Sunday, March 06, 2011

ഉപ്പേരി പുരാണം (ഗോസ്സിപ്പ്)

വീട്ടിലേക്കുള്ള ഇന്റര്‍നെറ്റ്‌ കേബിള്‍ ലൈനിലൂടെ ഉറുമ്പുകള്‍ നിര നിരയായി മുറിക്കകത്തെക്ക് കടക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി.. ഇന്ന് ഞായര്‍ ആയത് കൊണ്ടും മറ്റു പണിയൊന്നും ഇല്ലാത്തതിനാലും അവയെ നിര്‍മാര്‍ജനം ചെയ്യാം എന്ന് കരുതി.. ഒറ്റയ്ക്ക് ചെയ്യാന്‍ ഒരു മടി അതിനാല്‍ അനിയനെ കൂട്ട് വിളിച്ചു.. ആദ്യമൊന്നും അവന്‍ മൈന്‍ഡ് ചെയ്തില്ല..പിന്നെ ഒന്ന് കാല് പിടി..ഛെ ഭീഷണിപ്പെടുത്ത്തിയപ്പോള്‍ അവന്‍ കൂടെ വന്നു... കേബിള്‍ കടന്നു വരുന്ന വഴിയില്‍ ഒരു വലിയ ആഞ്ഞിലി മരം ഉണ്ട്.. അതിന്റെ മുകളില്‍ ഉള്ള കൊമ്പിലെ ഉറുമ്പിന്‍ കൂട് തകര്‍ന്നിരിക്കുന്നു.. ആ വലിയ ആഞ്ഞിലി വെട്ടിക്കളയാം എന്ന് ഞാന്‍..ഛെ അല്ല അവന്‍ പറഞ്ഞതാണ് .. ഞാന്‍ പറഞ്ഞു പോടാ മണ്ടാ പോസ്സിബില്‍ ആയുള്ള വഴി ആലോചിക്കാന്‍.. എന്തായാലും ആ കേബിള്‍ മാറ്റി കെട്ടാന്‍ ഞാനും അവനും കൂടെ തീരുമാനിച്ചു... ഐഡിയ അവന്റെ..ഛെ എന്റെ ആണ് കേട്ടോ...


അപ്പോള്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല.. എന്റെ അനിയനുണ്ടല്ലോ അവന്‍ , ഇടയ്ക്കിടെ എന്നെ കളിയാക്കി കൊണ്ടിരിക്കും.. ഞാന്‍ എഴുതുന്നതും ചെയ്യുന്നതും ഒന്നുമൊന്നും അവനൊരു മതിപ്പില്ല.. എന്നെ അവന്‍ വിളിക്കുന്നത് കോപ്പി പേസ്റ്റ് പ്രോഗ്രാമര്‍/എഞ്ചിനീയര്‍ എന്നാണു... ബ്ലോഗ്‌ ഒക്കെ കാണിച്ചു കൊടുത്താലോ ഹും പുല്ലു വില.... അപ്പോള്‍ ഞാന്‍ തീരുമാനിച്ചതാണ് അടുത്ത പോസ്റ്റില്‍ അവന്‍ വളരെ രഹസ്യം ആക്കി വെച്ചിരിക്കുന്ന ആ കാര്യം തന്നെ ലോകരെ അറിയിക്കാം എന്നത്... 





അപ്പൊ കൂട്ടരേ ഈ കഥയില്‍ നായകന്‍ എന്റെ അനിയന്‍ വിഷ്ണു ആണ്.. അവന്‍ സ്കൂളില്‍ പഠിക്കുന്ന കാലം( പ്ലസ്‌ ടു കാലഘട്ടം) ആണ്.. ക്ലാസ്സിലെ റെപ്പ്. ആണ് അവന്‍ ..വീട്ടില്‍ വന്നു അങ്ങനെ പറയുമ്പോള്‍ ഞാന്‍ പറയും നീ വെറും റെപ്പ് അല്ല എരപ്പാ ആണെന്ന്... അയാളെ ക്ലാസ്സില്‍ എല്ലാവര്ക്കും വലിയ കാര്യം ആണ്... ടീച്ചര്‍ മാര്‍ക്കൊക്കെ സ്വന്തം മകനെ പോലെ ആണ്.. ഒരിക്കല്‍ ഒരു ഉച്ച സമയം... "ഡാ ഹോം വര്‍ക്ക്‌ സബ്മിറ്റ് ചെയ്ത ബുക്ക്‌ തിരികെ എടുക്കണ്ടേ?" രാഹുല്‍ ന്റെ ചോദ്യം.." ഞാന്‍ പോയി എടുത്തു കോണ്ട് വരട്ടെ? " "നീയോ???!! നീ പോകണ്ട... ക്ലാസ്സിലെ റെപ്പ് ഞാന്‍ ആണ്.. നീയല്ല!!!.. ഞാന്‍ തന്നെ പോയി എടുത്തു കൊണ്ട് വരാം.." (പാവം രാഹുല്‍, അവന്‍ ഇവനെ ഒന്ന് സഹായിക്കാം എന്ന് കരുതി ചോദിച്ചതാണ്,സാധാരണ ഇങ്ങനെ ഒരു കാര്യം ചോദിക്കുമ്പോള്‍ വിഷ്ണു സമ്മതം മൂളുന്നതാണ് .. പക്ഷെ ഇന്ന്...) 


ഇനി ഒരു ഓഫ്‌ ടോപ്പിക്ക്.. എന്റെ അനിയന്‍ ആയതുകൊണ്ട് പറയുവല്ല , ഉപ്പേരി,പപ്പടം, ചക്കര വരട്ടി, അങ്ങനെ ഉള്ള സാധനങ്ങള്‍ കാണുമ്പോഴേ അവന്റെ വായില്‍ ടൈറ്റാനിക്ക്,പോസിഡോന്‍ തുടങ്ങിയ കപ്പലുകള്‍ ഓട്ടിക്കാന്‍ അത്ര വെള്ളം ഉണ്ടായി കഴിഞ്ഞിരിക്കും... ഓണം കഴിഞ്ഞുള്ള സമയം ആയിരുന്നു അക്കാലം.. അപ്പോള്‍ ബുക്സ്‌ എടുക്കാന്‍ വേണ്ടി വിഷ്ണു സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി... ഒരു അഞ്ചു പത്തു മിനിറ്റ് കഴിഞ്ഞു തരിച്ചു ക്ലാസ്സില്‍ വന്ന അവന്റെ കയ്യില്‍ ബൂക്സ്നു പകരം അതാ നിറയെ ഉപ്പേരി ഇരിക്കുന്നു... (കൂട്ടുകാരെ ഒക്കെ ജീവനാണ് കേട്ടോ അവനു.. എന്ത് കിട്ടിയാലും,കട്ടെടുത്താലും (ശോ അതെന്തിനാ ഇവിടെ പറയുന്നേ..) എല്ലാര്‍ക്കും കൊണ്ട് കൊടുക്കും അവന്‍..) അവന്റെ കൂട്ടുകാരെല്ലാം മാനമായി ആ ഉപ്പേരിയുടെ ഒരു പങ്ക് എടുത്തു കഴിച്ചു... മുഴുവന്‍ തീര്‍ന്നതിനു ശേഷം ഓരോരുത്തരായി ചോദ്യങ്ങള്‍ എയ്യാന്‍ തുടങ്ങി.. ഡാ എവിടുന്നാ ഉപ്പേരി? "അത് രമണി ടീച്ചര്‍ സ്നേഹത്തോടെ തന്നതാ.." ആയിരിക്കും അല്ലെ... അപ്പോള്‍ അടുത്തവന്‍ "ഇത് കുറെ ഉണ്ടാരുന്നല്ലോ.. ഇത്രയും ഉപ്പേരി അവര്‍ നിനക്ക് തന്നോ????"... "പിന്നേ അറുത്ത കയ്ക്കു ഉപ്പ് തേക്കാത്ത രമണി ടീച്ചര്‍ നിനക്ക് ഇത്രയും ഉപ്പേരി തരുകയല്ലേ.. സത്യം പറയെടാ നീ ഈ ഉപ്പേരി കട്ടെടുത്ത് അല്ലേ .. ഡാ ഉപ്പേരി കള്ളാ... 

