Wednesday, December 08, 2010

ദേവികയെ നീ അറിയുമോ?



ഡാ രമേശാ നമുക്ക് ഒരു സ്ഥലം വരെ പോകണം.
"എവിടേക്കാ? "

സാധാരണ അങ്ങനെ ഒരു ചോദ്യം രമേശന്റെ ഭാഗത്ത് നിന്നുമുണ്ടാകാത്തതാണ് ,പക്ഷേ ഇന്നെന്തോ അങ്ങനെ സംഭവിച്ചിരിക്കുന്നു.. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ജയന്റെ ഭാവങ്ങളില്‍, പെരുമാറ്റങ്ങളിൽ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടെയിരുന്നു.ജയന്റെ മനസ്സ് മറ്റെങ്ങോ ആണെന്ന് മനസ്സിലാക്കാൻ ഉറ്റമിത്രത്തിനു കഴിയാതിരിക്കില്ലല്ലോ..  അതുകൊണ്ടൊക്കെയാണ് ഇന്ന് മറു ചോദ്യമെറിയേണ്ടി വന്നത്!

"നീ വാ.നമുക്ക് ഇറങ്ങാം,വണ്ടി ഞാനെടുക്കാം.." രമേശന്റെ  ചോദ്യത്തിനു മറുപടി പറയാതെ ജയന്‍ നടന്ന് തുടങ്ങി..

വർഷാവസാനമാണ്, വഴിയരികിലെ മരങ്ങള്‍ ഇലപൊഴിച്ചു നില്‍ക്കുന്നു,ചിലതില്‍ നിന്ന് ഇലകള്‍ പോഴിയുന്നുമുണ്ട് ,വണ്ടി മുന്നോട്ട് നീങ്ങുന്നതിനൊപ്പം ജയന്റെ ഓർമ്മകൾ പിന്നിലേക്ക് പോയി; ഇലകള്‍ കൊഴിയുന്ന പോലെ എത്ര വര്‍ഷങ്ങളാണ് കടന്നു പോയത്, വര്‍ഷങ്ങള്‍ മാത്രമല്ല അവളും, തന്റെ മാത്രമായിരുന്ന,അല്ലെങ്കില്‍ അങ്ങനെ നിനച്ചിരുന്ന ദേവുവും  


ഓര്‍മ്മയില്‍,ഒരു മനോഹര രൂപം തെളിഞ്ഞു, ചിരിക്കുമ്പോള്‍ ചെറുതായി നുണക്കുഴികള്‍ തെളിയാറുള്ള ,കൊച്ചു  കുട്ടികളെ പോലെ നിഷ്കളങ്കമായി സംസാരിക്കാറുള്ള തന്റെ പ്രിയ കൂട്ടുകാരി.. അടുത്തടുത്ത വീടുകള്‍ ആയിരുന്നു തങ്ങളുടേത്  എങ്കിലും തമ്മില്‍ ശരിക്കും അടുക്കുന്നത് ഒത്തിരി കഴിഞ്ഞിട്ടാണ്, തന്റെ വിചാരം,അവള്‍ ഭയങ്കര അഹങ്കാരിയും,വാചകക്കാരിയും ഒക്കെ ആണെന്നായിരുന്നു,ആ സംഭവം നടക്കുന്നത് വരെ..അന്ന്  8ല് പഠിക്കുമ്പോള്‍ സ്കൂള്‍ വിട്ടു ധൃതിയ്ല്‍ പോവുകയായിരുന്ന തന്റെ മുന്‍പില്‍ കണ്ട ആ സംഭവം തന്നെ അവളിലേക്ക് വല്ലാതെ അടുപ്പിച്ചു .. റോഡിന്റെ സൈഡില്‍ ആരോരും തുണയില്ലാതെ കിടന്നിരുന്ന ഒരു പാവം വൃദ്ധ യാചകിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരി കൊടുക്കുന്ന അവള്..  അന്ന് മുതല്‍ എന്തോ ഒരു ആരാധന ആരുന്നു അവളോട്‌ തനിക്ക്.. പതിയെ പതിയെ അവളിലേക്ക് താന്‍ അറിയാതെ അടുത്തു ... തനിക്ക് ഏറ്റവും പ്രീയപ്പെട്ടവള്‍ ആയി മാറാന്‍ അധികം സമയം എടുത്തില്ല.. പക്ഷെ അവള്‍ക്ക് താന്‍ എല്ലാരേം പോലെ ഒരു സാധാരണ കൂട്ടുകാരന്‍ മാത്രം ആയിരുന്നു..ആ സത്യം തനിക്കു നന്നായി അറിയുവേം ചെയ്യുമായിരുന്നു.. സ്കൂള്‍ ജീവിതം കഴിഞ്ഞ താന്‍ തിരുനെല്‍വേലിയിലെ  ഒരു എഞ്ചിനീയറിംഗ് കോളേജില്‍  പഠിക്കാന്‍ പോയി അവള്‍ നാട്ടില്‍ തന്നെ ഉള്ള ഒരു ആര്‍ട്സ് കോളേജിലും ... 

