Thursday, October 04, 2012

ആതിരപ്പള്ളിയിലേക്കൊരു വൺ ഡേ ട്രിപ്പ്


"കേരളത്തിൽ അവശേഷിക്കുന്ന പുഴയോരക്കാടുകളിലൊന്ന്" എന്നാണ് ആതിരപ്പള്ളി വെള്ളച്ചാട്ടവും ചുറ്റുവട്ടവും ഇപ്പോൾ അറിയപ്പെടുന്നത്, ഗാന്ധിജയന്തി ദിനത്തിൽ ഞാനും എന്റെ ഫ്രെണ്ടും അങ്ങോട്ടേയ്ക്ക് പോയി. ഒരു നാലഞ്ചു കൊല്ലം മുൻപ് കോളേജിൽ നിന്നും ആ സ്ഥലത്ത് ടൂർ പോയിരുന്ന ഓർമ്മയുണ്ട് എനിക്ക്, പക്ഷേ അന്ന് കാലാവസ്ഥ അത്ര നന്നായിരുന്നില്ല, അതിനാൽ കാര്യമായി പ്രകൃതിഭംഗി ആസ്വദിക്കാനൊന്നും സാധിച്ചിരുന്നില്ല.
രാവിലെ പത്ത് മണിക്ക് കലൂരു നിന്നും ചാലക്കുടി ഫാസ്റ്റ്നു ഞാനും അവനും കയറി, തൃശ്ശൂർ വരെ ട്രയിനിൽ പോയി അവിടെ നിന്നും അങ്ങട്ടേയ്ക്ക് പോകാം എന്നൊക്കെ ആയിരുന്നു ആദ്യ പ്ലാൻ എന്നിരുന്നാലും ചാലക്കുടി ബസ്സ് ഇറങ്ങി അവിടെ നിന്നും ആതിരപ്പളിയ്ക്ക് പോകുന്നതാണ് കൂടുതൽ എളുപ്പം എന്ന് ഒരു ഓട്ടോ ചേട്ടൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചാലക്കുടി ബസ്സിൽ കയറിയത്, എന്തായാലും പ്ലാൻ ചെയ്ഞ്ച് നല്ലതായിരുന്നു, 12 മണിയൊടെ അടുപ്പിച്ച് ചാലക്കുടിയിൽ എത്തി,KSRTC സ്റ്റാൻഡിൽ ഞങ്ങളേയും കാത്തെന്ന വണ്ണം ഒരു ഓർഡിനറി "ആതിരപ്പള്ളി" എന്ന ബോർഡും വെച്ച് കിടപ്പുണ്ടായിരുന്നു, വണ്ടി പെട്ടെന്ന് തന്നെ എടുത്തു, ചാലക്കുടിയിൽ നിന്നും ആതിരപ്പള്ളിയിലേക്കൂള്ള ഒരു മണിക്കൂർ നീണ്ട യാത്ര മനോഹരമായിരുന്നു, പകുതി ദൂരം പിന്നിട്ടപ്പോഴേക്കും മലകളും ചെറിയ നീർച്ചാലുകളും മറ്റും കാണാൻ തുടങ്ങിയിരുന്നു, നല്ല ചൂട് കാലാവസ്ഥയായിരുന്നിട്ടും ആതിരപ്പള്ളിയിൽ നല്ല തണുപ്പ് ഫീൽ ചെയ്തിരുന്നു, 1 മണിക്ക് ബസ്സ് ആതിരപ്പളിയിലെത്തി, ലാസ്റ്റ് ബസ്സ്  എത്ര മണിക്കാണെന്ന് കണ്ടക്ടറോട് ചോദിച്ചു മനസ്സിലാക്കിയ ശേഷം ഫുഡ് അടിക്കാൻ ഹോട്ടൽ തിരക്കി ഇറങ്ങി, അപ്പോളാണ് വെള്ളച്ചാട്ടം കാണുന്നതിനായി കയറുന്നതിനു ടിക്കറ്റ് എടുക്കണമെന്ന് കാര്യം ഓർത്തത് ഓടിപ്പോയി ക്വൂവിൽ കയറി ടിക്കറ്റ് എടുത്തു, ശേഷം ഹോട്ടലിലേക്ക്, അവിടെ പോയി ഊണ് കഴിച്ചു, പേരോർമ്മയില്ലാത്ത എന്തോ ഇനം അരിയുടെ ചോറും അയല പോലുള്ള മീൻ വറുത്തതും പിന്നെ തോരനും അച്ചാറും അവിയലും; നല്ല വിശപ്പുണ്ടായതിനാലാണോ അതോ ശരിക്കും നല്ലതായിരുന്നതിനാലാണോ എന്നറിയില്ല ഊണിനു അസാധ്യ ടേസ്റ്റ് ആയിരുന്നു.
ഭക്ഷണം കഴിച്ച് ഇറങ്ങിയപ്പോൾ സമയം ഒന്നരയായിരുന്നു ..
ഒരു വലിയ ഗേറ്റ് കടന്ന് വേണം വെള്ളച്ചാട്ടത്തിലേക്ക് നീങ്ങാൻ, അല്പ ദൂരം നടക്കാനും ണ്ട്, ഗേറ്റിനവിടെ നല്ല തിരക്കായിരുന്നു, അവധി ദിനം കൂടിയായതിനാലാവാമെന്ന് തോന്നുന്നു ഈ തിരക്ക്,  തിരക്കിൽ മലയാളത്തിനോടൊപ്പമൊ അതിലുമേറെയൊ ഉയർന്ന് കേട്ട ഭാഷകൾ ഹിന്ദിയും തമിഴും. എന്റെ കയ്യിലുള്ള സ്റ്റിൽ ക്യാമറയ്ക്ക് പ്രത്യേകം ടിക്കറ്റ് ഗേറ്റിൽ നിന്നും വാങ്ങേണ്ടിയിരുന്നു അങ്ങിനെ മുഴുവൻ ഡോക്യുമെന്റ്സും കയ്യിലാക്കി ഗേറ്റ് താണ്ടി ഞങ്ങളിരുവരും പ്രകൃതിയിലേക്ക് ഇറങ്ങി.

Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
വെള്ളച്ചാട്ടം കാണുക എന്നതായിരുന്നു എന്റെ മെയിൻ ഉദ്യേശം, അതിൽ ഇറങ്ങുന്ന കാര്യത്തെപ്പറ്റി ചിന്തിച്ചിട്ടേ ഉണ്ടായിരുന്നില്ല, പണ്ടൊരിക്കൽ കുളത്തിൽ കാലുതെന്നി വീഴാൻ പോയതിൽ പിന്നെ വെള്ളം കാണുമ്പോൾ ഒരു ഭയം ഇരച്ചു കയറും. പക്ഷേ അവിടുത്തെ ആ ഭംഗിയും മറ്റും കണ്ടപ്പോൾ വെള്ളത്തിൽ ഇറങ്ങാതെ തിരിച്ച്  പോകുന്നത് ഭൂലോക മണ്ടത്തരമായിരിക്കുമെന്ന് തോന്നിത്തുടങ്ങി, കൂട്ടുകാരന്റെ നിർബന്ധം കൂടിയായപ്പോൾ വെള്ളത്തിൽ ഇറങ്ങാൻ തന്നെ തീരുമാനിച്ചു, അങ്ങിനെ തോർത്തും മറ്റും വാങ്ങി ഡ്രെസ്സ് മാറി നേരെ വെള്ളത്തിലേക്ക്, പാറകളിൽ തട്ടിത്തടഞ്ഞൊഴുകുന്ന പളുങ്ക് മണികൾ ദേഹത്ത് സ്പർശിക്കുമ്പോൾ കിട്ടുന്ന ആ സുഖമുണ്ടല്ലോ അത് അനുഭവിച്ച് തന്നെ മനസ്സിലാക്കണം.