[NB:ഇനി വിഷ്ണുവിനോട് , ഇനിയും നീ എന്നെ കളിയാക്കുകയോ  പറയുന്ന കാര്യങ്ങള്‍ ചെയ്യാതെ ഇരിക്കുകയോ എന്നെ സഹായിക്കാതെ ഇരിക്കുകയോ ചെയ്‌താല്‍ ഇത് പോലുള്ള കാര്യങ്ങള്‍ എല്ലാവരോടുമായി വെട്ടി തുറന്നു പറയുന്നതായിരിക്കും.. ഇത് സത്യം സത്യം സത്യം... പിന്നെ ഒരു കാര്യം മര്യാദക്ക് നിന്റെ ഐടിയില്‍ കയറി എന്നെ ഫോളോ ചെയ്യാനും കമന്റ്‌ ഇടാനും നിന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു... അച്ഛനോടെങ്ങാനും ഈ കാര്യം പറയുകയോ ഇന്ന് രാവിലെ അമ്മയുണ്ടാക്കിയ ഉപ്പേരി ഒറ്റയ്ക്ക് തിന്നുകയോ ചെയ്‌താല്‍ എന്റെ സ്വഭാവം മാറുന്നതായിരിക്കും എന്നും കൂടി പറഞ്ഞു കൊള്ളുന്നു...]

Thursday, March 03, 2011

ഒരു സായാഹ്നത്തില്‍

തീരത്തെ ഇടയ്ക്കിടെ ആശ്ലേഷിച്ചു പിന്‍വാങ്ങുന്ന തിരകള്‍ നോക്കി നില്‍കുമ്പോള്‍ എന്തെന്നില്ലാത്ത ഒരു സുഖവും സന്തോഷവും ആണ്...
കരയും കടലും എന്നും പ്രണയത്തില്‍ ആയിരിക്കാം,ആയിരിക്കാം എന്നല്ല ആണ്,ചില പൊട്ടലുകളും ചീറ്റലുകളും ഉണ്ടാവാറുണ്ടെങ്കിലും..

കര പെണ്ണും കടല്‍ ആണും ആയിരിക്കാം അല്ലെ,അതോ തിരിച്ചാണോ? കടലിന്റെ കയ്യുകള്‍ ആയിരിക്കാം തിരകള്‍ ല്ലേ? അപ്പൊ കരയുടെ കയ്യുകള്‍ എന്തായിരിക്കാം?... മറ്റൊരാളുടെ പ്രണയ സല്ലാപങ്ങള്‍ നോക്കി നില്‍ക്കുന്നത് തെറ്റാണോ?.. എങ്കില്‍ ആ തെറ്റ് ഈ രീതിയില്‍ ഇടയ്ക്കിടെ ചെയ്യാറുണ്ട് ഞാന്‍...


പതിവ് പോലെ അന്നും ആ നിഷ്കളങ്കമായ പ്രണയ സല്ലാപം കാണാന്‍ ഞാന്‍ പോയിരുന്നു..തിരകള്‍ നോക്കി,അസ്തമയ സൂര്യനെ നോക്കി,അങ്ങനെ നില്‍ക്കേ പെട്ടെന്നാണ് പൊങ്ങി ഉയര്‍ന്ന തിരയില്‍ ഒരു തിളക്കം ശ്രദ്ധയില്‍ പെട്ടത്..വ്യക്തമായില്ല ആദ്യം..ഒന്ന് കൂടി സൂക്ഷിച്ചങ്ങനെ നോക്കിയപ്പോള്‍ മനസ്സിലായി ഒരു മുത്താണ്..അത് ആ തിരകളുടെ മുകളില്‍ തത്തിക്കളിക്കുന്നു.. ഉള്ളു ശുദ്ധമായ ഭാരമില്ലാത്ത ഒരു മുത്താവണം..കണ്ടപ്പോള്‍ വല്ലാണ്ട് കൊതിച്ചു പോയി,അത്രക്കുണ്ടായിരുന്നു അതിന്റെ മഹിമ..കിട്ടിയിരുന്നു എങ്കില്‍ എന്ന് ആശിച്ചു.. ഒരു തിരയില്‍ പെട്ട് അത് തീരം വരെ എത്തിയതാണ്.. ഓടി ചെന്നപ്പോഴേക്കും കടലിന്റെ വികൃതി പൂണ്ട കയ്യ്‌ എന്നെ പറ്റിച്ചു കളഞ്ഞു..ആ തിരയുടെ തിരിച്ചു പോകലില്‍ ആ മുത്തു കടലിലേക്ക്‌ തന്നെ പോയി... അടുത്ത തിരയില്‍ കടലിന്റെ കളിയാക്കിയുള്ള ചിരി ഒളിഞ്ഞിരുപ്പുണ്ടായിരുന്നു..

പിന്നെയും കുറെ കാത്തു... കടലിന്റെയും കരയുടെയും പ്രണയ സല്ലാപങ്ങള്‍ പിന്നീട് എനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല... അവയെ ശ്രദ്ധിക്കാഞ്ഞിട്ടുള്ള പരിഭവം ആവണം തിരയുടെ ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു... പാദം മാത്രം നനയിച്ചു പിന്‍വാങ്ങിയിരുന്ന കടല്‍ ഇപ്പോള്‍ എന്നെയും കൂടെ കൊണ്ട് പോകും എന്ന അവസ്ഥയിലേക്ക് മാറാന്‍ തുടങ്ങി... ഒന്ന് മൈന്‍ഡ് ചെയ്യാതിരുന്നതിനു ഇത്രക്കും ദേഷ്യമോ? എന്തായാലും എന്റെ പ്രീയ സുഹൃത്തേ കടലേ നിന്റെയും നിന്റെ പ്രിയയുടെയും പ്രണയ ലീലകള്‍ ഇന്നെനിക്കു പൂര്‍ണ തോതില്‍ ആസ്വദിക്കാന്‍ കഴിയുന്നില്ല... ഒക്കുമെങ്കില്‍ എന്റെ മുന്നില്‍ ആ മുത്തിനെ നീ എത്തിച്ചു താ....


കുറച്ചു കഴിഞ്ഞ് പോകാനായി തിരിഞ്ഞപ്പോള്‍ ആ തിളക്കം,ആ മുത്തുച്ചിപ്പി അതാ മുന്നില്‍,തീരത്ത് ആ പഞ്ചാര മണലില്‍. ഇരു കയ്യുകളാലും കോരി എടുത്ത് നെഞ്ചോടു ചേര്‍ത്തു അതിനെ,ഒരിക്കലും കടലിനു തിരികെ കൊടുക്കില്ല എന്നുറപ്പിച്ചു!.. കടലേ കാര്യം ശരിയാ നീ തന്ന സമ്മാനം ആണ്!!!.


[NB:വെറുതെ ഒരു വട്ട്....ശരിക്കും തിരിയുമ്പോള്‍ മുത്ത് ആ മണലില്‍ ഉണ്ടായാല്‍ മതിയായിരുന്നു...]

