Tuesday, February 05, 2013

Fall Out of Love is Simply Awful :)


1.
വാക്കുകളാൽ തീർത്ത പളുങ്കുകൊട്ടാരത്തിനുള്ളിലേക്ക്,
കാത്തിരുപ്പുകളാൽ തീർത്ത ആടയാഭരണങ്ങളണിഞ്ഞ്,
വാഗ്ദാനങ്ങളാൽ തീർത്ത പ്രതീക്ഷപ്പൂന്തോട്ടം കടന്ന്,
മൗനമുരുക്കിയുണ്ടാക്കിയാ
പാദരക്ഷ പുറത്ത് വെച്ചവൾ മന്ദം മന്ദം അകത്തേയ്ക്ക്...
കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ
കോട്ടവാതിലിനപ്പൂറം കടന്നയവനൊരു
കരിങ്കൽച്ചീളിന്റെ ചിലവേ ഉണ്ടായിരുന്നുള്ളൂ
എല്ലാം ഓർമ്മയാക്കാൻ...

2.
പ്രണയമതുള്ളിലുണ്ടെന്നാൽ,
ഉയിരിനുള്ളിലേക്കുതിരുന്ന
പ്രണയമംഗമായനന്തരം ഭവിച്ചിടും
പിന്നെയംഗഭംഗം ഭവിച്ചിടിൽ
വേദന കലശലായിടും
മാറ്റി വെക്കാനായംഗമൊന്നു വീണ്ടും കിട്ടിടാം
എന്നിരുന്നാലും ഒരു
മുടന്തവശേഷിക്കുമപ്പോഴേക്കും.

3.
മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,
ഇനിയെന്നകതാരിലൊരു ചെറു മഴയായ്
പെയ്യാനിനിയെത്ര പകലോനെരിഞ്ഞടങ്ങണം?

4.
മഴപെയ്തിറങ്ങിയ മനസ്സിലൊരു
അരുവി രൂപം കൊണ്ടിരിക്കുന്നു..
ഒഴുകിയിറങ്ങാൻ വെമ്പൽ പൂണ്ട്..
മർദ്ദം കൂടിയതെന്ന് ഒരുൾപൊട്ടലിൽ
എത്തിച്ചേരുമെന്നറിയില്ല....


[NB: FB status]

6 comments:

  1. സയാഹ്നങ്ങളുടെ ഇഷ്ടക്കാരാ ,,,

    താങ്കളുടെ പേരിനേക്കാള്‍ മനോഹരമായൊരു കവിത ഞാനെവിടെത്തിരയാനാണ് ...

    കരിങ്കല്‍ച്ചീളുകൊണ്ടുടയാത്ത പ്രണയമാളിക സ്വന്തമാകട്ടെ

    ReplyDelete
  2. മൗനത്തിൻ തന്ത്രികൾ മീട്ടിയന്നെന്നിലേക്കെത്തിയ സുന്ദരസ്വപ്നമേ,
    ഒരു മഴ മേഘമായ് പെയ്തടങ്ങിയെങ്ങോ പോയ്മറഞ്ഞുവതെന്തേ,

    എല്ലാവരും ഒരു തവണയെങ്കിലും ഈ ചോദ്യം ചോദിക്കാറുണ്ട്.ഉത്തരം കിട്ടുവോർ ഭാഗ്യജാതർ...


    നന്നായി

    ശുഭാശംസകൾ......


    ReplyDelete
  3. വാക്കുകളാല്‍ തീര്‍ത്ത വര്‍ണ്ണപ്പളുങ്കുകൊട്ടാരം

    ReplyDelete
  4. To fall out of love is dreadful.
    എന്നിരുന്നാലും ഒരു
    മുടന്തവശേഷിക്കും..
    .....ഈ മനോഹര പ്രണയ കാവ്യത്തിന്
    .ആശംസകള്‍

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...