Monday, October 22, 2012

പാലരുവിയിലേക്ക്..

ങ്ങിനെ ആതിരപ്പള്ളിയാത്രയ്ക്ക് ശേഷം ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ പാലരുവിയിലേക്കും പിന്നെ കല്ലാറിലേക്കും യാത്ര പോയി(കല്ലാർ യാത്ര പാതി ചീറ്റിപ്പോയി അത് വഴിയേ പറയാം). അപ്രതീക്ഷിതമായിട്ടാണ് തിരുവനന്തപുരത്ത് നിന്നും ഒരു കാൾ വന്നത്, എന്റെ പഴയ കൊളീഗ് ജോബിനായിരുന്നു,ഇടക്കാലത്ത് മുറിഞ്ഞിരുന്ന സൗഹൃദങ്ങളിലൊന്ന്, ഇത്ര നാളും ഒരു വിവരവുമില്ലാത്തതിന്റെ പരിഭവം പറച്ചിലുകൾക്ക് ശേഷം ഒരു യാത്ര പോകുന്നതിനേപ്പറ്റി സൂചിപ്പിച്ചു, എന്നാൽ ആവട്ടെന്ന് ഞാനും.. അങ്ങിനെ ഒരു ദിവസം ലീവ് എടുത്ത് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു.

തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയിൽ..

ഇറങ്ങിയ റ്റൈമും യാത്രാ സമയം കണക്ക് കൂട്ടിയതിലും സംഭവിച്ച പിഴവ് മൂലം രാവിലെ തിരീച്ച ഞാൻ തിരുവനന്തപുരത്ത് അവരുടെ താവളത്തിലെത്തിയപ്പോ വൈകിട്ട് നാലു മണി, അങ്ങിനെ അന്നത്തെ ദിവസം ഞാൻ കാരണം അവർ പോസ്റ്റാകപ്പെട്ടു. എന്നിരുന്നാലും ഇത്തിരി കഴിഞ്ഞപ്പോൾ എല്ലാവരും ഉഷാറായി അന്ന് ദൂരത്തേയ്ക്കൊന്നും യാത്ര വേണ്ട, തിരുവനന്തപുരത്ത് തന്നെയുള്ള കടപ്പുറത്ത് പോയി അറമ്മാദിക്കാമെന്ന് തീരുമാനിച്ചു, അങ്ങിനെ വൈകുന്നേരം മുഴുവനും കടപ്പുറത്ത് കബഡി കളിച്ചും കടലിൽ കുളിച്ചും ചിലവഴിച്ചു. രാത്രി എട്ട് ഒനപത് മണിയോടെ കൂടി തിരികെ താവളത്തിലേക്ക്, അടുത്ത ദിവസം കാര്യമായി എവിടെയെങ്കിലും പോകണമെന്ന പ്ലാനിങ്ങായിരുന്നു പിന്നീട്, കൂട്ടത്തിൽ തല മുതിർന്ന അനീഷ് ഭായി ആണ് പാലരുവിയിലേക്ക് പോകാം എന്നുള്ള നിർദ്ദേശം വെച്ചത്, അങ്ങിനെ അടുത്ത ദിവസം രാവിലെ ഞങ്ങൾക്കുള്ള ഇന്നോവ വണ്ടി എത്തി, നേരേ പാലരുവിയിലേക്ക്.

യാത്ര തുടങ്ങി

സത്യത്തിൽ ആതിരപ്പള്ളി യാത്രയുടെ അത്ര സുഖം പാലരുവി യാത്രയ്ക്ക് കിട്ടിയില്ല, കാരണം ആതിരപ്പള്ളിയിലെ പോലെ വിശാലമായ സ്ഥലമൊന്നും ഇവിടെയില്ല, പത്ത് നൂറ്റമ്പത് അടി മുകളിൽ നിന്നും വീഴുന്ന ജലപ്രവാഹമൊഴിച്ച് മറ്റൊന്നും ഇവിടെയില്ല,അതിന്റെ അടിയിലാവട്ടെ നാട്ട്കാരും അന്യനാട്ട്കാരും എല്ലാമുണ്ടാകും അതിനിടയിലേക്ക് ഇടിച്ച് കയറി നിന്ന് വെള്ളച്ചാട്ടം ആസ്വദിക്കുകാന്ന് വെച്ചാൽ എന്തോ അതിനു മനസ്സ് വന്നില്ല.