ജയന്‍ പിന്നെയും ഓര്‍ത്തു ഒരു വെക്കേഷന്‍ പോലും താന്‍ വേസ്റ്റ് ആക്കിയിട്ടില്ല ..ഒരു അവസരം ഉണ്ടെകില്‍ താന്‍ നാട്ടില്‍ എത്തിയിരിക്കും,അവളെ കാണാന്‍ വേണ്ടി മാത്രം.. അങ്ങനെ ഉള്ള ഒരു വരവിലാണ് തന്റെ ഹൃദയം മുറിക്കുന്ന ആ സത്യം താന്‍ അറിയുന്നത്, അവള്‍ ഒരു പ്രേമത്തില്‍ കുടുങ്ങിയിരിക്കുന്നു, തന്നോടാണ് അവള്‍ ആദ്യം വന്നു പറയുന്നത്, "ഡാ ജയാ നീ ആണ് എന്റെ കൂട്ടുകാരില്‍ ഏറ്റവും നല്ലവന്‍, നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലെ, നീ പറ ഞാന്‍ അവനെ പ്രേമിച്ചത് തെറ്റായോ..?" ആരാണ് അവന്‍ എന്നോ, എവിടെ ഉള്ളവന്‍ ആണെന്നോ ഒന്നും തിരക്കിയില്ല ,ഒന്നും ചോദിച്ചില്ല , പിന്നീടു അവളോട്‌ ഒരു വാക്ക് പോലും താന്‍ മിണ്ടിയില്ല എന്നതാണ് ശരി.. 

പിന്നെ പിന്നെ താന്‍ നാട്ടിലേക്ക് വരാതായി.. ക്യാമ്പസ്‌ സെലക്ഷന്‍ കിട്ടി ബാംഗ്ലൂരില്‍ ഉള്ള ഒരു IT കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. ഈ മഹാ നഗരത്തില്‍ എത്തിയിട്ട് ഇന്നേക്ക്  5 വര്‍ഷങ്ങള്‍ ആകുന്നു, ഒറ്റക്കായിരുന്ന,ഇരുട്ട്  പിടിച്ചു  കിടക്കുവായിരുന്ന തന്റെ ജീവിതത്തില്‍ ഒരു വിളക്കായി രമേശന്‍ എത്തുന്നത് ഒരു കൊല്ലം മുന്‍പാണ്,  ഒരു പാവത്താന്‍, അവനില്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഒരേ ഒരു കാര്യം പെണ്‍കുട്ടികള്‍ അവന്റെ ഒരു വിനോദ ഉപാധി എന്നത് മാത്രമാണ്,ആ വക കാര്യങ്ങള്‍ താന്‍ ശ്രദ്ധിക്കാനേ പോകാറില്ല ..

കഴിഞ്ഞ തിങ്കളാഴ്ച ആണ് തന്റെ സ്വൈര ജീവിതം തട്ടി  മറിച്ച ആ സംഭവം നടക്കുന്നത്... അവളെ താന്‍ വീണ്ടും കണ്ടു മുട്ടി.. എങ്ങോ സുഖമായി ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം കഴിയുന്നു എന്ന് താന്‍ വിശ്വസിച്ച തന്റെ ദേവു വഴിയരികില്‍ അഴുക്കില്‍ അതിലേറെ അഴുക്കും ദേഹത്ത് ആക്കി.. ഹോ!!!... 
അത് അവളാണോ എന്ന് താന്‍ സംശയിച്ചു.. ഉടനെ തന്നെ നാട്ടിലേക്ക് വിളിച്ചു, അപ്പോള്‍ ആണ് അറിയുന്നത്, നാട്ടില്‍ നിന്നും അവളുടെ ആ കാമുകനോടൊപ്പം ഈ മഹാനഗരത്തിലേക്ക് ഒളിച്ചോടിയിട്ട് ഇപ്പൊ 3 വര്‍ഷങ്ങള്‍ ആയി  എന്നത്.. പക്ഷെ ആ അവള്‍ എങ്ങനെ ഈ അവസ്ഥയില്‍..? ഒരു വണ്ടി വിളിച്ചു അപ്പോള്‍ തന്നെ,അടുത്തുള്ള ഒരു ഹോസ്പിട്ടലിലീക്ക് വിടാന്‍ പറഞ്ഞു  ... അവളോടൊപ്പം ഉണ്ടായിരുന്ന ആ ഭാണ്ടക്കെട്ടും താന്‍ എടുത്തു .. വളരെ വളരെ അവശ ആരുന്നു അവള്‍.. ദിവസങ്ങളോളം ഭക്ഷണം കഴികാതെ മൃതപ്രായ ആയിരുന്നു തന്റെ ദേവൂട്ടി ... വണ്ടിയില്‍ വച്ച് അവള്‍ തന്റെ തോളിലേക്ക് തല ചായിച്ചപ്പോള്‍ മനസ്സ് അറിയാതെ പറഞ്ഞു പോയി, എന്റെ പ്രീയ കൂട്ടുകാരി,എത്രയോ ആഗ്രഹിച്ച ഒരു കാര്യമാരുന്നു ഇത്, നീ എന്റെ തോളില്‍ തലയും ചായ്ചു ഉറങ്ങുന്നതും,മറ്റും.. ഹോസ്പിടല്‍ അടുക്കാരായപ്പോള്‍ പതിയെ പാവത്തിന്റെ തല ഉയര്‍ത്താന്‍ നോക്കി, തണുത്ത് മരവിച്ചിരിക്കുന്നു അവളുടെ ദേഹം.. പാവം ഈ ലോകം വിട്ടു പോയികഴിഞ്ഞിരുന്നു,അപ്പോഴേക്കും..