Wednesday, February 23, 2011

ഐ ലവ് യു

കുറെ നാളായി ഏന്തെങ്കിലും എഴുതിയിട്ട്.. എന്തൊക്കെയോ എഴുതണം എന്നുണ്ട്..പക്ഷേ ഈയിടയായി എഴുതുന്നത് ഒന്നും മുഴുമിപ്പിക്കാന്‍ പറ്റണില്ല.. ആശയങ്ങളും ഭാവനകളും ഒക്കെ ഇല്ലാഞ്ഞിട്ടല്ല.. പക്ഷേ എന്തോ ഒരു ഇത് മനസ്സിനെ പിടിച്ചു പുറകോട്ടു വലിക്കുന്നു... ഇന്നെന്തായാലും എഴുതാന്‍ വന്നത് മുഴുമിപ്പിച്ചിട്ടേ ഞാന്‍ പോകൂ.. എനിക്ക് ഒരു പഴയ കൂട്ടുകാരന്‍ ഉണ്ട്,പേര് രതീഷ്‌ എം രാജാ.. എന്ജിനീയരിങ്ങിനു പഠിച്ചപ്പോള്‍ എന്റെ ക്ലാസ്സ്‌ മേറ്റ്‌ ആയിരുന്നു കക്ഷി... പഠിക്കാന്‍ ഒന്നും അത്ര മിടുക്കന്‍ ആയിരുന്നില്ല.. അവന്റെ മിടുക്ക് മുഴുവന്‍ സംഗീതത്തില്‍ ആയിരുന്നു... സംഗീതത്തില്‍ എന്ന് വെച്ചാല്‍ പാട്ടിനു ഈണം കൊടുക്കുക എന്നത് ,പാടുകയും ചെയ്യുമായിരുന്നു.. അവനെ കൊണ്ട് ക്ലാസ്സ്‌ സമയത്ത് പാട്ടെഴുതി ഈണം കൊടുക്കുക പാടിപ്പിക്കുക എന്നിവയായിരുന്നു ഞങ്ങളുടെ ഹോബ്ബികള്‍.... പാട്ടൊന്നും അറിയാത്ത ഞങ്ങള്‍ ചിലര്‍ കോളേജ് ഡേക്ക് പാട്ട് പാടാന്‍ കേറുമായിരുന്നു, അപ്പോള്‍ കിട്ടാന്‍ ചാന്‍സ് ഉള്ള കൂവലിന്റെ ശ്ജക്തി കുറയ്ക്കാനായി അവനെയും കൂടെ കൂട്ടുമായിരുന്നു ഞങ്ങള്‍ ... പാട്ട് പഠിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല അവന്‍.. അന്നേ പറയുമായിരുന്നു അവന്റെ ആഗ്രഹങ്ങളില്‍ ചിലത് ശങ്കര്‍ മഹാദേവനെ കൊണ്ടും മറ്റും പാടിക്കുക എന്നതൊക്കെ ആണ് എന്ന്.. അതൊക്കെ അന്ന് കേള്‍ക്കുമ്പോള്‍ ഞാനടക്കം എല്ലാവരും കളിയാക്കുമായിരുന്നു... 

ഫ്രാങ്കോയോടൊപ്പം 

പ്രതാപിനോടോപ്പം

പ്രതാപിനോടോപ്പം

ശ്യാമപ്രസാദിനോടൊപ്പം   

ജ്യോല്സനയോടൊപ്പം 

രഞ്ചിനിയോടൊപ്പം 

ഹരിഹരനോടൊപ്പം
ശങ്കര്‍ജിയോടൊപ്പം
കണ്ണനോടോപ്പം(ഉവ്വാ..)   

ഇന്നിപ്പോള്‍ അതാ അവന്റെ പേരില്‍(സംഗീതം:രതീഷ്‌) ആല്‍ബം ഇറങ്ങിയിരിക്കുന്നു...ആല്‍ബത്തിന്റെ പേര് ഐ ലവ് യു പാടിയിരിക്കുനത് ശങ്കര്‍ മഹാദേവന്‍,ഹരിഹരന്‍,വിദുപ്രതാപ്,റീമി ടോമി.ജ്യോത്സ്ന,രതീഷ്‌ തുടങ്ങിയവര്‍..നിങ്ങളും ഒന്ന് കേട്ടു നോക്കൂ... പാട്ടൊക്കെ നല്ല രസം ഉണ്ട് കേള്‍ക്കാന്‍.. പക്ഷേ ചിലവയുടെ ഒക്കെ വരികള്‍ നന്നാക്കാമായിരുന്നു എന്നൊരു അഭിപ്രായം എനിക്കുണ്ട്... പക്ഷേ കൂട്ടുകാരാ സംഗീതത്തിനു ഞാന്‍ നിനക്ക് നൂറുമാര്‍ക്കും നല്‍കുന്നു... മലയാള ഗാന ശാഖക്ക് ഒരു മുതല്ക്കൂട്ടവാന്‍ നിനക്ക് കഴിയട്ടെ... ഈ ആല്‍ബത്തില്‍ എന്റെ മറ്റൊരു സഹപാടി കൂടി സഹകരിച്ചിട്ടുണ്ട് ,അഭിഷേക് വി നായര്‍ ആല്‍ബത്തിന്റെ സഹസംവിധാനം അവനാണ്..പാട്ടുകളെല്ലാം വെള്ളിത്തിരമ്യൂസിക്.നെറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.. ഓരോ പാട്ടിന്റെയും ഡൌണ്‍ലോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. കേട്ടു നോക്കൂ....
[ഹരിഹരന്റെ മനോഹരമായ ശബ്ദത്തില്‍ ഒരു നല്ല ഗാനം..താഴെ ഈ പാട്ടിന്റെ വീഡിയോയും ഉണ്ട്..]
02 – ഉള്ളില്‍ തെങ്ങും
03 – ഐ ലവ് യു
04 – മാഞ്ഞുപോയി
05 – മനസ്സില്‍ പുതുമ
06 – ആമ്പല്‍ പൂവേ
07 – പനിനീര്‍
08 – നെഞ്ചില്‍ നെഞ്ചില്‍ 
[ശങ്കര്‍ മഹാ ദേവന്‍ പാടിയ ഈ പാട്ട് എനിക്കൊരുപ്പാട് ഇഷ്ടമായ ഒന്നാണ്...]
09 – ഉള്ളില്‍ തേങ്ങും
10 – ഐ ലവ് യു



[NB:നല്ല നല്ല ഗാനങ്ങള്‍ നിന്റെ പേരില്‍ ഇറങ്ങാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു പ്രീയ കൂട്ടുകാരാ..]

Thursday, February 17, 2011

എന്നെ പോളിച്ചടുക്കുന്നു-അവസാന ഭാഗം

ഭാഗം രണ്ടിവിടെ ,ഭാഗം ഒന്നിവിടെ

ഒരു എഴുത്തുകാരന്‍ ആകുന്നതു പോലെ എളുപ്പമാണോ ഒരു നല്ല മനുഷ്യനാകുന്നത്..?
ആണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് എല്ലാ എഴുത്തുകാരും നല്ല മനുഷ്യരും നിത്യേന കണ്ണാടിക്കു മുമ്പിലിരുന്നു അവനവനോട് കൊഞ്ഞനം കാട്ടാത്തതെന്തു കൊണ്ടാണ്.?
നല്ലമനുഷ്യന്‍ ആവാന്‍ അത്രയ്ക്ക് പാടാണോ? ഇക്കാക്ക് എന്നെ പറ്റി എന്ത് തോന്നുന്നു(#ലേബല്‍: അഹംഭാവം തീരെ ഇല്ല) എന്തൊരു ചോദ്യാ ഇതൊക്കെ.. ഹോ !!!
നമ്മുടെ ഗ്രൂപ്പില്‍ അര്‍ഥവത്തായ സംവാദങ്ങള്‍ക്ക് ഇടം കിട്ടാത്തതെന്തുകൊണ്ടാണ് എന്ന് നാമൂസിയന്‍ ചിന്തകള്‍ വായിക്കുമ്പോള്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ...?
നാമൂസിക്ക കേള്‍കണ്ട.. അത്രേം കട്ടി വിഷയങ്ങള്‍ എനിക്ക് ദഹിക്കില്ല ഇക്കാ.. ഞാന്‍ ഇടയ്ക്കിടെ നോക്കാറുണ്ട്.. കുറച്ചൂടി കഴിയുമ്പോ അത്തരം വിഷയങ്ങള്‍ മനസിലാകുമായിരിക്കും.. ഇപ്പൊ ഞാന്‍ ഇങ്ങനെ കളിച്ചു ചിരിച്ച് നടന്നോട്ടെ...


