Sunday, January 02, 2011

ഇന്നത്തെ ഒരു വാര്‍ത്ത!

ഇന്നത്തെ മാതൃഭുമിയിലെ ഒരു വാര്‍ത്ത എന്നെ ഞെട്ടിച്ചു കളഞ്ഞു, ഒരു ആത്മഹത്യ, അതും എല്ലാരും നോക്കി നില്‍ക്കെ, മാതൃഭൂമിയിലെ വാര്‍ത്ത‍ ഇങ്ങനെ ആണ് "നാട്ടുകാര്‍ നോക്കി നില്‍ക്കെ ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു" ,ആത്മഹത്യ ചെയ്യുകയാണ് എന്ന് വിളിച്ചു അറിയിച്ചിട്ട് ചുമട്ടു തൊഴിലാളി തൂങ്ങി മരിച്ചു,കടക്കു മുന്നില്‍ കേട്ടിതൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ കണ്ടു നിന്നവര്‍ തയ്യാറായില്ല. സ്വന്തം ഉടു തുണിയില്‍ കുരിക്കിട്ടു കഴുത്തില്‍ കുടുക്കി താഴേക്ക്‌ ചാടിയ ഉടനെ അഴിച്ച് ഇറക്കാനോ ആസ്പത്രിയില്‍ കൊണ്ട് പോകാനോ നോക്കി നിന്നവര്‍ തയ്യാറായില്ല.. വേറെ ഒരാളുമായി അടിപിടി നടന്നതിന്റെ വിഷമത്തിലാണ് പുള്ളി ഇങ്ങനെ ചെയ്തത് എന്നൊക്കെ ആണ് വാര്‍ത്ത‍ പറയുന്നത്,ആ ആളെ പോലീസെ തിരയുണ്ട് .. എന്നെ വിഷമിപ്പിച്ചത്,നാടുകാരുടെ ഈ നിസംഗ മനോഭാവം ആണ്, തൂങ്ങി മരിക്കാന്‍ പോയ അയാളെ തടയാനോ, കെട്ടി തൂങ്ങിയ ഉടനെ രക്ഷപെടുത്താണോ കണ്ടു നിനവര്‍ ശ്രമിച്ചില്ല , എന്റെ ഒരു നിഗമനം വെച്ചു അയാള്‍ ശരിക്കും മരണം ആഗ്രഹിച്ചുട്ടുണ്ടാവില്ല, എല്ലാവരെയും പേടിപ്പികണം എന്ന ഒരു ഉദ്യേശമേ അയാള്‍ക്ക് ഉണ്ടാവു, പാവം ഒരു പക്ഷേ കരുതിയിരികണം,താന്‍ മരിക്കാന്‍ തുടങ്ങുമ്പോള്‍ ആരെങ്കിലും വന്നു രക്ഷിചോളും എന്ന്, പക്ഷേ കഠിന ഹൃദയരായ നാട്ടുകാര്‍ ആരും തന്നെ അതിനു തയ്യാറായില്ല, എനിക്ക് ഈ വാര്‍ത്ത വായിച്ചപ്പോള്‍  ആ നാട്ടുകാരോട് ദേഷ്യം തോന്നി, ഇത്രക്കും ഭയങ്കരന്മാരാണോ ആളുകള്‍, ഒരാളുടെ ജീവന്‍ തൂങ്ങി ആടുമ്പോള്‍ നോക്കി നില്ക്കാന്‍ ഇവര്‍ക്ക് എങ്ങനെ തോന്നി.. മരിക്കാനായി തുടങ്ങിയപ്പോള്‍ ഒരാള്‍ക്കെങ്കിലും അയാളെ തടഞ്ഞു കൂടാന്‍ പാടില്ലാരുന്നോ? അതോ ആ സമൂഹത്തിനു ശല്യക്കാരനായ ഒരാള്‍(?) തീര്‍ന്നു കിട്ടട്ടെ എന്ന മനോഭാവം ആയിരിക്കുമോ? എന്തായാലും എന്റെ മനസ്സില് എവടോക്കെയോ ഈ വാര്‍ത്ത‍ സ്പര്‍ശിച്ചു അത് നേരാണ്..
[NB:വാര്‍ത്ത‍ ഇങ്ങനെ ആണ്:
നാട്ടുകാര്‍ നോക്കിനില്‍ക്കെ ചുമട്ടുതൊഴിലാളി തൂങ്ങിമരിച്ചു
Posted on: 02 Jan 2011

