Thursday, February 10, 2011

സൂക്ഷിച്ചാല്‍....!!

നമ്മുടെ ലൈഫില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ഒരു ഇലക്ട്രോണിക്ക് ഉപകരണം ആണ് മൊബൈല്‍ ഫോണ്‍ .ആ ഒന്ന് നമ്മുടെ ഏവരുടെയും ജീവിതത്തില്‍ വരുത്തിയ,വരുത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിരവധി ആണ്.. കുറെ അധികം നല്ല വശങ്ങള്‍ ഉള്ളതും അത് പോലെ തന്നെ നിരവധി ദോഷ വശങ്ങള്‍ ഉള്ളതും ആണ് മൊബൈലിന്റെ ഉപയോഗം..ഇവിടെ ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, വാഹന യാത്രയിലെ മൊബൈല്‍ ഫോണിന്റെ ഉപയോഗത്തെ പറ്റി ആണ്.. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്,എന്നിട്ടും ആ നിയമം ലംഘിക്കുന്ന ആള്‍ക്കാരെ ദിനംപ്രതി കാണുന്നതിനാല്‍ ആണ് ഇത് എഴുതുന്നത്.. എന്റെ കുഞ്ഞു കാഴ്ചപ്പാടില്‍ ഏറ്റവും അധികം ശ്രദ്ധ വേണ്ടി വരുന്ന ഒരു പ്രവര്‍ത്തി ആണ് ഡ്രൈവിംഗ്(അങ്ങനെ തന്നെ അല്ലേ?). വാഹനം ഓടിക്കുമ്പോള്‍ എത്ര ഒക്കെ ശ്രദ്ധിച്ചാലും അപകടങ്ങള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വളരെ കൂടുതല്‍ ആണ്, അപ്പോള്‍ അതിന്‍റെ കൂടെ മുഴുവന്‍ ശ്രദ്ധയും കവര്‍ന്നെടുക്കുന്ന മൊബൈല്‍ സംസാരം കൂടി അകുമ്പോഴോ..!! എത്ര പേരെ ആണെന്നോ ദിനവും ഒറ്റകയ്യില്‍ ബൈക്കും ചെവിയില്‍ മൊബൈലും ആയി പോകുന്നത് കാണുന്നത്,പിന്നെ ഓടുന്ന വണ്ടിയില്‍ ഇരുന്നുള്ള മെസ്സേജ് അയപ്പ്,എത്ര അപകടം പിടിച്ച സംഗതികള്‍ ആണിവ.. എന്റെ പഴയ ഒരു പോസ്റ്റില്‍ പറഞ്ഞത് പോലെ അങ്ങനെ ഉള്ളവരെ ഉദ്ധരിച്ചു അവരുടെ ജീവിതം മാറ്റി മറിക്കാന്‍ വേണ്ടി അല്ല ഈ ലേഖനം, മറിച്ച്‌ നിങ്ങളുടെ അശ്രദ്ധയാല്‍, ഈ നിയമ ലംഘനത്താല്‍ ഒരു നിരപരാധിയുടെയും ജീവനോ ജീവിതമോ നഷ്ടപ്പെട്ടു കൂടാ..


വാഹനം ഓടിക്കുന്ന വ്യക്തിയെ ഫോണില്‍ വിളിക്കുന്നവര്‍ കൂടി ശ്രദ്ധിക്കണം,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ പോകുന്ന സന്ദര്‍ഭം നിങ്ങളാല്‍ സംജാതമാവാണോ?!. കൂടുതലായും പ്രണയിതാക്കള്‍;സ്ഥലമോ സമയമോ സാഹചര്യമോ നോക്കാതെ ഫോണില്‍ സംസാരിക്കുന്നത് കാണാറുണ്ട്, വാഹനം ഓടിക്കുന്ന ആളെ അത് നിര്‍ത്തിപ്പിച്ചതിന് ശേഷം സംസാരിക്കുവാന്‍ പ്രേരിപ്പിക്കുക.....
ദാ ഈ വീഡിയോകള്‍ ഒന്ന് കാണൂ..
September of 2010 The National Highway Traffic Safety Administration released a report on Distracted driving fatalities for 2009. The NHTSA considers distracted driving to include some of the following as distractions: other occupants in the car, eating, drinking, smoking, adjusting radio, adjusting environmental control, reaching for object in car, and cell phone use. In 2009 there was a reported 5,474 people killed by distracted drivers. Of those 995 were considered to be killed by drivers distracted by cell phones.

കുറച്ചു കാര്യങ്ങള്‍ കൂടി..

  • Talking on a cell phone causes nearly 25% of car accidents.
  • In 2008 almost 6,000 people were killed and a half-million were injured in crashes related to driver distraction..
  • 4 out of every 5 accidents (80%) are attributed to distracted drivers. In contrast, drunk drivers account for roughly 1 out of 3 (33%) of all accidents nationally.
  • Texting while driving is about 6 times more likely to result in an accident than driving while intoxicated.
  • A study of dangerous driver behavior released in January 2007 by Nationwide Mutual Insurance Co. found that of 1,200 surveyed drivers, 73% talk on cell phones while driving. The same 2007 survey found that 19% of motorists say they text message while driving.
  • A study conducted by the Insurance Institute for Highway Safety Motorists found that motorists who use cell phones while driving are four times more likely to get into crashes serious enough to injure themselves.
  • In 2002, the Harvard Center for Risk Analysis calculated that 2,600 people die each year as a result of using cellphones while driving. They estimated that another 330,000 are injured.
  • According to the Human Factors and Ergonomics Society, drivers talking on cell phones are 18% slower to react to brake lights. They also take 17% longer to regain the speed they lost when they braked
  • Of cell phone users that were surveyed, 85% said they use their phones occasionally when driving, 30% use their phones while driving on the highway, and 27% use them during half or more of the trips they take.
  • 84% of cell phone users stated that they believe using a cell phone while driving increases the risk of being in an accident.
  • The number of crashes and near-crashes linked to dialing is nearly identical to the number associated with talking or listening. Dialing is more dangerous but occurs less often than talking or listening.
  • Studies have found that texting while driving causes a 400% increase in time spent with eyes off the road.

Reference: www.edgarsnyder.com
[NB: നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണ് ...സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടാ!!!!!!!]

Sunday, February 06, 2011

നമുക്കൊരു മുന്നറിപ്പ്

അച്ഛനെയും അമ്മയയൂം തനിച്ചാക്കി മറ്റൊരു വീട്ടിലേക്കു,ലോകത്തേക്ക് പോകാന്‍ തനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല,അന്ന് പെണ്ണ് കാണാന്‍ വിവേക് എത്തുമ്പോള്‍ അയാളോട് തനിക്കു നല്ല ദേഷ്യം ആയിരുന്നു, അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും പുന്നാര അനിയനില്‍ നിന്നും തന്നെ അകറ്റാന്‍ എത്തിയ ഒരു വില്ലന്‍ ആയി തോന്നിയിരുന്നു!. പക്ഷേ തന്നോട് അല്‍പ നേരം സംസാരിക്കണം എന്ന് പറഞ്ഞു തന്റെ അടുത്തു വന്നു സംസാരിച്ചു തുടങ്ങിയപ്പോള്‍,ആ മനസ്സ് കാണാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ താനും ഇഷ്ടപ്പെട്ടു പോയി ;കൊതിച്ചു പോയി-വിവേകിനൊപ്പം താമസിക്കാന്‍,ഒപ്പം ജീവിക്കാന്‍. സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി അന്ന് മുതല്‍. 