കണ്ണാ കണ്ണില്ലാത്തവരെക്കുറിച്ച് എന്ത് പറയുന്നു.
കണ്ണില്ലാതവരോട് നമുക്ക് തോന്നുക സഹതാപം അല്ലെ.. അതെനിക്കും തോന്നാറുണ്ട്.. അയ്യോ പാവം,കഷ്ടം എന്നൊക്കെ മനസ്സില്‍ പറയും.. സഹായിക്കാന്‍ പറ്റിയ അവസരങ്ങള്‍ ആണെങ്കില്‍ സഹായിക്കും!
കണ്ണുണ്ടായിട്ടും കാണേണ്ടത് കാണാത്തവരോട് എന്ത് പറയുന്നു.
കണ്ണുണ്ടായിട്ടും കാണാത്തവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കാരണം അവര്‍ക്ക് ചെവി കേട്ട് കൂടാ..!!#ലേബല്‍:ഉറങ്ങുന്നവനെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവനെയോ?!!അതുകൊണ്ട് അത്തരക്കാര്‍ക്കു നല്ലത് പെടയാണ്, അത് കിട്ടിയാല്‍ അറിയാത്ത ഭാവം കാട്ടാന്‍ കഴിയില്ലല്ലോ..
ബൂലോകത്തെ തുറന്നു വെച്ച ഒരു കണ്ണാണോ കണ്ണാ നീ?
എന്ത്? ആര്? എപ്പോ? ഉവ്വ..! മലയാളം ബ്ലോഗേഴ്സ് ആയ തപസ്വികള്‍,മഹാന്മാര്‍,തപസ്സു ചെയ്യുകയും യുദ്ധം ചെയ്യുകയും മഹാ കാവ്യങ്ങള്‍ എഴുതുകയും തത്വങ്ങള്‍ പറയുകയും ചെയ്യുന്ന ഭൂലോകമാകുന്ന ഈ വൃന്താവനത്തിലെ, കുസൃതികളും കള്ളത്തരങ്ങളും നടത്തി ഓടി ചാടി നടക്കുന്ന അഞ്ചു വയസ്സുകാരന്‍ കണ്ണന്‍ ആണ് ഞാന്‍!



  • കണ്ണന്‍ ഒരിക്കൽ നടന്ന് പോകുമ്പോ രണ്ട് കാട്ടാന്മാർ പിടികൂടി കൈയ്യിലുള്ള കാശെടുക്കാൻ പറഞ്ഞു, കണ്ണന്റെ കയ്യിൽ അഞ്ച് പൈസ ഇല്ലെന്ന് മനസ്സിലാക്കിയ കാട്ടാളന്മാർ കണ്ണനെ റാഗ് ചെയ്യാൻ തന്നെ തീരുമാനിച്ച് മൂന്ന് വിഭവങ്ങൾ മുന്നിൽ നിരത്തി. കള്ളും പട്ടിയിറച്ചിയും സുന്ദരിയായ ഒരു പെൺകുട്ടിയുമായിരുന്നു അവ. എന്നീട്ടവർ കണ്ണനോട് പറഞ്ഞു , രക്ഷപെടണമെങ്കിൽ മൂക്കറ്റം കള്ള് കുടിക്കണം, അതല്ലെങ്കിൽ പട്ടിയിറച്ചി തിന്നണം, അതുമല്ലെങ്കിൽ പെൺകുട്ടിയുടെ മാനം നശിപ്പിക്കണം. ഇതിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ കണ്ണന് അവരിൽ നിന്നും രക്ഷപെടാം. ഒന്നും ചെയ്യാതെ രക്ഷപെടാൻ വേറെ മാർഗ്ഗവുമില്ല. 
    കണ്ണൻ ഏത് സെലക്ട് ചെയ്യും? എന്ത് കൊണ്ട്.?


    ഹ ഹ.. കൊള്ളാം നല്ല ചോദ്യം.. ഇതിലിപ്പോ പെണ്ണിന്റെ മാനം നശിപ്പിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല , കള്ളു കുടിക്കാനും ഉദ്ദേശിക്കുന്നില്ല  .. പക്ഷെ ആ പാവം പെണ്‍കുട്ടിയെ അവിടെ നിന്നും രക്ഷിക്കാന്‍, കൂടെ എനിക്കും രക്ഷപ്പെടുവാന്‍ ഒരു ഉപായം കണ്ടെത്തണം, അതിനു വേണ്ടി കുറച്ചു ആലോചിക്കാന്‍ സമയം വേണം.. അതിനാല്‍ പട്ടി ഇറച്ചി തിന്നാന്‍ തന്നെ തീരുമാനിക്കും.. എന്തായാലും കോഴിയെയും പോത്തിനെയും പോലെ ഒരു ജീവി തന്നെ ആണല്ലോ പട്ടിയും.. പക്ഷെ പതിയെ ഞാന്‍ തിന്നുകയുള്ളൂ.. കള്ള് കുപ്പി അവരുടെ മുന്നില്‍ തന്നെ ഇരിക്കുക ആണല്ലോ.. ഞാന്‍ പതിയെ പട്ടി ഇറച്ചി തിന്നുമ്പോള്‍ അവര്‍ പതിയെ കള്ള് കുടിക്കുന്നുണ്ടാവം.. കുറച്ചു കഴിയുമ്പോള്‍ അവര്‍ ഒരു ലെവലായി കഴിയുമ്പോള്‍ ആ കാട്ടാളന്‍മാരെ എനിക്ക് നേരിടാന്‍ പറ്റിയേക്കും.. പട്ടി ഇറച്ചി വെച്ചിരിക്കുന്ന പാത്രം എനിക്ക് ഒരു ആയുധം ആക്കാനും കഴിഞ്ഞേക്കും, അല്ലെങ്കില്‍ അത്രയും സമയം കൊണ്ട് എന്തെങ്കിലും ഒരു ഉപായം കിട്ടാതിരിക്കില്ല.ഞാന്‍ രക്ഷപ്പെടുന്നതിലുപരി ആ പെണ്‍കുട്ടിയെ സുരക്ഷിയിതയാക്കുക്ക എന്നതായിരിക്കും മുഖ്യ ലക്ഷ്യം..

    ശരിയായ തീരുമാനം. ഇതിനപ്പുറം നല്ല ഒരു തീരുമാനം എടുക്കാൻ ലോകത്താർക്കാ സാധിക്കുക!! മദ്യം എല്ലാ തിന്മകളുടെയും മാതാവാണ്. മദ്യം ഉപയോഗിച്ചാൽ ലക്ഷ്യബോധം നഷ്ടപെട്ടവനാകും. മാത്രമല്ല, മത്ത് പിടിച്ച് പട്ടിയിറച്ചി തിന്നുകയും പെൺകുട്ടിയെ അക്രമിക്കാനും സാധ്യത് കൂടുതൽ..


    (മദ്യത്തിന്റെ തിന്മയെ വിവരിക്കുന്ന ഒരു പ്രമാണത്തിൽ രേഖപെടുത്തിയതാണ് ഇത്. ചില വാക്കുകൾ മാറ്റി ചോദിച്ചു. പട്ടിയിറച്ചിക്ക് പകരം പന്നിയിറച്ചിയാണ് കൂടാതെ ഏതോ ഒരൂ സഹോദരിക്ക് പകരം സ്വന്തം അമ്മയേയുമാണ്. സങ്കല്പത്തിൽ പോലും അമ്മ അപകടത്തിൽ പെടുന്നതാലോചിക്കാനുള്ള കരുത്തില്ലാത്തതിനാലാണ് മാറ്റിയത്.)

    [NB:തീര്‍ന്നു..]

