പത്തുരൂപാ കൈനീട്ടം കൊടുത്തിരുപത്തഞ്ചിന്റെ ചെലവു വാങ്ങിയപ്പോൾ എന്തൊരു മനഃസ്സുഖം..... സൂപ്പർ വിഷു... ഹ ഹ
Tuesday, April 15, 2014
Tuesday, December 31, 2013
Bye 2013
ഒരു രാത്രിയിരുട്ടി വെളുക്കുമ്പോൾ കലണ്ടറിൽ മാത്രം പുതിയൊരു സംഖ്യ അടുത്ത 365 ദിവസങ്ങളിലേയ്ക്ക് മാറ്റി വെക്കപ്പെടുന്നു. പുതു വർഷം പിറക്കുന്നത് മനസ്സിലാണു, അത് ചിലപ്പോൾ മഞ്ഞ് പൊഴിയുന്നയീ ഡിസംബറിലോ ചുട്ടെരിക്കുന്ന മാർച്ചിലോ കോരിച്ചൊരിയുന്ന ജൂണിലോ,ഇപ്രകാരമുള്ള പന്ത്രണ്ടുകളിലെവിടെയോ ആകാം. വിർച്ച്വൽ ലോകത്ത് വിരിയുന്നാ ആശംസാ സന്ദേശങ്ങൾക്കൊപ്പമെന്റേയും അർത്ഥശൂന്യമായതൊന്ന്..
വരാനിരിക്കുന്ന പന്ത്രണ്ടേ ഗുണം മുപ്പതുകളിൽ നല്ലത് മാത്രം സംഭവിക്കട്ടേയെല്ലാവർക്കും...
വരാനിരിക്കുന്ന പന്ത്രണ്ടേ ഗുണം മുപ്പതുകളിൽ നല്ലത് മാത്രം സംഭവിക്കട്ടേയെല്ലാവർക്കും...
Saturday, August 10, 2013
മെമ്മറീസ് - A Malayalam Film
അതിമനോഹരമായ തിരക്കഥയാലും അതിലും മനോഹരമായ സംവിധാനത്താലും ഇത് രണ്ടിന്റേയും ഗുണം ഒട്ടും കുറയ്ക്കാതെ; ഏന്നാലേറെ കൂട്ടിയ എഡിറ്റിങ്ങിനാലും അഭിനയത്താലും "മെമ്മറീസ്" നീയെന്റെ മനം കവർന്നിരിക്കുന്നു...
എല്ലാവരും കാണപ്പെടേണ്ട ഒരു നല്ല സിനിമയാണിത്, പ്രൊമോഷൻസും ആഡ്സും ഈ സിനിമയ്ക്ക് കുറവായിരുന്നു, തിരുവനന്തപുരത്ത്, ശ്രീകുമാറിൽ മാത്രമേ സിനിമ ഓടുന്നുമുള്ളൂ(എന്റെ പരിമിതമായ അറിവിൽ).
ഒരു കിടിലൻ ത്രില്ലർ ആരും നഷ്ടാക്കരുത്...
Well scripted,well edited,well directed and well acted.. "Memories" ...ummhaaa....
Tuesday, July 16, 2013
വീണപൂവ്
8
Comments
ഉള്പ്പെടുന്നത്
Facebook,
Kerala Tourism,
plus,
status messages,
അനുഭവം,
ഇഷ്ടം,
ഒറ്റപ്പെടൽ,
തത്വചിന്ത,
നഷ്ടം,
പ്രണയം
>>
Arun Kumar Pillai
Friday, May 10, 2013
വീണ്ടും വെറുതേയൊന്ന്
മരങ്ങൾ ഇലപൊഴിക്കുന്നു, പൂവുകൾ കായകളും കായകൾ പഴങ്ങളായും മാറുന്നു, കടൽ കരയാകുന്നു, പുഴ പൂഴിയും കടത്ത് പാലങ്ങളായും മാറുന്നു, സൂര്യചന്ദ്രന്മാർ അവരുടെ ഓട്ടത്തിന്റെ വേഗതയേറ്റുന്നു....
എന്റെ ചുറ്റുപാടുകൾക്ക് പ്രായമേറുന്നു.....
ഞാൻ ഞാൻ.... ഞാൻ മാത്രം മാമ്പഴം പെറുക്കി നടന്ന കാലത്തിനുമപ്പുറം ഒരു ചെറു ചുവടനക്കാതെ... അങ്ങിനെ തന്നെ....
Subscribe to:
Posts (Atom)