പൊതുശ്മശാനത്തില്‍ അവളെ അടക്കിയപ്പോള്‍ തന്റെ കണ്ണില്‍ നിന്നും പൊഴിഞ്ഞത് കണ്ണുനീര്‍ ആയിരുന്നില്ല,രക്തം ആയിരുന്നു.. ഇങ്ങനെ ഒരു അവസാനം അവള്‍ക്ക് ഉണ്ടാകുമെന്ന്‍ സ്വപ്നത്തില്‍ പോലും താന്‍ കരുതിയിരുന്നില്ല.. 



"ഡാ ജയാ പറയെടാ എവിടേക്കാ നമ്മള്‍ പോകുന്നത്? ഇത് കുറെ നേരം ആയല്ലോ നമ്മള്‍ യാത്ര തുടങ്ങിയിട്ട്..രമേശന്റെ ആ ചോദ്യം ജയനെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി .. 
"പറയാം..പറയാം.അതിനു മുന്‍പ് ഒന്ന് ചോദിച്ചോട്ടെ...    "
"നീ ദേവികയെ അറിയുമോ? "
രമേശന്‍ ഒന്ന് ഞെട്ടി..
"ദേവികയോ അതാരാ? അറിയില്ലാ .. "
"ദേവികയെ,എന്റെ ദേവൂനെ നിനക്കറിയില്ല അല്ലേടാ ......." 
അലറുകയായിരുന്നു ജയന്‍... 
"ഇനി നിന്റെ ആദ്യ ചോദ്യത്തിനുത്തരം,  നമ്മള്‍ പോകുന്നത് തിരിച്ച വരാന്‍ പറ്റാത്ത  ഒരു  ലോകത്തേക്ക്....... ,ഇനി ആര്‍ക്കും എന്റെ ദേവൂന്റെ അവസ്ഥ വരാതിരിക്കാന്‍..."
പൊടുന്നനെ കാറിന്റെ സ്പീഡ് ജയന്‍ നന്നായിട്ട് ഉയര്‍ത്തി..  ഇടതു വശത്തുള്ള മെറ്റല്‍ കൂമ്പാരത്തില്‍ തട്ടി  ആ കൊക്കയിലേക്ക് കാറും അവരും........

[NB-അവളുടെ ഭാണ്ടക്കെട്ടില്‍ നിന്നും ജയന് ഒരു കുറിപ്പും ഫോട്ടോയും ലഭിച്ചിരുന്നു, ഫോട്ടോ രമേശന്റെത് ആയിരുന്നു, കുറിപ്പ് ഇപ്രകാരവും , എന്നെ ചതിച്ചവന്‍...]

23 comments:

  1. ooohh tragic end....nee itu ethu film inu adichu matitada kalllaaaaaaa........

    ReplyDelete
  2. ഈ കഥ പെട്ടെന്ന് വായിച്ചു തീര്‍ന്നത് പോലെ ...കൊള്ളാം

    ReplyDelete
  3. നല്ല കഥ. എന്നാലും രമേശനെക്കുറിച്ച് അങ്ങനെ വിചാരിച്ചതേയില്ല. ഇനിയും എഴുതൂ.. ആശംസകള്‍

    കയ്യ്‌ - കൈ

    ആരുന്നു - ആയിരുന്നു

    മ്രിതപ്രായ - മൃതപ്രായ

    തിരുത്തണേ കണ്ണാ...സസ്നേഹം ചേച്ചി.