വിവേക്നോടു താന്‍ ഒന്നേ ആവശ്യപ്പെട്ടുള്ളൂ ഇപ്പോള്‍ ചെയുന്ന ഈ ജോലി തുടരാന്‍ അനുവദിക്കണം-തളര്‍ന്നു കിടക്കുന്ന അച്ഛനെയും അമ്മയെയും സംരക്ഷിക്കാന്‍ തന്റെ ഈ ജോലി കൂടിയേ മതിയാവൂ,അനിയന്‍ ഒരു നിലയില്‍ ആകുന്നത് വരെയെങ്കിലും..വിവേക് ഈ ആവശ്യം  ഒരു മടിയും കൂടാതെ സമ്മതിച്ചു,അവന്‍ ഒരു പാവം ആണ്.. കഴിഞ്ഞ മാസം പെണ്ണ് കാണല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ സ്വപ്‌നങ്ങള്‍ കണ്ട് കൂട്ടുകയാണ് തങ്ങളിരുവരും.. തങ്ങളുടെ വീട്.,അവിടെ ഓടി ചാടി നടക്കുന്ന കുട്ടികള്‍, പിന്നെ അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ചിരിക്കുന്ന മുഖങ്ങള്‍.. തന്റെ കുഞ്ഞനുജനെ പഠിപ്പിച്ചു ഒരു നല്ല നിലയില്‍ എത്തിച്ചിട്ട് വേണം തനിക്കും സ്വസ്ഥായിട്ടു ഒന്ന് ഒതുങ്ങി കൂടാന്‍, "ചേച്ചി എന്റെ ഫീസ്‌ കൊടുക്കേണ്ടത് നാളെയാ" അന്ന് രാവിലെ അവന്‍ വിളിച്ചപ്പോള്‍ ഇത് കൂടി പറഞ്ഞിരുന്നു, ബാഗിലെ കാഷു വെച്ചിരിക്കുന്ന ഭാഗത്ത് ഒന്ന് കൂടി അമര്‍ത്തിപ്പിടിച്ചു താന്‍, അച്ഛനുള്ള മരുന്നും വാങ്ങിയിട്ടുണ്ട്.,പാവം തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാള് കുറെ ആയി..

രാത്രി ഏറെ ആയിരുന്നു അന്ന്... ട്രെയിന്‍ അല്പം ലേറ്റ് ആയിരുന്നു,അതിനാല്‍ തന്നെ പതിവില്ലാത്ത ഒരു പേടിയും!. ഒരു നാല് സ്റ്റോപ്പ്‌ കൂടെ കഴിയുമ്പോള്‍ തനിക്ക് ഇറങ്ങാം,കാത്തു നില്‍ക്കുന്ന അനിയനോപ്പം വീട്ടിലേക്കു പോകാം,.. ആ ദിവസം  കഴിഞ്ഞ്  തൊട്ടുടുത്ത ദിവസം തന്റെ വിവാഹം ആയിരുന്നു...
അടുത്തിരുന്ന ആന്റി ആ സ്റ്റോപ്പില്‍ ഇറങ്ങുന്നു.അങ്ങനെ ആ കമ്പാര്‍ട്ട്മെന്റില്‍ താനും തന്റെ സ്വപ്ങ്ങളും മാത്രം.ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ആണ് ആ ഒറ്റക്കയ്യന്‍ ചാടി കയറിയത്!അയാളെ പുറത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്നത് കണ്ടിരുന്നു താന്‍,ആ കൈപ്പത്തി നഷ്ടായ കയ്യും ദൈന്യതയാര്‍ന്ന മുഖവും കണ്ടപ്പോള്‍ അല്പം അനുകമ്പ തോന്നിയിരുന്നു.പക്ഷേ അതൊക്കെ ആ കാട്ടാളന്റെ കറ തീര്‍ന്ന അഭിനയത്തിന്റെ ഒരു ഭാഗം ആയിരുന്നു എന്ന്‍ പിന്നീടാണല്ലോ മനസ്സിലായത്.താനിരുന്ന ബോഗിയില്‍  അയാള് ചാടി കേറിയപ്പോള്‍ വെറുതെ ചിന്തിച്ചു,എന്തിനാണ് ലേഡിസ് കമ്പര്‍ത്മെന്റില്‍ പുരുഷന്നായ അയാള്  കയറിയത്...??!!തന്റെ അടുക്കലേക്കു വന്നപ്പോള്‍ പിന്നെയും ചിന്തിച്ചു,എന്തിന്നാണ് അയാള് തന്റെ അടുത്തേക്ക് വരുന്നത്!!! തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അലറി കരഞ്ഞു കൊണ്ട് ആ കുടുസ്സു ബോഗിയില്‍ അങ്ങടും ഇങ്ങടും കിടന്നു ഓടി താന്‍,"രക്ഷിക്കണേ!! രക്ഷിക്കണേ!!" എന്ന് അലറി വിളിച്ചു താന്‍, മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ചാടേണ്ടി വന്നത്... പക്ഷേ ആ ഒറ്റക്കയ്യനും തന്റെ പുറകെ, തന്റെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കാന്‍ കൂടെ ചാടുമെന്നു കരുതിയില്ല..ആ കാട്ടാളന്റെ മൃഗീയ മര്‍ദനത്തെക്കാള്‍ തന്നെ വേദനിപ്പിച്ചത്,തകര്‍ത്തു കളഞ്ഞത് താന്‍ ചാടുന്നത് കണ്ട,അലറി കരയുന്നത് കേട്ട,അടുത്ത കമ്പാര്‍ട്ട്മെന്റിലെ സഹജീവികളുടെ മൌനം ആയിരുന്നുവല്ലോ!


[NB:ആ കുട്ടി മരിച്ചല്ലേ?!! പാവം.. മരണപ്പെട്ടത് നമുടെ സ്വന്തം അനിയത്തിയോ ചേച്ചിയോ ആണെന്ന് കരുതി,ഇനി ഇങ്ങനെ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍,കയ്യുള്ളതും ഇല്ലാത്തതുമായ എല്ലാ കാട്ടാളന്മാരില്‍ നിന്നും നമ്മുടെ പെങ്ങന്മാരെ രക്ഷിക്കാന്‍,ദയവു ചെയ്തു മൌനം വെടിയൂ... 
മരിച്ചു പോയ,നമ്മുടെ മനസ്സ് തുറപ്പിക്കാന്‍ ബലിയാടായ,സ്വപ്‌നങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ പോയ ആ പാവം പെണ്‍കുട്ടിക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍! :-( ]

Wednesday, February 02, 2011

നാട്ടിലെ പുലി.. വീട്ടിലെ??

അച്ഛന്റേം അമ്മേടേം ഒരു കാര്യം, ഞാന്‍ എന്ത് മാത്രം വളര്‍ന്നു എന്ന് ഇവര്‍ക്ക് ഒരു വിചാരോം ഇല്ലാ.. ഇപ്പോഴും ഒരു കൊച്ചു കുട്ടി, അവരുടെ വിരലില്‍ തൂങ്ങി നടന്നിരുന്ന അഞ്ചു വയസ്സുകാരന്‍ ചെക്കാനാന്നാ അവരുടെ വിചാരം.. എന്താ ചെയ്ക, സ്വന്തായി ഒരു തീരുമാനം,അല്ലെങ്കില്‍ ഏന്തെങ്കിലും വാങ്ങിയാല്‍ അതിലൊക്കെ കുറ്റം കണ്ടെത്തുക, ഉപദേശിക്കുക.. ഹോ.. അല്ല എല്ലാ രക്ഷിതാകളും ഇങ്ങനാണോ.. ഒന്നുല്ലേലും എനിക്ക് പത്തിരുപത്തി മൂന്നു വയസ്സുണ്ട് എന്നെങ്കിലും ഓര്‍ക്കണ്ടേ,ആ എളേ സാധനത്തിനു(അനിയനേ!!!)എന്നെക്കാളും വിലയാ വീട്ടില്...... 