ബാലരാമപുരം: ആത്മഹത്യ ചെയ്യുകയാണെന്നു വിളിച്ചറിയിച്ച് ചുമട്ടുതൊഴിലാളി നാട്ടുകാര്‍ നോക്കിനില്‍ക്കെ തൂങ്ങിമരിച്ചു. കടയ്ക്ക് മുന്നില്‍ കെട്ടിത്തൂങ്ങിയ ഇയാളെ രക്ഷിക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ കണ്ടുനിന്നവര്‍ തയ്യാറായില്ല. തിരുവനന്തപുരം ജില്ലയില്‍ പള്ളിച്ചലിനടുത്ത് നരുവാമൂട്ടിലാണ് സംഭവം.
നരുവാമൂട് ഒലിപ്പുനട, പെരുമ്പുക്കോട്ടുകോണം വീട്ടില്‍ സുധാകരന്‍ (48) ആണ് മരിച്ചത്. ഐ.എന്‍.ടി.യു.സി. തൊഴിലാളിയായിരുന്നു. ശനിയാഴ്ച രാവിലെ 11.20 ന് ഇവിടെയുള്ള തുളസീധരന്റെ തയ്യല്‍ കടയുടെ മുന്നിലാണ് സുധാകരന്‍ തൂങ്ങിമരിച്ചത്. സംഭവത്തിനുമുമ്പ് സുധാകരനും സുഹൃത്തുക്കളുമായി അടിപിടി നടന്നതായി പോലീസ് പറഞ്ഞു. അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് പ്രേരണയെന്ന് കരുതുന്നു.
ഉടുമുണ്ട് അഴിച്ച് കുരുക്കിട്ട്, ആത്മഹത്യചെയ്യാന്‍ പോകുന്നുവെന്ന് സുധാകരന്‍ വിളിച്ചുപറഞ്ഞെങ്കിലും ഭീഷണി മുഴക്കുകയാണെന്നാണ് പരിസരത്തുണ്ടായിരുന്നവര്‍ കരുതിയത്. കടയുടെ മുന്നിലെ ചായ്പില്‍ കെട്ടിത്തൂങ്ങിയ സുധാകരന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കുരുക്കിട്ട് താഴേയ്ക്ക് ചാടിയ ഉടനെ അഴിച്ചിറക്കാനോ ആസ്​പത്രിയില്‍ കൊണ്ടുപോകാനോ നോക്കിനിന്നവര്‍ തയ്യാറായില്ല. നേരത്തെ നടന്ന അടിപിടിക്കിടയില്‍ സുധാകരന്റെ കൈയിലും തലയിലും കത്തികൊണ്ട് മുറിവേറ്റിരുന്നു. സുധാകരനുമായി അടിപിടി നടത്തിയെന്നു കരുതുന്ന കള്ളന്‍ വിജയന്‍ എന്നയാള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
ഒരാഴ്ചയായി സുധാകരന്‍ വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്നെന്നും പോലീസ് പറഞ്ഞു. അമ്പിളിയാണ് ഭാര്യ. മക്കള്‍: സിമി, സുജില. നേമം പോലീസ് കേസെടുത്തു.
http://www.mathrubhumi.com/online/malayalam/news/story/707169/2011-01-02/കേരള ]

