Wednesday, February 22, 2012

പ്രതീക്ഷ



ശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
വാസന്തങ്ങളാഘോഷിച്ച
ഓരോ പൂവും  ഓരോ ഇലയും.


സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
ജീവിച്ച് മരിച്ച താമര, 
ആമ്പലായി പുനർജ്ജനിച്ചു.
സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
തന്റെ പ്രാണനെക്കണ്ടു.
സ്നേഹിച്ച്, പ്രേമിച്ച്
ആശ തീരാതെ അവളും 
കൊഴിഞ്ഞൊരു ശിശിരത്തിൽ.


വിധിയെന്ന് വെറുതേ പറയാം.
ഗ്രഹങ്ങളോടും നക്ഷത്രങ്ങളോടും കലഹിക്കാം
നെടുവീർപ്പിടാം, കരയാം..
പിന്നീടൊടുവിൽ മറവിയുടെ കുപ്പത്തൊട്ടിലിലേക്ക്
വലിച്ചെറിയാം..




വെട്ടത്ത് ചിരിച്ചും 
ഇരുട്ടത്ത് കരഞ്ഞും
പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ 
നല്ലൊരരങ്ങായ്,
പുനർജ്ജന്മങ്ങളവസാനിക്കുവോളം
അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.

..............




[NB: everything is pre-written! ]

23 comments:

  1. "ഋതു ഭേദങ്ങള്‍ "അല്ലെ കണ്ണാ ....???

    ReplyDelete
  2. സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
    ജീവിച്ച് മരിച്ച താമര,
    ആമ്പലായി പുനർജ്ജനിച്ചു.


    ഇതൊരു പുതിയ അറിവാ ട്ടോ. അല്ലെങ്കീ തന്നെ നമ്മളിനി എന്തെല്ലാമറിയാനും പഠിക്കാനും കിടക്കുന്നു അല്ലേ ? ആശംസകൾ.

    ReplyDelete
  3. @മേരി പെണ്ണ് :) അവസാനം നീ എന്നെ ചേട്ടനെന്ന് വിളിച്ചല്ലോ തിരുപ്പതി ആയി മേരി അമ്മൂമേ തിരുപ്പതി ആയി

    ReplyDelete
  4. വളരെ സിമ്പിള്‍ ........

    ReplyDelete
  5. വെട്ടത്ത് ചിരിച്ചും
    ഇരുട്ടത്ത് കരഞ്ഞും

    ReplyDelete
  6. കാത്തിരുപ്പുകള്‍ കുറയട്ടെ പക്ഷെ പ്രപഞ്ച നിയമങ്ങള്‍ ഒരിക്കലും തെറ്റില്ല നല്ല കവിത,
    പക്ഷെ ഇതൊക്കെ പണ്ട് കവി പാടി തീര്‍ന്ന വിഷയങ്ങള്‍ തന്നെ അല്ലെ കണ്ണാ എന്നട് ദേഷ്യം ഒട്ടു വരല്ലേ

    ReplyDelete
  7. വെട്ടത്ത് ചിരിച്ചും
    ഇരുട്ടത്ത് കരഞ്ഞും

    മാറികൊണ്ടേയിരിക്കും
    ആശംസകള്‍

    ReplyDelete
  8. ഓരോ ഋതു ഭേദവും ഓരോ പുനര്‍ജ്ജന്മം അല്ലെ?

    കൊള്ളാം കണ്ണാ നല്ല കവിത..അടുത്ത പുനര്‍ ജന്മത്തിനായി നമുക്കും കാത്തിരിക്കാം...

    ReplyDelete
  9. വെട്ടത്ത് ചിരിച്ചും
    ഇരുട്ടത്ത് കരഞ്ഞും
    പലനാടകങ്ങൾ ഇനിയുമരങ്ങേറാൻ
    നല്ലൊരരങ്ങായ്,
    പുനർജ്ജന്മങ്ങളവസാനിക്കുവോളം
    അവളുണ്ടാകും,നഷ്ടപ്പെടാത്ത പ്രതീക്ഷയോടെ.

    ReplyDelete
  10. പ്രതീക്ഷകള്‍ ആണല്ലോ ജീവിതം ഏതെന്കിലും ശിശിരത്തിന്റെ കൊമ്പില്‍ ഉണ്ടാകും തീര്‍ച്ച

    ReplyDelete
  11. ദുരൂഹത ഒട്ടുമില്ലാത്ത ലളിതമായ വരികള്‍.....- ഇഷ്ടപ്പെട്ടു കണ്ണാ....

    ReplyDelete
  12. ശിശിരത്തിൻ പടിവാതിലിൽ വാടി വീഴുന്നു.
    വാസന്തങ്ങളാഘോഷിച്ച
    ഓരോ പൂവും ഓരോ ഇലയും.
    ആശംസകള്‍ ,നല്ല ആശയം . ഇഷ്ടപ്പെട്ടു.
    നശ്വരതയെ സൂചിപ്പിക്കുന്ന വരികള്‍ .തുടര്‍ന്നും എഴുതുക.നന്മകള്‍ നേരുന്നു.

    ReplyDelete
  13. പ്രതീക്ഷ .. അതല്ലേ എല്ലാം... നന്നായി എഴുതി...ഭാവുകങ്ങള്‍

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. കവിത ആണോ?? എനിക്ക് കണ്ണിന്റെ നേരെ കണ്ടു കൂടാ.. കാരണം ഒന്നും വായിച്ചാല്‍ മനസ്സിലാവില്ല.
    ആശംസകള്‍.

    ReplyDelete
  16. നഷ്ടപ്പെടാത്ത പ്രതീക്ഷ

    ReplyDelete
  17. നല്ല കവിത നല്ല ആശയം നന്മകള്‍ നേരുന്നു.

    ReplyDelete
  18. കൊള്ളാം നല്ല കവിത
    പുനര്‍ജന്മകളുടെ പുണ്യം എന്നും നില്‍ക്കട്ടെ

    ReplyDelete
  19. സൂര്യനെ സ്നേഹിച്ച് ആശ തീരാതെ
    ജീവിച്ച് മരിച്ച താമര,
    ആമ്പലായി പുനർജ്ജനിച്ചു.
    സൂര്യന്റെ പ്രതിരൂപമാം അമ്പിളിയിലവൾ
    തന്റെ പ്രാണനെക്കണ്ടു.
    സ്നേഹിച്ച്, പ്രേമിച്ച്
    ആശ തീരാതെ അവളും
    കൊഴിഞ്ഞൊരു ശിശിരത്തിൽ.

    കൊള്ളാം കേട്ടൊ ഭായ്

    ReplyDelete
  20. ippola ingottokke onnu varan pattiyath..vannathu veruthe ayilla..kavitha nannayittund ..

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...