കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഫിഫ്ത് സെമെസ്റെര്‍ ക്ലാസിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് ആദ്യം കാര്യമായ കുഴപ്പങ്ങള്‍ കണ്ടു തുടങ്ങിയത്. ക്ലാസ്സില്‍ എന്നും സ്ഥിരമായി വരാറുള്ള, എന്നാല്‍ അധികം ആരോടും സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായ ആഷിക് ആണ് ആദ്യം ബീരാന്‍ കുട്ടിയുടെ കോപത്തിനു പാത്രം ആയതു.(കോപ പാത്രം! എന്ന് മലയാളത്തില്‍ പറയും). പുള്ളികാരന്‍ ക്ലാസ്സില്‍ നിന്ന് പോകുന്ന ടൂറിനു വരാന്‍ വേണ്ടി തയ്യാറെടുത്തു നില്കുമ്പോഴാ,ബീരാന്‍ കുട്ടീന്റെ പ്രേതം വയറിനു ബാധിച്ചത്, വിരോധക്കാര്‍ വയറിളക്കം പിടിച്ചു എന്ന് പറഞ്ഞാലും,അതൊന്നും വിശ്വസിക്കാന്‍ ഞങ്ങള്‍ ഒരുക്കം അല്ല, അത് ബീരാന്‍ കുട്ടി തന്നെ. ബീരാന്റെ അടുത്ത ഇര സ്ലോ മോഷന്‍ ഇഷ്ടപ്പെടുന്ന രഞ്ജി ആരുന്നു.,ഒരു സുപ്രഭാദത്തില്‍ പുള്ളിക്കാരന്‍ രണ്ടാം നിലയിലേക്കുള്ള സ്റെപ്പില്‍ നിന്നോണ്ട് ഫുട് ബാള്‍ കളിച്ചു മൂക്കും കുത്തി താഴെ വീണു, കലോരെണ്ണം ഒടിഞ്ഞു. ഇങ്ങനെ ഒരു പ്രവൃത്തി രണ്ജിയെ കൊണ്ട് ചെയ്യിച്ചത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ മറ്റാരാണ് . അടുത്ത ഇര നമ്മുടെ സാക്ഷാല്‍ രഘു ആയിരുന്നു , അക്കാലത്ത് പുതിയ ഒരു റോയല്‍ എന്ഫീല്ദ് ബുല്ല്ലെട്ടില്‍ ചെത്തി നടക്കുക എന്നത് ആയിരുന്നു പുള്ളിടെ ഹോബി ,അങ്ങനെ ഇരിക്കെ ഒരു ദിവസം തന്നെ മറികടന്നു കേറി പോയ ഒരു പാണ്ടി ലോറിയെ ചെസ് ചെയ്ത് അതിന്‍റെ കുണ്ടീമേല്‍ ഒറ്റ ഇടി (ഈ തോന്നല്‍ ഉണ്ടാക്കിയത് ബീരാന്‍ അല്ലെങ്കില്‍ പിന്നെ ആരാണ്).ഇടിയുടെ ആഘാദത്തില്‍ രഘുവിന്റെ ദേഹത്തെ തൊലി അല്പം പോയി, ആ പാണ്ടി ലോറിയുടെ കാര്യമാണ് കഷ്ടം,ആക്ക്രിക്കാര്‍ക്ക് തൂത്തു പെറുക്കി കൊടുത്തു എന്നാണ് കേട്ടത്... അങ്ങിനെ എന്തിനേറെ പറയുന്നു, രാജ്,ബാഹുല്‍,ദീപിക, രമ്യ , ശാലിനി, മൃദുല,ഭാവന , ബിജു, റിയാസ്,റിജോ...തുടങ്ങി ക്ലാസ്സിലെ എല്ലാവര്‍ക്കും ശനി ബീരാന്‍ രൂപത്തില്‍ .......
ഇതിനു ഒരു പരിഹാരം ഇല്ലേ, പല മന്ത്രവാധികളും വന്നു, ആര്‍ക്കും ബീരാനേ ഓടിക്കാന്‍ കഴിഞ്ഞില്ല, മറിച്ച് അവര്‍ എല്ലാരും ഓടിയ വഴിയില്‍ പുല്ലു പോലും ഉണ്ടായതും ഇല്ല.. അത് വരെ നിശബ്ദന്‍ ആയിരുന്ന മുനിയപ്പന്‍ പറഞ്ഞു , (മണിയപ്പന്‍ എന്നാണ് പേര്, രൂപവും ഭാവപ് നടപ്പും എടുപ്പും എല്ലാം കണ്ടാല്‍ ഒരു മുനിയുടെ ലക്ഷണം ഉള്ളത് കൊണ്ട് മുനിയപ്പന്‍ എന്നാണ് എല്ലാരും വിള്ളിക്കുന്നത്) "എല്ലാ ആള്‍ക്കാരും പരാജയപ്പെട്ട സ്ഥിതിക്ക് ഞാന്‍ ഒന്ന് ശ്രമിക്കാം എന്താ?"
[NB തുടരും..]
ശ്രമിച്ചു നോക്കട്ടന്നേയ്..
ReplyDeleteഎന്നാ മൂപ്പരും കൂടി ഒന്ന് നോക്കട്ടെ ...എന്തേയ്........
ReplyDeleteനോക്കട്ടെ
ReplyDelete:)
ReplyDelete