ഇങ്ങനെ ഒക്കെ പുറമേ പറയും എങ്കിലും അവരുടെ മുന്നിലെങ്കിലും ഒരു കൊച്ചു കുട്ടിയായി ഒന്നും അറിയാത്ത ചെയ്യുന്നതിലെല്ലാം കുറ്റങ്ങളും കുറവുകളും ഉള്ള ഒരു പൊടിക്കുഞ്ഞായി കഴിയാനാ എനിക്കിഷ്ടം.. എന്നോടുള്ള ഉപദേശങ്ങള്‍ കൂടുമ്പോള്‍ ഞാന്‍ ഒരു അടവ് എടുക്കും, അവരുടെ ഏന്തെങ്കിലും കുറ്റങ്ങള്‍ കണ്ടു പിടിച്ചു കാര്യ കാരണ സഹിതം അങ്ങോട്ട്‌ ഉപദേശിക്കും, അപ്പൊ അച്ഛന്റെ ഒരു ഡയലോഗ്   ഉണ്ട്." അവനെ വഴക്ക് പറയുന്നത് അവനിഷ്ടല്ല.." എന്ന്..

ഈ കഴിഞ്ഞ ഒരു ദിവസം.....
"ഡാ ഇതെന്തുവാട..ഈ കൊണ്ടു വെച്ചേക്കുന്നത്  ...??"
"അത്.. അത്... ഒരു പുതിയ യു പി എസ്സാണച്ചാ ."
"പഴയത് എവിടെ..? ഇന്നാളിലല്ലേ ഞാന്‍ ഒരെണ്ണം വാങ്ങി വെച്ചത്...!!"
"അതച്ചാ....... അതില് ചാര്‍ജേ നിക്കണില്ലാ .. അത് കൊണ്ട് പുതിയ ഒരെണ്ണം വാങ്ങിയതാ.."
"അത് ശരി സ്വന്തായി തീരുമാങ്ങള്‍ ഒക്കെ എടുക്കാറായോ...? ഹും നിന്റെ ക്യാഷ്...അപ്പൊ നിനക്ക് എന്തും ആവാല്ലോ....... ഒരു വാക്ക് ചോദിക്കണ്ട, പറയണ്ട..."
(അമ്മയോട്) "എടിയെ ഈ സാധനം വാങ്ങിക്കുന്ന കാര്യം നിന്നോട് പറഞ്ഞാരുന്നോ...??"
(ഞാന്‍ അമ്മയോട് കണ്ണ് കൊണ്ട് സിഗ്നല്‍ കാണിച്ചു
"ഉം പറഞ്ഞാരുന്നു ചേട്ടാ.. എന്താ.."
"ഓഹോ അത് ശരി നിന്നോട് പറഞ്ഞാരുന്നല്ലേ.. അപ്പൊ നിനക്കൊക്കെ ഒറ്റയ്ക്ക് തീരുമാനം എടുക്കാറായി! !!!"
അമ്മ രൂക്ഷമായി എന്നെ നോക്കി...ഈശ്വരാ ഇന്നിവിടെ വല്ലതും നടക്കും....
ഒരു വെടിമരുന്നു ശാലയുടെ അടുത്തു തീ കൂട്ടിയിട്ടു തിരികെ പോരാന്‍ മനസ്സ് അനുവദിക്കാഞ്ഞത് കൊണ്ട് ഞാന്‍ വിഷയം മാറ്റാനായി , കൂടെ എന്റെ വില ഉയര്‍ത്തിക്കാട്ടാനായും ഇങ്ങിനെ സംസാരിച്ചു തുടങ്ങി...

"അച്ഛാ... അച്ചോ... അച്ഛന്‍ ചൂടാവാതെ.."
"ഉം എന്താ..."
"അച്ഛന് ഭയങ്കര സന്തോഷാവണ കാര്യാ..പറയട്ടെ..."
"ഉം പറഞ്ഞു തൊലക്ക്...."
"അച്ഛാ...അച്ഛന്‍ വിചാരിക്കണ പോലല്ലാ.. "
"അതേ നീ ഞാന്‍ വിചാരിക്കണ പോലെ അല്ലാ..അതൊരു പുതിയ അറിവല്ല.. 
വേറെന്തെങ്കിലും പറയാന്‍ ഉണ്ടോ??!!!"
"അയ്യോ അച്ഛാ അങ്ങിനെ അല്ല.. അച്ഛന്‍ ഈ ഈ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് കേട്ടിട്ടുണ്ടോ? "
"ഉവ്വാ..! ഉണ്ടെടാ മോനെ പക്ഷേ അത്  ഗ്ലോബല്ലേ.. നേരെ ചൊവ്വേ പറയാന്‍ പഠിക്കെടാ ചെക്കാ...."
"അയ്യോ അച്ഛാ ഗ്ലോബ്‌ അല്ല.. ബ്ലോ..ഗ്... ബ്ലൊഗ്, എനിക്കൊരു ബ്ലോഗുണ്ടെന്ന് അച്ഛന് അറിയാമോ?"
"നിനക്ക് ബ്ലൊഗ് ഉണ്ടെന്ന്‍ അറിയില്ല, നല്ല അടിയുടെ കുറവുണ്ടെന്ന് അറിയാം.. പിന്നെ അഹങ്കാരം നല്ലത് പോലെ ഉണ്ടെന്നും അറിയാം.."
"അച്ഛാ താമാശിക്കാതെ... ഇത് കേള്‍ക്ക്.."
"അല്ല നീ ഈ ബ്ലൊഗ് വാങ്ങിയത് എന്നോട് പറഞ്ഞില്ലല്ലോ.."
(ഈശ്വരാ)"എന്റെ പോന്നച്ചാ ബ്ലോഗ്‌ എന്ന് പറഞ്ഞാല്‍ ഇന്റര്‍നെറ്റില്‍ നമുക്ക് ഫ്രീ ആയി ഉപയോഗിക്കാവുന്ന, നമുക്ക് ഇഷ്ടമുള്ള എന്തും എഴുതാവുന്ന ഒരു പ്രത്യേക സ്ഥലമാണ്.."
"ഫ്രീ ആണെങ്കില്‍ സാരമില്ല,ഹും! എന്ത് പണ്ടാരം ഏലും ആവട്ട്, ആ ബ്ലോഗില്..???"
"അല്ല എനിക്കും ഉണ്ട് ഒരു ബ്ലോഗ്‌ , അവിടെ ഞാന്‍ കഥയെഴുതും, അനുഭവങ്ങള്‍ ഏഴുതും, പിന്നെ കുറെ കള്ളത്തരങ്ങളും ഒക്കെ ഏഴുതും.."
"ആഹ്.. എന്നിട്ട് അവിടെ ഇപ്പൊ എന്തോ സംഭവിച്ചു?"
"അല്ല അച്ഛനും അമ്മയ്ക്കും അല്ലേ എന്നെ വിലയില്ലാത്തത്.. ദ അവിടേക്ക് വന്നു ഒന്ന് നോക്കിയാട്ടെ, ഞാന്‍ എഴുതിയ കഥകളും കവിതകളും അനുഭവക്കുറിപ്പുകളും ഒക്കെ വായിച്ചിട്ട് എത്ര വല്യ ആളുകളാ എനിക്ക് കമന്റ്‌ ഇട്ടെക്കുന്നത്"
"ഹാ ഹാ ഹാ ഹാ ഹാ ഹാ .... അയ്യോ.. അയ്യോ എനിക്ക് വയ്യേ!!!!"
(അത് വരെ ഗൌരവ ഭാവത്തില്‍ ഇരുന്ന അച്ഛന്‍,അട്ടഹസിക്കുന്നത് കണ്ട്, ഇഷ്ടം സിനിമയിലെ ദിലീപിന്റെ മുഖ ഭാവത്തോടെ ഞാന്‍..)
"എന്താ ഇത്ര അങ്ങ് ചിരിക്കാന്‍...??!!!"
"ഹാ ഹാ ഹാ ഹാ ഹാ ഹാ ..ഒന്നൂലെടാ മോനെ!!! ഹാ ഹാ..."
അച്ഛന്‍ ആളെ കളിയാക്കുവാണോ...???!!!"
"അല്ലേടാ മോനെ സത്യമായും ചിരി വന്നു പോയെടാ..."
"ഹും!"
"ഹാ ഹാ.. നിന്റെ പൊട്ടത്തരങ്ങള്‍ കണ്ടിട്ടും അഭിപ്രായം പറയാനും ആളുകളോ...കലികാലം...ഹാ ഹാ ഹാ..."
"...ഈ അച്ഛനോട് ഇനി മേലാല്‍ മിണ്ടില്ല... ഇനി ഇങ്ങു വന്നേക്കണം...! കാണിച്ചു തരാം.."