Friday, December 31, 2010

വിട 2010


രണ്ടായിരത്തി പന്ത്രണ്ടില്‍ ലോകം അവസാനിക്കും എന്നുള്ളത് നേരാണോ? ആവൊ അറിയില്ല..പണ്ട്,ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍,തൊണ്ണൂറു കാലഘട്ടം ,അന്ന് രണ്ടിലോ മൂന്നിലോ ആണ് പഠിക്കുന്നത്, ഉച്ച സമയത്താണ് നാലാം ക്ലാസ്സിലെ ഒരു ചേട്ടന്‍ അലറി വിളിച്ചു പറയുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്, "നാളെ ലോകം അവസാനിക്കുന്നു എന്ന്.", ഞാന്‍ ശരിക്കും വിശ്വസിച്ചു പോയി.. വീട്ടില്‍ എത്തിയിട്ടും അത് തന്നെ ആയിരുന്നു ചിന്ത , ഈശ്വരാ നാളെ ലോകം അവസാനിക്കുമോ ? എങ്ങനെ ആയിരിക്കും അവസാനിക്കുക? ആ കൊച്ചു പയ്യന്റെ മനസ്സില്‍ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി, സത്യം പറഞ്ഞാല്‍ അന്ന് ഞാന്‍ ഉറങ്ങിയില്ല, ഉറക്കം വരുമ്പോള്‍ തന്നെ ഓരോ ദു:സ്വപ്‌നങ്ങള്‍ കണ്ട് ഞെട്ടി എണീക്കും . എന്തായാലും അടുത്ത ദിവസം ലോകം അവസാനിച്ചില്ല.. 


ഇന്ന് ഒരു അവസാനം ആണ്, രണ്ടായിരത്തി പത്തിന്റെ അവസാനം, ഏതോ ഒരു ബ്ലോഗ്ഗര്‍ പറഞ്ഞത് പോലെ എല്ലാവരുടെയും ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങി പോകുന്നു.. ഓരോ വര്‍ഷവസാനവും നമ്മള്‍ വിശകലനം ചെയ്യും,എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്,നേട്ടങ്ങള്‍ എത്ര,കോട്ടങ്ങള്‍ എത്ര ,എന്തൊക്കെയാണ് ഇനി ചെയ്യാന്‍ ഉള്ളത് എന്നൊക്കെ . പുതു വര്‍ഷ പിറവിയില്‍ ഓരോരുത്തരും പ്രതിഞ്ജകള്‍ എടുക്കുകയായി, ഞാനിനി കുടിക്കില്ല,വലിക്കില്ല,നടക്കില്ല,കിടക്കില്ല,മുറുക്കില്ല,പുതു വര്‍ഷങ്ങള്‍ ഇനിയും ഉള്ളത് കൊണ്ട് ആരും ഇതൊന്നും പാലിക്കാറില്ല എന്ന് മാത്രം... ഇന്ന് ഇപ്പോള്‍ ആളുകള്‍ എല്ലാം ആഘോഷ തിമിര്‍പ്പിലാണ്, ചാനലുകളായ ചാനലുകള്‍ എല്ലാം അതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ കാണിക്കുന്നുണ്ട്... എങ്ങും ആഘോഷം മാത്രം, നമ്മുടെ സമൂഹത്തില്‍ ഉള്ള പാവങ്ങളെ ഈ കൂട്ടത്തില്‍ ആരെങ്കിലും ഓര്‍ക്കാറുണ്ടോ? അവര്‍ക്ക് എന്ത് പുതു വര്‍ഷം? എന്ത് ന്യൂ ഇയര്‍! ഇന്ന് തകര്‍ത്തു പൊടിച്ചു കളയുന്ന പണത്തിന്റെ ഒരു ശതമാനം എങ്കിലും സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആയി മാറ്റി വെക്കാനോ,ചെലവക്കാണോ ആരെങ്കിലും തയ്യാറാകുമോ? 

