru live kanda pratheethi..
ReplyDeleteകണ്ണന്‍ തന്റെ വിവരണം നന്നായിട്ടുണ്ട്, അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഇവിടെയും ഒന്ന് പോകണം എന്ന് വിചാരിക്കുന്നു, ആഗ്രഹത്തിന് കാരണഹേതുവായ നിങ്ങളെ ഞാന്‍ വെറുതെ വിടില്ല :) ആശംസകള്‍ !!!!
ReplyDeleteഇതൊന്നും കണ്ടു ഞങ്ങ പേടിക്കൂല .ഇവിടെ, ആയ കാലത്ത് കടാപ്പുറത്ത് പാട്ടും പാടി നടന്ന എന്നോടാ കളി :).പിന്നെ ആലപ്പുഴ കെട്ടുവള്ളത്തില്‍ കിടന്നുറങ്ങാനല്ല്ലാതെ അവിടത്തെ തോടുകളിലൂടെ മുഴുവന്‍ തോണിയില്‍ പോണം എന്നുണ്ട്. അത് പോലെ അവിടത്തെ, പറ്റുമെങ്കില്‍ കുട്ടനാട്ടിലെ ഏതെങ്കിലും സാധാരണ വീട്ടില്‍ (റിസോര്‍ട്ടില്‍ അല്ല) ഒരു ദിവസമെങ്കിലും താമസിക്കണം എന്നും,നടക്കുമോ എന്തോ.വല്ല വഴിയും ഉണ്ടോ
ReplyDeleteകണ്ണാ , യാത്രാ വിവരണം നന്നായി കേട്ടോ. അന്നേ വായിച്ചിരുന്നു. കമന്റ് ഇട്ടില്ലെന്നു മാത്രം. ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteപ്രിയപ്പെട്ട കണ്ണന്‍,
ReplyDeleteഎന്നും കണികാണാന്‍ മനോഹരമായ ഒരു നീലക്കടല്‍ ഈശ്വരന്‍ സമ്മാനം നല്‍കിയിട്ടുണ്ട്.
അത് കാരണം എന്ത് പോസ്റ്റ് എഴുതിയാലും,അത് ഒന്നുകില്‍ കടലില്‍ തുടങ്ങും.കപ്പലില്‍ അവസാനിക്കും:)
ഇപ്പോള്‍ കൂട്ടുകാര്‍ ഭീഷണി മുഴക്കി തുടങ്ങി...''അനു ഇനി കടലിനെക്കുറിച്ച് എഴുതരുത്''.:)
സത്യം പറഞ്ഞാല്‍, പോസ്റ്റ് വായിച്ചു തുടങ്ങിയപ്പോള്‍ ഞെട്ടിപ്പോയി...''അനുവിനൊപ്പം ആലപ്പുഴയില്‍ പോയി......! '' :)
ആണ്‍കുട്ടികള്‍ക്ക് അനു എന്ന് പേരുണ്ടോ?
ആലപ്പുഴ കടലോരം വളരെ മനോഹരം. ഒട്ടകപ്പുറം കയറാന്‍ മണലാരണ്യത്തില്‍ പോകേണ്ടി വന്നു.ഇപ്പോള്‍ ഒട്ടക സവാരി ഇവിടെയുണ്ടോ? :)
ഫോട്ടോസ് എല്ലാം മനോഹരം. അഭിനന്ദനങ്ങള്‍ !
മനോഹരമായ ഒരു സായാഹ്നം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഇനി ചാര്‍ജ്ജ് ചെയ്യാതെ ക്യാമറയുംകൊണ്ട് ഇറങ്ങിയേക്കരുത് ... ജാഗ്രതെ !!!!
ReplyDeleteആശംസകള്‍ :)
കടലോരക്കാഴ്ചകൾ നന്നായി പറഞ്ഞു .....
ReplyDeletealapuzha beach kandittu orupadu nalayi, ivide kandappol orupadu santhosham thonni, ente jeevithathil ii beachinu nirnayakamaya sthanam undu...ormakal...
ReplyDeleteNice place to visit..
ReplyDeleteBus Ticket Online Booking
Bus Ticket Online Booking