Wednesday, December 01, 2010

ഏതോ അഞ്ജാത ശക്തി





ഇതും എന്റെ കോളേജ് ജീവിതവുമായി ബന്ധപ്പെട്ട ഒരു സംഭവം ആണ്.. ഞങ്ങള്‍ കുറച്ചു പേര്‍ക്ക് യൂനിവേര്‍സിട്ടി എക്സാം വരുന്നു എന്ന് കേട്ടാല്‍ സന്തോഷമാണ്,അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ഞങ്ങള്‍ ബുജികള്‍ ആയോണ്ടാരിക്കുംന്ന് ല്ലേ? അല്ലേ അല്ല കാരണം ന്താന്ന് വെച്ചാ ആ സമയങ്ങളില്‍ ആണ് ഞങള്‍ കൂടുകാരുടെ ആരുടേലും വീട്ടിലൊക്കെ പോയി താമസിക്കുന്നത്,combined സ്റ്റഡി എന്ന പേരില്‍,അവസാന semester ലും ഞങ്ങള്‍ ഇത് പോലെ പോയിരുന്നു,അതുലേട്ടന്റെ വീട്ടില്‍.


ആ യാത്രയുടെ കഥയാണ് ഈ പോസ്റ്റില്‍..


അന്ന് രാവിലെ ഞാനും ബാബൂം അവന്റെ വീട്ടില്‍ (ചാരുംമൂട്,പറയംകുളം)നിന്ന് യാത്ര പുറപ്പെട്ടു, കരുനാഗപ്പള്ളിയില്‍ ആണ് അതുലേട്ടന്റെ വീട്. ബാബുന്റെ റോയല്‍ എന്ഫീല്ടില്‍ ആണ് യാത്ര. യാത്ര തുടങ്ങിയതാട്ടെ ഉച്ച സമയത്തും. 1.30 ഒക്കെ കഴിഞ്ഞപ്പോഴേക്കും ഞങ്ങള്‍ക്ക് വിശക്കാന്‍ തുടങ്ങി, പക്ഷേ എന്താ ചെയ്കാ കഴിക്കാന്‍ കേറാംന്ന് വെച്ചാ ഉള്ള ഒരു നൂറു രൂപക്ക് പെട്രോള്‍ അടിച്ചു കഴിഞ്ഞിരുന്നു ..അങ്ങനെ വ്യാകുലപ്പെട്ടു പോകുന്ന സമയത്താണ് ഹൈവേയുടെ കിഴക്ക് വശത്തായുള്ള ഓഡിട്ടോരിയത്തില്‍ ഒരു ബഹളം..


യുറേക്കാ!!!!!!!!!