"അമ്മേ .. അമ്മേ ... !"
"എന്തുവാടാ പൊന്നേ.. ?"
"അമ്മ ബ്ലോഗ്‌ ബ്ലോഗ്‌ എന്ന് കേട്ടിട്ടുണ്ടോ..?!!"
"പിന്നെ ഞാന്‍ കേട്ടിട്ടുണ്ട്... നീ ഇടയ്കിടെ പറയാറില്ലേ... ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്..."
"..ഹും..അച്ഛാ കേട്ടു പഠിക്ക്‌, അച്ഛന് എന്നെ വിലയില്ലേലും അമ്മക്ക് വിവരം ഉണ്ട്, അത് കൊണ്ട് എന്നെ വിലയും ഉണ്ട്..."
" ഡാ മോനെ ആ ബ്ലോഗിന് ഇപ്പൊ എവിടെയാ ജോലി ആയെന്നു പറഞ്ഞത്?!!!"
"എന്താ!!!!!!!!!!... ആര്!!!!!!!!!!...എപ്പോ!!!!!!!!!!!!!!.... എങ്ങിനെ!!!!!!!!!!... :-O .???!!!!"
(വീണ്ടും ഇഷ്ടത്തിലെ ദിലീപിന്റെ മുഖം..)
"അല്ല അവന്‍ നിന്റെ കൂടെ പഠിച്ചവനല്ലേ..."
"ആര് ബ്ലോഗോ...!!!!!!!!!!!!!!!!!!!"
ഹോ ഈ അമ്മയും നമ്മളെ കളി ആക്കാന്‍ ഇരിക്കുവാണല്ലേ....ഹും അതെങ്ങനെയാ പണ്ടേ എനിക്ക് പണി തരുന്ന അച്ഛന് കൂട്ട് നിക്കുന്ന ആളല്ലേ.. അമ്മ...!!


എന്റെ റൂമിന്റെ വാതില്‍ ശക്തമായി അടയുമ്പോള്‍(അടക്കുമ്പോള്‍) അച്ഛന്റെ പൊട്ടി പൊട്ടിയുള്ള ചിരി കേള്‍ക്കാമായിരുന്നു, കുറച്ചു നേരം മസ്സില്‍ പിടിച്ചു നിന്നു എങ്കിലും അല്പം കഴിഞ്ഞപ്പോള്‍ അറിയാതെ എനിക്കും ചിരി പൊട്ടി.....

[NB:അച്ഛനെ ചുള്ളാ എന്നും അമ്മയെ ചുള്ളത്തി എന്നും വിളിച്ചെന്ന് കരുതി അവര്‍ എന്റെ ദൈവങ്ങള്‍ അല്ലാതാകുന്നില്ല, കടപ്പാട് വിശാല മനസ്കന്‍...]

Sunday, January 30, 2011

കണ്ണന്റെ മുന്നില്‍-ഗുരുവായൂര്‍ സന്ദര്‍ശനം | Guruvayoor Visit


ഞങ്ങള്‍ വൈകുന്നേരത്തോടെ ഗുരുവായൂരില്‍ എത്തി.റൂമില്‍ പോയി ഫ്രഷ്‌ ആയി അമ്പലത്തിലേക്ക്. ഉള്ളിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക ഉന്മേഷം മനസ്സില്‍ നിറയുന്ന ഒരു അനുഭവാ അവിടെ ചെന്നാല്‍.ഞങ്ങള്‍ സ്ത്രീകളുടെ ക്യൂവില്‍ ചെന്ന് നിന്നു.അത് തുടങ്ങുന്നത് പടിഞ്ഞാറെ നടയില്‍ നിന്നാണ്. സന്ധ്യ ആയിരിക്കുന്നു,സ്ത്രീകളുടെ ക്യൂ നീങ്ങുന്നില്ല മുന്നോട്ട്,.ഓ...വടക്കേ നടയില്‍ ഉള്ള ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്.അവിടെ ഉള്ള വാതിലിലുടെ ആണ് തൊഴുതു കഴിഞ്ഞവര്‍ പുറത്തിറങ്ങുന്നത്. അല്പം കഴിഞ്ഞപ്പോള്‍ നങ്ങളുടെ വരി നീങ്ങാന്‍ തുടങ്ങി.ചുറ്റമ്പലത്തില്‍ ആളുകള്‍ തിരക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ഞങ്ങളുടെ വരി ഇപ്പൊ കിഴക്കേ നടയില്‍ എത്തി നില്‍ക്കുന്നു.

അവിടെ ചോറൂണ് നടക്കുകയാന്‍ ഇപ്പോള്‍!! കുറെ കുഞ്ഞു വാവകള്‍ കണ്ണന്റെ മുന്നില്‍ ഇരുന്നു അവരുടെ ആദ്യ ചോറുരുള വായില്‍ ആക്കി രുചി അറിയുന്നു!..ചിലരുടെ മുഖത് നിസ്സംഗ ഭാവം,ചിലര്‍ വാവിട്ടു കരയുന്നു,ചിലര്‍ വിതുമ്പുന്നു ....അതൊന്നും വകവയ്ക്കാതെ ബന്ധുക്കള്‍ അവരുടെ കുഞ്ഞു വായില്‍ ചോറ് നല്‍കുകയാണ്!.ഫോട്ടോ എടുപ്പും മുറക്ക് നടക്കുന്നുണ്ട്.അത് നോക്കി നിന്നു കുറെ നേരം. ഒരു കുഞ്ഞിക്കണ്ണന്റെ കരച്ചില്‍ ഉയരുകയാണ്,അവന്‍ കഴിഞ്ഞ ജന്മം ബ്രാഹ്മണന്‍ ആയിരുന്നുവോ ആവൊ ....!!!ആരോ പറഞ്ഞു കേട്ടിട്ടുള്ളതാണ് -ഈ ജന്മം കഴിഞ്ഞ ജന്മത്തെക്കാള്‍ താഴ്ന്ന ജാതിയില്‍ പിറന്ന കുട്ടികള്‍ ചോറൂണ് സമയത്ത് കരയും!! , മുന്തിയ ജാതിയില്‍ ജനിച്ചവര്‍ കരയില്ലത്രേ!!....ഞങ്ങളുടെ വരി നീങ്ങിത്തുടങ്ങി വീണ്ടും..