Tuesday, February 15, 2011

എന്നെ പോളിച്ചടുക്കുന്നു!-ഭാഗം രണ്ട്

1. ഇത് വരെയുള്ള ജീവിതം ഒന്ന് ചുരുക്കി വിവരിക്കാമോ ? (കുടുംബം ,വിദ്യാഭ്യാസം ,ജോലി .....)
പത്ത് കഴിഞ്ഞ നേരെ polytechnic ,കമ്പ്യൂട്ടര്‍ സയന്‍സ് എടുത്തു പഠിച്ചു.. (എന്ന് കരുതി യന്ത്രങ്ങളുടെ പ്രവര്‍ത്തനം എനിക്കും വശം ഇല്ല), പിന്നെ നേരെ എഞ്ചിനീയരിങ്ങിനു പോയി അവിടേം കമ്പ്യൂട്ടര്‍ സയന്‍സ് തന്നെ പഠിച്ചു(വിധി അല്ലാണ്ടെന്താ), പഠിച്ചു കഴിഞ്ഞ ഉടനെ ജോലി ആയി, ഇടയ്ക്കു കുറച്ചു നാള്‍ ടീച്ചര്‍ ആയിരുന്നു, പി.എച്ച്പി. യില്‍ Trainer ആയിരുന്നു,ആറോളം കോളേജുകളില്‍ പഠിപ്പിച്ചിട്ടുണ്ട്,ഇപ്പോള്‍ സീനിയര്‍ പ്രോഗ്രാമ്മര്‍ ആണ്, തിരുവല്ലയില്‍ ജോലി ചെയ്യുന്നു.. കുടുംബം അമ്മ അച്ഛന്‍ ഞാന്‍ അനിയന്‍, അച്ഛന്‍ ഓട്ടോ ഡ്രൈവര്‍ ആണ്.. അനിയന്‍ എന്റെ പാത പിന്‍തുടര്‍ന്നു polytechnic പഠിക്കുന്നു!
2. ബ്ലോഗുകളില്‍ എതിരഭിപ്രായങ്ങള്‍ എഴുതാറുണ്ടോ...?അങ്ങനെ കാണുന്നില്ല അത് കൊണ്ട് ചോദിച്ചതാണ് (കിടിലന്‍ കിക്കിടിലന്‍ എന്നൊക്കെ എഴുതുന്നത്‌ എല്ലാവരുടെയും മനസ്സ് സന്തോഷിക്കട്ടെ എന്ന കണ്ണന്റെ നല്ല മനസ്സ് കൊണ്ട് മാത്രമല്ലേ ...) ഇങ്ങനെ കമന്റ്‌ എഴുതിയാല്‍ നല്ല ബ്ലോഗേഴ്സ് എഴുതി വളര്‍ന്നു വരുമോ ?

കിടിലന്‍ കിക്കിടിലന്‍ ... ഇരിങ്ങാട്ടിരി മാഷിന്റെ കവിതകള്‍ക്ക് അടിയില്‍ (അല്ലെങ്കില്‍ അത് പോലുള്ള കിടിലന്‍ ലേഖനങ്ങള്‍ക്ക് അടിയില്‍) ഇങ്ങനെ അല്ലാതെ ഞാന്‍ എങ്ങനെയാ കമ്മന്റ് ഇടേണ്ടത് ഇക്കാ... എനിക്കൊരുപാട് ഇഷ്ടം ഉള്ള പോസ്റ്റുകളില്‍ ഇങ്ങനെയാ ഞാന്‍ കമെന്റാര്! എതിരഭിപ്രായം പ്രകടിപ്പിക്കാറുണ്ട്!! പിന്നെ ചില പോസ്റ്റുകളില്‍ ഇഷ്ടക്കേടുകള്‍ ഉണ്ടെങ്കിലും അവിടെ മറുത്ത് പറയാനും വേണ്ടിയുള്ള അറിവുണ്ടാകില്ല,അപ്പോള്‍ മിണ്ടാതെ തിരിച്ചു പോരുകയാണ് പതിവ്! ഒരു പോസ്റ്റിന്റെ അടിയില്‍ പോയി "ഡാ ഉവ്വേ അത് കൊള്ളില്ല" എന്ന് ഞാന്‍ പറയണം എങ്കില്‍ അതിലും മെച്ചം ആയിരിക്കണം എന്റെ രചനകള്‍, അപ്പൊ പിന്നെ ഈ സാഹചര്യത്തില്‍ എതിര് പറഞ്ഞാല്‍ എന്റെ മനസാക്ഷി എന്നോട് ചോദിക്കും ഡാ ഉവ്വേ ഇത്രക്കും വേണോടേ!!!

3. ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ നിയമാവലി ഭാരമായി അനുഭവപ്പെടുന്നുണ്ടോ ? കൂടുതല്‍ മെച്ചപ്പെട്ട ,പ്രായോഗികമായ നിയമാവലിക്ക് കണ്ണന്റെ നിര്‍ദ്ദേശങ്ങള്‍ പറയാമോ ?
നിയമാവലി എനിക്കൊരു ഭാരം ആയി അനുഭവപ്പെട്ടിട്ടില്ല ഇത് വരെ..എല്ലാ കമെന്റിന്റെം കൂടെ ഒരു smily കൂടെ വെക്കാം എങ്കില്‍ ആളുകള്‍ക് ഉണ്ടാകാന്‍ ചാന്‍സുള്ള തെറ്റിദ്ധാരണ ഒഴിവാകുമായിരുന്നു, പുതിയതായി ഗ്രൂപ്പില്‍ വരുന്നവര്‍ക്ക് അറിയില്ലല്ലോ നമ്മള്‍ പരസ്പരം കളി ആക്കുന്നതും ഒക്കെ, ചില കമെന്റ്സ് ഓരോരുത്തരും വായിച്ചെടുക്കുന്നത് അവരുടെ അപ്പോഴത്തെ മൂഡിനു അനുസരിച്ചായിരിക്കും.. ടോണ്‍ മാറുമ്പോള്‍ അര്‍ത്ഥം മാറുന്ന പോലെ കമെന്റുകളുടെയും അര്‍ഥം മാറാം!!!! കമെന്റ്സിന്റെ കൂടെ ചിരിക്കുന്ന ആ സിമ്പല്‍ കൂടെ ഉണ്ടെങ്കില്‍ തെറ്റിധാരണ ഒഴിവാക്കാം!

ഒരു ബ്ലോഗ്‌ വായനക്ക തിരഞ്ഞെടുകാനുള്ള മാനദണ്ഡം എന്താണ്?
എന്നെ ചിരിപ്പിക്കുന്ന ബ്ലോഗുകളില്‍ എല്ലാം ഞാന്‍ പിന്നെയും പിന്നെയും പോകും.. ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളിലും പോകും.. സാങ്കേതികമായ അറിവുകള്‍ പങ്കു വെക്കുന്ന ബ്ലോഗുകളും തപ്പിപ്പിടിച്ചു വായിക്കും! ഇരിങ്ങാട്ടിരി മാഷിന്റെ പോലെ എഴുതുന്ന കവിതകളും വായിക്കും.. അനുഭവ കുറിപ്പുകളും, ബാല്യകാല അനുഭവങ്ങളും പങ്കു വെക്കുന്ന ബ്ലോഗുകളും വിടാറില്ല..
വായിക്കുന്ന എല്ലാ ബ്ലോഗിലും കംമെന്റാരുണ്ടോ?ആ പോസ്റ്റിനെ കുറിച്ച് സത്യസന്ധമായി പറയാറുണ്ടോ?പോസ്റ്റ്‌ വായികാതെ കംമെന്റാരുണ്ടോ?
വായിക്കുന്ന എല്ലാ ബ്ലോഗുകളിലും കമെന്റാറില്ല... വോ!വാഹ്!! എന്ന് എന്നെ കൊണ്ടു പറയിച്ചിട്ടുള്ള ഒരു ബ്ലോഗിലും കമ്മെന്റാതെ മടങ്ങിയിട്ടും ഇല്ല.. പോസ്റ്റ്‌ വായിക്കാതെ കമ്മന്റിയിട്ടില്ല!