    ReplyDelete
  4. kollam nannayittundu...............thudakkam vayichappol njan karuthi swantham anubhavam vallathum ayrikumnu............last manasil ayi allannuuuuuuuu

    ReplyDelete
  5. മനസ്സില്‍ ഒരു നൊമ്പരം ഉണ്ടാക്കി......ഇത് വായിച്ചു തീര്‍ന്നപ്പോള്‍ ..
    ആശംസകള്‍
    ദേവു ഏതാ? എന്റെ ദേവുട്ടി യാ?
    http://ranipriyaa.blogspot.com

    ReplyDelete
  6. കൊള്ളാം നന്നായിരിക്കുന്നു. നല്ല തീം. ഇനിയും എഴുതുക. അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  7. good, intresting to read. but repeatedly heard story. let all Devus be aware of LOVE'S bitter face.

    ReplyDelete
  8. ഡാ കണ്ണാ ..നീ വീണ്ടും എന്നെ ഞെട്ടിക്കുന്നു ....നല്ല കഥ....എഴുതി ഒരു പ്രാവശ്യം വായിച്ചു നോക്കി പബ്ലിഷ് ചെയ്യുക ...എന്നാലും അവസാനം കലക്കി ..കേട്ടോ ...


    അതല്ല എനിക്ക് മനസ്സിലാവാത്തത് കണ്ണാ ഇത് ഏതാടാ പടം ???.............

    ReplyDelete
  9. @tripti , ഡി നിന്നോട് കൂട്ടില്ലാ..
    @രമേശ്‌അരൂര്‍ നന്ദി രമേശേട്ടാ.. ഇനിയും വരണേ..
    @സ്വപ്നസഖി , എനിക്ക് തീരെ ക്ഷമ ഇല്ല ചേച്ചി,എഴുതിയാ അപ്പോള്‍ തന്നെ പോസ്ടിയില്ലേല്‍ ഉറക്കം വരില്ല.. അതാ അത്രക്കും തെറ്റുകള്‍ വന്നത്..
    ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ.. ഇനിയും എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണികാന്‍ വരുമല്ലോ അല്ലേ..

    @ബിനി, ബിനി ചേച്ചി നന്ദി
    @റാണിപ്രിയ നന്ദി നന്ദി.. അല്ല ഇത് ജയന്റെ ദേവൂട്ടിയാ, ഇനിയും വരണേ
    @jazmikkutty നന്ദി നന്ദി..
    ###SREE### നന്ദി അടുത്തത് ഉടനെ ഉണ്ടാവും....
    @ബിനു, ബിനു ചേച്ചിക്ക് അപ്പോള്‍ കാര്യം മനസ്സിലായല്ലോ.. നന്ദി നന്ദി
    @faisu madeena , ഡാ ഫൈസു ആ പടം ഒരു മെയില്‍ ആയി കിട്ടിയതാ.. ഇണ മരിച്ചു പോയ കിളിയുടെ നൊമ്പരം..വെറുതെ ഇവടെ ചേര്‍ത്തു എന്നേ ഉള്ളൂ .. ഇനി ശരിക്കും വായിച്ച നോക്കിയിട്ടേ പബ്ലിഷ് ചെയ്യത്തോള്ളൂ..

    ReplyDelete
  10. കണ്ണന്‍..നന്നായിട്ടുണ്ട്..

    ReplyDelete
  11. aliya kollam.. i was reading ur blogs one by one.. its good work man.. keeep it up.. realy good one.. each one is great work..

    ReplyDelete
  12. നല്ല കഥ .

    കഥയ്ക്ക്‌ സ്പീഡ് കുറച്ചു കൂടിപ്പോയി

    ReplyDelete
  13. കഥ നന്നായിരിക്കുന്നു...

    ReplyDelete
  14. ഇത് കാണാന്‍ കഴിഞ്ഞത് ഫേസ്ബുക്ക് വഴിയാണ് , നന്നായിട്ടുണ്ട് , വീണ്ടും വരാം

    ReplyDelete
  15. @അസീസ്‌ നന്ദി നന്ദി.. yathra carilalle.. atha speed ayath heh ;-)

    ReplyDelete
  16. ജയനും രമെഷും ദേവികയുമെല്ലാം അപരിചാതരല്ലാ..
    എന്നാല്‍, കഥാന്ത്യം എല്ലാവരിലും ഒരു പോലെയല്ലാ എന്ന് മാത്രം..!

    ReplyDelete
  17. ദേവൂ..... :)

    കണ്ണാ.. കൊള്ളാലോ കഥ.. കഥയുടെ ഫ്ലാഷ്ബാക്ക് പഴയത് തന്നെ.. എങ്കിലും ആ കാറിന്റെ കൊക്കയിലേക്കുള്ള സഡന്‍ ജംബിംഗ് ഇഷ്ടായി... വലിച്ചു നീട്ടി പറയാതിരുന്നതും നന്നായി..

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...