നാലമ്പലത്തിനുള്ളില്‍ കാലെടുത്തു വച്ചപ്പോള്‍ മറ്റെല്ലാം മറന്നു....തെല്ലകലെ ശ്രീകോവിലില്‍ എല്ലാവരെയും നോക്കി പുഞ്ചിരി തൂകി ഇരിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹം...ഈശ്വരാ.എന്താണ് ഞാന്‍ പ്രാര്‍ഥി ക്കേണ്ടത്. ഒന്നും നാവില്‍ വരുന്നില്ല.പ്രാര്‍ത്ഥനകളുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു മനസ്സില്‍. സ്വന്തമായിട്ടുള്ളതും മറ്റുള്ളവര്‍ എല്പിച്ചതുമായിട്ട്.പക്ഷെ!!!,'പുറത്ത് ഇറങ്ങിയിട്ട് ഞാന്‍ പറയാം എല്ലാം എന്‍റെ കൃഷ്ണ!!!,.ഇപ്പൊ ഇങ്ങനെ ഒന്നും ഓര്‍ക്കാതെ നിക്കട്ടെ കുറച്ചുനേരം. എല്ലാര്‍ക്കും നല്ലത് മാത്രം വരണേ.' .മന്ത്ര പൂരിതമായ ആ അന്തരീക്ഷത്തിനു കളങ്കം ചാര്‍ത്താന്‍ എന്നവണ്ണം സെക്ക്യൂരിട്ടിക്കാരുടെ കാതു തുളപ്പിക്കുന്ന വാക്കുകള്‍ -'വേഗം നടക്ക്..ഉം വേഗം നടക്ക്..-അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും,ആളുകള്‍ നടക്കുന്നുണ്ടെങ്കിലും!! ഓടുന്ന കാളകളെ വീണ്ടും അടിച്ചു 'നട കാളേ' എന്ന് പറയുന്ന കാളവണ്ടിക്കാരെ ഓര്‍മ വന്നു...കാളകള്‍ ഓടുമ്പോഴും 'നടക്കാന്‍' പറഞ്ഞു അടി കൊടുക്കുന്ന യാന്ത്രികത.

നാലമ്പലത്തിനുള്ളിലെ മറ്റു പ്രതിഷ്ഠകളും തൊഴുത ശേഷം അല്‍പനേരം അവിടെ ഇരുന്നു .ഒരു കൊച്ചു പെണ്‍കുട്ടി അവിടെ ഓടിക്കളിക്കുന്നു.അവളെ നോക്കി ഇരിക്കാന്‍ തോന്നി.അവള്‍ എന്റടുത്തു വന്നു ഒരു കുഞ്ഞു പുഞ്ചിരി എനിക്ക് സമ്മാനിച്ചു -എനിക്ക് കിട്ടിയ പ്രസാദം!! അവള്‍ക്കു തിരിച്ചു കൊടുക്കാന്‍ യോഗ്യമായ ഒരു പുഞ്ചിരി എന്റെ ചുണ്ടില്‍ വിരിയില്ലെന്നു അറിയുമ്പോഴും ഞാനും ചിരിച്ചുകൊണ്ടിരുന്നു ....അവളുടെ അമ്മ വന്നു അവളെ കൂട്ടികൊണ്ടു പോയി.അധിക നേരം അവിടെ ഇരിക്കാന്‍ സമ്മതിക്കില്ല ..ഞങ്ങള്‍ നാലമ്പലത്തിനുള്ളില്‍ നിന്നും പുറത്തിറങ്ങി. ചുറ്റമ്പലത്തില്‍ ഒരു ഭാഗത്ത്‌ അങ്ങനെ കുറച്ചു നേരം ഇരുന്നു. നേരം നല്ലവണ്ണം ഇരുട്ടിയിരിക്കുന്നു. ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരത്തില്‍ വിവിധ വര്‍ണങ്ങളിലുള്ള പ്രകാശം പതിക്കുന്ന കാഴ്ച വളരെ മനോഹരം!!മഞ്ഞ , വയലറ്റ്,നീല,ചുവപ്പ്,സ്വര്‍ണ നിറം!! അങ്ങനെ മാറി മാറി.....കൊടിമരം ജീവിതത്തിന്റെ പ്രതീകമാണോ.അറിയില്ല..!!! ചുറ്റമ്പലത്തില്‍ ഉള്ള കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ അല്‍പനേരം കൂടി അങ്ങനെ ഇരുന്നു.അങ്ങനെ ഇരിക്കണംത്രേ അവിടെ ചെന്നാല്‍,കുറച്ചു നേരമെങ്കിലും.ധൃതിയില്‍ ഓടിപ്പോരാന്‍ പാടില്ല!.ഇരിക്കാന്‍ അല്ല,ഒരു കുട്ടി ആയി അവിടെയൊക്കെ ഓടി നടക്കാന്‍ തോന്നി എപ്പോഴൊക്കെയോ!!!!! കുറെ ആളുകള്‍ പ്രദക്ഷിണം ചെയ്യുന്നു. തങ്ങളുടെ ഏറ്റവും നല്ല വേഷത്തില്‍ സുന്ദരിക്കുട്ടികള്‍ (.സുന്ദരന്മാരും ഉണ്ടേ ).,അവരില്‍ 'രാധ' മിന്നി മറയുന്നുണ്ടോ...കണ്ണുകളില്‍ കണ്ണന്റെ കള്ളനോട്ടം ഉണ്ടോ. ഇണക്കുരുവികളെപ്പോലെ ചിലര്‍!! -പ്രണയ സാഫല്യത്തിന് കണ്ണനോട് നന്ദി പറയാന്‍ വന്നതാവും..അവരെയെല്ലാം നോക്കിയിരുന്നപ്പോള്‍ വൃന്ദാവനത്തെ കുറിച്ചോര്‍ത്തു.കണ്ണന്‍ കളിക്കൂട്ടുകാരി രാധയോടൊപ്പം കളിച്ചു നടന്ന ആ സംഭവങ്ങള്‍ സങ്കല്‍പ്പിക്കാന്‍ ശ്രമിച്ചു!! കണ്ണനേക്കാള്‍ മുതിര്‍ന്നവള്‍ ആണത്രേ രാധ!!.സൌഹൃദത്തിനും പ്രണയത്തിനും പ്രായം ഒരു തടസ്സമല്ലെന്ന് ലോകത്തെ ആദ്യം പഠിപ്പിച്ചത് കണ്ണനാവും ചിലപ്പോള്‍..ഈശ്വരാ!,.ഇവിടെ ഇരുന്നു ചിന്തിക്കാന്‍ പാടില്ലേ ഇതൊന്നും ???...ഏയ്‌ ....തെറ്റ് അല്ല -ഭക്തി തന്നെ ഒരു പ്രണയം അല്ലെ...ദൈവത്തോടുള്ള അഗാധ പ്രണയമാണ് യഥാര്‍ത്ഥ ഭക്തി!!അതാണ്‌ സത്യം.. !!

ഈ സമയത്തെ പതിവ് കാഴ്ച ആയ ശീവേലി ഉണ്ടായില്ല എന്നത് ഒരു നഷ്ടമായി തോന്നി...എന്താണാവോ ഇന്ന് ഇല്ലാതിരിക്കാന്‍.!? ഗുരുവായൂരപ്പന്റെ തിടമ്പ് ഏറ്റി നടുവില്‍ ഒരു ആനയും അപ്പുറവും ഇപ്പുറവും രണ്ട്  ആനകളും നെറ്റിപ്പട്ടം കെട്ടി നിരന്നു നിന്നു വാദ്യങ്ങളുടെ അകമ്പടിയോദ് കൂടി നാലമ്പലത്തിനു പുറത്തൂടെ ചുറ്റുന്ന കാഴ്ച കാണേണ്ടത് തന്നെയാണ് ..!!പക്ഷെ ഇത്തവണ അത് കാണാന്‍ കഴിഞ്ഞില്ല..പിന്നീട് ഞങ്ങള്‍ പുറത്തേക്കിറങ്ങി ..അല്പം ഷോപ്പിംഗ്.കിഴക്കേ നടയില്‍ ഒരുപാട് ചെറിയ കടകള്‍ ഉണ്ട്..രാത്രിയില്‍ മനോഹരമായ കാഴ്ച ആണത്.അതിലൂടെയെല്ലാം വെറുതെ ചുറ്റി കറങ്ങുന്നതും ഒരു രസമാണ്!! ഷോപ്പിങ്ങിനു ശേഷം റൂമിലെത്തി കിടന്നുറങ്ങി..... ..