കണ്ണുകള്‍ ഉണ്ടെങ്കിലും നമ്മള്‍ അന്ധരാവുന്നു പലപ്പോഴും , ചിലപ്പോള്‍ മനപ്പൂര്‍വം. ഇങ്ങനെ അന്ധനായിപോയി എന്ന് തോന്നിയ സംഭവങ്ങള്‍ എന്തെങ്കിലും ?
ഇന്നാളു ഞാനൊന്ന് അന്ധന്‍ ആയാരുന്നു! രാത്രിയില്‍ പെട്ടെന്ന് കരണ്ടു പോയി,അപ്പൊ പെട്ടെന്ന് ഞാന്‍ അന്ധനായി...(#ലേബല്‍: നിനക്ക് ചോദ്യം ചോദിക്കാനുള്ള പ്രായം ആയില്ല,....എന്നെ രക്ഷിക്കൂ,ഈ കളിക്ക് ഞാനില്ല..പോ....)
ബ്ലോഗില്‍ എഴുതാനായിട്ട്‌ എഴുതിയ ഏതെങ്കിലും പോസ്റ്റുണ്ടോ?
പിന്നെ എല്ലാം അങ്ങനെ ഉള്ളവയാ... ബ്ലോഗില്‍ എഴുതാന്‍ ആണല്ലോ നമ്മള്‍ ബ്ലോഗില്‍ ആണല്ലോ എഴുതാന്‍ ആണല്ലോ. ബ്ലോഗില്‍ എഴുതാന്‍.. .. ശോ തെറ്റിച്ചു.. ഹും..
എഴുതിയ പോസ്റ്റുകളില്‍ ഏറ്റവും ഇഷ്ടപെട്ട പോസ്റ്റ്‌ ഏത് ? കാരണം ?
കിണ്ടാണ്ടം കണ്ടു കാണുമോ..(കാരണം ആ പോസ്റ്റ്‌ എന്നെയും ചിരിപ്പിച്ചു)
മനസറിഞ്ഞു ആദ്യമായി പ്രണയിച്ച പെണ്‍കുട്ടി ?(പ്രേമിച്ചിട്ടിലെങ്കില്‍-അതിനുള്ള കാരണം )
പ്രണയത്തെ കുറിച്ച് പറയുക ആണെങ്കില്, ആദ്യമായി പ്രണയം തോന്നുന്നത് അന്ന് ഫസ്റ്റ് ഡേ അന്ന്  ആ ദിവസം ആദ്യമായിട്ടാണ്.പ്രണയം ആദ്യമായി തോന്നുമ്പോള്‍ ആദ്യം തോന്നിയത് പ്രണയം ആയിരുന്ന.. ആദ്യമായി പ്രണയിച്ചത് ഒരു പെണ്‍കുട്ടിയെ ആയിരുന്നു, അവള്‍ക്ക് അറിയാമോ എന്ന് എനിക്കറിഞ്ഞു കൂടാ.. അവളെ ഞാന്‍ പ്രണയിച്ചു കൊണ്ടേയിരുന്നു!
(#ലേബല്‍: ഹും! നിനക്ക് പഠിക്കാന്‍ ഒന്നും ഇല്ലേ...)
എന്നെ പോലുള്ള യുവതലമുറക്ക്‌ നല്‍കുവാന്‍ ഒരുപദേശം ? 
ഞാനെന്തുവാ വല്ല വയസ്സാണോ മറ്റോ ആണോ.. ഡേയ് ഞാനും യുവ തലമുറ തന്നാടെയ്... എനിക്കാരു ഉപദേശം തരും എന്നും പറഞ്ഞു നടക്കുവാ ഞാന്‍.. , ആഹ് പിന്നെ നിനക്ക് ഒരു ദു:ശ്ശീലം ഉണ്ടെന്ന്‍ നീ പറഞ്ഞിരുന്നുവല്ലോ അതെനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത കാര്യം ആണ്, നീ ആത്മാര്‍ത്ഥമായിട്ടാണ് എന്നോട് ഉപദേശം ചോദിച്ചതെങ്കില്‍ ഈ മറുപടി കാണുന്ന നിമിഷം അത് നിര്‍ത്തണം...നിനക്ക് എന്റെ അനിയന്റെ അതേ പ്രായം ആണ്!

sorry sir, I am always a Latecomer and also a back bencher.. and My QNS IS THIS,,,,,,,,,,What is your views bout a back bencher and Late comer??? (answer malayalathilaayalum mathi kurikkale)
ഞാന്‍ എവിടെ ചെന്നാലും ഒന്നാമത്തെ ബെഞ്ചില്‍ ഒന്നാമത് തന്നെ ആയിരിക്കും ഇരിക്കുക.. എവിടെ പോയാലും ആദ്യം തന്നെ ചെല്ലാനും നോക്കും... നാലാം ക്ലാസ്സില്‍ ഞാന്‍ ഒന്നാമത്തെ ബഞ്ചില്‍ ഒന്നാമതും ജിജോ ബാക്ക് ബെഞ്ചില്‍ അവസാനവും ആയിരുന്നു, അവനായിരുന്നു ക്ലാസ്സ്‌ ഫസ്റ്റ്, ഞാന്‍ സെക്കണ്ടും! പിന്നെ എന്റെ ഒരു പ്രീയപ്പെട്ട കൂട്ടുകാരന്‍ (ഭയങ്കര പുലി)എപ്പോഴും ലേറ്റ് ആയെ വരുകയുള്ളൂ.. പക്ഷേ ഞാന്‍ എത്ര ശ്രമിച്ചിട്ടും അവനോളം പുലി ആവാനും കഴിയുന്നില്ല!!!!..
ഒരു ബ്ലൊഗര്‍ എന്ന നിലയില്‍ മറക്കാനാവാത്ത ഏതെങ്കിലും അനുഭവം ഉണ്ടൊ?
ഞാന്‍ ബ്ലോഗില്‍ ആക്റ്റീവ് ആയതു 2010നവംബര്‍ അവസാനമാ.. ഒരു മറക്കാനാവാത്ത ഏതെങ്കിലും അനുഭവം ആവാനുള്ള സമയം ആയില്ലാന്നു തോന്നണു! പിന്നെ ഈ ചാറ്റ് ഷോ ഒരു വല്ല്യ അനുഭവം തന്നെ ആണ്! ഇതൊരിക്കലും മറക്കില്ല!

ഈ സായഹ്നങ്ങളില്‍ എത്രകാലം? സാഹയഹ്നതില്‍ ഒറ്റക്കോ!!!?
മം പാവം ഞാന്‍.. #ലേബല്‍: വീട്ടുകാര്‍ക്ക് കൂടി തോന്നണ്ടേ!

ബ്ലോഗ്‌ എപ്പോഴെങ്കിലും ഒരു ഭാരമായി തോന്നിയിട്ടുണ്ടോ?? നിര്‍ത്തണം എന്ന് ചിന്തിച്ചിട്ടുണ്ടോ? അധികം ഫോളോവേഴ്സ് ഉണ്ടാവുന്നത് "pressure" ഉണ്ടാക്കുന്നുണ്ടോ?
ബ്ലോഗ്‌ ഒരിക്കലും ഭാരം ആയി തോന്നിയിട്ടില്ല.. ഒരിക്കലും ആവുകേം ഇല്ല..അധികം ഫോളോവേഴ്സ് ഉണ്ടാവുന്നത് "pressure" ഉണ്ടാക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്ക് ഫോളോവേഴ്സ് അല്ല ഉള്ളത് മറിച്ച്‌  കൂട്ടുകാരാ... കൂട്ടുകാര്‍ നമുക്ക് എപ്പോഴെങ്കിലും പ്രഷര്‍ ആവുമോ?

1. ബ്ളോഗുകള്‍ നമ്മുടെ മലയാള ഭാഷക്ക് പുതുജീവന്‍ നല്കുമെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടൊ?
തീര്‍ച്ചയായും! ഇക്ക നോക്കിക്കോ.. നമ്മള്‍ ഒക്കെ നാളെയുടെ താരങ്ങള്‍ ആണ്...
2. ബ്ളോഗുകളെ മുഖ്യധാരയിലെത്തിക്കാന്‍ കഴിയുമൊ?
അറിയില്ല ഇക്കാ.. ഈ മുഖ്യധാര എന്നതൊക്കെ എന്താണെന്ന്‍ മനസ്സിലാക്കി വരുന്നതെ ഉള്ളൂ..
3. പുതിയ ബ്ളോഗെഴുത്തുകാരെ കുറിച്ച്?
ഞാനും പുതിയ ആള്‍ ആണല്ലോ,എന്നെ പറ്റി ഞാനെങ്ങനാ പറയുക..നമുക്ക് പഴയ ആളുകളോട് ചോദിക്കാം..പോരെ ഇക്കാ?!