ഒരു ഇടിവെട്ട് കല്ല്യാണം,ഒരു മുസ്ലീം കല്യാണം, അവിടെ എങ്ങും മട്ടന്‍ ബിരിയാണിയുടെ കൊതിപ്പിക്കുന്ന മുട്ടന്‍ മണം.. ബാബുന്റെ മുഖം സന്തോഷം കൊണ്ട് കറുത്തു,എന്റേം (ചുമന്നു എന്ന് പറയണംന്നുണ്ട്!) അവന്‍ പറഞ്ഞു, ഡാ അരുണേ നമുക്ക് കേറാം,എന്താ നിന്റെ അഭിപ്രായം? ഞാന്‍:അയ്യേ മോശം.. പോടാ,വിളിക്കാത്ത കല്ല്യാണത്തിനു കേറി ഉണ്ണുകയോ!!! ..ആരെങ്കിലും അറിഞ്ഞാല്‍ എന്ത് വിചാരിക്കും അയ്യേ,ശ്ഹെ ..നമുക്ക് അതൊന്നും വേണ്ടാ, നീ വണ്ടി എടുക്ക് ഇനി കുറച്ചൂടെ അല്ലേ ഉള്ളൂ ... ബാബു മനസ്സില്ലാ മനസ്സോടെ വണ്ടി പതിയെ മുന്നോട്ടെടുത്തു, അപ്പോള്‍ ഞാന്‍, "അല്ലേല്‍ അത്രക്ക് മോശം ഒന്നും അല്ല അല്ലേടാ .. നമുക്ക് കേറിയാലോ?,ആരറിയാനാ.." "@#$@#$%^ ഇതല്ലേടാ കോപ്പേ ഞാനും പറഞ്ഞേ" ബാബൂന്റെ നിഷ്കളങ്കമായ മറുപടി ഒരു പച്ചത്തെറിയായിരുന്നു... എന്തായാലും ഞാനും അവനും അവിടെ വലിഞ്ഞു കേറി.. അല്ലേലും ഓവര്‍ ആക്റ്റിംഗ്ആ !! കഴിക്കാന്‍ ഇരുന്ന പാടെ അവന്‍ എന്നോടായിട്ടു "ഡാ ഷുക്കുരെ എടുത്ത് കഴിക്കെടാ,ഒന്നും ബാക്കി ബെക്കണ്ടാ"ന്ന്!!!!!! അടുത്തിരുന്ന ഒരു ഇക്കാക്ക എന്നെ അതി രൂക്ഷമായി അടിമുടി നോക്കുന്ന കണ്ടു, കാര്യം മറ്റൊന്നും അല്ല എന്റെ നെറ്റിക്ക് നെടു നീളത്തിൽ ഒരു ചന്ദന കുറിയും കയ്യില്‍ കുറെ ഏറെ ചരടിന്റെ കെട്ടുകളും ഉണ്ടായിരുന്നു. ഞാന്‍ പേടിച്ചു പേടിച്ചു ആ ഇക്കാക്കയോട് ഇങ്ങനെ പറഞ്ഞു , ഞാന്‍ വാവര് സാമിയാ....(???)..


ബാബൂനു ഇതൊന്നും ഒരു വിഷയം അല്ലായിരുന്നു അവന്‍ പിന്നെയും പിന്നെയും വാങ്ങിക്കഴിക്കുന്നത് കണ്ടു, എന്തായാലും നല്ല സൂപ്പര്‍ മട്ടന്‍ ബിരിയാണി ആയിരുന്നു.. ഇതെഴുതുമ്പോഴും അതിന്റെ ടേസ്റ്റ് നാവിന്‍ തുമ്പില്‍ തന്നെ ഉണ്ട്..


അങ്ങനെ അവിടുന്ന് ഇറങ്ങി ഞങ്ങള്‍ യാത്ര തുടര്‍ന്നു .. അല്പം കഴിഞ്ഞ് അതുലേട്ടന്റെ വീട്ടില്‍ എത്തി ..അതുല്നു ഒരു അനിയന്‍ ഉണ്ട് കണ്ണന്‍, അവന്‍ അന്ന് 8 ലോ മറ്റോ ആണോ പഠിക്കുന്നത് .. ഹോ ഒരു സംഭവം ആണ്ട്ട്ടോ അവന്‍, കമ്പ്യൂട്ടറിന്റെ ഏതാണ്ടൊക്കെ എനിക്കറിയാം എന്നുള്ള അഹങ്കാരം എന്നില്‍ ഇല്ലാണ്ടാക്കിയത് അവനാ .. അവനു അറിയാത്ത ഒരു കാര്യോം ഇല്ല കമ്പ്യൂട്ടറില്‍.. ഒരു സ്മാര്‍ട്ട് പയ്യന്‍.. അന്ന് ഞങ്ങള്‍ ചെല്ലുമ്പോൾ കണ്ണന്‍ ഒരു വെള്ള uniform അരയിൽ ബ്രൗൺ ബെൽറ്റ് ഒക്കെയിട്ടു നില്ക്കുകയായിരുന്നു ,


ബാബു:എന്താ കണ്ണാ ഈ യൂണിഫോമില് ? അരയില്‍ ബെല്‍റ്റ്‌ ഒക്കെ കെട്ടി വെച്ചിട്ടുണ്ടല്ലോ എന്താ ഇത്,?


കണ്ണന്‍: ഞാന്‍ കരാട്ടെ പഠിക്കുന്നുണ്ട് ചേട്ടാ അതാ..