പാലരുവിക്കരയിൽ

അഖിൽ, പാലരുവിയോടോപ്പം


ഇതിനിടയിൽ എങ്ങിനാ ഒന്ന് ഞൂന്ന് കേറുകാ :(
അവിടെ 1850നു മുൻപ് പണി കഴിപ്പിച്ചിരുന്നത് എന്ന ലേബലോടെ ഒരു കുതിരാലയം കാണപ്പെട്ടു, ശരിക്കും പറഞ്ഞാൽ ഒരു കുതിരാലയത്തിന്റെ അവശിഷ്ടം. ദാ താഴെക്കാണുന്നത് തന്നെ

1850നു മുൻപ് പണികഴിപ്പിക്കപ്പെട്ടത് എന്ന് പറയപ്പെടുന്ന കുതിരാലയം
വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങൾ എത്രയെടുത്താലും മതിയാവില്ല, എടുത്തതിൽ നല്ലതെന്ന് തോന്നുന്നത് പോസ്റ്റിൽ ഉൾപ്പെടുത്തുന്നു

...പറയൂ എങ്ങാണ് സംഗമം..

സൂര്യപ്രകാശത്തിൽ വെള്ളത്തുള്ളികളങ്ങ് വെട്ടിത്തിളങ്ങാണ്..

മുകളിലെ ചിത്രത്തിൽ വെള്ളച്ചാട്ടത്തിലെ തിരക്ക് നിങ്ങളും കണ്ടുവല്ലോ, അതിനിടയിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല,കൂടെ ഉള്ളവർക്കും അങ്ങിനെ തന്നെ തോന്നിക്കാണണം; എന്നിരുന്നാലും ഇത്രടം വന്ന സ്ഥിതിക്ക് വെള്ളത്തിലിറങ്ങാണ്ട് എങ്ങിനെയാ പൊകാ.. അതിനാൽ ഞങ്ങൾ പതിയേ താഴേക്ക് നടന്ന് നീങ്ങി, ആളുകളൊന്നും കടന്ന് വരാത്ത , അരുവിയിലെ ഒരു ഒഴിഞ്ഞ സ്ഥലം കണ്ട് പിടിച്ചു, ചെറിയ തോതിൽ വെള്ളച്ചാട്ടം ഒക്കെയുള്ള കഴുത്തറ്റം വെള്ളമൊക്കെയുള്ള ഒരു ഏരിയ, അവിടെ ആവോളം ഞങ്ങൾ ചിലവഴിച്ചു.

ഒരു സ്വര്യവിഹാര കേന്ദ്രം തേടി, ജീവനും ജോബിനും

കുറച്ച് താഴെയായി ഞങ്ങളത് കണ്ടെത്തി

ഹാ വെള്ളം ദേഹത്തേയ്ക്ക് വീണപ്പോ എന്താ സുഖം

അഖിലിന്റെ വക കോഴിക്കോടൻ നാടൻ പാട്ട്..
കൂടെ ഞാനും അനീഷ് ഭായിയും
 കുരങ്ങൻ മാരുടെ സംസ്ഥാന സമ്മേളനം പാലരുവിയിലാണെന്ന് തോന്നും അവിടെത്തെ അതുങ്ങളൂടെ എണ്ണം കണ്ടാൽ. അഴിച്ചു വെച്ച വസ്ത്രങ്ങൾ ഇതുങ്ങളിലേവനെങ്കിലും എടുത്ത് കൊണ്ട് പോയാൽ മാനം കപ്പലു കേറും, ഞങ്ങൾ വന്ന വണ്ടി മുകളിലാണ് പാർക്ക് ചെയ്തിരിക്കുന്നത് അവിടെ വരെ തുണീയില്ലാതെ പോകാന്ന് വെച്ചാൽ റിസ്കാണ്,