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിച്ചു വീണ്ടും അമ്പലത്തിലേക്ക് ...നിര്‍മാല്യവും വാകച്ചാര്‍ത്തും എല്ലാം കഴിഞ്ഞിരിക്കുന്നു.എന്നാലും അപ്പോഴും ക്യൂ ഉണ്ട് ...ഞങ്ങള്‍ അതില്‍ നിന്നു...സ്ത്രീകളുടെ വരി അകത്തു കടത്തുന്നില്ല ഇപ്പോള്‍.കണ്ണനെ കാണാന്‍ 'അക്ഷമരായി' കാത്തു നിക്കുന്ന ആളുകള്‍..അവര്‍ക്കിടയില്‍ നാമം ജപിച്ചും കാഴ്ച്ചകള്‍ കണ്ടും ഞാനും ചേര്‍ന്നു...ഒരു ആനയെ വടക്കേ നടക്കു മുന്‍വശത്ത് കെട്ടിയിട്ടിട്ടുണ്ട് -ശീവേലിക്ക് എഴുന്നള്ളിക്കേണ്ട ആനയാണ്.ഒരു കൊച്ചു കുറുമ്പന്‍ ആണെന്ന് തോന്നി കണ്ടപ്പോള്‍...അതിനു ചുറ്റും ആളുകള്‍ കൂടി നിന്നു നോക്കിക്കൊണ്ട്‌ നില്‍കുകയാണ്‌..എന്റെ സഹസ്രനാമ ജപം കഴിഞ്ഞപ്പോഴേക്കും വരി മെല്ലെ നീങ്ങി തുടങ്ങി ...കിഴക്കേ നടയില്‍ എത്തിയപ്പോഴേക്കും വീണ്ടും സ്ലോ ആയി,അപ്പുറത്തെ വരി കടത്തി വിടുകയാണ് ...അകത്തു കടന്നു തൊഴുതു...തലേ ദിവസത്തെപ്പോലെ അവിടെ കുറച്ചു നേരം ഇരിക്കാന്‍ പറ്റിയില്ല ...-ശീവേലി തുടങ്ങാറായി-നട അടക്കാന്‍ പോവുന്നു-എല്ലാവരും വേഗം പുറത്തു കടക്കണം ...ഞങ്ങള്‍ പുറത്തു വന്നു ചുറ്റ അമ്പലത്തിനുള്ളില്‍ ഇരുന്നു ,തലേ ദിവസത്തെപ്പോലെ.

ശീവേലി തുടങ്ങി -ഇനി അത് കഴിഞ്ഞേ ആളുകളെ ദര്‍ശനത്തിനു അകത്തു കടത്തൂ.എന്റെ അമ്മാവന്‍ നില്‍ക്കുന്ന വരി നീങ്ങിയിട്ടില്ല. അവര്‍ക്കിനി ശീവേലി കഴിയുന്ന വരെ കാത്തു നിക്കണം.. ഒരു ആനയെ ഉള്ളു രാവിലത്തെ ശീവേലിക്ക്.നേരത്തെ കണ്ട കുറുമ്പന്‍ നെറ്റിപ്പട്ടം കെട്ടി, തിടമ്പ് ഏറ്റി നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണം ചെയ്തു വരുന്നു...ഭക്തി നിര്‍ഭരമായ അന്തരീക്ഷം!!ശീവേലി കഴിഞ്ഞു ,ആളുകളെ കടത്തി വിടാന്‍ തുടങ്ങി വീണ്ടും. ഞങ്ങള്‍ അവിടെ ഒരിടത്തിരുന്നു.

നങ്ങളുടെ തൊട്ടു മുന്നില്‍ ഒരു കുടുംബം ഇരിക്കുന്നു. അതില്‍ ഒരു പെണ്‍കുട്ടി ഉണ്ട് -ഏകദേശം പത്തു വയസ്സ് കാണും ...അവള്‍ ഒരു പ്രത്യേക ശബ്ദത്തില്‍ കരയുന്നത് കേട്ടാണ് അങ്ങോട്ട്‌ നോകിയത്...മാനസിക വളര്‍ച്ച അത്ര ഇല്ലാത്ത കുട്ടി ആണെന്ന് മനസ്സിലായി..നിഷ്കളങ്കമായ ആ മുഖം നോക്കിയിരിക്കവെ അറിയാതെ ഒരു വേദന പടര്‍ന്നു ഉള്ളില്‍ ...അവള്‍ എന്തൊക്കെയോ കാണിക്കുന്നു ...കൈകള്‍ നിലത്തു അടിച്ചു കളിക്കുന്നു ..ഇടക്ക് വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുന്നു...വര്‍ണ്ണാഭമായ കാഴ്ചകള്‍ക്കിടയില്‍ നിശബ്ദ വേദനയായി ആ കുട്ടിയുടെ മുഖം.എന്തിനാണ് ഇങ്ങനെയും ജന്മങ്ങള്‍??!!,കഴിഞ്ഞ ജന്മത്തിലെ പാപ ഫലം ആണെന്ന് പറഞ്ഞ നമുക്ക് ആശ്വസിക്കാം... പക്ഷെ!!!,അവളുടെ കുഞ്ഞിക്കണ്ണുകള്‍  നോക്കിയിരിക്കവേ അടുത്തിടെ കേട്ട ഒരു വാര്‍ത്ത ഓര്‍മ്മ വന്നു-മാനസിക വളര്‍ച്ചയില്ലാത്ത ഒരു പെണ്‍കുട്ടിയെ ഒരു ഞരമ്പ് രോഗി ,ഈശ്വരാ....!!ഈ കുട്ടിയെപ്പോലെ ഒന്നുമറിയാത്ത പിഞ്ചു കുട്ടികള്‍.

'മോളെ.ഒരു പത്തു രൂപ തരൂ.ചായ കുടിക്കാനാ'.ശബ്ദം കേട്ട ഭാഗത്തേക് നോകിയപ്പോള്‍ ഒരു മുത്തശ്ശി !!...കുറിയൊക്കെ തൊട്ടിരിക്കുന്നു.എന്റെ തൊട്ടടുത്ത്‌ വന്നിരുന്നു....'കുട്ടി നായര്‍ ആണോ ??' രൂപ വങ്ങുമ്പോള്‍ മുത്തശ്ശിയുടെ ചോദ്യം ...'ഉം '.....എന്റെ മൂളല്‍ കേട്ടപ്പോള്‍ മുത്തശ്ശിയുടെ മുഖം തെളിഞ്ഞു !!...'മുഖം കണ്ടാല്‍ അറിയാം അത് ..'-മുത്തശ്ശിയുടെ അടുത്ത കമന്റ്‌!!(അതെങ്ങനെയാ മുത്തശ്ശി ??!!)'ഞാനും  നായരാ...' അല്‍പ നേരം കൊണ്ട് മുത്തശ്ശി സ്വന്തം കഥ ചുരുക്കിപ്പറഞ്ഞു.മൂന്നു വര്‍ഷമായിട്ടു ഗുരുവായൂര്‍ അമ്പലത്തില്‍ ആണ് താമസം. വിശേഷം വല്ലതും ഉണ്ടെങ്കില്‍ മകന്‍ വന്നു കൊണ്ട് പോവും വീട്ടിലേക്ക്.മരുമകള്‍ക്ക് ഇഷ്ടല്ലാത്രേ അവരെ വീട്ടില്‍ താമസിപ്പിക്കുന്നത്.നിസ്സംഗമായി പറയുമ്പോഴും എപ്പോഴോ ഒരു വിഷാദം ആ മുഖത്ത് മിന്നി മറഞ്ഞുവോ. എങ്കിലും പേരക്കുട്ടിയെപ്പറ്റി പറയുമ്പോള്‍ മുത്തശ്ശി ഒന്നൂടി വാചാലമായി -ഒടുവില്‍ ഒരു ഡയലോഗും.' കുട്ടിയെപ്പോലെ തന്നെ അവളുടെ മുഖോം..കാണാന്‍ നല്ല ചന്താ.. '...ങേ ..ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല .മതി ...സന്തോഷായി മുത്തശ്ശീ.!!!!