ബാബു : ആഹാ കൊള്ളാലോ, കുട്ടികളായാ ഇങ്ങനെ വേണം.. ഞാന്‍ അടുപ്പിച്ച് 5 വര്‍ഷം Mr പറയംകുളം ആരുന്നു.... 10 പേരെ ഒറ്റക്ക് മലത്തിയിട്ടുണ്ട് ഞാന്‍!!! ജൂഡോ ആണ് എന്റെ ഐറ്റം.


കണ്ണന്‍:കൊള്ളാലോ ചേട്ടാ..


ബാബു :ഡാ മോനെ നീ ഒരു കാര്യം ചെയ്യ്‌,ന്റെ വയറ്റത്ത് ശക്തി ആയിട്ട് ഇടിക്ക് ,നോക്കട്ടെ നീ എത്രത്തോളം ആയെന്നു..


കണ്ണന്‍:അയ്യോ ചേട്ടാ അത് വേണോ,ഞാന്‍ പഠിച്ചു തുടങ്ങുന്നേ ഉള്ളല്ലോ...


ബാബു : സാരമില്ല മോനെ , നീ ഇടിക്ക്,ഇടിക്കുമ്പോ വേണേല്‍ കയ്യില്‍ ഗ്ലൌസ് ഇട്ടോ, കയ്യിനു നോവണ്ട!...



കണ്ണന്‍:ഞാന്‍ പതിയെ ഇടിക്കൂ കേട്ടോ.


കണ്ണന്‍ മനസ്സില്ലാ മനസ്സോടെ ഒന്ന് ഓങ്ങുന്നത് കണ്ടു.. ബ്രൂസ്ലിയുടെ സിനിമയില്‍ കേള്‍ക്കുന്ന മാതിരി ഒരു ശബ്ദം ..


((((((യ്യ്യ്യോ!!!!!!!!!!!!!!!))))



ഞങ്ങള്‍ കരുതിയത് കണ്ണന്‍ ആയിരിക്കും അതുണ്ടാക്കിയതെന്നാ...

പിന്നാണ് ശബ്ദത്തിന്റെ ഉറവിടം മനസ്സിലായത് ...
ഞങ്ങള്‍ നോക്കുമ്പോ പുള്ളിക്കാരന്‍(ബാബു) അപ്പി ഇടാന്‍ ഇരിക്കുന്ന മാതിരി കുത്തി ഇരിക്കുന്നു...


മുകളിലെ നിലയില്‍ നിന്ന് ഇറങ്ങി വന്ന അച്ഛന്‍ ബാബൂനോടായിട്ടു ചോദിച്ചു

എന്ത് പറ്റി ബാബു ?
അവന്റെ മറുപടി ഇന്‍സ്ടന്റ്റ് ആരുന്നു
" ഏതോ അഞ്ജാത ശക്തി!!!!!!!!!!!!!!!... "


[NB :മീശമാധവന്‍ കണ്ടപ്പോ ഞങ്ങള്‍ ആരും അത്രേം ചിരിച്ചിട്ട്ണ്ടാവില്ല.]



Sunday, November 28, 2010

ചേട്ടാ നാലു "ബഡാ കല്യാണി"





എന്റെ കോളേജ് ജീവിതം അത്ര കളര്‍ ഫുള്‍ അല്ലാരുന്നെങ്കിലും ഇത്തിരി ഒക്കെ രസം ഉള്ളത് തന്നെ ആരുന്നു... അന്ന് മിക്കവാറും ക്ലാസ്സില്‍ കയറുന്ന സ്വഭാവം തീരെ ഇല്ലാരുന്നു, രാവിലെ തന്നെ ആലോചിക്കുക ഇന്ന് ഏതു സിനിമക്ക് പോകണം എന്നതാണ്.. അന്നൊക്കെ സിനിമക്ക് പോകണമെങ്കില്‍ അങ്ങ് പോകുകയാണ്,അല്ലാതെ ഏതു സിനിമ, ആരുടെ സിനിമ എന്നൊന്നും നോക്കാറില്ല.. 2005 -2008 വരെ ഇറങ്ങ്യ എല്ലാ കൂതറ സിനിമകള്‍ക്കും മിനിമം ഗ്യാരണ്ടി ഉണ്ടാക്കി കൊടുത്തത് ഞങ്ങള്‍ ആണെന്ന്‍ വേണമെങ്കില്‍ പറയാം.. ഞങ്ങളുടെ സിനിമ ഗാങ്ങ് എന്ന് പറഞ്ഞാല്‍ ദീപു,രഞ്ജിത്,അശോക്‌, ഞാന്‍ , എന്നിവര്‍ ആയിരുന്നു, അരവിന്ദും ഉണ്ടാകും ചിലപ്പോളൊക്കെ.. ഇതില്‍ രഞ്ജിത്തിനെ പറ്റി പറയാന്‍ കുറെ ഉണ്ട്, പുള്ളി അപാര പുലി ആണ്, പക്ഷേ ചില കുഴപ്പങ്ങള്‍ ഒക്കെ ഉണ്ട്, പുള്ളിക്ക് എല്ലാം പതിയെ കത്തുകയുള്ളൂ.. ഒരിക്കല്‍ കോളേജില്‍ ക്ലാസ്സ്‌ ഇല്ലാത്ത ദിവസം ഇദ്ദേഹം മറ്റൊരു കൂട്ടുകാരനെ വിളിച്ചു ,ലാന്‍ഡ്‌ ഫോണിലേക്ക് ആണ് വിളിച്ചത് ..