ബാലിഭയം കൊണ്ടിവിടെ ഹതദാര-
 നായ്‌വസിക്കുന്നേൻ ഞാൻ
 ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ
 വാഞ്ചിക്കുന്നേനധികം
അതിനാൽ അധിക സമയം വെള്ളത്തിൽ കിടക്കാൻ മനസ്സ് അനുവദിച്ചില്ല. എന്നിരുന്നാലും ആവോളം ആസ്വദിച്ചു ട്ടോ..ഒരു രണ്ട് മൂന്ന് മണിയോടെ അടുപ്പിച്ച് പാലരുവിയിൽ നിന്നും ഞങ്ങൾ ഇറങ്ങി, തിരികെ പോകുന്ന വഴി കല്ലാറിൽ കയറാം എന്ന് തീരുമാനിച്ചു. പോകുന്ന വഴി അത്യാവശ്യം നല്ല മഴയുണ്ടായിരുന്നു,
മഴക്കാലമല്ലേ മഴയല്ലേ..

 Kannara Bridge, തിരിച്ച് പോണ വഴി

ഇടക്കാല ആശ്വാസത്തിനായി ഒരു കടയിൽ കയറിയപ്പോൾ

അങ്ങിനെ കല്ലാറിലെത്തിയപ്പോൾ നാലു മണിയാകാറാകുന്നു, കൃത്യമായി പറഞ്ഞാൽ 3.55 , ടിക്കറ്റെടുക്കാനായി കൗണ്ടറിൽ കയറിയതും ഇന്നത്തെ സന്ദർശന സമയം അവസാനിച്ചു എന്ന ബോർഡ് തൂങ്ങിയതും ഒരുമിച്ചായിരുന്നു, കാവലിനിരുന്നവരോടെ എത്ര അഭ്യർഥിച്ചിട്ടും അകത്തേയ്ക്ക് കടത്തി വിട്ടില്ല, മഴയും മറ്റുമുള്ളതിനാൽ ഉരുൾ പൊട്ടാനും വെള്ളം കയറാനും സാധ്യതയുണ്ടെന്നു മറ്റും അവിടെ നിന്നും പറഞ്ഞു, അങ്ങിനെ കല്ലാർ സന്ദർശനം ചീറ്റി എന്ന് കരുതിയിരിക്കുമ്പോഴാണ് അനീഷ് ഭായി കൗണ്ടറിനിപ്പുറമുള്ള ഇടവഴി ചൂണ്ടിക്കാട്ടി അതു വഴി അകത്തേയ്ക്ക് പോകാം എന്ന് പറഞ്ഞത്.

കല്ലാറ് പോയതിനു തെളിവായി ഇത് മാത്രമേ കിട്ടിയുള്ളൂ, മഴ തുടങ്ങിയതിനാൽ ക്യാമറ എടുക്കാനായില്ല..

അങ്ങിനെ ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും പുള്ളിക്കൊപ്പം ഞങ്ങളും കല്ലാറിന്റെ തണുപ്പ് അറിഞ്ഞു. മഴയത്ത് വെള്ളം കൂടി ഒഴുക്കിന്റെ ശക്തി കൂടാൻ തുടങ്ങിയപ്പോൾ ഞങ്ങൾ കരയ്ക്ക് കയറി.അങ്ങിനെ ഏകദേശം ആറുമണിയോടെ കൂടി വിശാലമായ യാത്ര അവസാനിച്ചു,ഞാൻ തിരുവന്തപുരത്തേയ്ക്കും അവിടെ നിന്ന് തിരികെ വീട്ടിലേക്കും തിരിച്ചു.

 [NB: ഇനി മറ്റൊരു പോസ്റ്റുമായി(മിക്കവാറും അടുത്ത യാത്രാവിശേഷം) താമസിയാതെ വരുന്നതാണ് :) ]

Update From Wiki : Palaruvi is a tourist spot in Kollam district in the Indian state of Kerala. Palaruvi is located close to Kerala's border with Tamil nadu. The main attraction is a 300-foot (91 m)-high waterfall.Literally translated, Palaruvi means "stream of milk".
Palaruvi is situated about 75 km from Kollam on the Kollam - Shencottah road.It situated about 4 km from Aryankavu.
Palaruvi is around 4 km deep into the forest from the NH 208.It is situated in and around the Thenmala Eco Tourism Project. Areas marvelous for evergreen forests and temples of Lord Ayyappa. In kulathupuzha the fresh water swamps, harbouring fishes, are ideal bathing ghats. The temple at Kulathupuzha, Aryankavu, and Achencoil, attracts many devotees. The perennial waterfall at Palaruvi, near Aryankavu attracts a lot of visitors.
How to reach: From Trivandrum by road via palode. Kulathupuzha-60 km Aryankavu - 75 km. Palaravi - 73 km. Achencoil - 104 km.