കണ്ണാ,
ആദ്യമേ ഒരു മുട്ടന്‍ നമസ്കാരം.
നമ്മള്‍ ഒരേ നാട്ടുകാര്‍ ആയതിനാല്‍ അതിനു തീവ്രത ഏറും.
ചോദ്യം ഒന്ന്...?
എഞ്ചിനീയര്‍ ആയ താങ്കള്‍ക്ക് ബ്ലോഗെഴുത്തിനു സമയം തികയാറുണ്ടോ..?
കഴിഞ്ഞ രണ്ടു മാസം നല്ല പോലെ സമയം കിട്ടുമായിരുന്നു... എല്ലാരും കൂടെ ചോദിച്ചു ചോദിച്ചു ഇപ്പൊ സമയം കിട്ടാതായി.. കണ്ണ് കിട്ടിയതാ.. ഹും!
ഹ ഹ..
ചോദ്യം രണ്ട്...പ്രാദേശികമായ എഴുത്തകാരന്‍ എന്നതാണോ അനുഭവങ്ങളില്‍ നിന്നെഴുതാനാണോ കൂടുതല്‍ സാധിക്കുന്നത്..?
അനുഭവങ്ങളില്‍ അല്പം ഭാവന ചേര്‍ത്ത് എഴുതാനാ എനിക്കിഷ്ടം,അതാണ്‌ കൂടുതല്‍ എളുപ്പവും!...
ചോദ്യം മൂന്ന്....അഞ്ചു വര്‍ഷത്തെ ബ്ലോഗെഴുത്ത് കൊണ്ടുള്ള നേട്ടം..?
ബ്ലോഗ്‌ തുടങ്ങിയത് 2006 ലാണെകിലും ബ്ലോഗ്‌ എഴുതാനും മറ്റു ബ്ലോഗുകള്‍ അധികം വായിക്കാനും തുടങ്ങിയത് 2010 നവംബര്‍ അവസാനമാണ്!നേട്ടങ്ങള്‍ -ഇത്രയദികം സുഹൃത്തുക്കള്‍,ഈ കൂട്ടായ്മ..

‎കണ്ണാ........ മലയാളം ബ്ലോഗേര്‍സിന്റെ വിലനിലവാരത്തെ കുറിച്ചും ഗുണഗണ ങ്ങളെ കുറിച്ചും ഒരു കണ്ണന്‍ അവലോകനം പറയാമോ..............?
കൊമ്പന്‍ ചേട്ടാ ഈ വക വിഷയങ്ങള്‍ പറയാനും വേണ്ടി ഞാന്‍ ഒന്നും ആയിട്ടില്ല്യ.. ക്ഷമിക്കൂ..ഒരു രണ്ടു മാസമല്ലേ ആയുള്ളൂ ഞാന്‍ ഈ ബ്ലോഗുലകത്തില്‍ ആക്റ്റീവ് ആയിട്ട്, ബ്ലോഗെന്ന ആനയെ ആദ്യം കാണുന്ന ഒരു കൊച്ചു കുട്ടി ആണ് ഞാനിപ്പോള്‍,ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ കഴിയുന്നില്ലാ..അതുകൊണ്ട് ഈ ചോദ്യം നമുക്ക് ബ്ലോഗിലെ ഉസ്താതുകളോടു ചോദിക്കാം പോരെ? :-)

ചേട്ടനെ കണ്ടാല്‍ ഒരു വിക്രം ലുക്ക് ഉണ്ടല്ലോ..അതോ അത് എന്റെ കണ്ണിന്റെ കുഴപ്പമാണോ? 
പലരും പറയാറുണ്ട് ജിക്കു... (#ലേബല്‍:സൗന്ദര്യം ഒരു തെറ്റാ??!! ;-) )

കണ്ണാ..മെനക്കിട്ടിരുന്ന് മൂന്ന് ചോദ്യങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് അവിചാരിതമായി കരണ്ട് കട്ടു കൊണ്ടു പോയി. ...ചോദിക്കാന്‍ കഴിയാതെ പോയ ആ ചോദ്യങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഒരു പിടി കണ്ണീരൊഴുക്കി വീണ്ടും ഞാന്‍ വരുന്നു..ചിലതൊക്കെ ചോദിക്കാനും ചിലതൊക്കെ ചൂടോടെ വാങ്ങാനും..>>ലേബല്‍ # എന്റെ പൊന്നേ ക്ഷമി, പോയ ബസ്സിനു കൈകാണിക്കല്‍ , എന്നാലും എന്റെ നൗഷാദിക്കാ എന്തെ ഇത്ര വൈകീ ?.

(1) ഒരു ത്രെഡ് ഇട്ടാല്‍ നമ്മുടെ കണ്ണന്‍ എന്തെങ്കിലും പറഞ്ഞോ അറ്റ് ലീസ്റ്റ് ലൈക്കിയെനിലും ചെയ്തോ എന്ന് മനസ്സ് ചോദിക്കുന്നത്രയും സജീവമായി ഈ ഗ്രൂപ്പില്‍ പുതിയ നമ്പരുകളുമൊക്കെയായി ഓടിച്ചാടി എവിടേയും എത്തുന്ന കണ്ണനു " കണ്ണാ നീയെന്തേ വൈകുന്നു പോസ്റ്റിടാന്‍ " എന്ന ഒരു ചോദ്യത്തിന്റെ ആവശ്യകതയേ ഇല്ലാത്ത പോലെ അനുനിമിഷപാടവം
കൊണ്ട് അനുഗ്രഹീതമായ് എഴുത്തിലും നര്‍മ്മത്തിലും സര്‍‌വ്വോപരി സൗഹൃദ സല്ലാപത്തിലും തിളങ്ങാന്‍ കഴിയുന്നു..അത്കൊണ്ട് തന്നെ ഈ ഗ്രൂപ്പിന്റെ മുതല്‍ക്കൂട്ടായ കണ്ണനോട് ഹൃദയം തുറന്ന ഒരു കൊച്ചു ചോദ്യം....കണ്ണാ...ഈ ഒരു ഗ്രൂപ്പില്ലായിരുന്നെങ്കില്‍ കണ്ണനെ ഞങ്ങളറിയാന്‍ ഇനിയും ഒരു പാടു വൈകുമായിരുന്നില്ലേ? / വൈകുമായിരുന്നോ?
(ലേബല്‍ # സത്യായിട്ടും ഇതൊക്കെ സത്യാ!)

തീര്‍ച്ചയായും ഇങ്ങനൊരു ഗ്രൂപ്പില്‍ എത്തിപ്പെട്ടത് എന്റെ മഹാഭാഗ്യം! ഇമ്ത്യാസു ഇക്കാനോട് ഒടുങ്ങാത്ത നന്ദി ഉണ്ടിതിനു.... ഇക്കാടെ ചോദ്യങ്ങള്‍ക്ക് മറുപടി ടൈപ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ യുറോപ്പില്‍ നിന്നും ഒരു വിളി വന്നു... (ഉവ്വാ!!) ഒരുപാട് അഭിനന്ദനങ്ങള്‍ ഒക്കെ കിട്ടി.. സത്യത്തില്‍ എന്റെ കണ്ണ് നിറഞ്ഞു പോയി... ഇതിന്റെ ഒക്കെ കാരണം നമ്മുടെ ഈ ഗ്രൂപ്പാണ്..

(2) ഭാവനാ ദാരിദ്ര്യമാണു ഏതു മേഖലയിലേയും പുതിയ എഴുത്തുകാരുടെ ഏറ്റവും വലിയ പ്രശ്നം..
ബ്ലോഗ്ഗെഴുത്തിലാവട്ടെ..എഡിറ്റിംഗ് കടമ്പയില്ലാത്ത പ്രസിദ്ധീകരണം എന്ന നിലക്ക് കഥയെന്ന പേരിലും അനുഭവം,കവിത ഇതൊക്കെ പടച്ചു വിടുന്ന ക്ഷിപ്ര സാഹിത്യകാരന്മാര്‍
മൂഡ സ്വര്‍ഗ്ഗത്തിലാണോ എന്നു തോന്നും വിധം ആളെ കമ്പിയടിച്ചു വരുത്തി കമന്റിടീപ്പിച്ച് സായൂജ്യമടയുമ്പോള്‍ ബ്ലോഗ്ഗെഴുത്ത് ഒരു പ്രവേശനകവാടം എന്നതിലുപരി ഒരു തുടക്കം കിട്ടാനല്ലാതെ സര്‍ഗ്ഗാത്മകത വളര്‍ത്താനുള്ള യാതൊന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന നോക്കുകുത്തിയായി മാറുന്നു എന്നു ഞാന്‍ പറഞ്ഞാല്‍ അതിനെ എങ്ങനെ കണ്ണന്‍ കാണുന്നു?