രഞ്ജിത്:-ഡാ നീ എവിടെയാ?


കൂട്ടുകാരന്‍:-(:-o ) (#@$%^) ഞാന്‍ കോളേജ് ബസ്സിലാടാ ..


രഞ്ജിത് :-ആഹാ അപ്പൊ ഇന്ന് ക്ലാസ്സ്‌ ഉണ്ട് അല്ലേ? ഞാന്‍ ക്ലാസ്സ്‌ ഇല്ലെന്നുകരുതി വീട്ടില്‍ തന്നെയാടാ.. എന്റെ assignment കൂടി നീ വെച്ചേക്കണം ..






ഈ ഒരു രീതിയാണ്‌ രഞ്ജിതിന്റെത് ,ആള് പാവമാണ് കേട്ടോ , ഞങ്ങള്‍ രഹസ്യമായി (പരസ്യമായും) ഒരു പേര് വിളിക്കാറുണ്ട്.. ആഹ് പോട്ടെ...






അപ്പൊ ഇനി വിഷയത്തിലേക്ക് വരാം, അന്നും ഞങ്ങള്‍ പതിവ് പോലെ സിനിമ കാണാന്‍ ഇറങ്ങി, തിയേറ്ററില്‍ ചെന്നപ്പോള്‍ ആണ് അറിയുന്നത് അവിടെ ഓടുന്നത് ബഡാ ദോസ്ത് എന്ന സുരേഷ്ഗോപി ഫിലിം ആണ് എന്ന്..


സാമാന്യം നല്ല തിരക്ക് പോയിട്ട് ,കഷ്ടിച് 10 പേര് കാണും സിനിമ കാണാന്‍.. സിനിമ നല്ല രസമായിരുന്നു, സത്യം പറയാല്ലോ അത്രക്കും എന്‍ജോയ് ചെയ്ത് കണ്ട വേറെ ഒരു സിനിമ പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.. തെറ്റിധരിക്കരുത് സിനിമയല്ല എന്‍ജോയ് ചെയ്തത്,സിനിമ ഞങ്ങള്‍ ശ്രദ്ധിച്ചതെ ഇല്ല.. അവടെ തിയേട്ടരിനുള്ളില്‍ ഇരുന്നു എന്തൊക്കെയാ കാണിച്ച് കൂട്ടിയത്.. സിനിമക്ക് കമന്ററി പറയകയാരുന്നു കൂടുതല്‍ സമയവും ..






ആ അപ്പോള്‍ പറഞ്ഞു വന്നത് , സിനിമക്ക് ടിക്കറ്റ്‌ എടുക്കാന്‍ വേണ്ടി കേറിയത് നമ്മുടെ പാവം രഞ്ജിത് ആരുന്നു(അരവിന്ദ് ആണ് കേറിയത് എന്നും കേള്‍ക്കുന്നുണ്ട്) അപ്പൊ അവിടെ 'കമിംഗ് സൂണ്‍' എന്ന തലക്കെട്ടോടു കൂടി 'ബാബാകല്യാണി'യുടെ പരസ്യം ഒട്ടിച്ചുണ്ടായിരുന്നു..