അവര്‍(അമ്മാവനും മറ്റും) ഇനിയും എത്തിയിട്ടില്ല..ഞങ്ങള്‍ എണീറ്റ്‌ പ്രദക്ഷിണം ചെയ്യാന്‍ പോയി. കിഴക്കേ നടയില്‍ നിന്നു തുടങ്ങണം പ്രദക്ഷിണം. തെക്കേ നടയില്‍ എത്തുമ്പോള്‍ അവിടെ അയ്യപ്പക്ഷേത്രം. അവിടെ വലം വച്ച് വീണ്ടും പ്രദക്ഷിണം തുടരുന്നു. മൂന്നു തവണ പ്രദക്ഷിണം ചെയ്തു വടക്ക് കിഴക്കുള്ള ഭഗവതിയെ വീണ്ടും തോഴുതപ്പോഴേക്കും അമ്മാവന്‍ തൊഴുതു കഴിഞ്ഞെത്തി. ഞങ്ങള്‍ക്ക് തിരിച്ചു പോവേണ്ട സമയമായി . മുന്‍വശത്ത് പോയി ഒന്നൂടി തൊഴുതു വന്നു പുറത്തേക്കു കടന്നു. അപ്പോഴും ആളുകള്‍ വരിയായി നാലമ്പലത്തിനുള്ളിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നു. മമ്മിയൂര്‍ക്ക് പോവാന്‍ ഉള്ളത് കൊണ്ട് ഇനിയും കൂടുതല്‍ നേരം അവിടെ നില്‍ക്കാന്‍ ആവില്ല. പറയാന്‍ ആവാത്ത ഒരു 'മിസ്സിംഗ്‌' മനസ്സില്‍ ഉണരുമ്പോഴും ഇനിയും വരാമെന്ന് കണ്ണനോട് പറഞ്ഞുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

[NB:ലീന എന്ന ഞാന്‍ കണ്ടിട്ടില്ലാത്ത എന്റെ സുഹൃത്തിന്റെ  ഒരുപാട് സന്തോഷം തന്ന,  ഗുരുവായൂര്‍ യാത്രാ വിശേഷം നിങ്ങള്‍ക്കായി(എഴുതിയതും അയാള് തന്നാ,ഞാന്‍ ഇവിടെ എടുത്തു വെച്ചൂന്നു മാത്രം!!)..,..]
**ചിത്രങ്ങളെല്ലാം ഗൂഗിളിന്റെ വക!

Wednesday, January 26, 2011

ബാല്യകാല സ്മരണകള്‍ | Nostalgia

കുട്ടിക്കാലത്ത് പ്രേത കഥകള്‍,യക്ഷികഥകള്‍ തുടങ്ങിയവ കേട്ടു പേടിക്കാന്‍ വല്യ ഇഷ്ടം ആയിരുന്നു(ഇപ്പോഴും!),എന്റെ അമ്മൂമ്മ(അമ്മയുടെ അമ്മ) അങ്ങനെ കഥകള്‍ ധാരാളമായി ഒന്നും പറയില്ലെങ്കിലും ചിലതൊക്കെ പറഞ്ഞിട്ടുണ്ട്. 