Athirappally Waterfalls
Athirappally Waterfalls
എത്ര മണിക്കൂറുകൾ വെള്ളത്തിൽ ചിലവഴിച്ചു എന്ന് ഓർമ്മയില്ല, വെള്ളത്തിൽ കളിക്കാനും കുളിക്കാനും മുതിർന്നവരും കുട്ടികളും സ്ത്രീകളും എല്ലാവരും ഉണ്ട്, പാറക്കെട്ടുകളിൽ ചിലയിടത്ത് നല്ല വഴുവഴുപ്പ് ഉണ്ട് സൂക്ഷിച്ച് നടന്നില്ലെങ്കിൽ മുട്ട് പൊട്ടും, :) ജീവനു അപായം ഒന്നും ഉണ്ടാവില്ല, ഒരു വലിയ ഏരിയ പൊതു ജനങ്ങൾക്കായി നൽകിയിട്ടുണ്ട്, അപകട സാധ്യതയുള്ള സ്ഥലങ്ങൾ കയറു കെട്ടി നിർത്തിയിട്ടുണ്ട്, അതും താണ്ടി അഹങ്കാരം കാണിക്കുന്നവരെ മര്യാദ പഠിപ്പിക്കാൻ സെക്യൂരിറ്റീസും പോലീസുകാരും ഉണ്ട്. നല്ല തെളിഞ്ഞ മാനവും തെളിനീരു വെള്ളവും കപ്പയും മീങ്കറിയും പോലെ അസാധ്യ ചേർച്ചയായിരുന്നു, ഫോട്ടോസ് കൂടുതൽ എടുക്കണമെന്നുണ്ട്, വെള്ളത്തിൽ നിന്ന് കയറാനും തോന്നുന്നില്ല, അവസാനം അത് നനഞ്ഞാലും സാരല്യാ എന്ന് ഉറപ്പിച്ച് രണ്ട് കാര്യവും ഒരുമിച്ചാക്കി :)

Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
അഞ്ച് മണിവരെ മുകളിലെ വെള്ളത്തിൽ പോത്തുകൾ തോൽക്കും വണ്ണം ഞങ്ങൾ കിടന്നു. ഈ വെള്ളമെല്ലാം കൂടെ മുകളിൽ നിന്നും താഴേയ്ക്ക് വീഴുന്ന ആ വെള്ളച്ചാട്ടം ശരിക്കും കാണണമെങ്കിൽ താഴെ ഇറങ്ങണം, ഏകദേശം 80 അടിയോളം പൊക്കത്തിൽ നിന്നും വെള്ളമങ്ങിനെ പ്രവഹിക്കുന്നത് കിടിലൻ കാഴ്ച തന്നെയാണ്, മുകളിലെ ചിന്ന ഒഴുക്കുകളുടെ ശക്തി അതിൽ കിടന്ന് കുളിക്കേം കളിക്കേം ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയതാണ്, അത് വെച്ച് ഈ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളത്തിനു എന്ത് മാത്രം ശക്തിയുണ്ടാകുമെന്ന് വെർതേ ഓർത്ത് നോക്കി, അതെന്തോ ആകട്ടേ പക്ഷേ കാഴ്ച മനോഹരം തന്നെയാണ്. പല പ്രശസ്ത സിനിമകളിലും സംവിധായകർ ഉൾപ്പെടുത്തുന്ന ഒരു ദൃശ്യമാണ് ഈ വെള്ളച്ചാട്ടം, ഗുരുവിലെ ഐശ്യര്യാ റായിയുടെ പാട്ടാണെനിക്ക് പെട്ടെന്ന് ഓർമ്മ വന്നത്, മണിരത്നം സിനിമകളിൽ മിക്കവാറും ആതിരപ്പള്ളി കടന്ന് വരാറുണ്ട്, അത്രയ്ക്ക് മനോഹരമാണല്ലോ ഈ കാഴ്ച. അങ്ങിനെ ഞങ്ങൾ താഴേയ്ക്ക് ഇറങ്ങി, ആ മനോഹര ദൃശ്യം കണ്ടു..

Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
ഒരു കൊച്ചു സുന്ദരി.
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
Athirappally Waterfalls
kannan | കണ്ണൻ
താഴെ ആരേയും വെള്ളത്തിലേക്ക് ഇറക്കുകയില്ല, അവിടെ ലിമിറ്റഡ് ഏരിയയായിൽ നിന്ന് കാഴ്ച മാത്രം ആസ്വദിക്കാം. അങ്ങിനെ സന്ദർശന സമയം അവസാനിക്കാറായി 6 മണി വരെയാണ് പൊതു ജനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്,എത്ര ഫോട്ടോസ് എടുത്ത് എന്ന് എനിക്ക് തന്നെയറിയില്ല, ക്യാമറയ്ക്ക് മടുത്തിട്ടുണ്ടാവണം, ഫൊട്ടോസ് എത്രയെടുത്തിട്ടും എനിക്ക് മതിയാവണ്ടെ! :)  [ ഓരോ ഫോട്ടോയും 3MB യിൽ കൂടുതലുണ്ടായിരുന്നു, കമ്പ്രസ്ഡ് ആക്കിയിട്ടാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, വരും ദിനങ്ങളിൽ ഒറിജിനൽ ക്വാളിറ്റി ചിത്രങ്ങൾ പ്ലസ്സിലോ ഫ്ലിക്കറിലോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം ] സമയം ആറാകാറായി, ഞങ്ങൾ തിരികെ നടന്ന് തുടങ്ങി, ഗേറ്റ് ഇറങ്യപ്പോ ദാ കിടക്കുന്നു ഞങ്ങളേയും കാത്ത് KSRTC ഓർഡിനറിയൊന്ന്.. അങ്ങിനെ ഒരു നല്ല ദിനം സമ്മാനിച്ച ആതിരപ്പള്ളിക്കും ഇതിങ്ങനെ സുന്ദരമാക്കി നമുക്ക് തന്ന ആ പ്രകൃതി ശക്തിയ്ക്കും നന്ദി പറഞ്ഞ് കൊണ്ട് തിരികേയാത്ര ആരംഭിച്ചു......

[NB: ശനിയും ഞായറും ഒഴിച്ചുള്ള ദിവസങ്ങൾ അവധി വരികയാണെങ്കിൽ അത് ഏതെങ്കിലും വിശേഷ സ്ഥലങ്ങൾ സന്ദർശിക്കുക എന്നതാക്കി മാറ്റാൻ ഈയിടെയായി ഞാൻ ശ്രദ്ധിക്കാറുണ്ട്, അങ്ങിനെ കേരളത്തിലെ മുഴുവൻ സ്ഥലങ്ങളും കണ്ട് തീർക്കണം, പിന്നീട് പുറത്തേയ്ക്ക് കാഴ്ചയുടെ വ്യാപ്തി കൂട്ടണം എന്നൊക്കെയാണ് ഉദ്ദേശിക്കുന്നത് :). ]

27 comments:

  1. അപ്പോ യാത്ര കലക്കി അല്ലേ?

    ReplyDelete
    Replies
    1. തീർച്ചയായും കലക്കിപ്പൊളിച്ചു :)

      Delete
  2. കൊള്ളാം.
    വിവരണവും, പടങ്ങളും!
    കണ്ണൻ മുടിയൊക്കെ നീട്ടി ചുള്ളനായോ!

    ReplyDelete
  3. കണ്ണാ യാത്രാ വിവരണം നന്നായിരിക്കുന്നു... ചിത്രങ്ങളും.... കമ്പ്രസ്സ് ചെയ്തെങ്കിലും മനോഹാരിത നഷ്ടപ്പെട്ടിട്ടില്ല...
    നല്ല തീരുമാനമാണല്ലോ അവധിദിനങ്ങള്‍ മനോഹരമാക്കാന്‍ യാത്രകള്‍ക്കായി മാറ്റിവയ്ക്കുന്നത്:)

    ReplyDelete
  4. ആതിരപ്പള്ളിയിലേക്ക് ഒരിക്കല്‍ കൂടി കൊണ്ടുപോയതിന് നന്ദി കണ്ണന്‍!!
    ഫോട്ടോകള്‍ ഒത്തിരി നന്നായിരിക്കുന്നു!
    കണ്ണനില്‍ ഒരു നല്ല ഫോട്ടോഗ്രാഫര്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ 26 പടങ്ങളും ഒന്നുപോലെ പറയുന്നു!!
    തുടര്‍ന്നുള്ള യാത്രകള്‍ക്ക് എല്ലാ ആശംസകളും!!!