പാവം രണ്ടു സിനിമയുടേം തലക്കെട്ട്‌ ഒന്നിച്ചാക്കി ഇങ്ങനെ പറഞ്ഞു ' ചേട്ടാ ഒരു നാല് ബഡാ കല്യാണി...'






[NB: ഒരു 150rs ഇപ്പഴും അവിടുത്തെ ബുക്ക്‌ സ്ടാളിലെ ചേട്ടന് കൊടുക്കാനുണ്ട് , സിനിമ കാണാന്‍ പോകാന്‍ കടം വാങ്ങിയ വകയില്‍ ]

Tuesday, November 16, 2010

അവള്‍ വിരുന്നു വന്ന രാത്രി.

ഒരു രാത്രിയില്‍ അവള്‍ എന്റെ അടുത്ത് വന്നു.ആരും ഇല്ലായിരുന്നു വീട്ടില്‍... ആ രാത്രി ഇവളെ ഞാന്‍  പ്രതീക്ഷിച്ചിരുന്നില്ല. കറന്റ്‌ ഇല്ലായിരുന്നത് കൊണ്ട് ഉറക്കം കിട്ടാതെ കിടകുകയായിരുന്നു ഞാന്‍.. വന്ന പാടെ അവള്‍ അധികാരത്തോടെ എന്റെ ദേഹത്തേക്ക് പറ്റിച്ചേര്‍ന്നു,എന്റെ വിയര്‍പ്പില്‍ അവള്‍ മുങ്ങി പോകുമോ എന്ന് ഞാന്‍ ഭയന്നു... അതൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു അവള്‍ക്ക്..എന്റെ ദേഹം മുഴുവന്‍ എന്തിനോ വേണ്ടി അവള്‍ പരതി നടന്നു...അതൊന്നും ഞാന്‍ അറിയാത്ത പോലെ ഭാവിച്ചു..... അപ്പോള്‍ ആണ്  ഏതോ പാട്ടും മൂളുന്നുണ്ട് അവള്‍ എന്ന് ഞാന്‍ ശ്രദ്ധിച്ചത് . .. പക്ഷെ എത്ര ശ്രദ്ധിച്ചിട്ടും ഏതാണ്‌ ആ പാട്ടെന്ന്‍ എനിക്ക് മനസ്സിലായില്ല.. ചിലപ്പോ പഴയ ഏതോ ആവാം ..അതുമല്ലെങ്കില്‍ അവളുടെ സ്വന്തം സൃഷ്ടി ആകാം.. ആദ്യമൊക്കെ നല്ല രസം ഉണ്ടായിരുന്നു കേള്‍ക്കാന്‍..പിന്നെ പിന്നെ അതെന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി..അല്പം കഴിഞ്ഞു , വികാര പാരവശ്യത്തില്‍ ആയിരികണം അവള്‍ പതിയെ എന്നെ കടിക്കാന്‍ തുടങ്ങി , ആദ്യമൊക്കെ എല്ലാം അനുവദിച്ചു കൊടുത്തു അവസാനം അവസാനം.................................................






























അവളെ ഞാന്‍ കൊന്നു......കൊല്ലേണ്ടി വന്നു ...ഒരു അടിയെ അടിച്ചുള്ളൂ.. അപ്പോഴേക്കും അവള്‍ അങ്ങ് ചത്തു പോയി..
[ NB:പെണ്ണായാലും എത്രയന്ന്‍ വെച്ചാ കൊതൂന്റെ കടി സഹിക്യ ]

Thursday, November 04, 2010

കൊമ്പന്‍ സ്രാവ്.

