Tuesday, April 03, 2012

മനസ്സ്

1.


കിളിവാതിലിലൊരു കിളി
ആ കിളിനാദമെന്നും കേട്ടുണരാനൊരു കൊതി
കൊതിയേറിയ  നാളിലൊന്നിലൊരു
കെണി വെച്ചുഞാനാ കിളിയെ കൂട്ടിലാക്കി
കിളിയെൻ സ്വന്തമായന്ന്
കെണിയിൽ കുടുങ്ങാത്തതൊന്ന്
ആ കിളിയിലുണ്ടെന്നതോർത്തില്ല
അതതിനെ സ്വതന്ത്രയാക്കി.


2.


ടൈറ്റാനിക്ക് ഓടിയ കടലിൽ കൊതുമ്പുവള്ളമിറക്കിയെന്റെ
റോസിനെകാത്തിരുന്ന് കണ്ണുകഴച്ച്
ഒടുവിലവളില്ലാതെ
മഞ്ഞിനേക്കാൾ ആയിരം മടങ്ങ് തണുപ്പേറും
അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ
പുതിയ ജാക്കാണ് ഞാൻ :(




[NB: ചുമ്മാ ]

20 comments:

  1. മഞ്ഞിനേക്കാൾ ആയിരം മടങ്ങ് തണുപ്പേറും
    അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ
    പുതിയ ജാക്കാണ് ഞാൻ ..


    പുതിയ ജാക്കിന് അഫിവാദ്യങ്ങള്‍..

    ReplyDelete
    Replies
    1. ഹ ഹ അല്പം കരിഞ്ഞതാണെന്ന് മാത്രം, ഏത് ജാക്കേ :D

      Delete
  2. കൊള്ളാം കണ്ണാ.... നല്ല നിരീക്ഷണങ്ങളാണ്. ആദ്യത്തെ ഖണ്ഡികയിലെ നിരീക്ഷണമാണ് എനിക്കു കൂടുതല്‍ മൂര്‍ച്ചയുള്ളതായി തോന്നിയത്.....

    ReplyDelete
  3. Best wishes :)
    Saranya
    http://nicesaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  4. നൈസ് മച്ചു

    നീ ആ പഴയ പൂവലൻ അല്ലേ

    ReplyDelete
  5. പറവയെയും സ്വതന്ത്രയാക്കി..............
    മഞ്ഞിനേക്കാള്‍ ആയിരം മടങ്ങ്‌ തണുപ്പേറും
    അഗാധതയിലേക്ക് ഒറ്റക്ക് മുങ്ങിത്താണ......
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  6. കൊള്ളാം ..നന്നായിരിക്കുന്നു ..
    രണ്ടും ഇഷ്ടപ്പെട്ടു..

    ടൈടാനികിന്റെ 3D ഇറങ്ങുന്ന
    വേളയില്‍ വീണ്ടും ഓര്‍മ്മകള്‍
    ജാക്കിലെക്കും റോസിലെക്കും നീളുന്നു..
    ഒരു അനശ്വര പ്രണയ കാവ്യം പോലെ .

    ReplyDelete
  7. കിളിക്കാവ്യം കൂടുതലിഷ്ടം...ടൈറ്റാനിക്ക് കൊള്ളാം

    ReplyDelete
  8. ആദ്യത്തേത് കൂടുതലിഷ്ടപ്പെട്ടു

    ReplyDelete
  9. ആദ്യത്തെ കിളിയെ കൂട്ടിലാക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് മഞ്ഞുവെള്ളത്തില്‍ മുങ്ങിമരിക്കേണ്ടിവന്നത്....:)

    ReplyDelete
  10. "കിളിവാതിലിലൊരു കിളി
    ആ കിളിനാദമെന്നും കേട്ടുണരാനൊരു കൊതി
    കൊതിയേറിയ നാളിലൊന്നിലൊരു
    കെണി വെച്ചുഞാനാ കിളിയെ കൂട്ടിലാക്കി"

    കൊള്ളാം!ആശംസകള്‍!!

    ReplyDelete
  11. 1) ഈ കിളികളൊക്കെ മഹാ ബുദ്ധിമാന്മാരാ..നിങ്ങളുടെ കെണിയിൽ എങ്ങനെ കുടുങ്ങാനാണ്?..

    2) നിങ്ങൾക്കൊരു ബോട്ട് വാടകക്കെങ്കിലും എടുത്തൂടായിരുന്നോ?.. പോയ ബുദ്ധി ബുൾഡോസർ കൊണ്ടു വന്ന് നിരപ്പാക്കിയാലും പറ്റുമോ?... ആ ആർക്കറിയാം…
    -----------
    കൊള്ളാം നന്നായിരിക്കുന്നു.. ആദ്യത്തേത് ഇഷ്ടപ്പെട്ടു… ആശംസകൾ

    ReplyDelete
  12. നിരാശാ കാമുക മനസാനോ? ........റോസ് എന്തായാലും വരും തീര്‍ച്ച.......ഹഹഹഹ...ആശംസകള്‍

    ReplyDelete
  13. ഈ വഴി ആദ്യം ........കണ്ണില്‍ തടഞ്ഞത് കുഞ്ഞു കവിത .ആള് കുഞ്ഞല്ല ,മുതിര്‍ന്ന ചിന്ത ,ആദ്യത്തെ കവിത .
    ടൈറ്റനിക്കും നന്ന് ...........ആശംസകള്‍ ..............

    ReplyDelete
  14. ഒടുവില്‍ ഞാന്‍ പറഞ്ഞു ,
    പ്രണയമോരാഴ കടലാണെന്ന്
    തുഴയാനിറങ്ങിയാല്‍ മുങ്ങിചാകുമെന്ന്


    ആദ്യം കവിതയോട് തന്നെ പുണ്യവാളനും പ്രിയം .. സ്നേഹാശംസകള്‍ @ punyavaalan

    ReplyDelete
  15. കൊള്ളാം, ആദ്യത്തേത് വളരെ ഇഷ്ടമായി.

    ReplyDelete
  16. ആശംസകള്‍ അറിയിക്കട്ടെ ........ കവിതകള്‍ ഇഷ്ടപ്പെട്ടെന്നും

    ReplyDelete

.... കാണുമ്പോ മുട്ടായി വാങ്ങിത്തരാട്ടോ ...

Related Posts Plugin for WordPress, Blogger...