    ReplyDelete
  5. ആതിരപ്പള്ളി: നയനാനന്ദകരവും,അപൂര്‍വസുന്ദരവുമായ കാഴ്ചകള്‍ വിദഗ്ധമായി
    പകര്‍ത്തിയിരിക്കുന്നു.ഇഷ്ടപ്പെട്ടു യാത്രാവിവരണവും,ഫോട്ടോകളും.
    ആശംസകള്‍

    ReplyDelete
  6. വ്യക്തമായ ഫോട്ടോസ് കാണുവാൻ ഇവിടെ വാ

    ReplyDelete
  7. അപ്പൊ മുഴുവന്‍ സ്ഥലോം കണ്ട് തീര്‍ക്കാനാ പ്ലാന്‍.. അല്ലേ...

    - ഭാവുകങ്ങള്‍

    ReplyDelete
  8. kollaatta fotos... padippicha techniques okke orthu vachirikkunnundallo.. kallan;P

    ReplyDelete
  9. കണ്ണാ, ആതിരപ്പള്ളിയില്‍ പോയ അനുഭൂതി തരാന്‍ എഴുത്തിനും ഫോട്ടോയ്ക്കും കഴിഞ്ഞു. ആശംസകള്‍. നാട്ടിലെ വിശേഷ സ്ഥലങ്ങള്‍ കണ്ടതിനു ശേഷം പുറത്തേക്കു പോകണം എന്ന തീരുമാനത്തെ മാനിക്കുന്നു. പലരും സ്വന്തം നാടു മറക്കുന്നു.

    ReplyDelete
  10. ഫോട്ടോസ് എല്ലാം കിടു, especially താഴെ നിന്ന് എടുത്ത രണ്ടു മൂന്നെണ്ണം ..... വിവരണവും തകര്‍ത്തു ഗുരുവേ :)

    ReplyDelete
  11. കറങ്ങി നടക്കുകയാണല്ലേ...പടങ്ങള്‍ കലക്കി ട്ടോ

    ReplyDelete
  12. കണ്ണേട്ടാ ഫുള്‍ കറക്കം തന്നെ അല്ലെ....ഫോട്ടോസ് കിടു ആയിണ്ട് പക്ഷെ ഓരോ ഫോട്ടോസിനും രംഗ വിവരാണോം കൂടി കൊടുക്കാര്‍ന്നു...നമ്മടെ കടല്‍ കരെല് ചെയ്ത പോലെ....പുഴക്കാട് എന്ന് പറഞ്ഞു കാട് കാര്യമായിട്ടൊന്നും കാട്ടി തന്നില്ല എന്നൊരു പരാതി ഇല്ലാതില്ല....എല്ലാ ഒഴിവു ദിവസങ്ങളും ഇവിടെ പോസ്റ്റുകള്‍ ആയി പുനര്‍ജനിക്കുന്നതും സ്വപ്നം കണ്ടു...സ്നേഹ പൂര്‍വ്വം അജ്ഞാതന്‍

    ReplyDelete
    Replies
    1. അവസാനം 'ക്യാമറാ മാന്‍ ശശിക്കൊപ്പം കണ്ണന്‍"""' സ്ട്ടയിലില്‍ ഉള്ള പോസ് ഫോട്ടോ ഇപ്പോളാണ് ലോഡ്‌ ആയത്,ഈ ക്രോംഇന്‍റെ ഓരോ കാര്യങ്ങളെ...ന്തായാലും സൂപ്പര്‍ ആയീക്ക്‌ന്നു

      Delete
  13. muttayi marakkalle..yathra vivaranam ishtaaayi....

    ReplyDelete
  14. പോത്തുകളുടെ ഉപമ ഇഷ്ടപ്പെട്ടു , അതിരപ്പള്ളി പോകാന്‍ കൊതി തോന്നിക്കുന്ന വിവരണോം, ഫോട്ടോകളും, പിന്നെ തുടര്‍ യാത്രേടെ പ്ലാന്‍ കൊള്ളാം, ഇത് പോലെ വിവരണോം ചിത്രങ്ങളും ഇടുമെന്നു പ്രതീക്ഷിക്കുന്നു

    ReplyDelete
  15. വിവരണവും ചിത്രങ്ങളും വളരെ നന്നായിട്ടുണ്ട്...... ........ ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... അയാളും ഞാനും തമ്മില്‍....... വായിക്കണേ.....

    ReplyDelete
  16. Awesome post which make my mind to plan for a trip . All the best.

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...