ഒരു മൂന്നു നാലു കൊല്ലം മുന്‍പാണ്‌.. ഒരു മൂവര്‍ സംഗം കടല് കാണാന്‍ പോയി.. മൂവരും എന്റെ സുഹൃത്തുക്കള്‍ ആണ്..
അതിലൊരാള്‍ ആദ്യമായിട്ടാണ് കടല്‍ കാണുന്നത്.. അതിന്റെ അഹങ്കാരം ഒന്നും അവനിലുണ്ടായിരുന്നില്ല....
അവിടെ വായിനോട്ടവും കളിചിരികളുമായി അവര്‍ അങ്ങനെ കുറ സമയം ചിലവഴിച്ചു.. അപ്പോള്‍ ആദ്യമായി കടല്‍
കാണുന്ന പുള്ളി ഒരു കാഴ്ച കാണുന്നു,കടല്‍ പാലം... അവനു ന്യായമായും  സംശയം ഉണ്ടായി, ആ സംശയം അവന്‍ കൂടെ ഉള്ളവന്മാരോട്
ചോദിച്ചു.. ആ മഹാപാപികള്‍ ഇങ്ങനെയാണ് പറഞ്ഞു കൊടുത്തത്..
"ഡാ ഇത് ലക്ഷദീപിലെക്കുള്ള പാലമാണ്.. അവര്‍ക്ക് വല്ലപ്പോഴും  കേരളം കാണണം എങ്കില്‍ കപ്പല് വേണ്ടേ
അത് മാറ്റാനായിട്ടാണ് ഈ പാലം ഉണ്ടാക്കുന്നത് എന്ന്.. "

പാവം അത് വിശ്വസിച്ചു, അപ്പൊ അടുത്ത ചോദ്യം "പിന്നെന്താടാ അളിയാ ഈ പാലം ഇങ്ങനെ പകുതി ആയി ഇരിക്കുന്നത്..??"
"..ഡാ അത് പകുതി ആയപ്പോ കടലിന്റെ ഓണര്‍ സ്റ്റേ കൊടുത്തു..അത് കൊണ്ട് പണി തല്‍കാലം നിര്‍ത്തി വെച്ചേക്കുക ആണേ  .." :D

".ഓഹോ അങ്ങനെ ആണോ....ഡാ അളിയന്‍ മാരെ ഈ പാലം പണി തീര്‍ന്നു കഴിയുമ്പോ നമുക്ക് അതിന്റെ സെന്ററില്‍ പോയിരുന്നു വെള്ളമടിക്കണം,ആ രാജുവിനെയും കൂട്ടണം..." agreed!
:-D



പാവം എല്ലാം വിശ്വസിച്ചു.. 
അവന്മാര്‍ക്ക് ചിരി സഹിക്കാന്‍ പറ്റാതായി..
അപ്പൊ അവന്റെ ശ്രദ്ധ മാറ്റാന്‍ വേണ്ടി ഒരാള്‍ കടലിലേക്ക് ചൂണ്ടി ഇങ്ങനെ പറഞ്ഞു..
"ഡാ നോക്കെടാ ഒരു തിമിങ്ങലം...."


അവന്റെ മറുപടി ഇപ്രകാരം ആരുന്നു..

"പോടാ അതൊരു കൊമ്പന്‍ സ്രാവാ.. ഞാന്‍ ശരിക്കും കണ്ടു... എന്നാ വല്യ കൊമ്പാണ് അളിയാ അതിന്റെ..ഹോ ....


[NB :ഒരു പാഴ് തടി തിരമാലയില്‍ പൊങ്ങി താനതിനെ പാവം ഇങ്ങനെയാണ് മനസ്സിലാക്കി കളഞ്ഞത്..].

Sunday, May 17, 2009

സങ്കടം


നീല തിരമാലകള്‍ നീന്തി വരുമ്പോള്‍ നീലാകാശം നീര്‍ മിഴിയോടു മന്ത്രിച്ചു, നീ അസ്വദിക്ക തിരമാലയെയും നീലാകാശത്തേയും ,ഹരിതാഭയെയും
നീ മറക്ക നിന്‍ ദു:ഖങ്ങള്‍
നീര്‍ മിഴി തുടക്ക വയ്കാതെ
നീലാകാശം പറഞ്ഞത് കേട്ടു
നീര്‍ മിഴി തുടച്ചു ഞാന്‍ നിക്കവേ
ആകാശം കാര്‍ മേഘത്താല്‍ നിറഞ്ഞു ,
നിലത്തേക്ക്‌ വീണു പൊടുന്നനെ നീര്‍ മണി മുത്തുകള്‍ :-( 
[NB:- സങ്കടം]
Related Posts Plugin for WordPress, Blogger...