19 comments:

  1. യാത്രാവിവരണം നന്നായി, പതിവുപോലെ ചിത്രങ്ങളും!!!
    അടുത്ത ട്രിപ്പ്‌ എങ്ങോട്ടാണ്?
    ആശംസകള്‍!!!

    ReplyDelete
    Replies
    1. നമ്മുടെ യാത്രകളെല്ലാം വളരെ പെട്ടെന്ന് രൂപപ്പെടുന്നതാണ്, not yet planned!!

      Delete
  2. നന്നായിട്ടുണ്ട് കണ്ണോ...
    ആ വാനരന്‍റെ ചിത്രം ഏറെയിഷ്ടായീട്ടോ... അതിന്‍റെ ക്യാപ്ഷനും...
    എല്ലാം വെള്ളച്ചാട്ടങ്ങളിലേക്കാണല്ലോ യാത്ര...
    അടുത്തത് പ്ലാന്‍ ചെയ്തുകഴിഞ്ഞോ ഇപ്പോഴേ...:) ഗുഡ്!

    ReplyDelete
    Replies
    1. വെള്ളത്തിലിറങ്ങാൻ പേടിയായിരുന്നു, പക്ഷേ യാത്രകൾ അധികവും ഇപ്പോൾ അങ്ങട്ടേയ്ക്കാ എന്താ ചെയ്ക :)

      Delete
  3. ഏറ്റവും ഇഷ്ടമായ ചിത്രം നിത്യഹരിത പറഞ്ഞതുപോലെ ആ വാനരന്റെ ചിത്രം തന്നെ.
    എന്താ ആ മുഖഭാവത്തിന്റെ ഡെപ്ത്..!!

    ReplyDelete
  4. നന്നായിരുന്നു എഴുത്ത്

    ReplyDelete
  5. നല്ല വിവരണം , മികച്ച ചിത്രങ്ങളും

    ReplyDelete
  6. കൊള്ളാം കണ്ണാ ഈ വിവരണം.... കുരങ്ങന്റെ ചിത്രം എനിയ്ക്കും ഇഷ്ടായി... ആശംസകള്‍...

    ReplyDelete
  7. ഭൂമിശാസ്ത്രപരമായ കാര്യങ്ങളൊക്കെ ഒന്ന് ചിക്കിച്ചികയാമായിരുന്നു. അത് വായന കൂടുതല്‍ വിജ്ഞാനപ്രാദമാക്കുമായിരുന്നു. എന്തായാലും വിവരണം കൊള്ളാം കണ്ണാ, ചിത്രങ്ങളും.

    ReplyDelete
    Replies
    1. വിക്കിയിലും മറ്റും അത് ധാരാളമുള്ളതിനാൽ ഉൾപ്പെടുത്തിയില്ലെന്നേ ഉള്ളൂ.. :)
      എന്തായാലും അവിടെ നിന്നും കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്

      Delete
  8. കണ്ണാ, നന്നായിട്ടുണ്ട് വിവരണം.....

    ReplyDelete
  9. കൊള്ളാം..കണ്ണേട്ടാ ....

    ReplyDelete
  10. കുറച്ചു കൂടി ഡീറ്റയിൽസും ഭാവനയും ഒക്കെ കൂട്ടിക്കലർത്തായിരുന്നു... അപ്പൊഴാ വായിക്കനൊരു സുഖം..

    ReplyDelete
  11. nalla yaathraavivaranam...njanum yaatra cheytha oru feeling...

    ReplyDelete
  12. കണ്ണേട്ടാ നന്നായിട്ടുണ്ട്...ഫോട്ടോകള്‍ ചേര്‍ത്തതും അതിന്റെ ഒരു രസം കൂട്ടി

    ReplyDelete
  13. കല്ലാറിന്റെ കുളിർമ്മയും,അതിരപ്പിള്ളിയുടെ താണ്ഡവവും വീണ്ടും സ്മരണയിലേക്കാനയിച്ചു

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...