ഒന്നൂടി ചോദിക്കുമോ..(#ലേബല്‍:ആദ്യ ചോദ്യം എനിക്കിഷ്ടപ്പെട്ടു, ഹും ഈ ചോദ്യം ഒരു ഒന്നര ചോദ്യം ആയി പോയി!! ഞാന്‍ കൂട്ടില്ലാ)ഇക്കാ ബ്ലോഗ്‌ "###സര്‍ഗ്ഗാത്മകത വളര്‍ത്താനുള്ള യാതൊന്നും ചെയ്യാന്‍ കഴിയാതെ പോവുന്ന നോക്കുകുത്തിയായി മാറുന്നു###"ഈ ഒരു അഭിപ്രായം എനിക്കില്ലാ.. കാരണം എനിക്ക് വീണ്ടും വീണ്ടും എഴുതാനുള്ള വളവും വെള്ളവും കിട്ടുന്നത് ബ്ലോഗിലൂടെയാണ്...

(൩)വായനയെ പ്രോല്‍സാഹിപ്പിക്കുക, എഴുതണമെന്നു തോന്നുന്നവനും എഴുതണമെന്നു നിര്‍ബന്ധമുള്ളവനും ഒരു സഹായമായി നില്‍ക്കുക, കമന്റ് കോളത്തിലൂടെ മുഖം നോക്കാതെ പറയാനുള്ളതിനു അവസരമൊരുക്കുക, പുറം ചൊറിച്ചില്‍ \ നീ അങ്ങോട്ട് വാ -ഞാനിങ്ങോട്ട്ടും വരാം ഇതൊക്കെയല്ലാതെ ഇതിലപ്പുറമായി ബ്ലോഗ്ഗിലൂടെ നമുക്ക് എന്തൊക്കെ ക്രിയാത്മകമായി ചെയ്യാന്‍ കഴിയും എന്ന് കണ്ണന്‍ ചിന്തിച്ചിട്ടുണ്ടോ?ഒപ്പം ഈ ഗ്രൂപ്പിന്റെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സില്‍ ഉണരുന്ന മോഹ വ്യാമോഹങ്ങള്‍ എന്തൊക്കെയാണൂ?ലേബല്‍ # കണ്ണന്റെ ഐഡിയകള്‍ അടിച്ചെടുക്കുക, ആശയചോരണം, കയ്യിരിപ്പിന്റെ ഗുണം.( ആട്ടെ.. ഈ ലേബല്‍ # പേറ്റന്റ് കണ്ണനു സ്വന്തമോ? ഇത്തരം നമ്പരുകള്‍ ഇനിയുമിറക്കി ഞങ്ങളുടെ ഭാവനയെ ഉദ്ധീപിപ്പിക്കൂ! )

ഇക്കാ പ്രശംസകള്‍ കിട്ടാന്‍ ആഗ്രഹിക്കാത്തവര്‍ ആരും ഉണ്ടാകില്ല, അത് പോലെ തന്നെ വിമര്‍ശനങ്ങളും.(സത്യം ഈ രണ്ടും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു) പിന്നെ ഒരാളെ നമ്മളുടെ ബ്ലോഗിലേക്ക് മെയില്‍ അയച്ചു വിളിച്ചു വരുത്തുന്നതിനെ പറ്റി ബ്ലോഗ്ഗര്‍ നിരക്ഷരന്‍ ചേട്ടന്‍ പറഞ്ഞിട്ടുള്ളത് ഇങ്ങനെ ആണ്, "ഈ ബ്ലോഗരുടെ ഇങ്ങനെ ഒരു പോസ്റ്റുണ്ട് ,worth reading എന്ന് മറ്റൊരാള്‍ അയക്കുമ്പോള്‍ ആണ് ഒരു മതിപ്പുണ്ടാകുന്നത് എന്ന്.. (#ലേബല്‍:എന്റെ ബ്ലോഗു അധികം ആരും കണ്ടില്ല എന്ന് തോന്നുമ്പോള്‍ ഞാന്‍ ന്യൂസ്‌ ലെറ്റര്‍ അയക്കാറുണ്ട്....) പിന്നെ നമ്മുടെ നാടിന്റെ നന്മകള്‍ കൂട്ടാനായി ബ്ലോഗുടമകള്‍ എല്ലാരും ശ്രമിക്കണം, വിവാദ വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നാല്‍ മാത്രം മതിയോ എന്ന് എല്ലാരും ചിന്തിക്കണം,(ഞാനും ചിന്തിക്കണം), പിന്നെ എഴുത്തുകാര്‍ എല്ലാവരും തന്നെ സഹിഷ്ണുത പാലിക്കാന്‍ ശ്രമിക്കണം.. ചിലപ്പോള്‍ ചില വിഷയങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം,അത് ബ്ലോഗില്‍ മാത്രം നിലനിര്‍ത്തുക, സുഹൃത്ത് ബന്ധങ്ങള്‍ക്ക് കേടു വരരുത്! പ്രശംസകള്‍ കിട്ടുമ്പോള്‍ അമിതമായി സന്തോഷിക്കാതിരിക്കുക,വിമര്‍ശങ്ങങ്ങള്‍ കിട്ടുമ്പോള്‍ വിഷമിക്കാതിരിക്കുക,ഞാന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പു എന്ന് ഭാവിക്കാതിരിക്കുക....ഗ്രൂപ്പിന്റെ കാര്യം പറഞ്ഞാല്‍ ഇത് വരെയും ഞാന്‍ അതീവ സംതൃപ്തന്‍ ആണ്.. നല്ല ഒരു സംരഭം ആണിത്.. ഇത് അങ്ങോളവും ഉഷാറായിട്ട് നിലനിര്‍ത്താന്‍ ഓരോ അംഗങ്ങളും ശ്രമിക്കണം(ഞാനും!) , പരമാവധി കൂട്ടായ്മകള്‍ സങ്കടിപ്പിക്കുക, പുതിയ ആളുകളെ പ്രോത്സാഹിപ്പിക്കുക.. 
ലേബലിന്റെ ഐഡിയ കിട്ടിയത് നമ്മുടെ ബ്ലോഗില്‍ നിന്ന് തന്നെ ആണ്, ഇത് ഉപയോഗിക്കാന്‍ കാരണം ചില വാചകങ്ങള്‍ നാം വായിച്ചെടുക്കുക,--അര്‍ഥം മനസ്സിലാകുക--,നമ്മുടെ അപ്പോഴത്തെ മൂഡിനും ടോണിനും അനുസരിച്ച് ആയിരിക്കും..
ഒരു ഉദാഹരണം
നിങ്ങളെ ഞാന്‍ കണ്ടോളാം!
ഇത് വായിച്ചാല്‍ പലര്‍ക്കും പല അര്‍ഥം കിട്ടും, അടിക്കുമെന്നോ,പിടിക്കുമെന്നോ,ദേഷ്യം ഉണ്ടെന്നോ ഒക്കെ തോന്നാം ഈ ഒരു വാചകം കണ്ടാല്‍..
പക്ഷെ ഇങ്ങനെ ആണെങ്കിലോ
നിങ്ങളെ ഞാന്‍ കണ്ടോളാം!
#ലേബല്‍:ചുമ്മാ!,ഗോമടി!

ഹ ഹ.. ഇക്കാ..
(#ലേബല്‍:ആരെങ്കിലും കുറച്ചു വെള്ളം തന്നെ... )

[NB:തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും..തുടരും...]
Related Posts Plugin for WordPress, Blogger...