അമ്മയുടെ കുടുംബം അല്പം പഴയ ഒരു തറവാട് ആണ്!!അവിടത്തെ പഴയ കാരണവര്‍മാരുടെ കഥകളും പഴയ അമ്മൂമ്മമാരുടെ കഥകളും ഒക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സജീവമായി പറഞ്ഞു കേള്‍ക്കാരുണ്ടാരുന്നു..വളരെ വളരെ പണ്ട് ആ കുടുംബത്തിലെ ഒരു പ്രായം ചെന്ന കാരണവര്‍ ആര്‍ക്കോ കുറച്ചു 'ചക്രം'(ക്യാഷ്!) കടം കൊടുത്തിരുന്നു, ഒരിക്കല്‍ സാമ്പത്തികമായി ഞെരുക്കം വന്നപ്പോള്‍ അദ്ദേഹം അത് തിരിച്ചു ചോദിച്ചു, അയാള് ചില അവധികള്‍ ഒക്കെ പറഞ്ഞു,പക്ഷേ കൊടുത്ത  അവധികള്‍ കുറെ കഴിഞ്ഞിട്ടും പണം തിരികെ കിട്ടിയില്ല ഒടുവില്‍ അത് വാങ്ങിച്ചു എടുക്കാനായി അദ്ദേഹം നേരിട്ട് അയാളെ കാണാന്‍  പോയി, അന്ന് എല്ലാവര്‍ക്കും ജോലി കൃഷി ആണല്ലോ.. ഈ കടം വാങ്ങിയ ആളും ഒരു കൃഷിക്കാരന്‍ ആയിരുന്നു, ഈ കാരണവര്‍ അയാളോട് പണം തിരികെ ചോദിച്ചു, പക്ഷേ അയാള് അത് കൊടുത്തില്ല,കൊടുത്തില്ലെന്ന്‍ മാത്രമല്ല ഈ കാരണവരെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു, കാരണവര്‍ക്കിത് ഒട്ടും പിടിച്ചില്ല, ഒന്നും രണ്ടും പറഞ്ഞു അവസാനം അത് ഒരു കയ്യാം കളിയില്‍ എത്തി, പാടത്ത് പണി ചെയ്ത്‌ കൊണ്ടിരുന്ന അയാള്‍ കയ്യിലിരുന്ന മണവെട്ടി കൊണ്ട് ഈ കാരണവരുടെ കഴുത്തിനു വെട്ടി,കഴുത്ത്‌ മുറിഞ്ഞ്‌ അദ്ദേഹം മരിച്ചു, അവര്‍ (കൊന്ന ആളും കുടുംബവും)ഈ കാരണവരുടെ മൃതദേഹം പാടത്തു തന്നെ കുഴിച്ചിട്ടു, പക്ഷേ അടുത്ത ദിവസം തന്നെ കൊന്ന ആളും അയാളുടെ കുടുംബവും ദുരൂഹമായി കൊല്ലപ്പെട്ടു, കൊല്ലപ്പെട്ട  കാരണവര്‍ക്ക്‌ മന്ത്രങ്ങളും തന്ത്രങ്ങളും ഒക്കെ അറിയാവുന്ന കൂട്ടത്തില്‍ ആയിരുന്നു, അദ്ദേഹം ഇങ്ങനെ ധാരുണമായി  കൊല്ലപ്പെട്ടതിലൂടെ ഒരു രക്ഷസ്സായി മാറുകയും അങ്ങനെ ആ രക്ഷസ്സ് ആണ് മറ്റേ ആളെയും കുടുംബത്തെയും നശോന്മുകമാക്കിയതും എന്നാണ് കഥ.. ഈ കാരണവര്‍ക്ക്‌ കുടുംബത്തോടും തരവാടിനോടും അടങ്ങാത്ത സ്നേഹം ആയിരുന്നു, അതുകൊണ്ട് എന്നും സന്ധ്യാ സമയം ആകുമ്പോള്‍ ഒടിഞ്ഞു തൂങ്ങിയ ശിരസ്സുമായി അദ്ദേഹം തറവാടിന്റെ മുറ്റത്ത് വരാറുണ്ടായിരുന്നു അത്രേ! രാത്രി മുഴുവനും ആ വീടിനും പറമ്പിനും കാവല്‍ നിക്കുമായിരുന്നു പോലും! സന്ധ്യ സമയത്ത് ഞാന്‍ അവിടെ കിടന്നു ഓടുകയോ കളിക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അമ്മൂമ്മ പറയാറുണ്ടായിരുന്നു,"ആ കാരണവര്‍ മഹാ ശുണ്ടിക്കാരനാണ്,പിള്ളേരെ ഒക്കെ ജീവനാനെങ്കിലും സന്ധ്യക്ക്‌ കിടന്നു ചാടുന്നത് അദ്ദേഹത്തിന് ഇഷ്ടല്ല"!!! ഈ മുന്നറിയിപ്പൊന്നും ഞാന്‍ വക വെക്കാറില്ല, അത് കൊണ്ടെന്താ എവിടെങ്കിലും തട്ടി അടിച്ചു വീണു കഴിയുമ്പോള്‍ അത് ഈ കാരണവര്‍ വീഴ്ത്തിയാതാണെന്നു വരും!!! ഒരു ദിവസം സന്ധ്യക്ക്‌ ഒരു രൂപം പടി കടന്നു വന്നത് കണ്ട്‌ ഞാന്‍ ഞെട്ടി അലറി വിളിച്ചു കൊണ്ട് ഓടി, വന്നത് എന്റെ വല്യമ്മാവന്‍ ആയിരുന്നു, പക്ഷേ നമ്മുടെ മനസ്സില്‍ ആ കഥ കിടക്കുന്നത് കൊണ്ട് സന്ധ്യ സമയത്ത് വരുന്ന എല്ലാവരും ആ പഴയ കാരണവര്‍ ആയിട്ടല്ലേ തോന്നു!!!,അത്രക്കുണ്ടേ കഥ പറച്ചിലിന്റെ ശക്തി! 
അടുത്ത കഥയിലെ നായകന്‍ അമ്മൂമ്മയുടെ സ്വന്തം ഭര്‍ത്താവ്(എന്റെ അപ്പൂപ്പന്‍!) തന്നെ ആയിരുന്നു.ആ കഥ ഇങ്ങനെ..
എന്റെ അമ്മയുടെ ഒക്കെ കുട്ടിക്കാലം, ഞങ്ങളുടെ ഗ്രാമ ദേവത ശ്രീ ഒരിപ്പുറത്തമ്മ ആണ്, (തട്ടയില്‍ ഒരിപ്പുറം ക്ഷേത്രം പ്രശസ്തമാണ്,മീന ഭരണി,കെട്ടുകാഴ്ച,ഗരുഡന്‍ തൂക്കം തുടങ്ങിയവയുടെ പേരില്‍). അപ്പൂപ്പന്‍ ആ ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ആയിരുന്നു(ഇപ്പോഴും ആണെന്ന് തോന്നുന്നു!), ഒരിക്കല്‍ ഉത്സവതിന്റെയോ മറ്റോ തീരുമാനങ്ങള്‍ എടുക്കുന്നതിലെക്കായി ഒരു യോഗം ഉണ്ടായിരുന്നു, രാത്രി ഏറെ വയ്കും വരെ ആ യോഗം നീണ്ടു, ആ കാലത്ത് വൈദ്യുതി ഒന്നും നാട്ടില്‍ എത്തിയിട്ടേ ഇല്ല, ഏകദേശം പന്ത്രണ്ട് ഒരുമണി വരെ ഉണ്ടായിരുന്നു ആ യോഗം,യോഗം കഴിഞ്ഞതിനു ശേഷം,കണ്ണില്‍ കുത്തിയാല്‍ പോലും അറിയാന്‍ പറ്റാത്ത ഇരുട്ടിലൂടെ അപ്പൂപ്പന്‍ വീട്ടിലേക്കു നടന്നു, ഇമ്മിണി ദൂരം ഉണ്ട് അമ്പലത്തില്‍ നിന്നും വീട്ടിലേക്ക്,കയ്യില്‍ ഉണ്ടായിരുന്ന ചെറിയ മെഴുകുതിരി,നടന്നു അല്പം കഴിഞ്ഞപ്പോഴേക്കും ഉരുകി തീര്‍ന്നിരുന്നു! ഇടക്കെപ്പോഴോ അപ്പൂപ്പന് ഒരു ചെറിയ ഭയം ഉണ്ടായി പോലും, കാരണം അന്ന് അമാവാസി പോലൊക്കെ എന്തൊക്കെയോ പ്രത്യേകതകള്‍  ഉള്ള ഒരു ദിനം ആയിരുന്നു!! അറിയാതെ അപ്പൂപ്പന്‍ ദേവിയെ പ്രാര്‍ത്ഥിച്ചു പോയി, കുറച്ചു ധൈര്യം കിട്ടിയ പോലെ ആയി അദ്ദേഹത്തിന്, കുറച്ചു കൂടി നടന്നപ്പോള്‍ പുറകില്‍ കരിയിലകള്‍ ഞെരിയുന്ന ശബ്ദം അദ്ദേഹത്തിന് കേള്‍ക്കാന്‍ കഴിഞ്ഞു,ആരോ ഫോളോ ചെയ്യുന്ന മാതിരി, ആദ്യം തോന്നിയ ആ ഭയം പതിയെ കൂടാന്‍ തുടങ്ങി, പക്ഷേ എന്തോ ഒരു ബലം അദ്ദേഹത്തിന് ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു, അങ്ങനെ നടന്നു നടന്നു വീടിന്റെ വാതില്‍ക്കല്‍ എത്തി നടത്തം നിര്‍ത്തി,അപ്പോള്‍ പുറകില്‍ കേട്ടു കൊണ്ടിരുന്ന ആ കാലടി ശബ്ദവും  നിലച്ചു, പൊടുന്നനെ പുറകില്‍ ഒരു വലിയ വെളിച്ചം കണ്ടു, പെട്ടെന്ന് തിരിഞ്ഞു നോക്കിയ അപ്പൂപ്പന്‍ ദേവിയുടെ രൂപം കണ്ടു പോലും! ദേവിയുടെ അപാര ഭക്തനായ അപ്പൂപ്പന്, പ്രേതങ്ങളുടെ വിഹാര ദിവസമായിരുന്ന ആ അമാവാസി നാളില്‍, അപകടങ്ങള്‍ ഒന്നും ഉണ്ടാവാതിരിക്കാന്‍,രക്ഷിക്കാന്‍,വീട് വരെ കൂട്ട് വന്നതായിരുന്നു ദേവി എന്നാണു അമ്മൂമ്മയുടെ വിശദീകരണം!!

[NB:ഈ കഥകള്‍ ഒക്കെ കേട്ടു എന്റെ സകല രോമങ്ങളും എണീറ്റ്‌ നിന്നു നൃത്തം വെച്ചു! കഥ പറഞ്ഞ കൂട്ടത്തില്‍ ഭയങ്കര കയ്പ്പുള്ള ആ പാവക്ക മെഴുക്കു വരട്ടിയും ഒരു പാത്രം ചോറും അറിയാതെ ഞാന്‍ കഴിച്ച്‌ പോയി!!! കഥ തുടങ്ങുന്നതിനു മുന്‍പ് "ഏനിച്ചു ഇപ്പൊ കയിക്കാന്‍ ഒന്നും വേണ്ടായേ!!!"ന്നു അലറി കരഞ്ഞ ഞാന്‍ ആരായി!!! അമ്മമാരുടെം അമ്മൂമ്മമാരുടെയും ഓരോ ട്രിക്കെ!!!!!]
Related Posts Plugin for WordPress, Blogger...