രണ്ടായിരത്തി പതിനൊന്നില്‍ പല പല പ്രതീക്ഷകളാണ് എല്ലാവര്‍ക്കും.. ഒരു ജോലി,നല്ല ജോലി, ജോലി കയറ്റങ്ങള്‍, പുതിയ വാഹനം,പുതിയ വീട്, ജീവിത പങ്കാളി,കാമുകന്‍,കാമുകി, ആഭരണങ്ങള്‍,അവാര്‍ഡുകള്‍,പ്രശക്തി...ഇടുക്കിയിലും കാസര്‍ഗോടും ഉള്ളവര്‍ക്കും ഉണ്ട് പ്രതീക്ഷ വര്‍ഷങ്ങളായി അവരുടെ ഉറക്കം കെടുത്തുന്ന എന്‍ഡോസള്‍ഫാന്‍ എന്ന മാരക വിഷം നിര്‍ത്തലാക്കും എന്നുള്ളത്. കേരളം ഒട്ടാകെയും ഉണ്ട് വേറെ ഒരു  പ്രതീക്ഷ, മുല്ലപ്പെരിയാര്‍ പുന: സൃഷ്ടി .

രണ്ടായിരത്തി പതിനൊന്നില്‍ എന്റെ പ്രായത്തില്‍ ഒന്ന് കൂടി കൂട്ടപെടുന്നു,ആയുസ്സില്‍ നിന്ന് ഒരു വര്‍ഷം കൂടി പടി ഇറങ്ങുന്നു, ചെയ്യാന്‍ കര്‍മ്മങ്ങള്‍ നിരവധി ബാക്കി....
"ഒരു ചാക്ക് സ്വപ്നം, തലയില്‍ താങ്ങി ഒരു പോക്ക്,നടുവും തല്ലി വീഴാതെ അങ്ങെത്തി ചേരാനുള്ള ആഗ്രഹവുമായി.."

[NB:എന്റെ പുതു വര്‍ഷ പ്രതിഞ്ഞ:-നാളെ മുതല്‍ കൃത്യമായി ഓഫീസ് ടൈമില്‍ തന്നെ അവിടെ ഹാജര്‍ ആകണം"]

Thursday, December 30, 2010

പുതുവത്സരാശംസകള്‍

NB:ഏവര്‍ക്കും പുതു വര്‍ഷത്തില്‍ നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു 

Sunday, December 26, 2010

കഥ തുടരുന്നു(മൂന്നാം ഭാഗം)

ഒന്നാം ഭാഗം ഇവിടെ 
രണ്ടാം ഭാഗം ഇവിടെ 
ആരും എന്നെ ചീത്ത വിളിക്കരുത്.. മൂന്നാം ഭാഗം ഞാന്‍ പിന്നെ എപ്പോഴേലും എഴുതാമെ.. എന്റെ ഡയറി കാണുന്നില്ല..

Friday, December 24, 2010

കഥ തുടരുന്നു (ഭാഗം രണ്ട് )

കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഫിഫ്ത് സെമെസ്റെര്‍ ക്ലാസിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് ആദ്യം കാര്യമായ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങിയത്. ക്ലാസ്സില്‍ എന്നും സ്ഥിരമായി വരാറുള്ള, എന്നാല്‍ അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായ ആഷിക് ആണ് ആദ്യം ബീരാന്‍ കുട്ടിയുടെ കോപത്തിനു പാത്രം ആയതു.(കോപ പാത്രം! എന്ന് മലയാളത്തില്‍  പറയും). പുള്ളികാരന്‍ ക്ലാസ്സില്‍ നിന്ന് പോകുന്ന ടൂറിനു വരാന്‍ വേണ്ടി തയ്യാറെടുത്തു നില്കുമ്പോഴാ,ബീരാന്‍ കുട്ടീന്റെ പ്രേതം വയറിനു ബാധിച്ചത്, വിരോധക്കാര്‍ വയറിളക്കം പിടിച്ചു എന്ന് പറഞ്ഞാലും,അതൊന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കം അല്ല, അത് ബീരാന്‍ കുട്ടി തന്നെ. ബീരാന്റെ അടുത്ത ഇര സ്ലോ മോഷന്‍ ഇഷ്ടപ്പെടുന്ന രഞ്ജി ആരുന്നു.,ഒരു സുപ്രഭാദത്തില്‍ പുള്ളിക്കാരന്‍ രണ്ടാം നിലയിലേക്കുള്ള സ്റെപ്പില്‍ നിന്നോണ്ട്‌ ഫുട് ബാള്‍ കളിച്ചു  മൂക്കും കുത്തി താഴെ വീണു, കലോരെണ്ണം ഒടിഞ്ഞു. ഇങ്ങനെ ഒരു പ്രവൃത്തി രണ്ജിയെ കൊണ്ട് ചെയ്യിച്ചത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ മറ്റാരാണ്‌  . അടുത്ത ഇര നമ്മുടെ സാക്ഷാല്‍ രഘു ആയിരുന്നു ,  അക്കാലത്ത് പുതിയ ഒരു റോയല്‍ എന്ഫീല്ദ്  ബുല്ല്ലെട്ടില്‍ ചെത്തി നടക്കുക എന്നത് ആയിരുന്നു പുള്ളിടെ ഹോബി ,അങ്ങനെ ഇരിക്കെ ഒരു ദിവസം തന്നെ മറികടന്നു കേറി പോയ ഒരു പാണ്ടി ലോറിയെ ചെസ് ചെയ്ത് അതിന്‍റെ കുണ്ടീമേല്‍ ഒറ്റ ഇടി (ഈ തോന്നല്‍ ഉണ്ടാക്കിയത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ ആരാണ്).ഇടിയുടെ ആഘാദത്തില്‍ രഘുവിന്റെ ദേഹത്തെ തൊലി അല്പം പോയി, ആ പാണ്ടി ലോറിയുടെ കാര്യമാണ് കഷ്ടം,ആക്ക്രിക്കാര്‍ക്ക് തൂത്തു പെറുക്കി  കൊടുത്തു എന്നാണ് കേട്ടത്... അങ്ങിനെ എന്തിനേറെ പറയുന്നു, രാജ്,ബാഹുല്‍,ദീപിക, രമ്യ , ശാലിനി, മൃദുല,ഭാവന , ബിജു, റിയാസ്,റിജോ...തുടങ്ങി ക്ലാസ്സിലെ എല്ലാവര്‍ക്കും ശനി ബീരാന്‍ രൂപത്തില്‍ .......

ഇതിനു ഒരു പരിഹാരം ഇല്ലേ,  പല മന്ത്രവാധികളും വന്നു, ആര്‍ക്കും ബീരാനേ ഓടിക്കാന്‍ കഴിഞ്ഞില്ല, മറിച്ച്‌ അവര്‍ എല്ലാരും ഓടിയ വഴിയില്‍ പുല്ലു പോലും ഉണ്ടായതും ഇല്ല..  അത് വരെ നിശബ്ദന്‍ ആയിരുന്ന മുനിയപ്പന്‍ പറഞ്ഞു , (മണിയപ്പന്‍ എന്നാണ് പേര്, രൂപവും ഭാവപ് നടപ്പും എടുപ്പും എല്ലാം കണ്ടാല്‍ ഒരു മുനിയുടെ ലക്ഷണം ഉള്ളത്  കൊണ്ട് മുനിയപ്പന്‍ എന്നാണ് എല്ലാരും വിള്ളിക്കുന്നത്) "എല്ലാ ആള്‍ക്കാരും പരാജയപ്പെട്ട സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിക്കാം എന്താ?"
[NB തുടരും..]
Related Posts Plugin for WordPress, Blogger...